നോട്ട് റദ്ദാക്കല്‍ താല്ക്കാലികമായി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വമ്പിച്ച ഗുണം ചെയ്യും, ജി.എസ്.ടി ഇന്ത്യയുടെ വളര്‍ച്ച നിരക്കിനെ രണ്ടക്കത്തിലെത്തിക്കും എന്നൊക്കെയുള്ള പ്രചരണങ്ങളായിരുന്നു മോഡി ഭക്തഭക്തരുടെ ഭാഗത്തു നിന്ന് നാം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കേട്ടുകൊണ്ടിരുന്നത്. നോട്ട് റദ്ദാക്കല്‍ പോലൊരു ധീരമായ നടപടി തനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന മോഡിയുടെ 56 ഇഞ്ച് നെഞ്ചളവു കൊണ്ടുള്ള തള്ളലിന് ഓശാന പാടുകയായിരുന്നു സകല സംഘപരിവാര്‍ വിദ്ഗ്ദന്മാരും. എന്തായാലും അവരില്‍ രണ്ടു പേര്‍ സമ്പദ്ഘടന കുഴപ്പത്തിലാണ്, അതിനൊരു പ്രധാനകാരണം നോട്ടുറദ്ദാക്കലാണ് എന്നു തുറന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ്. അവരിലൊരാള്‍ സുബ്രഹ്മണ്യന്‍ സ്വമിയും മറ്റേയാള്‍ ഗുരുമൂര്‍ത്തിയുമാണ്. സുബ്രഹ്മണ്യന്‍ സ്വാമി ഉടനെ ആദായനികുതി ഉടനടി എടുത്തുകളയാണമെന്നാണ് വാദിക്കുന്നത്. അതായത് ആദായനികുതി റിട്ടേണുകള്‍ പിരശോധിച്ച് വന്‍തോതില്‍ കള്ളപ്പണം പിടിക്കാന്‍ ഇനിയും കഴിയും എന്നും മറ്റുമുള്ള ജെയ്റ്റ്ലിയുടെ വാദങ്ങളെ തുടക്കത്തിലെ തന്നെ അദ്ദേഹം പുച്ഛിച്ച് തള്ളുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വലിയ സംഖ്യയുടെ നോട്ടുകള്‍ വളരെക്കുടുതലായിരുന്നു, അതു കുറക്കേണ്ടത് വളരെ ആവശ്യമായിരുന്നു എന്നൊരു വിചിത്രവാദമാണ് തുടക്കത്തില്‍ നോട്ട് റദ്ദാക്കലിനെ പിന്താങ്ങാന്‍ ഗുരുമൂര്‍ത്തി കണ്ടു പിടിച്ചത്. പിന്നെ കുറെനാള്‍ മൗനത്തിലായി. ആയിരത്തിന്റെ നോട്ടിന്റെ സ്ഥാനത്ത് രണ്ടായിരത്തിന്റെ നോട്ട് നിറഞ്ഞത് ശരിയായോ എന്നൊന്ന് അദ്ദേഹം ഇപ്പോള്‍ പറയുന്നില്ല! അദ്ദേഹം ഇപ്പോള്‍ പറയുന്നത് നോട്ട് റദ്ദാക്കല്‍ ചെറുകിട ഇടത്തരം വ്യവസായങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴിലവസരങ്ങളില്ലാതായെന്നും അതുപരിഹരിക്കാന്‍ പലിശനിരക്ക് വെട്ടിക്കുറക്കണമെന്നുമാണ്. കാര്‍ഷിക-ചെറുകിട മേഖലകളിലെ തകര്‍ച്ചയും ജി.എസ്.ടിയുടെ പേരിലുള്ള കടുത്ത വിലക്കയറ്റവും ചേര്‍ന്ന് വ്യവസായങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് ഡിമാന്‍ഡില്ലാതാക്കിയതാണ് ഇന്നത്തെ അവയുടെ പ്രതിസന്ധിക്കു കാരണം. അവയുടെ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പറ്റിയവയല്ല. ചുരുക്കത്തില്‍ കാര്‍ഷിക-അനൗദ്യോഗിക മേഖലകളില്‍ തൊഴില്‍ പുനസ്ഥാപിക്കാതെ, മഹാഭൂരിപക്ഷത്തിന്റെ ക്രയശേഷി ഉയര്‍ത്താതെ ഡിമാന്‍ഡിലെ ഇടിവ് പരിഹരിക്കാന്‍ കഴിയില്ല.

ഇതേവരെ ജിഡിപിയിലെ ഇടിവ് താല്ക്കാലികം മാത്രമാണെന്നും പറഞ്ഞു നടന്ന ജെയ്റ്റ്ലി ഇപ്പോള്‍ പറയുന്നത് 'സ്വകാര്യ നിക്ഷേപ'ത്തിന്റെ ഒരു പ്രശ്നമുണ്ടെന്നാണ്. അമ്പതിനായിരം കോടിയുടെ പാക്കേജ് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതാര്‍ക്ക് എങ്ങനെ കൊടുക്കണമെന്നു തീരുമാനിച്ചിട്ടില്ല! പ്രധാനമന്ത്രിയുമായി ആലോചിക്കും. സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന് മോഡിക്കറിയില്ല. ആ നിലക്ക് അബാനി, അദാനി, രാംദേവ് എന്നിവര്‍ക്കായി അതു വീതിച്ചുകൊടുക്കാനാകാം അദ്ദേഹം പറഞ്ഞേക്കുക.

ഇതിനിടയില്‍ ജെയ്റ്റ്ലി കൊട്ടിഘോഷിച്ചിരുന്ന 'ഡിജിറ്റൈസഷേന്‍' വായ്ത്താരിയും തകര്‍ന്നു. മറ്റൊരര്‍ദ്ധരാത്രിയില്‍ കൊണ്ടുവന്ന ജി.എസ്.ടി യുടെ ആദ്യമാസ കണക്കുകള്‍ പോലും ഇതേവരെ ഡിജിറ്റലായി ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജൂലൈ 31 ന്റെ റിട്ടേണ്‍ ഫയലിങ്ങിന് പരിധി നീട്ടിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പത്തുബില്യന്‍ ഡോളര്‍ (അറുപത്തയ്യായിരം കോടി) മരിവിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണ്ടിവരുമെന്നും അവര്‍ പറയുന്നു. ഇതിന് പരിഹാരം കാണാനും സര്‍ക്കാരിനു കഴിയുന്നില്ല. ജി എസ് ടി ഉണ്ടാക്കിയ വിലക്കയറ്റത്തിനു പുറമേയാണ് ഇത്തരം നൂലാമാലകള്‍ എന്തുചെയ്യണമെന്നറിയാതെ വിരണ്ടുനില്ക്കുകയാണ് മോഡിയും ജെയ്റ്റ്ലിയും.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow