Loading Page: സ്വച്ഛഭാരത് മിഷന്‍ കൊട്ടിഘോഷത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം - ജാര്‍ഖണ്ടില്‍ തുണിയുരിയല്‍ പദ്ധതി!

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍മ്മല്‍ ഭാരത് അഭിയാനെക്കുറിച്ച് കാര്യമായി ആരുംതന്നെ കേരളത്തില്‍ കേട്ടിരിക്കില്ല. കാരണം കേരളത്തില്‍ വളരെ മുമ്പുതന്നെ വീടുകളോടനുബന്ധിച്ചുള്ള കക്കൂസ് നിര്‍മ്മാണം ശീലമായിക്കഴിഞ്ഞിരുന്നു. ദശകങ്ങള്‍ക്കു മുമ്പുതന്നെ തുറന്ന സ്ഥലങ്ങളിലെ മലവിര്‍ജ്ജനം ഇല്ലാതായിക്കഴിഞ്ഞിരുന്നു. എന്നാല്‍ നരേന്ദ്രമേഡി അധികാരമേറ്റ് സ്വച്ഛഭാരത് മിഷന്‍ ആരംഭിച്ചതോടെ കേരളമെന്നല്ല, ലോകം മൂഴുവന്‍ സ്വച്ഛഭാരതം മിഷനെക്കുറിച്ചു കേട്ടു. ഇന്ത്യയില്‍ ഇത്തരമൊരു പരിപാടിക്ക് മോഡി തുടക്കം കുറിച്ചുവെന്നത് മോഡിക്ക് ലോകവ്യാപകമായി വലിയ യശസ്സുയര്‍ത്തി. എന്നാലിന്ന് മൂന്നുവര്‍ഷം കഴുയുമ്പോള്‍ എന്താണ് പദ്ധതിയുടെ ബാക്കിപത്രം? വമ്പന്‍ പ്രചരണഘോഷത്തിനപ്പുറം പദ്ധതിനിര്‍വ്വഹണം പൊളിഞ്ഞു പാളീസായതിനാല്‍ ലോകബാങ്ക് അതിന്റെ ഒരു ലക്ഷം കോടിവയ്പയുടെ ആദ്യഗന്ധു നല്കാന്‍ വിസമ്മതിച്ചു. 2015 ഡിസംബര്‍ 7500 ഗുണഭോക്താക്കളില്‍ ഒരു സാമ്പിള്‍ സര്‍വ്വെ നടത്തിയപ്പോള്‍ അവരില്‍ ഒട്ടേറെപ്പേരെ കാണാനില്ല, പലരും പലപേരുകളില്‍ പലതവണ വന്നു, പണം കൈപ്പറ്റിയ ചില വ്യക്തികള്‍ ഭൂമിയിലില്ല. അതായത് നല്ലൊരു പങ്ക് പണം കോര്‍പ്പറേഷനുകളിലെ കുടിവെള്ള വിതരണം പോലെ തട്ടിയെടുക്കപ്പെടുകയാണ്.

2017 ലെ ലോകബാങ്ക് റിപ്പോര്‍ട്ട് മൂന്നു അളവുകോലുകള്‍ വച്ച് പദ്ധതിയെ വിലയിരുന്നു. പദ്ധതി വികസന ലക്ഷ്യങ്ങളെ ആ റിപ്പോര്‍ട്ട് 'തൃപ്തികരം' എന്നതില്‍ നിന്ന് 'മിതമായ തോതില്‍ തൃപ്തികരം' എന്നതിലേക്ക് തരം താഴ്ത്തി. മൊത്തത്തിലുള്ള നടപ്പാക്കല്‍ പുരോഗതിയും അതേ മട്ടില്‍ തരം താഴ്ത്തലിന് വിധേയമായി. മൊത്തത്തിലുള്ള 'റിസ്‌ക് റേറ്റിംഗ്' (risk rating) 'തീരെയില്ല' 'കാര്യമായി ഉണ്ട്' എന്നതിലേക്ക് ഉയര്‍ന്നു.

മൊത്തം പദ്ധതിക്ക് 2017-18 ല്‍ നീക്കി വച്ച തുകു 13948 കോടി ഗ്രാമീണമേഖലക്കും 2300 കോടി നഗരമേഖലക്കുമാണ്. നഗരജനസംഖ്യ ഓരോ പത്തുവര്‍ഷവും ഇന്ത്യില്‍ 32 ശതമാനം കണ്ട് വര്‍ദ്ധിക്കുകയാണ്. അവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയ പ്രശ്നവുമാണ്. എന്നിട്ടും നഗരങ്ങള്‍ക്കുള്ള നീക്കിവപ്പ് തുച്ഛമാണ്.

ഈയിടെ ജാര്‍ഖണ്ഡില്‍ വെളിമ്പുറങ്ങളിലെ മല വിസര്‍ജ്ജനം തടയാന്‍ സംഘി 'വോളണ്ടിയര്‍മാര്‍' നൂറോളമാളുകളെ പിടികൂടി അവരുടെ തുണി പിടിച്ചെടുത്തു. മാപ്പു പറഞ്ഞശേഷം നൂറുരൂപ പിഴയീടാക്കി വിട്ടയച്ചു. എല്ലാ മനുഷ്യരും മലവിസര്‍ജ്ജനം ദിവസത്ിതലൊരു വട്ടമെങ്കിലും നടത്തുന്നവരാകയാല്‍ ആന്റിറോമിയോ സ്‌ക്വാഡ് മാതൃകയില്‍ 'ആന്റി തൂറല്‍ സ്‌ക്വാഡ്' രൂപീകരിച്ചാല്‍ ലക്ഷണക്കിനു പേര്‍ക്ക് തൊഴില്‍ നല്കാന്‍ കൂടി കഴിഞ്ഞേക്കാം! രൂപീകരിച്ചാല്‍ ലക്ഷണക്കിനു പേര്‍ക്ക് തൊഴില്‍ നല്കാന്‍ കൂടി കഴിഞ്ഞേക്കാം! സര്‍ക്കാരിന് പുതിയൊരു വരുമാനമാര്‍ഗ്ഗവുമാകും. പിഴയീടാക്കുന്ന തുകയുടെ മേല്‍ ജി.എസ്.ടിയും ചുമത്താം.

ഇന്ത്യയില്‍ തോട്ടിപ്പണിക്കാര്‍ക്കിടയിലെ സംഘടനാ പ്രവര്‍ത്തനത്തിന് മഗ്സാസെ അവാര്‍ഡ് നേടിയ ബന്‍സ് വാഡ വില്‍സന്‍ പറയുന്നത് ജാതി-തൊഴില്‍ എന്നിവ തമ്മിലുള്ള കടുത്ത കെട്ടുപിണയലവസാനിപ്പിക്കാതെ ഇന്ത്യയെ വൃത്തിയാക്കല്‍ നടക്കില്ലെന്നാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമാകുമ്പോഴും കൈകൊണ്ട് മലം കോരല്‍ തൊഴിലില്‍ ലക്ഷങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. മാന്‍ ഹോളുകളിലിറങ്ങി ഒട്ടനവധി പേര്‍ക്ക് ജീവന്‍ പോകുന്നു. അവരെല്ലാം തന്നെ തോട്ടിപ്പണിക്കാരുടെ വിവിധ ജാതികളില്‍പ്പെട്ടവരാണ്. അവര്‍ക്ക് ഓക്സിജന്‍ മാഡ്ക്കുകളടക്കം ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടത്താന്‍ പോലും തയ്യാറാകാത്ത പെരുമ്പറയടിക്കുന്ന ഈ പദ്ധതി പ്രഖ്യാപിക്കമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാലായിരം വര്‍ഷങ്ങളായി രാജ്യത്തെ വൃത്തിയാക്കുന്നവരുടെ അഭിപ്രായം ചോദിക്കാനോ, അവരെ കണക്കിലെടുക്കാനോ നരേന്ദ്രമോഡി തയ്യാറായില്ലെന്ന് വില്‍സന്‍ ആരോപിക്കുന്നു.

സ്വച്ഛഭാരത മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളം, സിക്കിം, ഉത്തരഖണ്ട്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വെളിമ്പുറ മലവിസര്‍ജ്ജന മുക്ത സംസ്ഥാനങ്ങളായെന്ന് സര്‍ക്കാര്‍ പറയുന്നു. മോഡിയുടെ ഗുജറാത്ത അതിലില്ല. കേരളം മാറ്റിയാല്‍ ബാക്കിയെല്ലാം രണ്ടു കോടി പോലും ജനസംഖ്യയില്ലാത്ത കൊച്ചു സംസ്ഥാനങ്ങളാണ്. കേരളം മാറുന്നതില്‍ പൊതു ഇടങ്ങളിലെ ജാതീയത-അഥവാ ബ്രാഹ്മണ മേധാവിത്വം- തകര്‍ന്നതിന് കാര്യമായ പങ്കുണ്ട്. മധ്യപ്രദേശിലെ പകുതിയിലേറെ കക്കുസ്സുകളില്‍ ഉപയോഗിക്കാന്‍ വെള്ളമില്ല. അവിടങ്ങളില്‍ ബ്രാഹ്മണര്‍ തോട്ടിപ്പണിക്കാരെക്കൊണ്ട് മലം വാരി നീക്കുന്നു. മലം വാരുന്ന ജാതിക്കാര്‍ക്ക് ഇന്നും കടുത്ത അയിത്തമാണ്.

ഇന്ത്യയില്‍ പശുവിനെ ദൈവമായിക്കാണുന്നതിനേക്കാള്‍ തീവ്രതയിലാണ് ബ്രാഹ്മണര്‍ സ്വന്തം കക്കൂസ് വൃത്തിയാക്കുന്നതിനെ മ്ലേച്ഛവും ജാതി പോകുന്ന കാര്യവുമായി കണക്കാക്കുന്നത്. ഇത്തരം അന്ധ വിശ്വസങ്ങള്‍ സംരക്ഷിക്കാന്‍ ഗോ സംരക്ഷകരെ കയറൂരിവിടുന്ന ഒരു സര്‍ക്കാരിന് അവരിലെ തൂത്തുവാരലുമായി ബന്ധപ്പെട്ട ജാതി മഹിമാ ചിന്താഗതിയെ എതിര്‍ക്കാനാകുമോ? ഇവിടെ കേരളത്തില്‍ സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാര്‍ ബി.ജെ.ിപ എം.പി ബ്രാഹ്മണരെ ദൈവതുല്യരായി കാണുന്നു. ദൈവത്തെ അടുത്തജന്മത്തില്‍ കുളിപ്പിച്ചു വൃത്തിയാക്കാനാഗ്രഹിക്കന്ന അദ്ദേഹം ബ്രാഹ്മണരുടെ മലം വാരുന്നതിലപ്പുറം മഹനീയമായ ഒരു തൊഴിലിനെക്കുറിച്ചു ചിന്തിക്കുന്നുണ്ടാവില്ല. എന്നിട്ടാണ് മറ്റൊരു വശത്തുകൂടെ ചെങ്കോട്ടയില്‍ വച്ച് ശൂചിത്വത്തെക്കുറിച്ച് സംസാരിച്ച ഏക പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി എന്ന കൊട്ടിഘോഷം.

'നിങ്ങള്‍ ക്യാമറകള്‍ക്കു മുന്നില്‍ ഒരു ദിവസം ഡല്‍ഹിതുത്തൂവാരുന്നു. ബാക്കി 364 ദിവസം ആരാണ് തൂത്തവാരുന്നത്?' വില്‍സന്‍ ചോദിക്കുന്നു. താന്‍ നേരിടുന്ന പ്രശ്നത്തിന്റെ പരിഹാരം ജാതി നിര്‍മ്മാര്‍ജ്ജനത്തിലൂടെയേ നടപ്പാകൂ എന്ന് മനസ്സിലാക്കാത്ത പ്രധാനമന്ത്രിയുടെ പദ്ധതിതുടങ്ങുന്നതിനു മുമ്പേ പരാജയപ്പെട്ടു എന്ന് വില്‍സന്‍ പറയുന്നു. ശുചിത്വം രാഷ്ട്രീയ സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് സമ്മേളത്തിനെത്തിയ ബ്രാഹ്മണര്‍ കല്‍ക്കത്ത സമ്മേളന നഗരിയാ തൂറിനിറക്കുകയും വൃത്തിയാക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതു കണ്ട ഗാന്ധിജിക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായി. ആ ഗാന്ധിജി വെറും 'ചതുര്‍ ബനിയാ' ആണെന്നു കാണുന്ന സംഘപരിവാര്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ ബ്രാഹ്മണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ്. എന്നിട്ട് പുതിയൊരു വേഷമെടുത്തണിഞ്ഞ് മോഡി മാധ്യമങ്ങളിലാകെ തന്റെ വമ്പന്‍ ചിത്രത്തോടെയുള്ള പരസ്യം കൊടുത്താല്‍ ഭാരതം ക്ലീനാകുമോ? വില്‍സന്‍ പറയുമ്പോലെ ആധുനിക ജീവിത വീക്ഷണങ്ങളോടെ ജാതീയതയെ നിര്‍മ്മൂലനം ചെയ്തേ എന്നെങ്കിലും ഇന്ത്യയെ വൃത്തിയാക്കാന്‍ കഴിയുകയുള്ളൂ. അത്തരമൊന്ന് സംഘപരിവാറിന്റെ 'ഭാരത'മായിരിക്കില്ല, ആധുനിക പൗരന്മാരുടെ 'ഇന്ത്യ'യായിരിക്കും.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow