Loading Page: ലോകത്തിനു മുന്നില്‍ അപഹാസ്യമായി മോഡിയുടെ ബ്രിക്‌സ് വേദി പ്രസംഗവും പത്തിന പരിപാടിയും

നാം ലോകചരിത്രം വായിക്കുമ്പോള്‍ പലരും പത്തു കല്പനകളും, പത്തിന പരിപടികളും, മുന്നോട്ടു വച്ചതായി വായിക്കുന്നുണ്ട്. പുരാതന ഈജിപ്ഷ്യന്‍ നിഗൂഢ മതത്തില്‍ പത്തുപേരുള്ള ഒരു ദൈവകുടുംബമാണ് ഉണ്ടായിരുന്നത്. പത്ത് എന്ന സംഖ്യയുടെ പ്രാധാന്യം ആദ്യമായി വരുന്നത് അവിടെ നിന്നാണെന്നും ചിലര്‍ പറയുന്നു. അബ്രഹാമീയ മതങ്ങളായ യഹൂദ-ക്രിസ്ത്യന്‍-മുസ്ലിം മതങ്ങള്‍ മോശയുടെ പത്തു കല്പനകളില്‍ വിശ്വസിക്കുന്നവരാണ്. സാധാരണ വിഗ്രഹാരാധനക്കാരായ മറ്റു വിഭാഗങ്ങളെ കൂടെക്കൂട്ടാനായി ആ പത്തു കല്പനകളില്‍ സൗകര്യത്തിനു ചില മാറ്റങ്ങളൊക്കെ വരുത്തിയെങ്കിലും ഇന്നും അവര്‍ക്കെല്ലാം കല്‍പ്പനകള്‍ പത്തു തന്നെ. ആധുനിക കാലത്തേക്കു വന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സണ്‍ മുന്നോട്ടു വച്ച സമാധാനത്തിനുള്ള പത്തിന പരിപാടി അക്കാലത്തെ ലോകരാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കൊളോണിയലിസത്തിനു വിരാമമിടേണ്ടിവന്നപ്പോള്‍ പുതിയ സ്വതന്ത്ര രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ കുത്തിത്തിരിപ്പുകള്‍ക്കെതിരെ നെഹ്റു പഞ്ചശീലം മുന്നോട്ടുവച്ചു. അതായതു അഞ്ച് ഇനമുള്ള പരിപാടി. അത് അന്നത്തെ ചൈനയും, അബ്ദുള്‍ നാസറിന്റെ ഈജിപ്തും, സുക്കാര്‍ണോയുടെ ഇന്തോനേഷ്യയും, ടിറ്റോയുടെ യുഗോസ്ലാവ്യയുമെല്ലാം ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനത്തിന്റെ പരിപാടിയാക്കി.

ഇതേക്കുറിച്ചൊന്നും നമ്മുടെ ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി കേട്ടിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. സംഘപരിവാര്‍ ഉപശാലകളിലെ ചായയടിയും, ശാഖകളിലെ ലോകചരിത്രവുമാണ് അദ്ദേഹത്തിന് മനഃപാഠം. അതുവച്ച്, ഇന്ത്യയില്‍ കള്ളനോട്ടും കള്ളപ്പണവും പിടിക്കാനും ഭീകരരെ പട്ടിണിക്കിട്ടു കൊല്ലാനുമായി നോട്ടു നിരോധിച്ചു. 56 ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ ചരിത്ര പുസ്തകങ്ങളില്‍ കയറിക്കൂടണമെന്ന അദ്ദേഹത്തിന്റെ മോഹത്തിന്, പക്ഷെ, അതുകൊണ്ടു വിശേഷിച് ഒരു ഗുണവുമുണ്ടായില്ല. ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കുഴപ്പമില്ലാതിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ മണ്ടത്തരത്തിലൂടെ തകര്‍ത്ത ഒരു മരമണ്ടന്‍ എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാകാം തന്റെ 56 ഇഞ്ചു നെഞ്ചളവ് ബ്രിക്‌സ് ഉച്ചകോടിയിലൊന്നു പ്രയോഗിച്ചു നോക്കാനദ്ദേഹം തുനിഞ്ഞത്.

അരക്ഷിതാവസ്ഥയിലേക്കു നീങ്ങുന്ന ലോകത്തെ സ്ഥിരതയിലേക്കു നയിക്കാനായി ഒരു പത്തിന പരിപാടി മുന്നോട്ടുവക്കാനുള്ള ധൈര്യമാണദ്ദേഹം കാട്ടിയത്. മൈക്കിന് മുന്പില്‍നിന്നു, ഒരു മന്‍ കീ ബാത്ത് പ്രസംഗത്തില്‍, ലോകത്തിനു മുന്നില്‍ ഒരു പത്തിന പരിപാടി വക്കാനുള്ള 56 ഇഞ്ച് നെഞ്ചളവ് എനിക്കല്ലാതെ ആര്‍ക്കെങ്കിലുമുണ്ടായോ എന്നദ്ദേഹം ചോദിച്ചാല്‍ എത്ര മോഡി വിരോധമുണ്ടെങ്കിലും നമുക്ക് ''ഇല്ല'' എന്ന് മറുപടി പറയേണ്ടി വരും. വെറും ''പഞ്ച''ശീലം മാത്രം ലോകത്തിനു മുന്നില്‍ വച്ചവനെന്ന നിലക്ക് നെഹ്രുവിന് വെറും 28 ഇഞ്ചു നെഞ്ചളവ് (അതായത് തന്റെ പകുതി )മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് മോഡി പറഞ്ഞാല്‍ അതും നമുക്ക് അംഗീകരിച്ചു കൊടുക്കേണ്ടിവരും. കാരണം അക്കാലത്ത് മഹത്വം നെഞ്ചളവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടാകുമെന്നു സ്വപ്നത്തില്‍പ്പോലും ആരും കരുത്താതിരുന്നതുകൊണ്ട് നാമാരും നെഹ്രുവിന്റെ നെഞ്ചളവ് അളന്നു തിട്ടപ്പെടുത്തി വച്ചില്ല.

ആ പത്തിന പരിപാടി ഏതോ മൂന്നാം കിട ഉദ്യോഗസ്ഥന്‍ എഴുതിക്കൊടുത്തതാണെന്നു വ്യക്തം. അതുകൊണ്ടു ബ്രിക്‌സ് വേദിയില്‍ പങ്കടുത്ത മറ്റൊരു രാഷ്ട്ര മേധാവിയും അത്തരമൊന്നു കേട്ട ഭാവം നടിച്ചില്ല. അതില്‍ മോദിക്ക് സങ്കടവുമുണ്ടാകില്ലായിരുന്നു. പക്ഷെ, തങ്ങള്‍ പഞ്ചശീലത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞു ചൈന മോദിയെ ശരിക്കൊന്നു തോണ്ടി.

താന്‍ രാജ്യത്ത് എന്തൊക്കെ ചെയ്യാതിരിക്കുന്നോ അതൊക്കെയാണ് താന്‍ മഹാതത്വങ്ങളായി വിളിച്ചു കൂവാന്‍ പോകുന്നതെന്ന് മോഡി അറിയാഞ്ഞതാണോ? അതോ മുന്‍കൂട്ടി വായിച്ചു നോക്കാതെ അവിടെ ആളായി ഞെളിയാന്‍ ആരോ എഴുതിക്കൊടുത്തത് ചുമ്മാ വായിച്ചു വിട്ടതോ? ''സമത്വ ലോകം-എല്ലവര്‍ക്കും തുല്യാവസരങ്ങള്‍, ലിംഗസമത്വം'' എന്നതാണൊരു തത്വം. ഇന്ത്യയില്‍ ന്യുനപക്ഷവേട്ടക്കായി പശുവിനെ മുഖ്യധാരയില്‍ നിര്‍ത്തുന്ന, ഗോമാംസം കഴിക്കണമെങ്കില്‍ പാകിസ്ഥാനില്‍ പൊക്കോളൂ എന്നാക്രോശിക്കുന്ന ഒരു സംഘത്തിന്റെ തലവനാണ് ലോകത്തോട് തുല്യാവസരങ്ങളെന്നു പറയുന്നത്! പശുവിനു തുല്യാവസരങ്ങളെന്നു പറഞ്ഞാല്‍ നമുക്കതു മനസ്സിലാകുമായിരുന്നു. മറ്റൊരു തത്വം ഇങ്ങനെയാണ്: ''സംയോജിതലോകം-ബാങ്കിങ് ധനകാര്യ സംവിധാനങ്ങളില്‍ അടക്കം ജനത്തെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരിക.'' നോട്ടു നിരോധിച്ചു കാര്‍ഷിക-അനൗദ്യോഗിക മേഖലയിലെ ദശ-കോടിക്കണക്കായ മനുഷ്യരുടെ എണ്ണമറ്റ തൊഴിലും വരുമാനവും നശിപ്പിച്ചതിനൊപ്പം ബാങ്കിങ് മേഖലയെ അപ്പാടെ ഒരു തകര്‍ച്ചയിലെത്തിച്ച ഈ മനുഷ്യന്‍ എന്താണ് കരുതുന്നത്? ലോക രാജ്യങ്ങളെല്ലാം തന്റെ മഹാമടയത്തരത്തെ വലിയ ധീരശൂര പരാക്രമങ്ങളായി കാണുന്നുവെന്നോ? അവസാനത്തെ തത്വമാണ് ബഹു കേമം! പൊരുത്തമുള്ള ലോകമെന്നും, സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂന്നിയ ആശയങ്ങളും ആചാരങ്ങളുമെന്നെല്ലാമാണത് പറയുന്നത്. തങ്ങളുടെ പഴഞ്ചന്‍ പശു ഹിന്ദുത്വമൊഴികെ മറ്റെന്തും നിരോധിക്കണമെന്ന് വിളിച്ചുകൂകുകമാത്രമല്ല, അതംഗീകരിക്കാത്ത ഈ രാജ്യത്തെ നല്ല മനുഷ്യരെ കാലപുരിക്കയക്കുകയും ചെയ്യാന്‍ രഹസ്യ കൊലയാളി സംഘങ്ങള്‍ളെ തീറ്റിപ്പോറ്റി നിലനിര്‍ത്തുകയും ചെയ്തു കൊണ്ടാണ് ലോകത്തോട് ഈ ഉപദേശം!

പത്തു തത്വങ്ങളെന്തെന്നു ചൈന വിട്ടതോടെ മോഡി തന്നെ മറന്നു പോയി. നേരെ മ്യാന്മറിലേക്കു പോയി. അവിടെയെത്തിയപ്പോളാണ് അവിടെ മുസ്ലീങ്ങള്‍ക്ക് നേരെയാണ് ഭരണകൂടം വേട്ട നടത്തുന്നതെന്ന് മനസ്സിലായത്. അതോടെ തനിനിറം പുറത്തെടുത്തു ഭീകരതക്കെതിരെ പോരാടാന്‍ സര്‍ക്കാരിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു. നിസ്സഹായരും അതിദരിദ്രരുമായ റോഹിന്‍ഗ്യു മുസ്ലീങ്ങള്‍ക്കെതിരെ മ്യാന്മര്‍പട്ടാളം നടത്തുന്ന കൊടും ക്രൂരതകളെക്കുറിച് പറയേണ്ട സമയത്ത്് പത്തു തത്വക്കാരന് ഒരു തത്വം പോലും ഓര്‍മ്മ വന്നില്ല. ഇത്തരം പിത്തലാട്ടം മഹാവീരകൃത്യമായല്ല, ഇദി അമീന്‍ പ്രതിഭാസമായാണിന്നു ലോകം നോക്കിക്കാണുന്നത്. ഇന്ത്യ പോലൊരു രാജ്യമെങ്ങനെ ഇത്രയും തരം താണു പോയി എന്നാണ് അത്ഭുതത്തോടെ ലോകം നോക്കിക്കാണുന്നത്.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow