ഈ വര്‍ഷം ഒക്ടോബര്‍ 2-ന് വളരെയേറെ സവിശേഷതകളുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയടക്കം വൃത്തിയാക്കാനിറങ്ങിയ '56 ഇഞ്ച്' പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത അഭിയാന്‍ ഗാന്ധിജയന്തി ദിനത്തില്‍ അതിന്റെ തനിസ്വരൂപം കാട്ടുന്നുവെന്നതാണത്. തലസ്ഥാനമായ ഡല്‍ഹിയില്‍ യമുനയിലെ നാലു പ്രമുഖ കടവുകളില്‍ വന്നു കുമിഞ്ഞ കാളീവിഗ്രഹങ്ങളും ഒഴുക്കി വിട്ട ലെഡ് (കറുത്തീയം) പെയിന്റുകളും പ്ലാസ്റ്റിക് മാലിന്യവും സംഘപരിവാര്‍ കപടരാഷ്ട്രീയത്തിന്റെ സകല വൈകൃതങ്ങളുടെയും പ്രത്യക്ഷ വിഷം കലക്കലാണ്.

എട്ടുദിവസം നീണ്ട ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന്റെ സമാപനം ഒക്ടോബര്‍ ഒന്നിനായിരുന്നു - ഗാന്ധി ജയന്തിയുടെ തലേ നാള്‍! 'നോട്ട് നിരോധനവും ജി.എസ്.ടിയും ചേര്‍ന്ന് സമ്പദ്വ്യവസ്ഥയെ തകര്‍ക്കുയും, വമ്പിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ചു' എന്ന വിമര്‍ശനം പരിവാറിനകത്തു നിന്നുതന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ ഗണേശ ചതുര്‍ത്ഥി ഉത്സവം രാജ്യമാകെ മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ വെല്ലുവിളിയാക്കി ഗംഭീരമായി ആഘോഷിച്ച് ജനശ്രദ്ധ തിരിച്ചുവിടാനായിരുന്നു പരിവാര്‍ തീരുമാനം. പ്രത്യേകിച്ചും മുഹറം ഘോഷയാത്രക്കു മുമ്പേ വിഗ്രഹ നിമജ്ജനം പൂര്‍ത്തിയാക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍കാര്‍ ഉത്തരവു കൂടെ ഇറങ്ങിയ സാഹചര്യത്തില്‍. 'ഹിന്ദു രാഷ്ട്രത്തില്‍ കാളിപൂജക്ക് നിരോധനമോ' എന്ന വൈകാരിക മൂദ്രാവാക്യം അവര്‍ രാജ്യവ്യാപകമായി ഉയര്‍ത്തി, വര്‍ഗ്ഗീയ വിഷം വ്യാപിക്കുമ്പോള്‍ രാം നാഥ് കോവിന്ദ്, ഗാന്ധി ജയന്തി ദിനത്തില്‍ ഗ്രാമീണ ഗുജറാത്തിനെ 'വെളിമ്പുറ മലവിസര്‍ജ്ജന മുക്ത' മായി പ്രഖ്യാപിക്കും.

വെളിമ്പുറത്തുള്ള മലവിസര്‍ജ്ജനം ഒട്ടനവിധി ബാക്ടീരിയ-വൈറസ് രോഗങ്ങള്‍ക്കിടയാക്കും. അത് ഇല്ലാതാകണം. എങ്കിലുമത് നീണ്ടകാല മലിനീകരണമുണ്ടാക്കില്ല. നേരെമറിച്ച് നദികളിലെ ഈയ വിഷം ഒഴുക്കലിലൂടെ എന്നേക്കുമായി രാജ്യത്തിന്റെ ജലസ്രോതസ്സുകളെ മലനീകരിക്കുകയാണ്. വര്‍ഗ്ഗീയവത്ക്കരണം തീവ്രമാക്കാനായി ഓരോ വര്‍ഷവും ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരക്ഷരം എതിരു പറയാനായി '56 ഇഞ്ചകാരനു'മില്ല 'പ്രഥമ പൗരനു'മില്ല.

മോഡിയും സംഘപരിവാറും പ്രതിധാനം ചെയ്യുന്ന ഹിന്ദുത്വവും ഗാന്ധിജിയുടെ ഹിന്ദുത്വവും തമ്മിലുള്ള വൈപര്യത്യമാണിവിടെ വെളിവാക്കുന്നത്. 1948 ജനുവരി 30-ന് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച് അദ്ദേഹത്തെ ഭൗതികമായി ഇല്ലാതാക്കി. ഇപ്പോഴത്തെ ശക്തികള്‍ തങ്ങളുടെ വികൃതമായ വാചാടോപ പരിപാടിയുടെ പോസ്റ്റര്‍ ബോയ് ആക്കികൊണ്ട്് അദ്ദേഹം അവശേഷിപ്പിച്ച 'സ്വതന്ത്രവും നിര്‍ഭയവുമായ' ഇന്ത്യ എന്ന മഹാപൈതൃകത്തെ തന്നെ മുക്കികൊല്ലാനാണ് ശ്രമിക്കുന്നത്. അതാണ് ബംഗാളിലാകെയും ഡല്‍ഹിയിലുമെല്ലാം നാം കണ്ടത്. ഈയം കലര്‍ന്ന പെയിന്റ് നദിയില്‍ കലക്കിയാണ് ഗാന്ധി സ്വപ്‌നം കണ്ട സ്വച്ഛഭാരത സ്വപ്‌നം സാധ്യമാക്കുന്നത്.

ദല്‍ഹിയില്‍ വിഗ്രഹ നിമജ്ജനം തടയാനും സുരക്ഷ ഉറപ്പാക്കാനും ചുമതലപ്പെട്ട മോഡിയുടെ സ്വന്തം ഡല്‍ഹി പോലീസ് പറഞ്ഞത് പ്രത്യേകം തയ്യാറാക്കിയ 200 പന്തലുകളില്‍ നിന്നും വിഗ്രഹ നിമജ്ജനം നടത്തിയെന്നാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹമോ പെയിന്റടിച്ച അലങ്കാരമോ നദിയിലൊഴുക്കുന്നത് ഒന്നുപോലും അവര്‍ തടഞ്ഞില്ല. (ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്രം! സ്വച്ഛഭാരത് കീ ജയ്!!!)

അതേ സമയം യു.പി യില്‍ ഗംഗാനദി അങ്ങേയറ്റം മലീമസമായതുകൊണ്ട് സന്യാസിമാര്‍ വിജയ ദശമി ദിനത്തില്‍ ഗംഗയിലെ പുണ്യസ്‌നാനത്തിനിറങ്ങാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡി മൂന്നു വര്‍ഷമായി 56 ഇഞ്ച് നെഞ്ചുകൊണ്ട് ഗംഗ വൃത്തിയാക്കികൊണ്ടിരിക്കുന്ന കാര്യം അവരറിഞ്ഞില്ല.

രാഷ്ട്രപതി കോവിന്ദ് ഇതൊന്നും കാണാന്‍ ഡല്‍ഹിയിലില്ല. അദ്ദേഹം ഗാന്ധിജിയുടെ ജന്മനാടായ പോര്‍ബന്ദറിലാണ്. 'ഇന്ത്യ ശുചിത്വത്തിനും ആരോഗ്യത്തിനും വേണ്ടി ഒരു നിര്‍ണ്ണായക യുദ്ധത്തിലാണ്' എന്നാണ് കോവിന്ദ് പറയുന്നത്. ഗാന്ധിജി 'ശുചിത്വമുള്ള മനസ്സ്, ശുചിതമുള്ള ശരീരം, ശുചിത്വമുള്ള ചുറ്റുപാടുകള്‍' എന്നിവ വിഭവനചെയ്തുവെന്നും കോവിന്ദ് പറയുന്നു. 'അതു നേടിയാല്‍ ഗാന്ധിജിക്കുള്ള ഏറ്റവും വലിയ ബഹുമതിയാകും.'

വിഗ്രഹം നദിയിലും കടലിലുമൊഴുക്കല്‍ ഒരു ചടങ്ങായി ഒരുചെറിയ ഹിന്ദുവിഭാഗം പോലും ആചരിക്കാത്ത കേരളത്തില്‍കൂടെ അതിന് തുടക്കം കുറിച്ചു എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പദ്ധതിയിട്ട പ്രകാരം കുറേ സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷവും വെടിവെപ്പുമുണ്ടായെങ്കിലും ഭയപ്പെട്ടിരുന്നതിനേക്കാള്‍ വളരെ കുറവാണവ എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍.

ലഹളകള്‍ കുറഞ്ഞാലും നദിമലിനീകരണങ്ങള്‍ വളരെവര്‍ദ്ധിച്ചു. ഡല്‍ഹിയിലെ യമുനയുടെ നാലുകടവുകളും പൂക്കളും വളകളും പ്ലാസ്റ്റര്‍ ഓഫ് പാരിസ് പ്രതിമകളും പ്ലാസ്റ്റിക്കും കൊണ്ടു നിറഞ്ഞു. വെള്ളത്തിലലിയാത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങള്‍, അങ്ങേയറ്റം വിഷമയമായ ലെഡ് കലരുന്നതിന് ഇടയാക്കുന്ന പെയിന്റുകള്‍, പ്ലാസ്റ്റിക് കാരി-ബാഗുകള്‍ എന്നിവ 2015 ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ യമുനയില്‍ നിരോധിച്ചതാണ്. എന്തു ഫലം? യമുന മലിനീകരിക്കുന്നതതില്‍ എന്‍.ജി.റ്റിയെ (ദേശീയ ഹരിത ട്രിബ്യൂണല്‍) വെല്ലുവിളിച്ച് വിജയം നേടുന്നതിന് 'ഹിന്ദു ആചാര്യന്‍' ശ്രീശ്രീക്ക് സകല ഒത്താശയും ചെയ്ത മോഡിക്കും കോവിന്ദിനും എന്തു ഗാന്ധിജയന്തി? എത്ര 'സ്വച്ഛ ഭാരത' പ്രസ്താവനകള്‍ ചെയ്യാനുണ്ടെന്നു വന്നാലും ഗണേശ ചതുര്‍ത്ഥിക്കെതിരെ അക്ഷരം മിണ്ടാനൊക്കുമോ? അവര്‍ NGT യുടെഗോള്‍ പോസ്റ്റില്‍ ആയിരം ഗോളടിച്ചു! യമുന നദിയുടെ സകല കുളിക്കടവുകളും മാലിന്യം കൊണ്ടു നിറച്ചു. നല്ലൊരുളവ് പെയിന്റുകള്‍ നദിയില്‍ കലക്കി. ഇനി അത് കുടിച്ച് 'സ്വച്ഛ് ഭാരത'ത്തിലെ ജനങ്ങള്‍ അടുത്ത വര്‍ഷം വരെ ജിവിച്ചുകൊള്ളണം. അടുത്തവര്‍ഷം ഇതിലും കൂടുതല്‍ വിഷം കലര്‍ത്തല്‍ ഉറപ്പിക്കുകയും ചെയ്തുകൊള്‍ക.

Studies and Blogs

ഡല്‍ഹി- നാഷണല്‍ ക്യാപിറ്റല്‍ പ്രദേശത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതു...
കര്‍ഷകര്‍ക്ക് ഒരു രൂപ പോലുള്ള തച്ഛമായ നഷ്ടപരിഹാരം, ഗോരഖ് പൂരിലെ ഓക്സ...
മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുക, അത് സത്യസന്ധമായി രേഖപ്പെടുത്തുക ഇതു മാ...
ഒരേ സമയത്ത് കാലാവധി കഴിയുന്ന നിയമസഭകളാണ് ഹിമാചല്‍ പ്രദേശിലും ഗുജറാത്...
കേരളത്തിലെ പ്രമുഖ സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ബലാത്സംഗ കൊട്ടേഷന്‍ നല്ക...
വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി സി.പി.ഐ (...
ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീവിനെ കാണാതായിട്ട് ഒരു വര്‍ഷം കഴിയുകയാണ്...
വേങ്ങര ഉപതെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഇടതുമുന്നണി...
പൂജാരികളും ശാന്തികളും ആകുന്നതോടെ ദലിതു-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹി...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു രണ്ടാഴ്ചക്കുശേഷം മുഖ്യമന...
കമ്മ്യുണിസ്റ്റ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്ത...
ഉടനടി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേ...
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത...
നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മ...
മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയത് കാലാവസ്ഥാ മാറ്റം മൂലമാണെന...
ഹമീദ് കര്‍സായി - അഫ്ഗാനിസ്ഥാനില്‍ വളരെ നീണ്ടകാലം അമേരിക്കന്‍ പാവഭരണാ...
ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നമ്പോള്‍ ഫാന്‍സിന്റെ പേരില്‍ പ്രകടിപ്...
ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow