കര്‍ണാടകത്തിലെ ശക്തയായ സംഘപരിവാര്‍ വിമര്‍ശകയായ ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വച്ച് കൊലപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോള്‍ക്കര്‍, എം.എം. കല്‍ബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ട അതേരീതിയില്‍ തന്നെയാണ് ഗൗരി ലങ്കേഷും കൊലപ്പെടുത്തപ്പെട്ടിരിക്കുന്നത്.

കല്‍ബുര്‍ഗിയുടെ കൊലക്കു ശേഷം രാജ്യവ്യാപകമായി ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഒരു ഹിന്ദു തീവ്രവാദി സംഘടനയായ സനാതന് സംസ്ഥയാണ് അത്തരം കൊലകള്‍ക്കു പിന്നിലെന്നു തെളിഞ്ഞുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും ഈ ഇരുട്ടിന്റെ ശക്തികള്‍ക്കു ദീര്‍ഘനാളത്തെ ഭീഷണികള്‍ക്കും കൊലവിളികള്‍ക്കുമൊടുവില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ മറ്റൊരു ധീരയായ വിമര്‍ശകയെക്കൂടി കാലപുരിക്കയാക്കാന്‍ കഴിഞ്ഞിരിക്കുന്നു! അങ്ങേയറ്റം ഗര്‍ഹണീയമായ സ്ഥിതിവിശേഷമാണിത്.

ഗൗരിയുടെ അച്ഛന്‍ ലങ്കേഷ് കര്‍ണ്ണാടകത്തില്‍ ജാതി രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരെ പോരാടാനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ധീരനായ പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പുത്രിയായ ഗൗരി ആ പോരാട്ടം എല്ലാ ഭീഷണികളെയും തൃണവത്ഗണിച്ച് മുന്നോട്ടു കൊണ്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ പിന്നാലെ വര്‍ഗീയക്കൊലയാളികള്‍ എപ്പോഴുമുണ്ടെന്നു അവരെപ്പോഴും പറയാറുണ്ടായിരുന്നു. അവരെ ഈവിധം കൊലചെയ്യുന്നതിലൂടെ ഹിന്ദു വര്‍ഗീയ ശക്തികള്‍ തങ്ങളുടെ പ്രവര്‍ത്തനശൈലിക്ക് ഗാന്ധിവധം കഴിഞ്ഞു 70 കൊല്ലത്തിനു ശേഷവും മാറ്റമൊന്നും വരുത്തിയില്ലെന്ന്, അഥവാ അതിന്റെ ആവശ്യം അവര്‍ക്കുണ്ടായില്ലെന്ന സത്യം വ്യക്തമാകുന്നു.

ഹിന്ദു തീവ്രവാദ സംഘടന രൂപീകരിച്ചു സ്ഫോടനങ്ങള്‍ നടത്തുകയും അതിന്റെ ഉത്തരവാദിത്വം മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവക്കുകയും ചെയ്തതിനു അറസ്റ്റിലായ ശ്രീകാന്ത് പുരോഹിതിനു ഈയിടെ ജാമ്യം ലഭിച്ചപ്പോള്‍ അയാളെ വന്‍ സ്വീകരണം ഏര്‍പ്പാടുചെയ്താണ് വരവേറ്റത്. അയാള്‍ കുറ്റവിമുക്ത നാക്കപ്പെട്ടിട്ടു പോലുമില്ല. ചില സ്വയം പ്രഖ്യാപിത തീവ്രദേശീയ ചാനലുകള്‍ അതിനെ വലിയ ആഘോഷവുമാക്കി. അതിനു അധികം കഴിയും മുമ്പാണ് ഈ ഭീകരകൃത്യം നടക്കുന്നത് എന്നത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. മോദിയുടെ ഭരണത്തില്‍ ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നത് ജീവന്‍ വിലകൊടുക്കേണ്ടി വരുന്ന തെറ്റാണ് എന്നതാണത്. നാടിന്റെയാകെ പ്രതിഷേധം ഇക്കാര്യത്തിലുയരണ്ടതുണ്ട്. ''ക്രമസമാധാനം സംസ്ഥാനവിഷയമാണ്, കര്‍ണ്ണാടക ഭരിക്കുന്നത് കോണ്‍ഗ്രസാണ്'' എന്ന് പറഞ്ഞുകൊണ്ട് തടിതപ്പാന്‍ ഹിന്ദു വര്‍ഗീയവാദികളെ നാമനുവദിച്ചു കൂടാ. വിമര്‍ശകരെ തെരഞ്ഞു പിടിച്ചു കൊന്ന് ഒരു രാജ്യത്തെയാകെ ഭയത്തിനു കീഴ്‌പ്പെടുത്താനാണ് ശ്രമം നടക്കുന്നത്. നാസികളുടെ പ്രവര്‍ത്തന പദ്ധതിയാണിവിടെ വള്ളി പുള്ളി തെറ്റാതെ ആവര്‍ത്തിക്കപ്പെടുന്നത്.

ജീവിതാന്ത്യം വരെ ധീരയായി പോരാടിയ ഗൗരി ലങ്കേഷിനു അഭിവാദ്യങ്ങള്‍. അവര്‍ നടത്തിയ പോരാട്ടം തുടരാനും, അവര്‍ക്കു നീതികിട്ടാനും പോരാടുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഓരോ മതേതര ജനാധിപത്യവാദിയും അവര്‍ക്ക് വിടവാങ്ങല്‍ സല്യൂട്ട് നല്‍കേണ്ടത് .

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow