Loading Page: സ്വച്ഛഭാരതം - മോഡിക്ക് ഇനി വേണം 125 കോടി ജനതയുടെ 'പ്രത്യയശാസ്ത്ര പ്രസ്ഥാനം'!!!

ഗാന്ധിജയന്തി ദിനത്തില്‍, തന്റെ സ്വച്ഛഭാരത പ്രസ്ഥാനത്തിന്റെ മൂന്നുവര്‍ഷം തികയുമ്പോള്‍, മോഡിക്ക് 'പുതിയൊരു' തിരിച്ചറിവുണ്ടായിരിക്കുന്നു. 'ആയിരം മഹാത്മ ഗാന്ധിമാര്‍ക്കും ഒരു ലക്ഷം മോഡിമാര്‍ക്കും സ്വച്ഛഭാരതം യാഥാര്‍ത്ഥീകരിക്കാന്‍ പറ്റില്ല. അതിന് 125 കോടി ജനത ഒന്നിച്ചു പങ്കെടുക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനം വേണം.'

എന്തുതന്നെയായാലും മൂന്നുവര്‍ഷത്തെ വമ്പന്‍ വായ്ത്താരികള്‍ക്കു ശേഷവും തന്റെ സ്വച്ഛഭാരതം ഏറെക്കുറെ തുടങ്ങിയടത്തു തന്നെയാണെന്ന കാര്യം രാജ്യവും ജനതയും തിരിച്ചറിഞ്ഞുയെന്നത് മോഡിക്കും അംഗീകരിക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ഇത്തവണ 56 ഇഞ്ച് നെഞ്ചളവിന്റെ വീരസ്യങ്ങളൊന്നും വിളമ്പേണ്ട എന്നുവച്ചത്. മുഴുവന്‍ ജനതയും ഒന്നിച്ചുനില്ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനം വേണം ഇന്ത്യ ശുദ്ധമാകാന്‍ എന്നു മോഡി പറഞ്ഞതില്‍ പകുതി ശരിയുണ്ട്. പക്ഷേ മോഡി പറയുന്നതിനും പ്രതിനിധാനം ചെയ്യുന്നതിനും നേര്‍ വിപരീതമായൊരു പ്രത്യയശാസ്ത്ര പ്രസ്ഥാനമായിരിക്കണമത് എന്നതാണ് അതിന്റെ ബാക്കി പകുതി. അതംഗീകരിച്ച് ജനതയോട് മാപ്പുപറയാന്‍ മോഡി തയ്യാറാകുമോ?

ഇന്ത്യന്‍ ഭരണഘടന, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതി മേധാവിത്വവും പിടിമുറുക്കിയിരിക്കുന്ന രാജ്യത്തിന്റെ മാറ്റത്തിന് ഒരു ശാസ്ത്രീയ മനോഭവം വളര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. അത്തരനൊരു പ്രത്യയ ശാസ്ത്രത്തെ കുഴിച്ചു മൂടി സകലവിധ പഴഞ്ചന്‍, ജനവിരുദ്ധ, മനോഭാവങ്ങളെയും പുന:സ്ഥാപിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു മോഡി ചാമ്പ്യനായിട്ടുള്ള സംഘപരിവാര്‍. 125 കോടിയെ ഒന്നിപ്പിക്കുന്നതിനു പകരം ജാതിയുടെയും മതത്തിന്റെയും പശുഭക്തിയുടെയും എല്ലാം പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു ആ പ്രത്യയശാസ്ത്രം. സ്ത്രീകള്‍ക്ക് തികച്ചും അധമമായ സ്ഥാനം മാത്രം വാഗ്ദാനം ചെയ്യുന്ന ഒന്നുമാണത്. അങ്ങനെയൊരു പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക മാത്രമല്ല ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ ചെയ്തത്. ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും ജനങ്ങളെ ഒന്നിപ്പിക്കുക എന്ന സമഭാവനയും പ്രചരിപ്പിച്ചവരുടെ നെഞ്ചുകളിലേക്ക് അവര്‍ പോയിന്റ് ബ്ലാങ്കിന്‍ നിറയൊഴിക്കുക കൂടി ചെയ്തു്. 1948 ജനുവരിയില്‍ മഹത്മാവിന്റെ നെഞ്ചിലേക്ക് ആരംഭിച്ച ആ നിറയൊഴിക്കല്‍ ധാബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയുമെല്ലാം കഴിഞ്ഞ് ഗൗരി ലങ്കേശിലെത്തി നില്ക്കുന്നു.

പശുഭക്തിയും പശുഭക്തിയുടെ മറവില്‍ ബ്രാഹ്മണ മേധാവിത്വവും അരക്കിട്ടുറപ്പിക്കാനായുളള തീവ്രശ്രമമാണ് കഴിഞ്ഞ മൂന്നുവര്‍ഷവും മോഡിയുടെ ഒത്താശയോടെ ഹിന്ദുത്വവാദികള്‍ ചെയ്തത്. ബ്രാഹ്മണന്റെ മലം വാരണ്ടത് അയിത്ത ജാതിക്കാരനാണ്, അയാള്‍ തൊടുന്നത് സവര്‍ണ്ണരുടെ ശുദ്ധിഇല്ലാതാക്കും. ആശുദ്ധി വീണ്ടെടുക്കണ്ടത് പശുവിന്റെ മൂത്രവും ചാണകവും കൂടി അകത്താക്കിയാണ്. ഇത്തരം പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകന്‍ 364 ദിവസവും ഈ പ്രത്യയശാസ്ത്രം നടപ്പാക്കാനായി ആള്‍ക്കൂട്ട കൊലപാതകങ്ങളടക്കമുള്ള നടപടികള്‍ തീവ്രമായി നടത്തിയ ശേഷം ഗാന്ധിജയന്തി ദിവസം '125 കോടി ഒന്നിക്കുന്ന വൃത്തിയുള്ള ഇന്ത്യക്കായുള്ള ഗാന്ധിജയന്തി ദിവസം' വാചകമടിക്കുന്നതിനെന്തര്‍ത്ഥം? ഒരു ലക്ഷം നരേന്ദ്രമോഡിമാരെയാണിപ്പോള്‍ ആയിരം ഗാന്ധിര്‍ക്കൊപ്പമാക്കുന്നത്. താന്‍ ഗാന്ധിയുടെ നൂറിലൊന്നിനു പോരുമെന്നര്‍ത്ഥം!

ഒരാധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു മുന്നില്‍ ഇന്ത്യയെ സംബന്ധിച്ച് വിലങ്ങടിച്ചു നില്ക്കുന്നത് ഹിന്ദുത്വ പ്രത്യയാസ്ത്രമാണ്. ഗാന്ധിജി എന്തിനൊക്കെ വേണ്ടി നിലകൊണ്ടോ അതിന്റെ നേര്‍ വിപരീതങ്ങള്‍ക്കു വേണ്ടിയാണ് മോഡി നിലകൊണ്ടതും നിലകൊള്ളുന്നതും. മതാചാരങ്ങളുടെ പേരില്‍ തലമുറകളെ ബാധിക്കുന്ന ഈയം കലര്‍ന്ന പെയ്ന്റ് പുണ്യനദികളില്‍ കലക്കുന്ന വിഗ്രഹ നിമജ്ജനങ്ങള്‍ക്കെതിരെ അതു കഴിഞ്ഞതിന്റെ തൊട്ടുപിറ്റേന്ന് ഒരക്ഷരം പറയാന്‍ ഈ 56 ഇഞ്ച് വീരന് ധൈര്യമുണ്ടായില്ല. ഇന്ത്യയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മോഡി പറഞ്ഞു; സ്തീകളുടെ ദുരിതങ്ങളെക്കുറിച്ചും രണ്ടുകാര്യങ്ങളിലും പഴഞ്ചന്‍ ജാതിമേധാവിത്വ മൂല്യങ്ങള്‍ ശാരീരിക ആക്രമണങ്ങളിലൂടെ തന്നെ അടിച്ചേല്പിക്കുകയാണ് മോഡിയുടെ കിങ്കരന്മാര്‍. രാജ്ഘട്ടില്‍ പൂവിതറി താണു വണങ്ങിയുള്ള അഭിനയം കൊണ്ടാന്നും അധികകാലം മോഡിക്ക് ജനങ്ങളെ കബളിപ്പിക്കാനാവില്ല.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow