തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നു എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി നടപടിക്കെതിരെ വലിയ ജനകീയ പ്രതിഷേധം ആളിക്കത്തി കൊണ്ടിരിക്കുകയാണ്. സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ കുട്ടിയായിരുന്നു അനിത. പാവപ്പെട്ട കുടുംബത്തില്‍ അവള്‍ നീറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല നടപടിയുണ്ടായില്ല. ഒരു ഡോക്ടറാകണമെന്ന അദമ്യമായ ആഗ്രഹം വച്ചുപുലര്‍ത്തിയ ആ കുട്ടിക്ക് ഒരിടത്തും പ്രവേശനത്തിനുള്ള ''അര്‍ഹത''യുണ്ടായില്ല. അതോടെയാണ് അവള്‍ ജീവനനാശമെന്ന പ്രതിഷേധവഴി തെരഞ്ഞെടുത്തത്.

യോഗ്യതയുള്ളവര്‍ക്ക് മാത്രം പ്രവേശനമുറപ്പാക്കാനുള്ള സുപ്രീം കോടതിയുടെ മാന്ത്രിക നടപടിയായാണ് നീറ്റ് വിധി പൊതുവെ അവതരിപ്പിക്കപ്പെട്ടത്. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളാണ് ഇപ്പോള്‍ അനിതയുടെ ആത്മഹത്യയിലുടെ പുറത്തുവരുന്നത്. ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് ഒന്നാം സ്ഥാനം കിട്ടിയ കുട്ടിക്കും കൊടികെട്ടിയ ചില സ്ഥാപനങ്ങളില്‍ പ്രത്യേക പരിശീലനം നേടിയില്ലെങ്കില്‍ എന്ട്രന്‌സ് പരീക്ഷയില്‍ കാര്യമായി ഒന്നും സ്‌കോര്‍ ചെയ്യാന്‍ പറ്റില്ല. അവര്‍ പിന്നെ സാധാ ഡിഗ്രി മതിയെന്നതിലേക്കു സ്വന്തം ആഗ്രഹങ്ങളെ ചുരുക്കിക്കൊള്ളണം. സംവരണത്തിന്റെ കാര്യം വരുമ്പോള്‍ കഴിവിനെയും യോഗ്യതയെയും കുറിച്ച് പലരും വാചാലരാകുന്നതും വൈകാരികമായി പ്രതികരിക്കുന്നതും നാം കാണാറുണ്ട്. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷ ഹയര്‍ സെക്കണ്ടറി വരെയുള്ള സിലബസ്സ് നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളുമായിട്ടോ, ഒരു ഡോക്ടറാകാനുള്ള അഭിരുചിയുമായിട്ടോ യാതൊരു ബന്ധവുമില്ലാത്തതായി നിലനിര്‍ത്തുകയും അതിലൂടെ വലിയ പണച്ചെലവ് ചെയ്തു സമാന്തരമായി എന്ട്രന്‌സ് പരിശീലനം നടത്താന്‍ കഴിയാത്ത സകലരെയും അരിച്ചു മാറ്റുന്ന സംവിധാനമായി പ്രവര്‍ത്തിക്കുകയുമാണിന്ന്. അതില്‍ യോഗ്യതയുടെ നിഷേധമുള്ളതായി ആരും കാണുന്നില്ല! എന്ട്രന്‌സ് പരിശീലനത്തിന് മികവുറ്റ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വേണ്ട പണം ഉണ്ടായിരിക്കണം എന്നത് എം.ബി.ബി.എസ്സിന്റെ അടിസ്ഥാന യോഗ്യതയാണിന്ന് തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതിക്കൊരു മാറ്റം വരുത്താനും ഹയര്‍ സെക്കന്‍ഡറിയിലെ മാര്‍ക്കിന് ഒരു നിശ്ചിത ശതമാനം വെയിറ്റേജ് നല്‍കാനും മുന്‍പ് തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുന്നതിന് സുപ്രീം കോടതി വിധി തടസ്സമായി. എന്‍ട്രന്‍സ് ലോബ്ബി വിജയിച്ചു. അതാണ് അനിതയുടെ മരണത്തില്‍ കലാശിച്ചതു.

വിദ്യാഭ്യാസം ഒരു കണ്കറന്റ് സബ്ജക്ടാണ്. അതില്‍ തമിഴ്നാട് സര്‍ക്കാരിനുള്ള അഭിപ്രായം സുപ്രീം കോടതി ചോദിച്ചില്ല. സാമൂഹ്യ നീതി നടപ്പാക്കാന്‍ സ്വന്തം സംസ്ഥാനത്തു എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ആ സര്‍ക്കാരിനുള്ള അഭിപ്രായം സുപ്രീം കോടതി ചോദിക്കേണ്ടതില്ലേ? ഇന്ത്യയിലെ ഒരു വലിയ സംസ്ഥാനമാണ് തമിഴ്നാട്. ഒമ്പത് -പത്തു കോടി ജനങ്ങളുള്ള അത് ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കില്‍ റഷ്യയോഴിച്ചുള്ള സകല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും വലുതായിരുന്നേനെ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ പുരോഗതിക്കായി എടുക്കുന്ന നടപടികള്‍ അവിടെ ദളിത് - ദരിദ്ര ജനവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ വലിയ മുന്നേറ്റത്തിനിടയാക്കിയിട്ടുണ്ട്. അടിസ്ഥാനശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല, ചെസ്സ് പോലൊരു ബുദ്ധിപരമായ വിനോദത്തിന്റെ കാര്യത്തിലും തമിഴ്നാട് ഇന്ത്യയില്‍ ബഹുകാതം മുന്നിലാണ്. അത്തരമൊരു സംസ്ഥാനം എങ്ങനെ ആ നേട്ടം നേടുന്നുവെന്നു പരിശോധിക്കുകയും അത് മറ്റു പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും എങ്ങനെ നടപ്പാക്കാമെന്ന് ആലോചിക്കുകയും ചെയ്യുന്നതിനു പകരം ശക്തമായ എന്‍ട്രന്‍സ് ലോബിക്ക് രംഗമാകെ വിട്ടുകൊടുക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന വിമര്ശനത്തിനു എന്ത് മറുപടിയുണ്ട്?

തമിഴ്നാട്ടിലെ പ്രക്ഷോഭം സ്വയോത്ഭവമായി ഉണ്ടായി വന്നതാണ്. അത് ശക്തമായതോടെ സകല പ്രതിപക്ഷപാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി ഇറങ്ങി. അതില്‍ ഡിഎംകെക്കൊപ്പം ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സ്, സി.പി.ഐ.എം, സി,പി.ഐ, മുസ്ലിം ലീഗ് എന്നിവയും തമിഴ് പ്രാദേശികവാദി കളായ പാര്‍ട്ടികളുമുണ്ട്. ദേശീയ പാര്‍ട്ടികള്‍ അവിടെ ഇത്തരമൊരാവശ്യത്തെ പിന്തുണക്കുമ്പോള്‍ ദേശീയതലത്തിലതിനു പിന്നിലെ തത്വ -ആദര്‍ശങ്ങളെക്കുറിച്ചു, നിലപാടുകളെക്കുറിച്, ഒരക്ഷരം അവര്‍ മിണ്ടുന്നില്ല. വളരെ പ്രധാനമായ വിദ്യഭ്യാസത്തിലെ അവസരസമത്വത്തിന്റെ പ്രശ്‌നമാണ് ഇന്ന് വലിയ ജനകീയ പ്രക്ഷോഭമായി ഉയര്‍ന്നു വരുന്നത്. അതിനു അനിതയെന്ന സമര്‍ത്ഥയായ വിദ്യര്‍ത്ഥിനിയുടെ ജീവന്‍ ഒടുങ്ങേണ്ടിവന്നു എന്നതാണ് കടുത്ത വേദനയായി നില നില്‍ക്കുന്നത്.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow