ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോഡി നേരെ പോയത് മ്യാന്‍മറിലേക്കാണ്. അങ്ങേയറ്റം മൃഗീയമായി രോഹിന്‍ഗ്യാ മൂസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയും തല്ലിയോടിക്കുകയും ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ബുദ്ധിസ്റ്റ് വര്‍ഗ്ഗീയതക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന മോഡി ഭരണകൂടത്തിന്റെ നടപടിക്ക് പിന്തുണ നല്കുന്ന രീതിയില്‍ ഭീകരതക്കെതിരെ സംയുക്ത പ്രസ്താവന നടത്താനും തയ്യാറായി. രോഹിന്‍ഗ്യകള്‍ ഭീകരവാദമഴിച്ചുവിടുന്നു എന്ന ന്യായം പറഞ്ഞാണ് പട്ടാളവും ബുദ്ധിസ്റ്റ് വര്‍ഗ്ഗീയവാദികളും ചേര്‍ന്ന് രോഹിന്‍ഗ്യ ഗ്രാമങ്ങള്‍ക്ക് തീയിടുകയും സകലരെയും വെടിവെച്ചു കൊല്ലുകയും ചെയ്തത്.

മോഡി മ്യാന്‍മര്‍ സന്ദര്‍ശനം നടത്തുന്ന സമയത്തു തന്നെ ഇന്ത്യയില്‍ ഇതിനകം താമസമാക്കിയിട്ടുള്ള നാല്പതിനായിരം രോഹിന്‍ഗ്യാ മുസ്ലീങ്ങളെ നാടുകടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ സുപ്രീം കോടതി അക്കാര്യത്തില്‍ മോഡി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഭീകരത കെട്ടഴിച്ചു വിടുന്ന മ്യാന്‍മറിന്റെ അയല്‍രാജ്യങ്ങളുടെ സമ്മേളത്തില്‍ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ രോഹിന്‍ഗ്യാ കൂട്ടക്കുരുതിയില്‍ പ്രതിഷേധിക്കുന്ന പ്രമേയത്തിലൊപ്പിടാനും ഇന്ത്യ തയ്യാറായില്ല. മറ്റെല്ലാ രാജ്യങ്ങളും മ്യാന്‍മര്‍ സര്‍ക്കാരിനെ അപലപിക്കുന്ന പ്രമേയത്തിലൊപ്പിട്ടു.

മുസ്ലീം വിരോധത്തിന്റെ പേരില്‍ മ്യാന്‍മറിലെ കൊലയാളി-ബുദ്ധിസ്റ്റ് വര്‍ഗ്ഗീയവാദികളുമായി കൂട്ടുചേരുന്ന മോഡിയുടെ നയം ഇന്ത്യക്ക് വലിയ കുഴപ്പങ്ങളാണുണ്ടാക്കുക. പതിനൊന്നു ലക്ഷം വരുന്ന മുഴുവന്‍ രോഹിന്‍ഗ്യകളെയും ആട്ടിയോടിക്കാന്‍ അത് മ്യാന്‍മര്‍ ഭരണകൂടത്തിന് ധൈര്യം പകരും. ഇപ്പോള്‍ത്തന്നെ ബംഗ്ലാദേശില്‍ എത്തിക്കഴിഞ്ഞ മൂന്നുലക്ഷം അഭയാര്‍ത്ഥികളുടെ എണ്ണം എട്ടോ പത്തോ ലക്ഷമായല്‍ ബംഗ്ലാദേശിന് അവര്‍ക്ക് ഭക്ഷണം നല്കാന്‍ പോലും സാധ്യമാകില്ല. അതോടെ ഭക്ഷണവും ജോലിയും തേടി, ജീവന്‍ നിലനിര്‍ത്താനായി, അവരില്‍ നല്ലൊരുപങ്ക് ക്രമേണ ഇന്ത്യയിലേക്ക് കടക്കും. അവരെ മടക്കിയയക്കും എന്നൊക്കെ മൈക്കിനു മുന്നില്‍ നിന്നു പറയാനല്ലാതെ, യഥാര്‍ത്ഥത്തില്‍ മടക്കിയയക്കാന്‍ പറ്റില്ല, കാരണം രോഹിന്‍ഗ്യാകള്‍ക്ക് പൗരത്വം നല്കാത്ത മ്യാന്‍മര്‍ സര്‍ക്കാര്‍ അവരെ സ്വന്തം നാട്ടിലേക്ക് മടങ്ങി വരാന്‍ അനുവദിക്കില്ല. ബംഗ്ലാദേശോ മറ്റേതെങ്കിലും രാജ്യങ്ങളോ അവരെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതായത് മ്യാന്‍മറിന്റെ പക്ഷം ചേരുന്നതു വഴി വലിയൊരു ഭാഗം രോഹിന്‍ഗ്യാകളെ ഇന്ത്യയില്‍ തീറ്റിപ്പോറ്റേണ്ട സ്ഥിതി ഇന്ത്യക്കു വന്നുചേരും. ഇന്ത്യയിലെത്തുന്ന ആ നിസ്സഹായ മനുഷ്യരെ, വര്‍ഗ്ഗീയത എത്ര മനസ്സിലുണ്ടായാലും, കൂട്ടക്കൊല ചെയ്യാന്‍ സാധ്യമാകുമോ?

മോഡി മ്യാന്‍മര്‍ ഭരണകുൂടത്തിന് പിന്തുണ നല്കുന്നതുവഴി മൂന്നു പമ്പരവിഡ്ഡിത്തങ്ങളാണു ചെയ്തത്. (1) സ്വന്തം പത്തിനപരിപാടിയ്ക്ക് വിരുദ്ധമായ നിലപാടെടുക്കുക വഴി ആ പത്തിനപരിപാടിയില്‍ തനിക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്നു വ്യക്തമാക്കി; (2) രോഹിന്‍ഗ്യാകളെ തല്ലിയോടിക്കുന്ന, കൂട്ടക്കൊല ചെയ്യുന്ന, നടപടിക്കു പിന്തുണ നല്കുക വഴി ഇന്ത്യയുടെ കഴിഞ്ഞ 70 കൊല്ലക്കാലത്തെ തത്വാധിഷ്ഠിത സമാധാനനയം കാറ്റില്‍പ്പറത്തി; (3) ലക്ഷക്കണക്കിന് രോഹിന്‍ഗ്യാകളെ ഭാവിയില്‍ ഇന്ത്യയില്‍ സംരക്ഷിക്കേണ്ടിവരുന്ന കടുത്ത രാഷ്ട്രീയ-നയതന്ത്ര വിഡ്ഡിത്തം കാട്ടി. ഇതിനെല്ലാം പുറമേ അയല്‍ രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ലോകരാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്തു. വിദേശ നയത്തിന്റെ കാര്യത്തില്‍ മോഡിയുടെ വിവരമില്ലായ്മ ഉണ്ടാക്കിയ ഏറ്റവും വലിയ വിനാശമാണ് നാമിന്ന് ഇന്ത്യയുടെ മ്യാന്‍മര്‍ നയത്തില്‍ കാണുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow