ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്‍സലും ചേര്‍ന്ന് രചിച്ച പ്രബന്ധത്തില്‍ ഇന്ത്യയിലെ വരുമാന അസമത്വം 1922 നുശേഷമുള്ള ഏറ്റവുമുയര്‍ന്ന നിലയിലെത്തിയിരിക്കുകയാണെന്നു കണ്ടെത്തിയിരിക്കുന്നതായി''ദ ഹിന്ദു''പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1922 ലാണ് ആദ്യമായി ഇന്‍കം ടാക്‌സ് നിയമം പാസാക്കുന്നത്. ആക്കാലത്തു മുകളിലെ 1% പേര്‍ വരുമാനത്തിലെ 21 % കൈക്കലാക്കിയിരുന്നിടത്തു നിന്ന് 1980-ള്‍ അത് 6% ത്തിലേക്ക് താഴുകയും ഇപ്പോള്‍ വീണ്ടും 22 % ശതമാനം എന്നിടത്തേക്കു എത്തിച്ചേരുകയും ചെയ്തുവെന്നാണ് അവരുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 1970 കളില്‍ ഇന്‍കം ടാക്‌സ് 98 % ശതമാനം വരെ ഉയര്‍ന്നു നിന്നിരുന്നു. തുടര്‍ന്നതു കുറച്ചുകൊണ്ടു വന്ന് 30%-ത്തിലെത്തിച്ചു.

1980 കളിലാണ്ഇന്ത്യ ഉദാരവല്‍ക്കരണ നയങ്ങളാരംഭിക്കുന്നത്. അതിനുശേഷം വരുമാനത്തിന്റെ നികുതി വിഹിതം കുറച്ചുകൊണ്ട് വന്നതോടെ വരുമാനം കുറച്ചു കാട്ടുന്ന പ്രവണതയില്‍ കുറവ് വന്നിരിക്കാം. ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും, റഷ്യയിലും ഇതേ പ്രവണത കാണാമെന്നും പിക്കറ്റിയും ലൂക്കാസും പറയുന്നു. ചൈനയില്‍ മുകളിലത്തെ ഒരു ശതമാനത്തിന്റെ വരുമാനം 14%-വും റഷ്യയിലത് 22%-വുമാണ്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് സോഷ്യലിസത്തിന് ലോകവ്യാപകമായി വിലയിടിഞ്ഞതിനു ശേഷവും, മോണിട്ടറിസം ലോകമുതലാളിത്തത്തിന്റെ ഔദ്യോഗികനയമായതിനു ശേഷവും, ലോകത്തു വന്നു ചേര്‍ന്ന മാറ്റങ്ങളാണ്. ഇന്ത്യയില്‍ ഏറ്റവും മുകളിലെ 0.1% പേര്‍ താഴെക്കിടയിലുള്ള 50%-ത്തേക്കാള്‍ വളര്‍ച്ചയുടെ പങ്കു കരസ്ഥമാക്കിയതായും കണക്കുകള്‍ പറയുന്നു.

ഇന്ത്യയുടെ കണക്കുകള്‍ 2014 വരെയുള്ളതാണ്. അതായതു മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്തെ കണക്കുകള്‍. അതിനു ശേഷം മോഡി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ഈ അന്തരത്തെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. ഡീമോണിറ്റൈസേഷന്‍ അനൗദ്യോഗിക മേഖലയിലെ നല്ലൊരു പങ്കു തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. കാര്‍ഷിക മേഖലയുടെ വരുമാനവും ഇടിച്ചു. ഇപ്പോള്‍ നടപ്പാക്കിയ ജി.സ്.ടി ഫലത്തില്‍ ചെയ്തത് നികുതി നിരക്കുകളെ ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തലാണ്. അതിന് അനുപാതികമായി ദരിദ്രരുടെ വരുമാനം വിലക്കയറ്റത്തിലൂടെ സര്‍ക്കാരിന്റെ കൈകളിലെത്തിച്ചേരും. സര്‍ക്കാര്‍ തങ്ങള്‍ക്കു കിട്ടുന്ന വരുമാനം കോര്‍പ്പറേറ്റുകളെ തടിച്ചു കൊഴുപ്പിക്കാനും അവര്‍ ബാങ്കുകള്‍ക്ക് വരുത്തിവെക്കുന്ന കിട്ടാക്കടം എഴുതിത്തള്ളാനുമെല്ലാമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ 2014 ല്‍ നിന്നും 2017 ലേക്കെത്തുമ്പോള്‍ ഈ അന്തരം കാര്യമായി കൂടിയിട്ടുണ്ടാകുമെന്നുറപ്പാണ്.

ഇന്ന് മോദിയുടെ '56 ഇഞ്ച്'' ഭ്രാന്തന്‍ നടപടികളെത്തുടര്‍ന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖലയുടെ കടം വാങ്ങല്‍ രാജ്യ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണിന്നുള്ളത്. അതിനു കാരണം റിയല്‍ എക്കണോമിയുടെ ഒരു മേഖലയും ചെറിയൊരു ശതമാനം പോലും ലാഭം തിരിച്ചു നല്കുമെന്നുറപ്പില്ലാത്തതാണ്. താഴേക്കിട ജനവിഭാഗങ്ങളുടെ ക്രയശേഷിയിലെ ഇടിവ് ഇന്ത്യയില്‍ വലിയ പട്ടിണിക്കും ദാരിദ്ര്യത്തിനും ഇടയാക്കിയേക്കുമെന്നതിനപ്പുറം വലിയ വളര്‍ച്ചക്കുറവിനിടയാക്കണമെന്നില്ല. അതുകൊണ്ടാണ് മോദിയുടെ കേന്ദ്ര സാമ്പത്തിക നയരൂപീകരണക്കാര്‍ സംസ്ഥാനങ്ങളോട് കാര്ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. പക്ഷേ, ഇപ്പോള്‍ ഇടത്തരക്കാരുടെ വരുമാനവളര്‍ച്ചയിലെ പങ്കും കുറഞ്ഞുവരുന്നു എന്നതാണ് ഭീതിയുണ്ടാക്കുന്നത്.

ഏതാനും വന്‍കിടക്കാര്‍ പരമാവധി ലാഭമുണ്ടാക്കി വളരുക, അവര്‍ വലിയ പദ്ധതികളില്‍ മുതലിറക്കുന്നതോടെ തൊഴില്‍സവസരങ്ങളും വളര്‍ച്ചയും വേഗത്തിലാകുക, എന്ന ആഗോളവല്‍ക്കരണ മന്ത്രം ഇന്ന് ലോകവ്യാപകമായി പ്രതിസന്ധിയിലാണ്. വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയൊഴിവാക്കാന്‍ സര്‍ക്കാര്‍ അതിന്റെ വരുമാനത്തിന്റെ വലിയ പങ്കും ചെലവാക്കുകയും മഹാഭൂരിപക്ഷത്തിന്റെ തൊഴിലിലും വരുമാനത്തിലുമുള്ള ഇടിവ് പരിഹരിക്കാന്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുകയാണിന്ന്. ഇത് ജനങ്ങളുടെ പൊതുവിലുള്ള ക്രയശേഷിയില്‍ വലിയ ഇടിവിനിടയാക്കുന്നു. ഇത് ഡിമാന്റിലുന്ടക്കുന്ന ഇടിവ് റിയല്‍ എക്കോണമിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ജനസംഖ്യ വളരുന്ന ഒരു രാജ്യമെന്ന നിലയില്‍ ഈ പ്രശ്‌നം ഏറ്റവും കുറച്ചു മാത്രം ബാധിക്കുന്നതെന്ന അനുകൂലസ്ഥിതി ഇന്ത്യക്കുണ്ടായിരുന്നു. അതാണ് മോഡി തകര്‍ത്തു കളഞ്ഞത്.

ധനിക-ദരിദ്ര അന്തരം മൂന്നാം ലോക മുതലാളിത്തത്തിന് ഒരു പ്രശ്‌നമല്ല. എല്ലാവരും ശരാശരി വരുമാനക്കാരാകുന്നതിനേക്കാള്‍ അതിനു നല്ലത് ഉയര്‍ന്ന ക്രയശേഷിയുള്ള ഒരു മധ്യവര്‍ഗ്ഗത്തിന്റെ ജനസംഖ്യ വര്‍ദ്ധിക്കലാണ്. പക്ഷെ വളരെ ചെറിയൊരു ഉയര്‍ന്ന വിഭാഗത്തില്‍ വരുമാനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിക്കുന്നത് മുതലാളിത്ത വളര്‍ച്ചക്ക് വലിയ പിന്നോട്ടടിയാണുണ്ടാക്കുക.''അച്ഛാ ദിന്‍'' എന്നെല്ലം പറഞ്ഞുകൊണ്ടു കഴിഞ്ഞ മൂന്നരക്കൊല്ലം മോഡി ചെയ്തത് മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി തന്റെ ചില ഇഷ്ടക്കാര്‍ക്കായി സകല മുതലാളിത്ത കളിനിയമങ്ങളും ലംഘിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. അതിലുടെ 2014 ഓടെ മുതലാളിത്തത്തിനു പൊതുവില്‍ തന്നെ അനാരോഗ്യകരമായിത്തീര്‍ന്നിരുന്ന ധനിക ദരിദ്ര അന്തരത്തെ ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. ഒട്ടറെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ തകര്‍ച്ചയുടെ വക്കിലുമെത്തിച്ചു. ഇക്കാര്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടത്തിനു തികച്ചും സഹായകമാണ് പിക്കറ്റിയും ലൂക്കാസും അവതരിപ്പിക്കുന്ന കണക്കുകള്‍. 2014 ല്‍ ഇന്ത്യ എത്തിനിന്നിടത്തു നിന്ന് മോഡി എങ്ങോട്ടാണ് രാജ്യത്തെ കൊണ്ടുപോയത്, അതിന്നെങ്ങനെയാണ് ഒരു വലിയ പ്രതിസന്ധി എന്നിടത്തേക്കു തന്നെ ഉരുണ്ടുനീങ്ങുന്നത്, അതിനു മുന്നില്‍ വഴിയറിയാതെ മോഡി സംഘം പകച്ചു നില്‍ക്കുന്നത് എന്നതെല്ലാം കുറച്ചുകൂടി നന്നായി മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ സഹായിക്കും.

Studies and Blogs

സി പി ഐ (എം) രൂപീകരിച്ച 'മൂന്നാര്‍ സംരക്ഷണ സമിതി' പിണറായി സര്‍ക്കാരി...
ജസ്റ്റിസ് മദന്‍ ബി താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇന്ത്യ...
184 രാജ്യങ്ങളില്‍ നിന്നുള്ള 15,364 ശാസ്ത്രജ്ഞന്മാര്‍ ഒപ്പിട്ടു കൊണ്ട...
ദേവസ്വം ബോര്‍ഡില്‍ മുന്നോക്കജാതികളിലെ ദരിദ്രര്‍ക്കായി പത്തുശതമാനം സം...
'ഇടതുമുന്നണി വരട്ടെ എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടു...
ഡല്‍ഹിയിലെ പുകമഞ്ഞുയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ജീവനു തന്നെ ഭ...
ഇടുക്കിയിലെ എം പി യും ഇടതുസ്വതന്ത്രനുമായ അഡ്വ: ജോയിസ് ജോര്‍ജ്ജും കുട...
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യ...
നോട്ടു നിരോധനം ഇന്ത്യയെ എത്തിച്ചിരിക്കുന്ന ദുരന്തസാഹചര്യം കുടുതല്‍ ക...
ഭരണത്തിന്റെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലൂടെ ഉദ്യോഗസ്ഥരെ നീയന്ത്രിച്ച...
ഒടുവില്‍ മൂന്നു വാല്യങ്ങളായി ആയിരത്തില്‍പ്പരം പേജുകളുള്ള സോളാര്‍ കമ്...
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒരു ഹര്‍ത്താല്‍ നടന്നു. ഗുരുവായൂരിലെ പാര്‍...
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്ന നിലയി...
ജനരക്ഷായാത്രയില്‍ കാരാട്ട് ഫൈസലിന്റെ ആഡംബരക്കാറില്‍ സി.പി.ഐ. (എം) സം...
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം കോണ്‍ഗ്രസ്സ് ലോക വ്യാ...
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു...
2015 നു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ ഇറാന്...
ബി.ജെ.പി.യുടെ ജനരക്ഷ യാത്ര, പിന്നാലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow