വാര്‍ത്താ വിശകലനം

റെയില്‍വേ മന്ത്രി പിയൂഷ് ഗോവല്‍ പറയുന്നു - ലേ ഓഫുകള്‍ നല്ലലക്ഷണമാണ്, 'തൊഴില്‍ ഇല്ലാതാകല്‍ പ്രശ്നമല്ല, തൊഴിലില്ലാത്തവരെല്ലാം സംരംഭകരായിക്കോളും': പിയൂഷ് ഗോയല്‍

മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ ക്യാബിനറ്റ് പുനഃസംഘടനയില്‍ റെയില്‍വേ മന്ത്രിയായി പ്രൊമോഷന്‍ കിട്ടിയയാളാണ് പിയൂഷ് ഗോയല്‍. വന്‍ വാചകമടിയില്‍ മോഡിയെയും കടത്തിവെട്ടുന്ന നിലവാരത്തിലേക്കും ഗോയല്‍ സ്വയം പ്രൊമോഷന്‍ നല്കി. ലേ ഓഫുകള്‍ നല്ല ലക്ഷണമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം സംരംഭകരാകാനാണ് ആഗ്രഹിക്കുന്നതുമെന്ന വമ്പന്‍ കണ്ടുപിടുത്തമാണ് ഗോയല്‍ നടത്തിയത്. കള്ളപ്പണം പിടിച്ച് പതിനഞ്ചുലക്ഷം വീതം ഓരോ ഇന്ത്യാക്കാരന്റെയും പോക്കറ്റിലിട്ടുകൊടുക്കും എന്ന മോഡിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തമാശയാണ്. അതു കഴിഞ്ഞാലുള്ള മികച്ച തമാശയാണ് ഗോയലിന്റെ കണ്ടുപിടിത്തം.

ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) ഇന്ത്യാ എക്കണോമിക് ഉച്ച കോടിയുടെ ഉദ്ഘാടന സമ്മേളത്തിലാണ് മന്ത്രി തന്റെ കണ്ടുപിടിത്തം അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തന്റെ പ്രസംഗത്തില്‍ തൊഴിലിന്റെ എണ്ണം ചുരുങ്ങുന്നത് വലിയ പ്രശ്നമാണെന്നു പറയുന്നതിനിടിയില്‍ ഇടപെട്ടാണ് മന്ത്രി തന്റെ വിജ്ഞാനം വിളമ്പിയത്.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍ നിരയിലുള്ള ഇരുനൂറ് കമ്പനികള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടില്ല. അത് കുറക്കുകയായിരുന്നു. ഏറ്റവും മുകളിലെ ഇരുനൂറ് കമ്പനികള്‍ തൊഴിലുകളുണ്ടാക്കുന്നില്ലെങ്കില്‍ ബിസ്സിനസ് കമ്യൂണിറ്റിയെ സംബന്ധിച്ച് പൊതുസമൂഹത്തെ ഒപ്പം കൊണ്ടുപോകല്‍ കൂടുതല്‍ കൂടുതല്‍ പ്രയാസമേറിയതാകും. നിങ്ങള്‍ ദശലക്ഷക്കണക്കിനു ആളുകളെ പിന്നിലുപേക്ഷിക്കും.' മിത്തല്‍ പറഞ്ഞു.

ഇത്രയുമായപ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്നു ഗോയലിനു മനസ്സിലായി. മോഡി സര്‍ക്കാരിന് സ്തുതിപാടലല്ല നടക്കുന്നത്. ഉടനെ മന്ത്രി ഇടപെട്ടു. അദ്ദേഹം ഇടയില്‍ക്കയറിപ്പറഞ്ഞു: 'സുനില്‍ പറഞ്ഞ കാഴ്ചപ്പാടില്‍ അല്പം മാറ്റം വരുത്താന്‍ ഞാനൊന്നിടപെട്ടോട്ടെ?..... ഇന്ന് കമ്പനികള്‍ തൊഴിലുകള്‍ ചുരുക്കിക്കൊണ്ടു വരുന്നത് നല്ലൊരു കാര്യമാണ്. ഇന്നത്തെ യാഥാര്‍ത്ഥ്യം നാളത്തെ യുവാവും യുവതിയും വെറുമൊരു തൊഴില്‍ തേടുന്നവളല്ല എന്നതാണ്. അവള്‍/അയാളൊരു തൊഴില്‍ സ്രഷ്ടാവ് കൂടിയാണ്.' മന്ത്രിയുടെ ഇടപെടല്‍ പക്ഷേ വ്യവസായികളെ ആവേശഭരിതരാക്കിയില്ല.

തുടര്‍ന്നു സംസാരിച്ച മാസ്റ്റര്‍ കാര്‍ഡ് യു.എസ്. പ്രസിഡന്റ് അജയ് ബംഗയും ഇന്ത്യ നേരിടുന്ന ഒരൊറ്റ വെല്ലുവിളിയെടുത്താല്‍ അത് തൊഴിലുകളുടേതാണെന്നു പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലതിലും സ്ത്രീകളെ മൊബൈല്‍ ഫോണ്‍ കാണാനനുവദിക്കുന്നില്ലെന്ന കാര്യത്തില്‍ ബംഗ നടുക്കം രേഖപ്പെടുത്തി. ഖാപ് പഞ്ചായത്തുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോഡിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വാഗ്ദാനം തൊഴിലുകളായിരുന്നു. പക്ഷേ മോഡി അധികാരമേറ്റ ശേഷം 200 വന്‍ കമ്പനികളിലെ തൊഴിലുകളുടെ എണ്ണം കാര്യമായി ചുരുങ്ങി. നോട്ട് റദ്ദാക്കല്‍ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നീ മേഖലകളിലെ അനൗപചാരിക തൊഴിലുകളെ കാര്യമായി കുറച്ചു. ഇത് മഹാഭൂരിപക്ഷത്തിന്റെ ക്രമശേഷിയെ ഇടിച്ചപ്പോള്‍ സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മോഡി ജി.എസ്.ടി എന്ന പേരില്‍ 28 ശതമാനം വരെ സകലതിനും നികുതികൊണ്ടുവന്നു. ഇതു കൂടിയായതോടെ ഡിമാന്‍ഡില്‍ വന്‍ ഇടിവുണ്ടായി സ്വകാര്യമേഖല കടത്തില്‍ മുങ്ങുകയാണ്. വലിയൊരുതുക കിട്ടാക്കടമായി ബാങ്കുകളും മുങ്ങുന്നതിന്റെ വക്കിലാണ്. അപ്പോഴാണ് ലേ ഓഫുകള്‍ നല്ലതാണെന്ന മന്ത്രിയുടെ കണ്ടുപിടിത്തം

ഗോരക്ഷാസംഘങ്ങള്‍, ആന്റിറോമിയോ സ്‌കാഡുകള്‍, തുടങ്ങിയ സംഘപരിവാര്‍ ഗുണ്ടാസംഘങ്ങളുണ്ടാക്കി മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു സാമാന്യജനങ്ങള്‍ക്കുമെതിരെ ആക്രമണം, പിടിച്ചു പറി, തല്ലിക്കൊല്ലല്‍ തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങിയാല്‍ നല്ല വിജയസാധ്യതയാണ് എന്നാണ് മന്ത്രി കരുതുന്നതെന്നുതോന്നുന്നു. അതല്ലെങ്കില്‍ സകലയുവജനങ്ങള്‍ക്കും സംരംഭരാകാന്‍ സാധിക്കുമെന്ന് ഇന്നത്തെ ലോകസാഹചര്യത്തില്‍ തലക്കല്ലിളകാത്ത ഓരാള്‍ക്ക് പറയാന്‍ കഴിയില്ല.

ഇതിനിടെ യു.കെ. അടിസ്ഥാനമായ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂ എക്കണോമിക് തിങ്കിങ്ങിന്റെ ചെയര്‍മാനായ അഡെയര്‍ ടേണര്‍ പ്രഭു ബാംഗ്ളൂരില്‍ നല്കിയ ഒരഭിമുഖത്തില്‍ ഓട്ടോമേഷന്റെ ഇക്കാലത്ത് തൊഴിലുകല്‍ കണ്ടുപിടിക്കലാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പറഞ്ഞു. തൊഴില്‍ സേന ഇന്നത്തെ 73 കോടിയില്‍ നിന്ന് 2050 ല്‍ 130 കോടിയാകുമെന്നാണദ്ദേഹം കണക്കാക്കുന്നത്. ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 2018 ല്‍ 180 ലക്ഷമാകുമെന്നാണ് യു.എന്‍. ലേബര്‍ റിപ്പോര്‍ട്ട് പറയുന്നത്. അതിനെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളാണ് ടേര്‍ണര്‍ നടത്തിയത്.

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow