മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്രവാദത്തെ ഞങ്ങള്‍ അടിച്ചു തുടച്ചു നീക്കംചെയ്യും, ഞങ്ങളുടെ കഴിവും തന്റേടവും നിങ്ങള്‍ കണ്ടോളൂ' എന്ന പതിവ് പല്ലവി മാറ്റിവച്ചുകൊണ്ട് എല്ലാവരോടും ചര്‍ച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തന്റെ സര്‍ക്കാര്‍ മാനിക്കുമെന്ന് രാജ്നാഥ്സിംഗ് ഉറപ്പും കൊടുത്തിട്ടുണ്ട്.

രാജ്നാഥ് സിംഗ് ജമ്മു കശ്മീരില്‍ സമാധാനത്തിനായി അഞ്ചു ''സി''കള്‍ പ്രഖ്യാപിച്ചു. compassion, communication, coexistence, confidence-building, consistency (സഹാനുഭൂതി, ആശയവിനിമയം, സഹവര്‍ത്തിത്വം, ആത്മവിശ്വാസം വളര്‍ത്തല്‍, സ്ഥിരത) എന്നിവയാണത്. തീര്‍ച്ചയായും ജമ്മു കശ്മീര്‍ പ്രശ്‌നം സൈനികമായി പരിഹരിക്കേണ്ട ഒന്നാണ്, ഇതുവരെ അത് പരിഹരിക്കപ്പെടാതിരുന്നത് മോഡിയെപ്പോലെ 56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ പ്രധാനമന്ത്രിയാകാതിരുന്നതുകൊണ്ടാണ്, എന്ന പതിവു പല്ലവി ഒഴിവാക്കിയതും ചര്‍ച്ചയുടെ വഴി തേടുന്നതും സ്വാഗതാര്‍ഹമാണ്.

അതേസമയം സംഘപരിവാര്‍ ഇതേവരെപറഞ്ഞുകൊണ്ടിരുന്ന നയത്തില്‍ നിന്നുള്ള വ്യതിചലനമാണതെന്നും, ഇപ്പോള്‍ രാജ്നാഥ് സിങ് പറയുന്നതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നവര്‍ക്കു സംഘപരിവാര്‍ നല്‍കിയിരുന്ന ഓമനപ്പേര് ''രാജ്യദ്രോഹി'' എന്നായിരുന്നുവെന്നും നാം മറന്നുകൂടാ. ''ജമ്മു കശ്മീരില്‍ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല, എല്ലാം കുറെ തീവ്രവാദികളുണ്ടാക്കുന്നതാണത്, അവരെ നേരിടാന്‍ ചങ്കൂറ്റമില്ലാത്ത ഭരണാധികാരികളായിരുന്നു പ്രശ്‌നം, അതിര്‍ത്തിക്കപ്പുറത്തു കടന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ തനിക്കു മാത്രമേ ധൈര്യമുണ്ടായുള്ളൂ, സര്‍ജിക്കല്‍ സ്‌ട്രൈക്കോടെ പാകിസ്ഥാന്‍ പാഠം പഠിച്ചു'' എന്നായിരുന്നുവല്ലോ മോഡി കുറച്ചു മുമ്പ് വരെ കൂവിവിളിച്ചു പ്രസംഗിച്ചിരുന്നത്. ആ നിലപാട് നാണം കെടാന്‍ മാത്രമേ ഉപകരിച്ചുള്ളു, ഒരു തരത്തിലും സമാധാനാന്തരീക്ഷം കൊണ്ടുവരാനുതകിയില്ല, എന്നതിന്റെ സാക്ഷിപത്രമാണല്ലോ രാജ്‌നാഥ്‌സിങ്ങിന്റെ ഇപ്പോഴത്തെ നിലപാട്.

ജമ്മു കശ്മീര്‍ പ്രശ്‌നത്തിന് രാജ്‌നാഥിസിങ്ങിന്റെ ഇപ്പോഴത്തെ നിലപാടുകൊണ്ടും പരിഹാരമെന്തെങ്കിലും ഉണ്ടാവുമെന്നാരും കരുതുന്നില്ല. പക്ഷെ, രാജ്യാന്തസ്സിനെക്കുറിച്ചുള്ള സംഘപരിവര്‍ നിലപാടാണ് അവിടെ പ്രശനം രൂക്ഷമാക്കാന്‍ എന്നും ഇടയാക്കിയിട്ടുള്ളത് എന്ന വസ്തുതയുള്ളപ്പോള്‍, സംഘപരിവാര്‍ കൂടുതല്‍ പ്രശനം വഷളാക്കാതിരുന്നാല്‍, കുറച്ചൊരാശ്വാസമെങ്കിലും ഉണ്ടായേക്കാം.

അധികാരം കിട്ടുന്നതു വരെ മോദിയും സംഘവും കശ്മീര്‍ പ്രശ്‌നത്തിലെടുത്തിരുന്ന നിലപാട്'' കശ്മീരി ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്, അതുകൊണ്ടു ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല, വിട്ടുകൊടുക്കാന്‍ പാടില്ല, ചര്‍ച്ചയൊന്നും പാടില്ല, അതു തീവ്രവാദികളെ പ്രീണിപ്പിക്കലാണ്'' എന്നാണ്. കോണ്‍ഗ്രസ്സ് അധികാരത്തില്‍നിന്ന് പോയി മൂന്നര വര്ഷം കഴിഞ്ഞ ഇപ്പോഴും ബി.ജെ.പി യുടെ കുഴലൂത്തുകാരായ ടൈംസ് നൗ, റിപ്പബ്ലിക് ചാനലുകളടക്കം ഒരു നിര ദേശീയ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെയും കശ്മീരി തീവ്രവാദികളെയും അവിരാമം തുറന്നു കാട്ടിക്കൊണ്ടിരിക്കുകയായിരുന്നു! അവരുടെ അഭിപ്രായത്തില്‍ പാകിസ്ഥാന്‍ ഏജന്റുമാര്‍ കുത്തിപ്പൊക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കശ്മീരിലുള്ളത് ആ ഏജന്റ് ലിസ്റ്റില്‍ മുഴുവന്‍ കശ്മീരികളെയും ഉള്‍പ്പടുത്തി അവരെ നാടുകടത്താനും തയ്യാറുള്ള ഒരു ചങ്കൂറ്റമുള്ള സര്‍ക്കാരാണ് മോഡിയുടേത് എന്നവര്‍ പ്രഖ്യാപിച്ചു.

അങ്ങനെ ഒരു ജനവിഭാഗത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഹിറ്റ്‌ലര്‍ രീതി പഴഞ്ചനായിട്ടുണ്ടെങ്കില്‍, ഇന്ന് അത് നടത്തുന്നതിനുള്ള നല്ലൊരുദാഹരണം മ്യാന്മര്‍ സര്‍ക്കാര്‍ കാട്ടിത്തരികയും ചെയ്തു. പക്ഷെ ആ രീതി തങ്ങള്‍ക്കഭികാമ്യമല്ല, അഥവാ അത് മൈക്കിന്റെ മുന്‍പിലും, സോഷ്യല്‍ മീഡിയയിലും, ടി വി യിലുമിരുന്ന് പറയാനല്ലാതെ ജനാധിപത്യം ഇത്രയും മുന്നേറിയ ലോകത്തു സാധ്യമാകില്ല എന്നതിന്റെ അംഗീകാരമാണ് രാജ്നാഥിന്റെ സമാധാന സുവിശഷം എന്ന് പറയാതെ വയ്യ. അതങ്ങനെയല്ലെങ്കില്‍, രാജ്നാഥിന്റേത് ഭീകരരെ പ്രീണിപ്പിക്കലാണെങ്കില്‍, രാജ്‌നാഥിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ മോഹന്‍ഭഗവത് മുതല്‍ കുമ്മനം, ശ്രീധരന്‍പിള്ളാദികള്‍ വരെ മുന്നോട്ടുവരാന്‍ തയ്യാറാകണം.

രാജ്നാഥ് സിംഗിന്റെ ഈ നിലപാട് ചില സംശയങ്ങളും ഉണ്ടാക്കുന്നുണ്ട്. ഒരു കശ്മീരി യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ച ''ധീരവും പുതിയതു''മായ നടപടിയുമായി ബന്ധപ്പെട്ടതാണത്. അതിപ്പോഴും ധീരവും പുതിയതും മഹത്തായതും തന്നെയാണോ? ആ നടപടി സമാധാനം സ്ഥാപിക്കാന്‍ വലിയ ഗുണം ചെയ്‌തോ? ഇന്ന് സൈന്യത്തിന് പുതിയ മന്ത്രി വന്നിട്ടുണ്ട്, നിര്‍മല സീതാരാമന്‍. അവര്‍ ഇതിലെന്തു നിലപാടെടുക്കും?

കോടതി കുറ്റവിമുക്തനാക്കുന്നതിനു മുന്‍പ്, ഹിന്ദു ഭീകരന്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം കിട്ടിയപ്പോള്‍, സൈന്യം അയാള്‍ക്ക് നല്കിയ സ്വീകരണവും, അയാളെ സൈന്യത്തിന്റെ വീരപുത്രനാക്കിയ ദേശീയചാനലുകളുടെ ബഹുമതി നല്‍കലും തിരുത്താന്‍ മോദിസര്‍ക്കാര്‍ തയ്യാറാകുമോ? ഇന്ത്യന്‍ സൈന്യത്തെയും, ഇന്ത്യന്‍ സൈന്യത്തിന്റെ പിന്തുണക്കാരെന്നു വേഷം കെട്ടുന്ന ഹിന്ദുവര്‍ഗീയ ഭ്രാന്തരെയും, അവരുടെ അക്രമാഹ്വാനങ്ങളെയും പതിവ് രീതി തുടരാനനുവദിച്ചുകൊണ്ടു ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം അനുവദിക്കുമെന്നൊക്കെ ഒരു ആഭ്യന്തരമന്ത്രി പറഞ്ഞാല്‍ അതിനെത്ര മാത്രം വിശ്വസ്യതയുണ്ടാകും?

ഇതെല്ലം മറ്റുചില സംശയങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ സര്‍വത്ര അബദ്ധമായിരുന്നുവെന്നു തെളിഞ്ഞതോടെ മോദിസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങള്‍ ലോകമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അത് കണക്കിലെടുത്തു കൊണ്ട് മുഖം രക്ഷിക്കാനുള്ള ചില ''നമ്പറു''കളാണോ ഇത്? എന്തു തന്നെയായാലും ഒരു ജനതയുടെ അസംതൃപ്തി 56 ഇഞ്ച് നെഞ്ചളവ് കൊണ്ട് പരിഹരിച്ചു കളയാമെന്ന മോദിയുടെ വീമ്പടി സത്യമാണെന്നു ധരിച്ചു ''മോദീ ഭക്ത്''കള്‍ ആയവര്‍ക്ക് അല്‍പ്പം വെളിവ്, അല്ലെങ്കില്‍ ഇച്ഛാഭംഗമെങ്കിലും ഉണ്ടാവാന്‍ രാജ്നാഥിന്റെ പ്രസ്താവന ഉപകരിക്കും. അതിനപ്പുറം കാര്യമായ എന്തെങ്കിലും ഫലമുണ്ടാവണമെങ്കില്‍ ഈ പ്രസ്താവനക്ക് ചേരുന്ന പ്രവര്‍ത്തനങ്ങളും സംഘപരിവാര്‍ നിലപാടിലൊരു കാര്യമായ മാറ്റവും വരണം. രാജ്നാഥ് പറയുന്ന അഞ്ചാമത്തെ ''സി'' ,അതായത് നയങ്ങളിലെ സ്ഥിരത, നിലനിര്‍ത്താനും സംഘപരിവാര്‍ ഭ്രാന്തന്മാരുടെ വായടപ്പിക്കാനും രാജ്നാഥിനാകുമോ? അതാണ് രാജ്‌നാഥും, മോദി തന്നെയും, ഉത്തരം കണേണ്ട ചോദ്യം.

Studies and Blogs

ഇന്ത്യന്‍ സ്വകാര്യമേഖല 2017-ല്‍ 2016 നെ അപേക്ഷിച്ച് മൂലധനാവശ്യങ്ങള്‍...
നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലു...
ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക...
''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല...
പിണറായി സര്‍ക്കാരിലെ മന്ത്രിമാരിലെ വമ്പന്‍ പണച്ചാക്കാണ് തോമസ് ചാണ്ടി...
വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷപാത ഉപേക്ഷിച്ച് ഹമാസ് ഒടുവില്‍ ഫത്താ പ്രസ്ഥ...
കഥ അതിന്റെ ഏതെങ്കിലും അടരുകളില്‍ കാലത്തിന്റെ മുദ്രകള്‍ പതിപ്പിക്കാറു...
എന്‍.ഡി.എ യോഗം ബഹിഷ്‌കരിച്ചു കൊണ്ട് തങ്ങളെ പരിഗണിക്കത്തതിലുള്ള പ്രതി...
ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ...
നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ച...
കേരളത്തെയാകെ ഞെട്ടിച്ച പ്രശസ്ത സിനിമാനടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോ...
അഷ്ടമിരോഹിണി ദിനത്തില്‍ ദേവസ്വം മന്ത്രിയും സി,പി,ഐ.എം നേതാവുമായ കടകം...
ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്...
മോഡി സര്‍ക്കാര്‍ ഭരണമേറ്റെടുത്തിട്ടു മൂന്നര വര്‍ഷമാകുമ്പോള്‍ ''തീവ്ര...
ഈ വരികളെഴുതിക്കൊടിരിക്കുമ്പോള്‍ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയി...
ബ്രിക്സ് ഉച്ചകോടിയില്‍ ലോകസുരക്ഷക്ക് കൊട്ടിഘോഷിച്ച പത്തിനപരിപാടി പ്ര...
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാന്...
തമിഴ്നാട്ടിലുടനീളം അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow