ഒപ്പീനിയന്‍

അനില്‍

നരേന്ദ്രമോഡിയും ബി.ജെ.പിയും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിച്ചിരിക്കുന്ന മനുഷ്യത്വരഹിതമായ സമീപനം ലോകത്തിന്റെ മുന്നില്‍ തുറുന്നുകാട്ടപെട്ടുകയും പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ബുദ്ധിസ്റ്റ് വര്‍ഗ്ഗീയതുമായി സന്ധിചേര്‍ന്ന ലക്ഷകണക്കിന് മനുഷ്യരെ പീഡിപ്പക്കുകയും നാടുകടത്തി നിത്യ ദുരിതങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടും മ്യാന്‍മര്‍ സര്‍ക്കാര്‍ തുടരുന്ന ക്രൂരതയോട് നരേന്ദ്രമോഡി നേരിട്ടുചെന്നാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

ഈ വിഷയത്തില്‍ യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ കടുത്ത വിമര്‍ശനങ്ങള്‍ മോഡി സര്‍ക്കാര്‍ നേരിട്ടുകഴിഞ്ഞു. മോഡിയുടെയും ബിജെപിയുടെയും മനുഷ്യത്വരഹിതമായ നിലപ്പാടുകള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യയില്‍ വിവിധഭാഗങ്ങളില്‍ നിരവധി വ്യക്തികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ വിഷയത്തില്‍ മനുഷ്യത്വപരമായ നിലപ്പാട് സ്വീകരിക്കാനും സഹായങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഉയര്‍ത്തേണ്ട ഒരു ചോദ്യം എന്തുകൊണ്ട് മുഖ്യപ്രതിപക്ഷപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപ്പാട് പ്രഖ്യാപിക്കുന്നില്ല. മോഡിയുടെ മനുഷ്യത്വരഹിത നിലപ്പാടുകളെ തിരുത്തുന്നതിനു വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ സംഘടിതമായി ശബ്ദമുയര്‍ത്തിന്നില്ലെന്നതും ഒരു പ്രധാന വസ്തുതയാണ്.

1970-71 -ല്‍ പാക്-ബംഗ്ലാദേശ് വിഭജന കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് മനുഷ്യത്വപരമായ സംരക്ഷണവും സഹായവും ചെയ്ത ഒരു ചരിത്രം ഇന്ത്യയ്ക്കുണ്ട്. ഇന്ന് നരേന്ദ്രമോഡി ലോകചരിത്രത്തിലെ തന്നെ ക്രൂരമായ മനുഷ്യപീഡനങ്ങള്‍ക്കും വംശഹത്യക്കും സഹായചെയ്തുകൊണ്ടിരക്കുന്ന ഒരു സാഹചര്യം സംജാതമായിരിക്കുന്നു. ഇതും ഫാസിസത്തിന്റെ തന്നെ ഉള്ളടക്കമാണ്. ചോദ്യം എന്തുകൊണ്ട് നരേന്ദ്രമോഡിക്കും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ ജനാധിപത്യത്തിന്റെ പേരില്‍ നിലകൊള്ളുന്ന പ്രധാന രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും പോലും ഈ സാഹചര്യത്തില്‍ രംഗത്തിറങ്ങുന്നില്ലെന്നതാണ്.

കോണ്‍ഗ്രസ്സു മാത്രമല്ല പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടികളും അത്തരമൊരു മാനുഷിക സാര്‍വ്വദേശീയ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന കാര്യം മറന്നതുപോലെയാണ്. രോഹിങ്ക്യുകള്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ നല്കുന്നതിനും അവരെ നിര്‍ബ്ബന്ധിച്ച് തിരിച്ചയക്കുന്നതിനെതിരെ ശബ്ദിക്കുന്നതിനും ഏതാണ്ട്‌ എല്ലാ പ്രസ്ഥാനങ്ങളും അറച്ചുനില്ക്കുന്നു. കോണ്‍ഗ്രസ്സിനെ പോലയുള്ള പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില് സവര്‍ണ്ണ ഹിന്ദുവിഭാഗങ്ങളുടെ അനിഷ്ടം ഉഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. എന്നാല്‍ സീതാറാം യെച്ചൂരിയേ പോലുള്ള ചില നേതാക്കള്‍ നടത്തിയിട്ടുള്ള പ്രസ്ഥാവനകള്‍ ഒഴിച്ചാല്‍ ഇടതു പ്രസ്ഥാനങ്ങളും ഈ വിഷയം സമകാലിക ചരിത്രത്തിലെ മൗലികമായ ഒന്നെന്ന നിലിയില്‍ നിലപ്പാട് കൈകൊണ്ട് വന്നിട്ടില്ല എന്നത് ഖേദകരമാണ്. അതെല്ലാം യാദൃച്ഛികം മാത്രമെന്ന കരുതാന്‍ കഴിയുമോ. പ്രായോഗിക നേട്ടങ്ങള്‍ക്കുവേണ്ടി ഫാസിസ്റ്റ് പ്രതിനിധികള്‍ക്ക് വിരുന്നൊരുക്കുന്നതിനും സ്വീകരണം നല്കുന്നതിനും ഉല്‍സാഹങ്ങള്‍ക്ക് തടസ്സമുണ്ടാവിന്നില്ല എന്ന യാഥാര്‍ത്ഥ്യം കുടെ നിലനില്‌ക്കെ. 

ഇത്തരമൊരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരുടെ കൂടെ ഉത്തരാവാദിത്വമാണ് മനുഷ്യചരിത്രത്തിലെ പ്രധാനമായ വിഷയത്തില്‍ സജീവമായി ഇടപ്പെടുകയെന്നതും അതില്‍ അറച്ചുനില്ക്കുന്ന നേതൃത്വത്തെങ്ങളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുകയെന്നതും.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow