വാര്‍ത്താ വിശകലനം

ബനാറസ് സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടന്ന പോലീസ് അതിക്രമങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെയും അതിന്റെ നടത്തിപ്പുകാരനായ ആദിത്യനാഥ് യോഗിയുടെയും യഥാര്‍ത്ഥ ഉള്ളടക്കം തന്നെയാണ്

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അതിക്രൂരമായ ലാത്തിചാര്‍ജും തുടര്‍ സംഭവങ്ങളും സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വം നടപ്പാക്കപ്പെട്ടാല്‍ അത് എങ്ങനെയിരിക്കുമെന്നതിനു പ്രത്യക്ഷ തെളിവാണ്.

ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് അക്രമിക്കെതിരെ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഭരണകര്‍ത്താക്കള്‍ അക്രമിയെ സംരക്ഷിക്കുന്ന നിലപാടെടുത്തു. അതില്‍ പ്രതിഷേധിച്ചു വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. അങ്ങനെ സമരം ചെയ്തു എന്നത് തന്നെ വലിയൊരു ധിക്കാരവും മുളയിലേ നുള്ളേണ്ട പ്രവണതയുമാണെന്നു നല്ല ബോധ്യമുള്ള യൂണിവേഴ്‌സിറ്റി വി.സി പോലീസിനെ വിളിച്ചുവരുത്തി. വെടിവെക്കേണ്ടി വന്നാല്‍ അതിനുത്തരവ് നല്‍കേണ്ട ജില്ലാ മജിസ്ട്രേട്ടും സ്ഥലത്തെത്തി. യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. സമരത്തില്‍ പങ്കെടുത്ത പകുതിയിലേറെ വരുന്ന പെണ്കുട്ടികളടക്കമുള്ളവരെ നന്നായി തല്ലിച്ചതച്ചു. ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസുമെടുത്തു.

ഇവിടെ ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ അമരക്കാരന്‍ നല്ല ഹിന്ദുവാണ്. അതുകൊണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് വിധേയമായാല്‍ പരമാവധി പരാതിനല്‍കാം. അതിലെന്തു നടപടിവേണം, അക്രമവിധേയയായ പെണ്‍കുട്ടിയെ ആണോ ശിക്ഷിക്കേണ്ടത്, അതോ അക്രമം നടത്തിയവനെയാണോ, ശിക്ഷ വേണോ, ഉപദേശം മതിയോ എന്നൊക്കെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം തനിക്കാണ് എന്നതില്‍ വി.സിക്ക് സംശയമേതുമില്ല. അതുകൊണ്ടു വി.സിക്കോ പോലീസ് മേധാവികള്‍ക്കോ സമരം ചെയ്യാന്‍ പുറപ്പെടുന്നത് നല്ല ചുട്ട പെട കൊടുക്കണ്ട നടപടിയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. അതവര്‍ നടപ്പാക്കി.

പക്ഷെ, സമയമത്ര ശരിയായില്ല. ബി.ജെ.പി. വലിയ കൊട്ടിഘോഷത്തോടെ ദേശീയ മഹാസമ്മേളനം നടത്തുമ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ പോലീസ് പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തുന്ന പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞു. ലൈംഗികാക്രമം നടത്തിയവനെ സംരക്ഷിച്ചത്തിന്റെ പേരിലാണ് സമരം നടത്തിയതെന്നതും ലോകമറിഞ്ഞു. അതോടെ ലോകത്തിന്റെ മുന്‍പില്‍ മുഖം നഷ്ടപ്പെട്ടതിന്റെ ജാള്യം മറക്കാന്‍ ഉടനടി യോഗിയോട് നടപടികളെടുക്കാനും പറഞ്ഞു. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു തടിതപ്പാനാണ് ശ്രമം.

വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രൊഫസര്‍മാരും ഇപ്പോള്‍ മനുഷ്യാവകാശക്കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ''പെണ്‍കുട്ടികള്‍ക്ക് ഉപദേശം കൂടാതെയുള്ള സംരക്ഷണം'' എന്നാണവരുടെ മുദ്രാവാക്യം. ആര്‍ഷഭാരതത്തില്‍ പെണ്‍കുട്ടികള്‍ എങ്ങനെ വസ്ത്രം ധരിക്കണം, റോമിയോമാരെ കണ്ടാല്‍ ജൂലിയറ്റുമാരാകാതെ എങ്ങനെ ഓടിയൊളിക്കണം എന്നിങ്ങനെയുള്ള അതിപ്രധാന കാര്യങ്ങളാണ് ഉപദേശമായി സൗജന്യമായി നല്‍കിക്കൊണ്ടിരുന്നത്. പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യോഗിക്കും സഹഹിന്ദുത്വ ആചാര്യന്മാര്‍ക്കും ഉറപ്പുള്ള കാര്യങ്ങളില്‍ ഉപദേശം വേണ്ട എന്നാണിപ്പോള്‍ പ്രൊഫസര്‍മാരും പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം പറയുന്നത്.

ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉടനടി നടപടി വേണമെന്ന് യോഗി മറ്റു വി,സി മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. അപ്പോഴും വി.സി ക്കെതിരെയോ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെയോ നടപടിയൊന്നുമില്ല. യോഗി അധികാരത്തിലേറിയ ശേഷം യോഗി വലിയ കൊട്ടി ഘോഷങ്ങളോടെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയുണ്ടായി. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന റോമിയോകളെന്ന പേരില്‍ പോലീസ് കുറേപ്പേരെ പിടികൂടി മര്‍ദ്ദിക്കുകയും ജയിലിലടക്കുകയും ചെയ്തു. പക്ഷെ എന്തായിരുന്നു റോമിയോകളെ തീരുമാനിക്കുന്ന മാനദണ്ഡം? ഉയര്‍ന്ന ജാതിക്കാരായ പെണ്കുട്ടികളുമായി സംസാരിക്കുന്ന താഴ്ന്ന ജാതിക്കാരും ഹിന്ദു പെണ്‍കുട്ടികളുമായി സംസാരിക്കുന്ന മുസ്ലിം യുവാക്കളുമാണ് റോമിയോകള്‍! അടുത്ത പടിയായി തെരുവുകളില്‍ കാണപ്പെടുന്ന മുസ്ലിം യുവാക്കള്‍ റോമിയോമാരാകാന്‍ സാധ്യതയുണ്ടെന്നതിന്റെ പേരില്‍ പിടിക്കപ്പെടേണ്ടവരായിമാറി. ഉപദേശമില്ലാതെ സംരക്ഷണം എന്ന മുദ്രാവാക്യം പെണ്‍കുട്ടികളുടെ വസ്ത്രധാരണം, ഇരിപ്പും നടപ്പും, അസമയങ്ങളില്‍ പുറത്തിറങ്ങള്‍, തുടങ്ങിയവയൊക്കെയാണ് അവര്‍ ആക്രമിക്കപ്പെടുന്നതിനു പിന്നില്‍ എന്ന യാഥാസ്ഥിതികരുടെ നിലപാടിനെതിരെയുള്ള കൃത്യമായ പ്രതിഷേധത്തെയാണ് കാണിക്കുന്നത്. ആധുനിക ലോകത്തു മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളാകാന്‍ സ്ത്രീകള്‍ തയ്യാറാകേണ്ട, അതു ഭാരതീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന് പറയാതെ പറയുകയും, ''ബേട്ടി ബച്ചാവോ'' എന്ന മുദ്രാവാക്യത്തെ ബേട്ടികള്‍ വഴിതെറ്റിപ്പോകാതെ വീട്ടിലിരിക്കണം എന്നതിലേക്ക് ചുരുക്കുകയും ചെയ്യുന്ന ''ഹിന്ദുത്വ''മാണിവിടെ നേരിട്ട് തന്നെ വെല്ലുവിളിക്കപ്പെടുന്നത്. അത്തരം ഹിന്ദുത്വത്തിന്റെ മുന്നണിപ്പോരാളിയായ യോഗിക്കിപ്പോള്‍ തന്റെ ഹിന്ദുത്വ ബോധ്യങ്ങള്‍ നടപ്പാക്കുക പോയിട്ട്, പറയാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷവും വന്നു ചേരുന്നു. ബനാറസിലെ മുദ്രാവാക്യം സംഘപരിവാര്‍ ജീവിതവീക്ഷണത്തിന്റെ മര്‍മ്മത്തു തന്നെയാണ് പ്രഹരമേല്പിക്കുന്നത്.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow