Loading Page: പരാജയത്തില്‍ നിന്നും ദുരന്തത്തിലേക്ക് നീങ്ങുന്ന മോഡിയുടെ വിദേശനയം

''ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളല്ല; അനധികൃത കുടിയേറ്റക്കാരാണ്, അവരെ മ്യാന്മാര്‍ സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ തയ്യാറാണെങ്കില്‍ അക്കാര്യത്തില്‍ നാമെന്തിന് വേവലാതിപ്പെടണം'' എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രസ്താവനയിറക്കിയിരിക്കുകയാണ്. അഭയാര്‍ത്ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരെടുക്കുന്ന നയം ദിവസം തോറും മാറിമറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ക്കൊടുത്ത സത്യവാങ്മൂലം മണിക്കൂറുകള്‍ക്കകം തള്ളിപ്പറയുന്ന സ്ഥിതി വരെയുണ്ടായി. തനി വര്‍ഗ്ഗീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ ആദ്യമെടുത്ത വെളിവില്ലാത്ത സമീപനത്തിന്റെ വലിയ കുഴപ്പങ്ങള്‍ ബോധ്യപ്പെട്ടതു കൊണ്ടാകാം അത്തരം ചാഞ്ചാട്ടങ്ങള്‍, അത് രാജ്യത്തിന്റെപ്രഖ്യാപിത സമാധാന-മനുഷ്യത്വ നയങ്ങള്‍ക്കനുസരിച്ചു യുക്തിസഹമാക്കപ്പെട്ടേക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കുമ്പോളാണ് കുറേക്കൂടി കടുത്ത നിലപാടിലേക്ക് പോകുന്ന രാജ്നാഥിന്റെ ഈ പ്രതികരണം.

ഇന്ത്യയുടെ രൂപീകരണം തന്നെ വന്പന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തോടൊപ്പമാണ് നടന്നത്. വിഭജന വേളയില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ടുരാജ്യങ്ങളായി ഭൂപ്രദേശപരമായി മാത്രമല്ല ഇന്ത്യ വിഭജിക്കപ്പെട്ടത്. മറിച്ച്, മതത്തിന്റെ പേരില്‍ ലോകം അന്നേവരെ കണ്ട ഏറ്റവും വലിയ കൂട്ടക്കൊല നടക്കുകയും കോടിക്കണക്കിനാളുകള്‍ തങ്ങള്‍ ആയിരത്താണ്ടുകളായി താമസിച്ചുപോന്ന നാടുകളില്‍ നിന്ന് ജീവന് വേണ്ടി പലായനം ചെയ്യേണ്ടി വരുകയും ചെയ്തു. ഒന്നരക്കോടിയാളുകള്‍ക്കന്ന് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്നു. അന്നിന്ത്യയിലേക്ക് ഓടിവന്ന കുടുംബത്തിലെ ഒരാളാണ് മോദിയുടെ നേതാവും സംരക്ഷകനുമായിരുന്ന എല്‍.കെ അഡ്വാനി. അന്ന് ഇങ്ങനെ പാക്കിസ്ഥാനില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്ന് വന്നവരെ അനധികൃത കുടിയേറ്റക്കാരായല്ല പരിഗണിച്ചത്. പിന്നീട് ഇപ്പോഴത്തെ ശ്രീലങ്കയില്‍ നിന്ന് വളരെയേറെ തമിഴ് ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് വന്നു. അവരെയും ഇന്ത്യ അഭയാര്‍ഥികളായി പരിഗണിച്ച് അഭയം കൊടുത്തു. പിന്നീട് ബംഗ്ലാദേശ് രൂപീകരണ സമയത്തും ഒരു കോടിയോളം പേര്‍ ഇന്ത്യയിലേക്കൊഴുകിയെത്തി. അവര്‍ക്കും തിരിച്ചു പോകും വരെ ഇന്ത്യ അഭയം നല്‍കി. ഇത്തരം നടപടികള്‍ രാഷ്ട്രപിതാവായ ഗാന്ധിജി സ്വീകരിച്ചിരുന്ന ഉയര്‍ന്ന മനുഷ്യത്വത്തിന്റെയും, അക്രമരാഹിത്യത്തിന്റെയും നിലപാടുകളോട് യോജിക്കുന്നതായിരുന്നു. അത് ലോക ജനതക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി. അതേ സമയം ഇന്നത്തെ ഭരണകൂടത്തിനെ നയിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം അന്ന് അതെ കുറ്റത്തിനാണ് മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്.

ഇന്ന് ഗാന്ധിയന്‍ സമാധാന-അക്രമരഹിത വിദേശ നയത്തിനെ മത-വര്‍ഗീയ പരിഗണനകള്‍ കൊണ്ട് പകരം വെക്കണമെന്ന് സംഘപരിവാര്‍ രഹസ്യമായി ആഗ്രഹിക്കുന്നുവന്നത് സത്യമാണ്. പക്ഷെ അതല്ല സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇന്ത്യന്‍ ഭരണഘടനാ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു അത് നടപ്പാക്കുമെന്ന് പറഞ്ഞാണ് മോഡി ഭരിക്കുന്നത്. ആ മോഡിസര്‍ക്കാര്‍ ''രോഹിന്‍ഗ്യകള്‍ മുസ്ലീങ്ങളാണ്, അവരെ അഭയാര്‍ഥികളായി സ്വീകരിച്ചാല്‍ ഹിന്ദുത്വ യജമാനന്മാര്‍ കോപിക്കും'' എന്നതിനെ മാനദണ്ഡമാക്കി രാജ്നാഥ് സിങ് ഒടുവില്‍ എടുത്ത പോലൊരു നിലപാടെടുത്താല്‍ അതു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വര്‍ഗീയ പരിഗണനകള്‍ വച്ചു പുലര്‍ത്തുന്ന ഒരു പിന്തിരിപ്പന്‍ രാജ്യം എന്ന നിലയില്‍ തുറന്നു കാട്ടുകയാണ് ചെയ്യുക. അത്തരമൊരു നിലപാട് കൊണ്ട് ഇസ്രായേലിലെ കുറച്ചു തീവ്ര ജൂത മതഭ്രാന്തന്മാരോ അമേരിക്കയിലെ കടുത്ത വെള്ള-വര്‍ണവെറിയന്മാരായ കു-ക്ലക്‌സ്-കളാന്‍ (Ku Klux Klan) കാരോ അല്ലാതെ മറ്റാരുടെയും അനുഭവം നേടാനാവില്ല.

റോഹിന്‍ഗ്യ പ്രശ്‌നത്തിലെ നിലപാട് പ്രായോഗിക തലത്തിലാകട്ടെ തികഞ്ഞ വങ്കത്തവുമാണ്. രോഹിന്‍ഗ്യകളെ മ്യാന്മാര്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു അവരെ തിരിച്ചു സ്വീകരിക്കുന്ന പ്രശ്‌നമില്ല. അവര്‍ അനധികൃത കുടിയേറ്റക്കാരാണ് എന്ന് തീരുമാനിച്ചാല്‍ അവരെ അറസ്റ്റ്‌ചെയ്ത് നാട് കടത്തണം. മ്യാന്മാര്‍ സ്വീകരിക്കാത്ത നിലക്ക് വിമാനത്തില്‍ക്കൊണ്ടുപോയി മ്യാന്മറിന് മുകളില്‍ നിന്ന് താഴേക്കിടാന്‍ പറ്റുമോ? അപ്പോള്‍ പിന്നെ നടക്കുക ജയിലിലിട്ടു കൊണ്ടേയിരിക്കുകയെന്നതാണ്. മ്യാന്മാറിലെത്തിയാല്‍ ജീവന്‍ പോകുമെന്നുറപ്പായ നിലക്ക് 40000 വരുന്ന അഭയാര്‍ത്ഥികള്‍ ജയിലില്‍പ്പോകാനായിരിക്കും തയ്യാറാകുക. അവരെ ജയിലിലിട്ടു ഭക്ഷണം കൊടുക്കുന്നത് കൊണ്ട് രാജ്യത്തിന് വലിയ അനാവശ്യ ചിലവ് വരും എന്നല്ലാതെ എന്ത് നേട്ടം?

റോഹിന്‍ഗ്യകളോടുള്ള ഈ നിലപാട് അവര്‍ മുസ്ലീങ്ങളായതുകൊണ്ടാണെന്നു പറയാന്‍ മോദിസര്‍ക്കാരിനു ധൈര്യമില്ല. അങ്ങനെ പറഞ്ഞാല്‍ ഒ.ഐ.സി. രാജ്യങ്ങളടക്കം കടുത്ത നടപടികളെടുത്താല്‍ ഇന്ത്യന്‍ സമ്പദ് വ്യ വസ്ഥ തകര്‍ന്നു നിലം പൊത്തും. അതൊഴിവാക്കാന്‍ തങ്ങള്‍ തന്നെ സുപ്രീം കോടതിയില്‍ ചക്മ-ഹജോങ് ബുദ്ധിസ്റ്റ് അഭയാര്‍ഥികളുടെ പ്രശ്‌നത്തില്‍ കുറച്ചുദിവസം മുന്‍പ് മാത്രം കൊടുത്ത സത്യവാങ് മൂലം നേര്‍ വിപരീതമായി തിരുത്താനും മോദി സര്‍ക്കാര്‍ തയ്യാറായി. 2015 -ല്‍ സുപ്രീം കോടതി ഈ വിഭാഗത്തിന് പൗരത്വം കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് ഇതേവരെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. ഏതാനും നാല്‍ മുന്‍പ് പ്രശനം കോടതി മുന്‍പാകെ വന്നപ്പോള്‍ ഉടനെ പൗരത്വം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം മുന്‍പ് നിലപാട് മാറ്റിയ സര്‍ക്കാര്‍ അവര്‍ക്കു പൗരത്വം കൊടുക്കാന്‍ കഴിയില്ല, കൊടുത്താലത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പറഞ്ഞത്. 1960 -കളില്‍ ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് മലനിരകളില്‍ നിന്ന് ഓടിവന്ന അഭയാര്‍ത്ഥികളില്‍ ഇവര്‍ക്ക് പുറമെ ഹിന്ദുക്കളുമുണ്ടായിരുന്നു. അവര്‍ നേരത്തെ തന്നെ രാജ്യത്തെ ജനതയില്‍ ലയിച്ചു ചേര്‍ന്ന് പൗരത്വ രേഖകള്‍ സംഘടിപ്പിച് ഇന്ത്യന്‍ പൗരന്മാരായി. കഴിഞ്ഞ വളരെയേറെ വര്‍ഷങ്ങളായി അരുണാചല്‍ പ്രദേശില്‍ താമസിപ്പിച്ചിരിക്കുന്ന ഈ ജനവിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ പൗരത്വം കൊടുത്താല്‍ അതേ മാനദണ്ഡം റോഹിന്‍ഗ്യകള്‍ക്കും ബാധകമാക്കേണ്ടിവരും എന്ന ഒറ്റ പരിഗണനയാണ് ഇപ്പോള്‍ അവര്‍ക്കും പൗരത്വം നിഷേധിക്കുന്നതിന് പിന്നില്‍. അവരെയും തിരിച്ചു എവിടെയും കൊണ്ടുവിടാനാകില്ലെന്നുറപ്പാണ്. വെറുതെ പൗരത്വമില്ലാത്തവരായി അവരെ നിലനിര്‍ത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, നീതിനിഷേധവുമാണ്. ആ അസംതൃപ്തി ഭാവിയിലവരെ കുറ്റകൃത്യങ്ങളിലേക്കോ തീവ്രവാദത്തിലേക്കോ നയിക്കില്ല എന്ന് പറയാനാകുമോ? മ്യാന്മര്‍ സര്‍ക്കാര്‍ തീവ്രവാദത്തെ നേരിടാനെന്ന പേരില്‍ നടത്തുന്ന ക്രൂരമായ സൈനിക കൂട്ടക്കൊലക്ക് ഇന്ത്യ ഭംഗ്യന്തരേണ പിന്തുണ കൊടുത്തു. ആ ആനമണ്ടത്തരം റോഹിന്‍ഗ്യകള്‍ ഭീകരരാണ് എന്ന മ്യാന്മാര്‍ സര്‍ക്കാരിന്റെ നിലപാടിനും, കൂടുതല്‍പേരെ ആട്ടിയോടിക്കുന്നതിനും വഴിവച്ചു. ഇപ്പോള്‍ താല്‍ക്കാലിക ന്യായീകരണത്തിനായി റോഹിന്‍ഗ്യകള്‍ക്കു ഐ.എസുമായും പാകിസ്ഥാന്‍ ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്ന് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. അതോടെ ഈ അഭയാര്‍ത്ഥികളെ ഒരിക്കലും സ്വീകരിക്കാതിരിക്കാന്‍ ഒന്നാന്തരമൊരു ന്യായമാണ് മ്യാന്മാര്‍ സര്‍ക്കാരിന് നല്‍കിയത്. കല്ലെടുത്തു സ്വന്തം കാലിലിടുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതിത്രയും ഗംഭീരമായി ചെയ്യുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ല. ഇനി മറ്റൊരു സര്‍ക്കാര്‍ വന്നാലും തിരുത്താന്‍ കഴിയാത്ത വലിയൊരു ദുരന്തമായിത്തീരുകയാണ് മോഡി സര്‍ക്കാരിന്റെ വിദേശനയം.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow