ഇന്ത്യയിലെ ബാങ്കുകള്‍ക്കു 2019 സാമ്പത്തിക വര്‍ഷത്തോടെ ബാസല്‍-3 നിബന്ധനകള്‍ പ്രകാരമുള്ള മൂലധന പര്യാപ്തതാനുപാതം കൈവരിക്കാന്‍ 65 ബില്യണ് ഡോളര്‍ (ഏകദേശം നാലു ലക്ഷം കോടി രൂപ) ആവശ്യമായി വരുമെന്ന് അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് കണക്കാക്കിയിരിക്കുന്നു. ഫിച്ച് അടക്കമുള്ള മൂന്നു റേറ്റിങ് ഏജന്‍സികളുടെ ആഗോള റേറ്റിങ് ഒരു സമ്പദ് ഘടനയുടെ ആരോഗ്യത്തിന്റെ സൂചനയായാണ് ലോകരാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും കണക്കിലെടുക്കുന്നത്. മൂഡീസ്, S&P എന്നിവയാണ് മറ്റു രണ്ടു ഏജന്‍സികള്‍. ഇതില്‍ 90 ശതമാനവും ആവശ്യമായി വരിക പൊതുമേഖല ബാങ്കുകള്‍ക്കായിരിക്കുമെന്നും ഫിച്ച് പറയുന്നു. ബാസല്‍-3 പ്രകാരമുള്ള മൂലധനാനുപാതം കൈവരിക്കാന്‍ 11 ബില്യണ്‍ ഡോളര്‍ കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്നു. അതില്‍ 8 ബില്യണ്‍ ഇതിനകം കൊടുത്തുകഴിഞ്ഞു. അതില്‍ ബാക്കി 3 ബില്യണ്‍ ഡോളറേ ഇനി കൊടുക്കാനുള്ളു.

ഇത്ര വലിയൊരു തുക മൂലധനാനുപാതത്തിലേക്കു ബാങ്കുകള്‍ക്ക് ആവശ്യമായി വരാന്‍ കാരണം വലിയ തുക കിട്ടാക്കടമായതാണ്. ഈ പ്രശനം ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണെന്ന് റിസര്‍വ് ബാങ്ക് ഈയിടെ പ്രഖ്യാപിച്ചിരുന്നു. സര്‍വീസിങ് നടക്കാത്ത വലിയ അകൗണ്ടുകള്‍ ആറുമാസത്തിനുള്ളില്‍ ''ഇന്‍സോല്‍വന്‍സി ആന്‍ഡ് ബങ്കറുപ്‌സി'' പ്രക്രിയക്കു വിധേയമാക്കി കടം തീര്‍പ്പാക്കണമെന്നു റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ഈയിടെ നിയമം പാസാക്കിയിരുന്നു. ആപ്രക്രിയയ്ക്കു ആദ്യം 15 കമ്പനികളെ റിസര്‍വ് ബാങ്ക് വിട്ടിരുന്നു. അതിനു പിന്നാലെ മറ്റൊരു 55 സ്ഥാപനങ്ങളെക്കുടി അതിനു വിടാന്‍ പോകുകയാണ്. അതായതു ഇപ്പോഴത്തെ നിലയില്‍ 9.5-14 ലക്ഷം കോടിയുടെ കടം ഈ പ്രക്രിയക്ക് വിടേണ്ടിവരും.

ഈ രീതിയില്‍ ആദ്യം തീര്‍പ്പാക്കിയ കേസില്‍ വെറും 6% തുകയെ തിരിച്ചു കിട്ടിയുള്ളുവെന്ന വസ്തുതയും ഫിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാങ്കുകള്‍ 60% തുക തിരിച്ചു കിട്ടുമെന്നാണ് കണക്കു കൂട്ടുന്നതെന്നും എന്നാല്‍ അത് പെരുപ്പിച്ച ശുഭാപ്തി വിശ്വസമല്ലേയെന്നും അവര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. എന്തുകൊണ്ട് ഇന്ത്യന്‍ സമ്പദ് ഘടനയുടെ ചരിത്രത്തിലാദ്യമായി ബാങ്കുകള്‍ ബാധിക്കുന്ന ഇത്ര വലിയൊരു പ്രതിസന്ധിയുണ്ടായെന്നു ചോദിക്കുമ്പോള്‍ ലോക മുതലാളിത്ത പ്രതിസന്ധിയും, ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ബാങ്ക് കൊള്ളയുമാണ് പ്രധന ഘടനാപരമായ കാരണങ്ങളായി പറയാന്‍ കഴിയുക. എന്നാല്‍ അതിനെ ഇത്രമാത്രം സ്‌ഫോടനാത്മകമായ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയുടെ കീഴില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും താന്തോന്നിത്ത മട്ടില്‍ പ്രവര്‍ത്തിച്ചതാണ്. ധനകാര്യ കാര്യങ്ങളില്‍ പ്രാഥമിക വിവരം പോലുമില്ലാത്ത പ്രസ്താവനകളും നടപടികളുമാണ് മോഡി സര്‍ക്കാരില്‍ നിന്നുണ്ടായത്.

അതിനു ഏറ്റവും നല്ല ഉദാഹരണമാണ് വിജയ് മല്യയുടേത്. രാജ്യത്തു വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാന്‍ പോകുന്ന വര്‍ദ്ധനവിനെക്കുറിച്ചു പെരുപ്പിച്ചു കാട്ടിയ കണക്കുകളുമായി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മല്യ സ്ഥാപിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി കാര്യമായ ഈടില്ലാതെ ബാങ്കുകള്‍ കടം കൊടുത്തു. 2014 -ല്‍ മോഡി അധികാരത്തിലേറി. 2014 ലും 2015-ലും കടം തിരിച്ചടക്കാത്ത മല്യക്കെതിരെ നടപടിക്ക് മുതിര്‍ന്ന ബാങ്ക് മേധാവികളെ സസ്പെന്‍ഡ് ചെയ്യുകയും സ്ഥാനത്തു നിന്നു മാറ്റുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഒടുവില്‍ പണമടക്കാത്ത മല്യയെ രാജ്യം വിടാനനുമവദിച്ചു.മല്യയെ തുടക്കത്തിലേ പിടികൂടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ മല്യയുടെ വന്‍ ലാഭമുണ്ടാക്കുന്ന മദ്യ ബിസ്സിനസ്സില്‍ നിന്നെടുത്തിട്ടായാലും അയാള്‍ പണമടച്ചേനെ. ഇതേ രീതിയില്‍ കടം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്താതെ കഴിഞ്ഞ നവംബര്‍ വരെ പോയി. അന്നാണല്ലോ മോദിക്ക് നോട്ടുനിരോധനം നടത്തി ആളാകാന്‍ വിളിയുണ്ടായത്. അതോടെ മൂന്നു-നാലു മാസക്കാലത്തേക്ക് ബംകുകളുടെ സകല സാധാരണ പ്രവര്‍ത്തനങ്ങളും നിലച്ചു. ആ ഇടവേളക്കാലത്തു കടം തിരിച്ചടവ് ഏറ്റവും കുറഞ്ഞ നിലയിലെത്തി. നോട്ട് റദ്ദാക്കള്‍ കണ്‌സ്ട്രക്ഷന്‍ മേഖലയെയൊക്കെ തകര്‍ത്തപ്പോള്‍ ഒട്ടേറെ സിമന്റ് കമ്പനികളും മറ്റും വന്‍ നഷ്ടത്തിലായി. ടെകസ്‌റ്റൈല്‍, തുകല്‍, പൂട്ട് അടക്കം ഒട്ടേറേ വ്യവസായങ്ങള്‍ ഡീമോണിറ്റൈസേഷനെത്തുടര്‍ന്നു നഷ്ടത്തിലായതും ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിപ്പിച്ചു.

ഏറ്റവുമൊടുവിലത്തെ ഇരുട്ടടി മോഡി നടത്തിയത് മുകേഷ് അംബാനിയുടെ ജിയോയുമായി ബന്ധപ്പെട്ടാണ്. സേവനങ്ങള്‍ക്ക് വലിയതോതില്‍ ഇളവ് പ്രഖ്യാപിക്കുന്ന മുകേഷിന്റെ തന്ത്രം മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ ഒരു സര്‍ക്കാര്‍ അനുവദിക്കുമായിരുന്നില്ല. അതോടെ വലിയ വില മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതമായ മറ്റു കമ്പനികളെല്ലാം നഷ്ടത്തിലായി. അനില്‍ കംബനിയുടെ റിലയന്‍സ് ഇന്‌ഫോക്കോം ജങ്ക് സ്റ്റാസിലേക്കെത്തി. ഇപ്പോള്‍ ഏതാണ്ടുഎട്ടു ലക്ഷം കോടിയുടെ ബാങ്ക് വായ്പ്പകളാണ് ടെലക്കോം മേഖലയില്‍ മാത്രം പ്രശ്‌നമായിരിക്കുന്നത് .

ബാങ്കുകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ആന്തരികമായി മൂലധന സമാഹരണത്തിനു സാധ്യതയില്ലെന്നു ഫിച്ച് പറയുന്നു. അപ്പോള്‍ സര്‍ക്കാര്‍ ഇത്രയും തുക കണ്ടെത്തിയേ പറ്റൂ. സര്‍ക്കാര്‍ അതെവിടെ നിന്ന് കണ്ടെത്തും? മോഡി സര്‍ക്കാര്‍ തേക്കുറിച്ചൊന്നും പറയുന്നില്ല. 2019 ആകുമ്പോള്‍ ഇനിയും വലിയൊരു തുക കൂടി കിട്ടാക്കടമായി മൂലധന ആവശ്യത്തില്‍ വലിയ വര്‍ദ്ധനവ് വരാനും സാധ്യതയുണ്ട്. ഇതൊന്നും തല്ക്കാലം മോഡി കണ്ടില്ലെന്നു നടിച്ചാലും ലോകസാമ്പത്തികശക്തികള്‍ ഇന്ത്യന്‍ ബാങ്കുകളുടെ ദുരവസ്ഥ സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന വസ്തുതയാണ് ഫിച്ച് റിപ്പോര്‍ട്ടിലൂടെ വെളിവാകുന്നത്.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow