നീതി ആയോഗ് മുന്നോട്ടുവച്ചിരിക്കുന്ന കരട് ഊര്‍ജ്ജനയം 2017നും 2040നു മിടയില്‍ പുതുക്കാവുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വമ്പിച്ചൊരു കുതിച്ചുചാട്ടവും ഫോസിലിന്ധന ഊര്‍ജ്ജത്തില്‍ വലിയൊരിടിവും വിഭാവനം ചെയ്യുന്നു. ഇന്ത്യയുടെ ജനസംഖ്യാവര്‍ദ്ധനയും സാമ്പത്തിക വളര്‍ച്ചയും മുന്നില്‍ കണ്ടുകൊണ്ട് പ്രതിശീര്‍ഷ ആളോഹരി വൈദ്യുതി ഉപയോഗത്തില്‍ മൂന്നിരിട്ടി വര്‍ദ്ധനവും കണക്കാക്കുന്നു. 2016 ല്‍ 1075 യൂണിറ്റ് എന്നതില്‍ നിന്നത് 2040 ല്‍ 2900 യൂണിറ്റാകും. 2018 നകം രണ്ടര ബില്യന്‍ ഡോളര്‍ (പതിനേഴായിരം കോടി) വീടുകളുടെ വൈദ്യതീകരണത്തിനു ചെലവഴിക്കുമെന്നും സമീപഭാവിയില്‍ വീടുകള്‍ മുഴുവന്‍ വൈദ്യുതീകരിക്കുമെന്നും മോഡി പറയുന്നു. ക്രമാനുഗതിമായി ഊര്‍ജ്ജത്തിന്റെ എഫിഷ്യന്‍സി (കാര്യക്ഷമത) വര്‍ദ്ധിപ്പിക്കുമെന്നും കരടുനയം പറയുന്നുണ്ട്.

പക്ഷേ ഇത്തരമൊരു ദീര്‍ഘകാലലക്ഷ്യം പറഞ്ഞുവച്ച ശേഷം പാടിപ്പതിഞ്ഞ രാഗം പാടലാണ് സമീപകാല പദ്ധതികളിലാകെ. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ കല്‍ക്കരിയെ ബേസ് ലോഡ് ആവശ്യകതകള്‍ക്കായി ആശ്രയിക്കുന്നതാണത്. 2022 ല്‍ 67 ശതമാനം വൈദ്യതിയും കല്‍ക്കരിയില്‍ നിന്നായിരിക്കുമത്രേ! ഇന്ത്യ പുതുക്കാവുന്ന

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടം നടത്തുമെന്ന് പറയുമ്പോള്‍ തന്നെ കല്‍ക്കരി കത്തിലും വര്‍ദ്ധിപ്പിക്കും! പാരീസ് കാലാവസ്ഥകരാറില്‍ ഹരിത ഗൃഹ വാതകങ്ങളുടെ ചുരുക്കികൊണ്ടുവരലില്‍ യഥാര്‍ത്ഥകുറവുകള്‍ വരുത്താന്‍ ഇന്ത്യ ബാധ്യതപ്പെട്ടിട്ടില്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്. ഇതും 2040 ലെ ലക്ഷ്യവുമായി ഒരുതരത്തിലും ഒത്തുചേരില്ല.

മറ്റൊരു വൈരുധ്യം കല്‍ക്കരിയുല്പാദത്തിന്റേതാണ്. ഈ പറഞ്ഞ കണക്കു പ്രകാരം വൈദ്യുതിയുല്പാദിപ്പിക്കാന്‍ 2022 ല്‍ 741 ദശലക്ഷം ടണ്ണും 2027 ല്‍ 876 ദശലക്ഷം ടണ്ണും കല്‍ക്കരി മതിയാകും. പക്ഷേ കല്‍ക്കരി മന്ത്രാലയം ലക്ഷ്യമിടുന്നത് 2020 ല്‍ ഒന്നരബില്യന്‍ (1500 ദശലക്ഷം) ടണ്‍ കല്‍ക്കരി ഉല്പാദിപ്പിക്കാനാണ്. ആവശ്യത്തിന്റെ ഇരട്ടിയിലേറെ. ഓരോ മന്ത്രാലയവും ഭാമമായ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച്, മന്ത്രിമാര്‍ അതേക്കുറിച്ച് തെരുവുകളില്‍ വീമ്പടികള്‍ നടത്തി ആളാകുന്ന ഇന്ത്യന്‍ രീതിക്ക് ശരിക്കും ഇണങ്ങിയതാണ് ഈ ലക്ഷ്യം. പക്ഷേ ഇത്രയും കാര്‍ബണ്‍ കത്തിച്ച് അന്തരീക്ഷത്തിലെത്തിച്ച് മനുഷ്യരാശിക്കന്ത്യം കുറിക്കും എന്ന 'വികസന' ലക്ഷ്യത്തിന്റെ അര്‍ത്ഥം പോലും ഉദ്യോഗസ്ഥര്‍ക്കും വിവരമില്ലാതെ മന്ത്രിമാര്‍ക്കും മനസ്സിലാകുന്നില്ല.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി വ്യവസായോല്പാദനം വലിയ തളര്‍ച്ചയിലാണ്. അതോടെ വൈദ്യിതയാവശ്യത്തിലും വലിയ കുറവു വന്നു. അതിന്റെ ഫലമായി വൈദ്യുതിയുല്പാദനശേഷി വലിയ മിച്ചമായി. ഇന്ന് കല്‍ക്കരി നിലയങ്ങള്‍ ശേഷിയുടെ 60 ശതമാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നാഫ്ത്തയും ഡീസലും പോലുള്ള മറ്റിന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപ വൈദ്യൂതി നിലയങ്ങളില്‍ നിന്നും വിലക്കൂടുതല്‍ മൂലം ഇന്ന് ആരും വൈദ്യുതി വാങ്ങുന്നില്ല. ഇത് കല്‍ക്കരി ഉല്പാദകരെയും പ്രതിസന്ധിയിലാക്കി. ഇപ്പോള്‍ കല്‍ക്കരിയുല്പാദകരും വൈദ്യുതി ഉല്പാദകരും സര്‍ക്കാരിലേക്ക് സഹായത്തിനായി ഉറ്റുനോക്കുകയാണ്. കായംകുളം നിലയത്തിന് കേരള സര്‍ക്കാര്‍ വലിയ മഹാമനസ്‌ക്കതയോടെ പ്രതിവര്‍ഷം 300 കോടി രൂപ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാതെ വെറുതെ കൊടുക്കുന്നതുപോലെ ഇന്ത്യാ ഗവണ്‍മെന്റും മറ്റു സംസ്ഥാന സര്‍ക്കാരുകളും കൊടുക്കുന്നില്ല. അങ്ങനെ രാജ്യവ്യാപകമായി സഹായിക്കാന്‍ ലക്ഷകണക്കിനു കോടി രൂപവേണ്ടി വരും. അതു സാധ്യമല്ല. ടാറ്റയുടെ മുന്ദ്ര താപനിലയം 4,000 മെഗാവാട്ടിന്റെ കല്‍ക്കരിയധിഷ്ഠിത സൂപ്പര്‍ താപനിലയമാണ്. അതിന്റെ ഭൂരിപക്ഷ ഓഹരിയും നടത്തിപ്പവകാശവും വെറും ഒരു രൂപക്ക് കൈമാറാന്‍ സമ്മതിച്ചിട്ടുപോലും ഒരു സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തില്ല! ഇതോടെ ഇത്തരം താപനിലയിങ്ങള്‍ ബാങ്ക് കടങ്ങള്‍ തിരിച്ചടിക്കുന്നില്ല. കിട്ടാകടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമനടപടികളാരംഭിച്ചിരിക്കുന്നു. ബാങ്കകളവ ജപ്തി ചെയ്തു ലേലത്തിന് വെച്ചാലും സ്ഥലവിലക്കപ്പുറം ലഭിക്കാനുള്ള സാധ്യതയും കുറവ്. അതായത് ബാങ്കകള്‍ പൊളിയുന്നതിന് കല്‍ക്കരി താപനിലയങ്ങളും നല്ല സംഭാവനചെയ്യും. അപ്പോഴാണ് സര്‍ക്കാരിന്റെ ഊതി വീര്‍പ്പിച്ച കണക്കുകള്‍.

സ്വകാര്യ മേഖലയാണിന്ന് സോളാര്‍, വിന്‍ഡ് എനര്‍ജി മേഖലയില്‍ നിക്ഷേപിക്കുന്നത്. അവ വൈദ്യൂതിക്ക് ക്വോട്ട് ചെയ്യുന്ന യൂണിറ്റ് നിരക്ക് ഇപ്പോള്‍ തന്നെ മൂന്നു രൂപക്കു താഴെയെത്തി. അവരുമായാണ് വൈദ്യൂതി ആവശ്യമുള്ളവര്‍ കരാറൊപ്പുവെക്കുന്നത്. സാങ്കേതിക വിദ്യ വികസിക്കുന്നതോടെ അവയുടെ മൂലധന ചിലവും ഊര്‍ജ്ജ കാര്യക്ഷമതയും വര്‍ദ്ധിച്ചു വരും. അവക്ക് ഇന്ധനചെലവില്ല. ആ യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് ശാസ്ത്രീയമായി ഗ്രിഡ് ക്രമീകരിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ല. 2030 നകം ഇന്ത്യ സമ്പൂര്‍ണ്ണമായി ഇലട്രിക് കാറുകളിലേക്ക് മാറുമെന്നെല്ലാം യൂറോപ്പില്‍ പോയി മോഡി വീമ്പടിച്ചു. വളരെ നിസ്സാരമായി നേടാവുന്ന ലക്ഷ്യമാണത്. പക്ഷേ ബാറ്ററി മേഖലയില്‍ വന്‍കുതിച്ചു ചാട്ടം അതിനാവശ്യമാണ്. ആസ്‌ട്രേലിയ അതിന്റെ ഒരു വിശാല ഭൂപ്രദേശം മുഴുവന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൗരോര്‍ജ്ജം മാത്രം ഉപയോഗിക്കുന്ന തരത്തില്‍ ഉടനെ തന്നെ ക്രമീകരിക്കുകയാണ്. ചൈനയും അമേരിക്കയും മറ്റു പല രാജ്യങ്ങളും ലോകത്തെ ലീത്തിയം നിക്ഷേപങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ബാറ്ററികള്‍ക്ക് അത്യാവശ്യമായ വസ്തുവാണ് ലീത്തിയം. ഇന്ത്യ ഈ രംഗത്തൊന്നുംചെയ്യാതെ മിഴിച്ചു നില്ക്കുന്നു. ഇന്നുല്പാദിക്കപ്പെടുന്ന സൗരോര്‍ജ്ജവും പവനോര്‍ജ്ജവും (wind energy) പോലും ഉപയോഗിക്കാനാകാതെ ഏതാനും വന്‍കിട സ്വകാര്യ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കല്‍ക്കരി താപനിലയങ്ങള്‍ക്കായി വികൃത നയം നടപ്പാക്കുയും വിവരമില്ലായ്മ നടിക്കുയുമാണ് മോഡി സര്‍ക്കാരിലെ കാര്യവിവരമുള്ള 'വിദഗ്ദര്‍'. മോഡിക്കും അമിത്ഷാക്കും മോഹന്‍ ഭഗവതിനും വൈദ്യുതി കാര്യത്തില്‍ എം.എം. മണിയുടെ പഠിപ്പും പത്രാസ്സുമേയുള്ളു. അതല്ലെങ്കില്‍ ഇത്തരമൊരു കരടു ഊര്‍ജ്ജ നയം വരുമായിരുന്നില്ല.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow