തമിഴക രാഷ്ട്രീയ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ കലങ്ങി മറിയുകയാണ്. ചുളുവില്‍ വലിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായി ബി.ജെ.പി നേതൃത്വം കളിച്ച കളി ഓരോ ദിവസം കഴിയുന്തോറും ബി.ജെ.പി നേതാക്കളുടെ തന്നെ ഉറക്ക കെടുത്തും വിധം നാണക്കേടാവുകയാണ്. തമിഴക രാഷ്ട്രീയത്തിലെ ഈ അധഃപതനം വല്ലാത്ത ദുര്‍ഗന്ധം പരതുമ്പോള്‍ അതിനെതിരെ കമലഹാസന്‍ കുറച്ചുനാളായി വിമര്ശനങ്ങളുന്നയിച്ചിരുന്നു. അത് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചില അഭ്യൂഹങ്ങളും പരത്തിയിരുന്നു. ഇപ്പോള്‍ കേരളത്തിലെത്തി പിണറായി വിജയനെ കണ്ടശേഷം ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് താനുടനെ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നു കമലഹാസന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കമലഹാസന്റെ രാഷ്ട്രീയപ്രവേശം എങ്ങനെ, ഏതു രീതിയില്‍ എന്നത് ഇനിയും വ്യക്തമല്ല.

ഓ.പി.എസ് - ഇ.പി.എസ് വിഭാഗങ്ങളെ യോജിപ്പിക്കുന്നതിലും അവരെ അധികാരത്തില്‍ തങ്ങളുടെ ഏറാന്മൂളി കളി ഉറപ്പിച്ചിരുത്തുന്നതിലും വിജയിച്ചുവെന്നും, അതിലൂടെ രാജ്യസഭയില്‍ ഭൂരിപക്ഷം, വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് നല്ലൊരു ശതമാനം സീറ്റുകള്‍ എന്നിവ ഉറപ്പിച്ചുവെന്നും കരുതി ആശ്വസിച്ചപ്പോഴാണ് അമിത്ഷാ- മോഡി സംഘത്തിന് പുതിയ തലവേദനകള്‍ വന്നത്. ജയലളിതയുടെ മരണത്തിനു മുന്‍പ് കിട്ടിയ 137 നിയമസഭാസീറ്റുകളില്‍ പുറത്തു നിര്‍ത്തപ്പെട്ട ശശികല പക്ഷം മുപ്പതിനടുത്തു എം.എല്‍.എ മാരെ ചാക്കിലാക്കിയിരിക്കുകയാണ്. പളനിസാമിയെ പുറത്താക്കണമെന്നാണവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതോടെ നിയമസഭ വിളിച്ചുചേര്‍ത്തു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. ഭൂരിപക്ഷം നഷ്ടമായി എന്ന വിമര്‍ശനത്തിനു മറുപടിയായി ഓ.പി.എസ്, ഇ.പി.എസ് പക്ഷങ്ങള്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എ മാരുടെ യോഗത്തില്‍ വെറും 80 എം.എല്‍.എ മാര്‍ മാത്രമേ പങ്കെടുത്തുള്ളൂ. അത് ബി.ജെ.പി. പക്ഷത്തിനു കടുത്ത ക്ഷീണമായി. ദിനകരന്‍-ശശികല പക്ഷത്തു പരസ്യമായി അണിചേരാത്ത എം.എല്‍ എ മാര്‍ തങ്ങള്‍ക്കെന്തു സ്ഥാനമാണ് കിട്ടുകയെന്നതിനെച്ചൊല്ലി വിലപേശുകയാണ്.

ജയലളിത ജീവിച്ചിരുന്ന കാലത്തു ഈ ഇ.പി.എസ്, ഓ.പി.എസ് എന്നൊക്കെപ്പറയുന്നവര്‍ ജയലളിതക്ക് മുന്‍പില്‍ ഓച്ഛാനിച്ചു നിന്ന ഏറാന്മൂളികള്‍ മാത്രമാണെന്ന് എല്ലാ എ.ഐ.ഡി,എം. കെ എം.എല്‍. എ മാര്‍ക്കുമറിയാം. അടുത്ത തെരഞ്ഞെടുപ്പില്‍ ഇവരുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുമെന്നതിനു യാതൊരു ഉറപ്പുമില്ല താനും.''അപ്പോള്‍പ്പിന്നെ നിങ്ങള്‍ മാത്രം മുഖ്യമന്ത്രിയും മുഖ്യ തലൈവരുമായി ഞെളിയണ്ട, ഞങ്ങള്‍ക്കെന്തു കിട്ടും എന്ന് പറ''എന്ന എം.എല്‍ മാരുടെ നിലപാടിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല. ഭൂരിപക്ഷം ഉറപ്പിക്കണമെങ്കില്‍ സകല എം.എല്‍ എ.മാര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍, കോടിക്കണക്കിനു രൂപ എന്നിവ കൊടുക്കണം. അത് സാധ്യമല്ല. അങ്ങനെ കൊടുത്തില്ലെങ്കില്‍ മന്ത്രിസഭയെ നിലനിര്‍ത്താന്‍ പറ്റുകയുമില്ല. ബി.ജെ.പി.നേതൃത്വം ശരിക്കും തമിഴ്നാട്ടില്‍ വെള്ളം കുടിക്കുകയാണ്.

ഒരു കേന്ദ്ര ഭരണകക്ഷി, അതും പരസ്യമായി ആര്യ രാഷ്ട്രീയത്തിന്റെ വക്താക്കള്‍, തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇത്തരം കളി കളിക്കുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അതുകൊണ്ടാണ് കമലാഹാസനെപ്പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്നത്.

തമിഴ്നാട്ടില്‍ സിനിമാതാരങ്ങള്‍ക്കു രാഷ്ട്രീയത്തില്‍ വലിയ സാധ്യത ഉണ്ടായിരുന്നിട്ടുണ്ട്. കരുണാനിധി, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്ക് ശേഷം വിജയകാന്തിനു വരെ നല്ലൊരു ശതമാനം വോട്ടു കിട്ടിയ ചരിത്രം തമിഴകത്തുണ്ട്. അതായിരിക്കാം കമലഹാസന്റെ ആവേശത്തിന് കാരണം. ഇന്ന് പഴയ കാല രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് നല്ലൊരളവില്‍ വിശ്വസം നഷ്ടപ്പെട്ടിട്ടുണ്ട്. അതുപയോഗപ്പടുത്തി പല സംസ്ഥാനങ്ങളിലും പുതിയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നുമുണ്ട്. തെലുങ്കാനയിലെ ടി.ആര്‍.എസ്, ആന്ധ്രയിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സ്, ഡല്‍ഹിയിലെ കെജ്രിവാള്‍ തുടങ്ങി അതിനു നല്ല ഉദാഹരണങ്ങളുണ്ട്. പക്ഷെ അധികാരത്തിലെത്തണമെങ്കില്‍ കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷികളിലേതിന്റെയെങ്കിലും പിന്തുണ, വലിയ പണലഭ്യത എന്നിവ ആവശ്യമാണ്. സംസ്ഥാനത്തെ വന്‍ പണച്ചാക്കുകളില്‍ ചിലരെങ്കിലും പണമിറക്കാന്‍ തയ്യാറാകണം.പിന്നെ സമയവും സന്ദര്‍ഭവും ഒത്തുവരണം. തമിഴ്നാട്ടില്‍ കമലാഹാസനേക്കാള്‍ ജനപിന്തുണയുള്ള രജനീകാന്തും നില്‍ക്കുന്നുണ്ട്.അദ്ദേഹവും പാര്‍ട്ടിയുണ്ടാക്കണോ വേണ്ടയോ എന്നുസംശയിച്ചു നില്‍ക്കുകയാണ്.ഇത്തരം കടമ്പകളെല്ലാം കടന്നു മതനിരപേക്ഷതയും ജനാധിപത്യവും പേരിനെങ്കിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിക്ക് ജന്മം നല്കാന്‍ കമലാഹാസനു കഴിയുമോ,അദ്ദേഹത്തിനക്കാര്യത്തില്‍ എത്രകണ്ട് ജനപിന്തുണ കിട്ടും എന്നതെല്ലാം വലി യചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow