ആദ്മി പാര്‍ട്ടി രൂപീകരണത്തിനു നാലുവര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അവരുടെ അടിസ്ഥാന നിലപാടെന്നു പറയുന്ന ഒന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കി സകല പാര്‍ട്ടികളും ഒന്നുകില്‍ അഴിമതിക്കാരോ അല്ലെങ്കില്‍ തെറ്റായ നിലപാടുകളുള്ളവരോ ആയതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളുമായും തെരഞ്ഞെടുപ്പു സഖ്യമോ ധാരണകളോ മുന്നണിയോ ഉണ്ടാക്കുകയില്ല എന്നും അത് തങ്ങളുടെ അടിസ്ഥാന നിലപാടാണ് എന്നുമാണ് ഇന്നേവരെ ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇക്കാര്യം തങ്ങള്‍ ചര്‍ച്ചക്കു വിധേയമാക്കുമെന്നാണവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോഡിയുടെ തുറന്ന വര്‍ഗ്ഗീയ-ഫാസിസ്റ്റ് കടന്നാക്രണങ്ങളും അംബാനി-അദാനി പ്രീണന അജണ്ടയും ഇന്ത്യയിലെ ആം ആദ്മികളുടെ ജീവിതം പതിന്മടങ്ങ് ദുസ്സഹമാക്കിയിരിക്കുകയാണ്. എങ്കില്‍പ്പോലും വിവിധ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടിനേതാക്കളെ വിരട്ടിയും, തക്കസമയത്ത് വലിയതോതില്‍ പണവും മറ്റനുസാരികളും വാഗ്ദാനം ചെയ്തും, പ്രതിപക്ഷ പാര്‍ട്ടികളുടെ ഒട്ടനവധി നേതാക്കളെ ചാക്കിലാക്കിയും ഒന്നിനു പിന്നാലെ ഒന്നായി തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനും വിജയിക്കാത്തിടങ്ങളില്‍ മന്ത്രിസഭകളുണ്ടാക്കുന്നതിലും ബി.ജെ.പി. വിജയിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക രംഗത്ത് മോഡി നടപ്പാക്കിയ നോട്ടുറദ്ദാക്കലും, ജി.എസ്.ടി.യും ജിയോക്ക് രക്ഷാധികാരിയാകലുമടക്കമുള്ള 'ഇരിക്കുന്ന കൊമ്പു മുറിക്കുന്ന' മണ്ടന്‍ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് ഘടനയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോഡി ഫാസിസത്തെ അധികാരത്തില്‍ നിന്നു പറത്താക്കാന്‍ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളുടെ ഒരു പൊതുവേദി രൂപീകരിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്നുകൊണ്ടിരിക്കുയാണ്. ഈ പൊതുവികാരം മാനിച്ചാണ് 'ഞങ്ങള്‍ ഒറ്റക്കു പോകും' എന്ന നിലപാട് ആം ആദ്മി പാര്‍ട്ടി മാറ്റാന്‍ തയ്യാറാകുന്നത്. ആ നിലക്ക് ജനാധിപത്യവാദികളെല്ലാം ആ നിലപാടിനെ സ്വാഗതം ചെയ്യുക തന്നെ ചെയ്യും. പ്രത്യേകിച്ചും, ഗൗരി ലങ്കേശിനെ പോലുള്ളവരെ തോക്കിനിരയാക്കുകയും നൂറുകണക്കിനു 'ഗോരാക്ഷാ' ഗുണ്ടാസംഘങ്ങള്‍ നിരവധിപ്പേരെ കാലപുരിക്കയക്കുകയും ചെയ്യുമ്പോള്‍.

എങ്കിലും നാലുവര്‍ഷത്തിനു ശേഷം ഇത്തരമൊരു നിലപാടുമാറ്റം വരുമ്പോള്‍ അതിലേക്ക് എ.എ.പി യെ നയിച്ച നയിച്ച മറ്റു രാഷ്ട്രീയകാരണങ്ങളും, ഇന്ന് എ.എ.പി.ക്ക് പ്രതീക്ഷിച്ച മട്ടില്‍ ഒരഖിലേന്ത്യാ പ്രസ്ഥാനമാകാന്‍ കഴിയാത്ത സ്ഥിതിയും വികശലന വിധേയമാകേണ്ടതുണ്ട്. അണ്ണാ ഹസാരെ എന്ന ബി.ജെ.പി.യുടെ പരോക്ഷ കൈയ്യാളിനെ മുന്നില്‍ നിര്‍ത്തി ഡല്‍ഹിയില്‍ ഉയര്‍ന്നു വന്ന പ്രക്ഷോഭം, നിര്‍ഭയ പ്രശ്നം, എന്നിവയെല്ലാമാണ് എ.എ.പി. രൂപീകരണത്തിലേക്കും ഡല്‍ഹി ഭരണം പിടിക്കലിലേക്കും നീങ്ങിയത്. യു.പി.എ സര്‍ക്കാരിനെതിരെ വലിയ ജനവികാരം രൂപപ്പെടുത്തലില്‍ അവസാനിക്കുന്ന ഒരു അരാഷ്ട്രീയ മുന്നേറ്റമായാണ് ഹസാരെയും കിരണ്‍ ബേദിയും ബാബാ രംദേവുമെല്ലാം ജനലോക്പാല്‍ പ്രക്ഷോഭത്തെ വിഭാവനം ചെയ്തത്. അതിനെ മറികടന്ന് കെജ്‌രിവാളും യോഗേന്ദ്ര യാദവുമെല്ലാം അതിനെ എതിര്‍ത്തു. അവരെ അവഗണിച്ചും എ.എ.പി പൊരുതി. ഡല്‍ഹിയില്‍ അധികാരവും പിടിച്ചു. അഴിമതി, ജനലോക്പാല്‍ എന്നിവയെ മാത്രം കേന്ദ്ര മുദ്രാവാക്യങ്ങളാക്കി അഴിമതിവിരുദ്ധരായ ഞങ്ങള്‍, അഴിമതിക്കാരായ മറ്റെല്ലാ പാര്‍ട്ടികളും എന്നൊരു വേര്‍തിരിവുണ്ടാതി മുന്നോട്ടുപോകാനാണ് എ.എ.പി. ശ്രമിച്ചത്. ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗ ജനതയുടെ അസംതൃപ്തിയെ വലിയൊരളവില്‍ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയമ്പോഴും ഡല്‍ഹിക്കു പുറത്ത് ഇത്തരമൊരു രാഷ്ട്രീയ എവിടെ വരെ പോകുമെന്ന് അന്നുതന്നെ മിക്കവരും സംശയം പ്രകടിപ്പിച്ചിരുന്നു.

ജാതി, കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രാദേശികത, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വര്‍ഗ്ഗീയ ഭീഷണികള്‍ തുടങ്ങി ഡല്‍ഹിക്കു പുറത്തെ ഗ്രാമീണ ഇന്ത്യ നേരിടുന്ന കാതലായ പ്രശ്നങ്ങളുണ്ട്. അവയോടൊന്നും ഒരു സമീപനം എ.എ.പി. ക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒടുവില്‍ പ്രതീക്ഷയര്‍പ്പിച്ച പഞ്ചാബിലോ ഗോവയില്‍പ്പോലുമോ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാന്‍ എ.എ.പി. ക്കായില്ല.

ഇതിനിടെ ഭരണം കിട്ടിയതോടെ എ.എ.പി. എം.എല്‍.എ-മാരിലും മന്ത്രിമാരിലും ഭരണത്തിന്റെ പലവിധ ദുഷ്ടുകളും കടന്നുകയറി. ഇതിനെ ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കൈയ്യിലുള്ള ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് പലപല കേസുകളുമെടുത്തു. ചില ട്രോജന്‍ കുതിരകളെ അവര്‍ക്ക് എ.എ.പി യില്‍ നിന്നു തന്നെ റിക്രൂട്ടു ചെയ്യാനുമായി. ഇതെല്ലാം ഡല്‍ഹിയിലെ തങ്ങളുടെ നിലനില്പിനു തന്നെ വെല്ലുവിളിയുയര്‍ത്തി. ഉതോടെയാകാം ഫാസിസ്റ്റ് ഭീഷണികളും, ബ്ലാക്ക് മെയിലിങ്ങും മുഖമുന്ദ്രയാക്കിയ മോഡി സര്‍ക്കാരിനെ താഴെയിറക്കേണ്ടതിന്റെ ജീവന്മരണ ആവശ്യകത എ.എ.പി. ക്ക് ബോധ്യപ്പെട്ടത്.

യോഗേന്ദ്രയാദവ് എ.എ.പി. യില്‍ നിന്നു പുറത്തുപോയത് എ.എ.പി ക്കകത്ത് ജനാധിപത്യമില്ല എന്നു ചൂണ്ടിക്കാണിച്ചാണ്. അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തെ ചുറ്റിപ്പറ്റിനില്ക്കുന്ന ഒരു സംഘവും എന്നതിപ്പറം ജനാധിപത്യപരമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്താനും എ.എ.പി.ക്ക് പറ്റിയിട്ടില്ല. ഇതെല്ലാമുള്ളപ്പോള്‍ത്തന്നെ മുന്‍ കോണ്‍ഗ്രസ്-ബി.ജെ.പി. സര്‍ക്കാരുകളെയപേക്ഷിച്ച് വളരെ ഭേദപ്പെട്ട ഒരു ഭരണമാണ്, പരിമിതമായ അധികാരങ്ങള്‍ക്കകത്ത്, കെജ്‌രിവാളിന്റേത് എന്നെല്ലാവരും സമ്മതിക്കുന്നു.

ഈയിടെ ഡല്‍ഹി യൂണിവേഴ്സിറ്റികളില്‍ തെരഞ്ഞെടുപ്പു നടന്നു. അവിടെ ആപ്പിനൊരു വിദ്യാര്‍ത്ഥി സംഘടനയുള്ളതായോ, അതിനെന്തെങ്കിലും ചലനമുണ്ടാക്കാനായതായോ ഒരു വാര്‍ത്തയും കണ്ടില്ല. യുവജന - വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ഭാവനയെ ആകര്‍ഷിക്കാനുള്ള ശേഷിയും എ.എ.പി.ന് ഇന്നെത്ര ബാക്കിയുണ്ട് എന്ന ചോദ്യമിതുയര്‍ത്തുന്നു. ഒരു വിശാലജനാധിപത്യ സഖ്യത്തില്‍ മോഡിക്കെതിരെ ഒന്നിക്കാന്‍ മുന്നോട്ടുവരുന്നതിനൊപ്പം ഇത്തരം കാര്യങ്ങളിലും ഒരു വീണ്ടുവിചാരത്തിന് എ.എ.പി.ന് കഴിയുമോ? ഇതാണിന്ന് ചോദ്യചിഹ്നമായി ഉയരുന്നത്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow