ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ രാജ്യത്താകമാനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വമ്പന്‍ മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയക്കും ഗതിവേഗം കൂടിയിരിക്കുകയാണ്. അവയെല്ലാം തന്നെ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന വിവിധ പരിപാടികള്‍ പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും മുന്നില്‍ നില്‍ക്കുകയാണ്. അത്തരം പരിപാടികള്‍ക്ക് എന്തിന്റെയെങ്കിലും പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ നിരോധനങ്ങള്‍ ഏര്‍പ്പടുത്തുകയോ ചെയ്താല്‍ അതിനെച്ചൊല്ലി ഹിന്ദുക്കള്‍ക്ക് നേരെ വിവേചനം, ഹിന്ദു വിരുദ്ധസര്‍ക്കാര്‍, എന്നിങ്ങനെ പ്രചരണം കെട്ടഴിച്ചുവിടാമെന്നുള്ള ഗൂഢ ലക്ഷ്യമാണ് മുന്‍കൂട്ടിത്തന്നെയുള്ളത്. പ്രശ്‌നങ്ങളൊഴിവാക്കാന്‍, സംസ്ഥാന ഭരണം ബി.ജെ.പി.ക്കല്ലെങ്കില്‍, വിവിധ സര്‍ക്കാരുകള്‍ എല്ലാറ്റിനും നേരെ കണ്ണടക്കുകയാണ് പതിവ്. ഇതിന്ന് നമ്മുടെ രാജ്യത്ത് വലിയ പരിസ്ഥിതി നാശത്തിനാണ് വഴിവച്ചുകൊണ്ടിരിക്കുന്നതു. മതഭക്തിയുടെ പേരില്‍ ഏറ്റവുമധികം നാശം ഏറ്റുവാങ്ങുന്നത് നമ്മുടെ നദികളാണ്. ഇതിനേറ്റവുമധികം നല്ല ഉദാഹരണമാണ് ശബരിമലയും പമ്പയും. ശബരിമലയില്‍ വന്നു ചേരുന്ന ഭക്തരില്‍ വലിയൊരളവും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. വെളിസ്ഥലങ്ങളില്‍ മലവിസര്‍ജനം ശീലമായിട്ടുള്ള അവര്‍ നടത്തുന്ന മലവിസര്‍ജനം മഴയില്‍ പമ്പാനദിയിലേക്കൊലിച്ചിറങ്ങി പമ്പയിന്നൊരു കോളിഫോം ബാക്ടീരിയ വാഹിനിയാണ്. പമ്പാനദിയൊഴുകിയെത്തി, മറ്റു അഞ്ചു നദികളുമായിച്ചേര്‍ന്നാണ് വേമ്പനാട്ടുകായലിനു വെള്ളമെത്തിക്കുന്നത്. അങ്ങനെ കുട്ടനാടടക്കം വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ്സാകെ അങ്ങേയറ്റം മലീമസമാകുന്നു. അതിനെതിരെ ഒരാള്‍ക്കും ഒന്നും പറയാനാകാത്ത അവസ്ഥയാണ്. പറയുന്നവന്‍ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയവനും പാക്കിസ്ഥാനില്‍ പേകേണ്ടവനുമാകും.

ശബരിമലയില്‍ നിരവധിവര്‍ഷങ്ങളിലൂടെ ക്രമേണയാണ് ഈ സ്ഥിതി വന്നു ചേര്‍ന്നതെങ്കില്‍ യമുനയില്‍ കഴിഞ്ഞ വര്‍ഷമാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ലോകമഹാസമ്മേളനം ചേര്‍ന്നത്. ആധുനിക വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങുന്ന ഒരാളായാണ് രാജ്യമാകെ ജെട്രോഫ നട്ടു പിടിപ്പിച്ചു ജൈവ ഡീസലുണ്ടാക്കുമെന്നൊക്കെ പറഞ്ഞു നടന്ന കാലത്തു ശ്രീ ശ്രീ സ്വയം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ യമുനാനദി നശിപ്പിക്കുന്ന കാര്യം വന്നപ്പോള്‍ അദ്ദേഹം ദേശീയ ഹരിതട്രിബുണലിനെതിരെ കലിതുള്ളി. 125 കോടി പിഴയടക്കണമെന്നിടത്തു നിന്നു മുഖം രക്ഷിക്കാനായി പടിപടിയായി താഴേക്ക് വന്ന ഹരിത ട്രിബുണല്‍ ഒടുവില്‍ തല്ക്കാലം 25 ലക്ഷം രൂപ പിഴയടച്ചാല്‍ മതിയെന്നുപറഞ്ഞിട്ടും അതംഗീകരിക്കാന്‍ ശ്രീ ശ്രീ തയ്യാറായില്ല. മോഡി ഇന്ത്യന്‍ പട്ടാളത്തെയടക്കം ശ്രീ ശ്രീയുടെ സമ്മേളനം വിജയിപ്പിക്കാന്‍ വിട്ടു കൊടുക്കുമ്പോള്‍ ''നീയാരെടാ'' എന്നദ്ദേഹം ട്രിബുണലായി ഇരിക്കുന്നവരോട് ചോദിച്ചാല്‍ അതില്‍ അതിശയമെന്താണ്?

ഇതിന്റെ തുടര്‍ച്ചയിലാണ് നാം'' കാവേരി മഹാ പുഷ്‌ക്കര''യെ കണ്ണേണ്ടത്. കാവേരിയുടെ രണ്ടു കൈവഴികള്‍ കൂടിച്ചേരുന്നിടത്താണണ് ശ്രീരംഗപട്ടണം . അവിടെയാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്. രണ്ടുലക്ഷം പേരാണ് ഇത്തവണ പങ്കെടുത്തത്. പരിപാടി മലിനീകരണ മഹാമേളയായി. പൂമാലകള്‍, പൂജാസാമഗ്രികല്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍ പോളിത്തീന്‍ കവറുകള്‍ എന്നിവയെല്ലാം നദീതീരത്തും നദിയിലുമായി തള്ളപ്പെട്ടു. ഈ വര്‍ഷത്തെ പുഷ്‌ക്കര നല്ല വിജയമായതു കൊണ്ട് വരും വര്‍ഷങ്ങളില്‍ ആളുകള്‍ കൂടിവരാനും, ഒരു കോടിയോ മറ്റോ ഭക്തര്‍ എത്തുന്ന സ്ഥിതി വരാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ബാംഗ്‌ളൂര്‍, മൈസൂര്‍, നഗരങ്ങളടക്കം കോടിക്കണക്കായ മനുഷ്യരുടെ ഏക കുടിവെള്ള സ്രോതസ്സിനെ

അതിന്റെ തുടക്കത്തില്‍വച്ചു തന്നെ നല്ലവണ്ണം മനുഷ്യമലമടക്കമുള്ള മാലിന്യങ്ങള്‍ കൊണ്ടുനിറക്കുന്നതിന്റെ മഹാപുണ്യം നേടിയെടുക്കാനാകും. ശാസ്ത്രീയമായ എന്തെങ്കിലും വിവരമല്ല, മറിച്ച് താംബൂല, സ്വര്‍ണ, ആദിയായ പ്രശ്‌നങ്ങളിലൂടെ ചില ബ്രാഹ്മണരാണല്ലോ ചടങ്ങുകള്‍, സ്ഥലം എന്നിവ തീരുമാനിക്കുക. അതിന്റെ യുക്തി നാമാരും ചോദ്യം ചെയ്തുകൂടാ. എന്ത് തന്നെയായാലും, നദികള്‍ നന്നായി മലിനീകരിക്കാന്‍ പറ്റിയ പരിപാടികളാണ് കടന്നുവരുന്നത്. ഇന്ത്യയില്‍ വളരെ ചുരുങ്ങിയ സ്ഥലങ്ങളിലൊതുങ്ങി നിന്ന ഗണപതി വിഗ്രഹ നിമഞ്ജനമിപ്പോള്‍ കേരളത്തിലേക്കു എത്തുകയാണ്. ശബരിമലയിലും മെഗാപിതൃ തര്‍പ്പണം തുടങ്ങാനാലോചന നടക്കുന്നു. ഇത്തരം ഭക്തിക്കച്ചവടങ്ങള്‍ നടക്കുമ്പോള്‍ ശ്രീനാരായണഗുരുവൊക്കെ ജീവിച്ചിരുന്ന നമ്മുടെ നാട്ടില്‍പ്പോലും വരും തലമുറകളുടെയടക്കം ഭാവിയെ അവതാളത്തിലാക്കുന്നതിനെക്കുറിച്ചു ആരും മിണ്ടിക്കൂടെന്നതായിക്കഴിഞ്ഞു നാട്ടു നടപ്പ്. അപ്പോള്‍പ്പിന്നെ കര്‍ണാടകത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കാവേരിയുടെ സംഗമസ്ഥാനത്തു തന്നെ വേണം ഇത്തരമൊരു പരിപാടി ആദ്യമായി നടത്താന്‍ എന്ന കണ്ടുപിടിത്തം അസ്സലായി എന്ന് പറയാതെ വയ്യ.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow