ഇതെഴുതുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രേക്ഷകരുള്ള ഇംഗ്ലീഷ് ചാനല്‍ എന്നവകാശപ്പെടുന്ന ടൈംസ് നൗ മലേഗാവ് സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷ ജയില്‍ വാസത്തിനു ശേഷം ജാമ്യം കിട്ടി പുറത്തുവരുന്ന ശ്രീകാന്ത് പുരോഹിതിന്റെ വീരത്വവും ത്യാഗവും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ''PUROHITH WINS FREEDOM' ', 'BIG DAY FOR ARMY' 'HERO' എന്നിങ്ങനെയുള്ള വലിയ തലക്കെട്ടുകളാണ് ദൃക് സാക്ഷി വിവരണമടക്കമുള്ള മഹാസംഭവത്തിനു കൊടുത്തിരിരിക്കുന്ന കാപ്ഷന്‍. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക്, ന്യൂസ് എക്‌സ് എന്നിവയും തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ ഒപ്പം പിടിക്കാന്‍ നോക്കുന്നുണ്ട്. ഇന്ത്യ ടുഡേ തത്സമയ റിപ്പോര്‍ട്ടിങ് നടത്തുമ്പോഴും വീരനായകത്വം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.

മലേഗാവ്, സംജോത എക്‌സ്പ്രസ്സ്, ദല്‍ഹി ജുമാമസ്ജിദ് സ്‌ഫോടന കേസ്സുകളില്‍ ഉത്തരവാദികളെന്നു തുറന്നു കാട്ടപ്പെട്ട അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദസംഘടനയുടെ നേതാവാണ് ഈ പ്രമുഖ പട്ടാള ഓഫീസര്‍. സാധ്വി പ്രഗ്യാ സിങ്, സ്വാമി അസീമാനന്ദ തുടങ്ങിയവരില്‍പ്പെടുന്നയാളും സംഘടനയുടെ മുഖ്യസംഘടകനുമാണ് ശ്രീകാന്ത് പുരോഹിത്. അയാള്‍ക്ക് സുപ്രീം കോടതി ജാമ്യം നല്കിയിട്ടേയുള്ളു, വിചാരണയില്‍ വെറുതെ വിടപ്പെട്ടിട്ടില്ല. അപ്പോഴേക്കും തങ്ങളുടെ ജയില്‍ മോചിതനാകുന്ന വീരപുത്രന് ഊഷ്മള സ്വീകരണം നല്‍കി കൊണ്ട് പോകാനായി തലോജ ജയിലിലേക്ക് സമീപത്തെ ഇന്ത്യന്‍ ആര്‍മിയുടെ കൊളാബ യൂണിറ്റില്‍ നിന്ന് നിരവധി വാഹങ്ങളില്‍ സൈനികര്‍ എത്തി കത്ത് നില്‍ക്കുന്നുവെന്നാണ് ചാനലുകള്‍ ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് തികച്ചും ഞെട്ടിക്കുന്നതാണ്, ഭയാജനകമാണ് ഈദൃശ്യം. ആര്‍,എസ്.എസ്സ് തലപ്പത്തുള്ള ചിലരാണ് ഈ തീവ്രവാദ സംഘടനയുടെ യഥാര്‍ത്ഥ തലവന്മാരെന്നും അക്കാലത്തെ കോണ്‍ഗ്രസ്സ് ഭരണകര്‍ത്താക്കള്‍ അവിടേക്കു അന്വേഷണം എത്തുന്നതിനെ തടയുകയായിരുന്നുവെന്നും അക്കാലത്തു നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ ശരിവക്കുകയാണ് ഈ ചാനലുകളും സൈനികയുണിറ്റുകളും നല്‍കുന്ന വീര പരിവേഷം എന്ന് ആരും സംശയിച്ചു പോകും.

വാര്‍ത്തക്കൊപ്പം ഈ ചാനലുകള്‍ ചില മുന്‍ സൈനിക ഓഫീസര്‍മാരെ അവതരിപ്പിക്കുന്നുമുണ്ട്. വിചാരണക്കോടതി വിധി വരും മുന്‍പേ പുരോഹിത് നിരപരാധിയാണെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുന്ന അവര്‍ ഈ മഹാന് ഒന്‍പതു വര്‍ഷം ജയിലില്‍ക്കിടക്കേണ്ടി വന്നതിന്റെ സകല ഉത്തരവാദികള്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കൂവിയര്‍ത്തു കൊണ്ടിരിക്കുന്നു. ടൈംസ് നൗ ചാനല്‍ സ്‌ക്രീനില്‍ ഒരു വശത്തായി പുരോഹിതിനു നീതിനിഷേധിക്കപ്പെട്ടതിന്റെ ഉത്തരവാദികളുടെ പേരെഴുതിക്കാണിക്കുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ കാലത്തേ ആഭ്യന്തരമന്ത്രി മുതല്‍ ഈ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി പ്രതികളെ പിടിച്ച പോലീസ് മേധാവികളെ വരെയാണ് അങ്ങനെ കൊടും വില്ലന്മാരായി അവതരിപ്പിക്കുന്നത്.

ഹിന്ദു രാഷ്ട്രത്തില്‍ മുസ്ലീങ്ങളെ കൊല്ലാനായി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവന്‍ വീര നായകനാണ് എന്ന പച്ചയായ നിലപാടാണ് ഫലത്തില്‍ പ്രക്ഷേപിക്കപ്പെടുന്നത്. ഇതേ ചാനലുകള്‍ കാശ്മീരില്‍ ഒരു കല്ലേറ് നടന്നാല്‍ അതിനെ റിപ്പോര്‍ട് ചെയ്യുന്ന രീതി നാമെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. പുരോഹിത് കുറ്റവിമുക്തനാക്കപ്പെടും മുന്‍പേ സൈന്യം തങ്ങളുടെ ''ഹീറോ''യെ വരവേല്‍ക്കുകയാണെങ്കില്‍, പ്രതിരോധ മന്ത്രിയുടെ പൂര്‍ണ്ണ ഒത്താശയില്ലാതെ അങ്ങനെയൊന്നു നടത്താന്‍ സൈന്യത്തിലാര്‍ക്കെങ്കിലും ധൈര്യം വരുമോ? പുരോഹിതിനു കിട്ടിയ ''ഫ്രീഡം' മാത്രം ജാമ്യം കിട്ടുന്ന മറ്റു കുറ്റവാളികളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയാണ് ?

ഇത്ര ഗുരുതരമായ സ്ഫോടനക്കേസില്‍ ചാനലുകളും സൈനിക ഓഫീസര്‍മാരും ശരിതെറ്റുകള്‍ തീരുമാനിച്ചു ഹീറോക്ക് സ്വാഗതം നല്കുന്നുവെങ്കില്‍ അത് ഉന്നതരുടെ അറിവോടെയല്ലാതാകാന്‍ വഴിയില്ല. ഇന്ത്യന്‍ ജനാധിപത്യം മോഡി ഭരണത്തില്‍ എത്ര വലിയ അപകടമാണ് നേരിടുന്നതെന്ന് ഈ ദൃശ്യങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു.

Studies and Blogs

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ല; കഴുകന്മാരാണെന്ന് പ്...
ഭൂമിയുടെയും മനുഷ്യരാശിയുടെയും അതിജീവനത്തിനുവേണ്ടി നമുക്ക് നിരന്തരം മ...
ഗുജറാത്തിലുണ്ടായ ഞെട്ടലിനു പിന്നാലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വന...
മാവോ സെ തൂങ്ങ് ചിന്തയ്ക്ക് പകരമായി തന്റെ ചിന്തയെ ചൈനീസ് സവിശേഷതകളോടെ...
തങ്ങള്‍ക്കു യാതൊരു സ്വാധീനവുമില്ലാതിരുന്ന മൂന്നു വടക്കുകഴിക്കന്‍ സംസ...
സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രകടിപ്പിച്...
കണ്ണൂരില്‍ ദശകങ്ങളായ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ക...
കര്‍ണ്ണാടകയില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ...
ത്രിപുരയിലെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ലെനിന്‍ പ്രതിമ തകര്‍ത...
സീറോ മലബാര്‍ സമിതിയുടെ ഭൂമി വില്പനയില്‍ വന്‍നഷ്ടം വരുത്തിയ കേസില്‍ പ...
സഹോദരന്‍ അയ്യപ്പന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തിലാണ് സംഘപരിവാറിന്റെ...
ത്രിപുരയിലെ ബി.ജെ.പി. സഖ്യത്തിന്റെ വിജയം രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡ...
ത്രിപുര, നാഗാലാണ്ട്, മേഘാലയ തെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നു കഴിഞ...
ടെലികോം - ബാങ്കിംഗ് രംഗത്തുനിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത വന്‍നഷ...
മാണിക്ക് വേണ്ടിയുള്ള സ്തുതി പാഠനം അധികാരമുറപ്പിക്കാന്‍ എത്ര നെറിക്കെ...
കുറമ്പ്ര വിഭാഗത്തില്‍പ്പെട്ട ആദിവാസിയായ മധുവിനെ മര്‍ദ്ദിച്ചുകൊല്ലുന്...
കത്തോലിക്കാസഭയുടെ അങ്കമാലി രൂപതയിലെ വന്‍ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്...
ഇന്ന് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം സോഷ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow