ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യത്തിനും വഴിവക്കുകയും, ഡിജിറ്റലൈസേഷന്‍ 'മന്ത്ര'മാക്കി മാറ്റിയ സര്‍ക്കാരിന് ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം ഇത്രനാളുകള്‍ക്കു ശേഷവും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. 2018 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം ബാക്കി നില്ക്കെ നീക്കിവച്ച ചെലവിനുള്ള മുഴുവന്‍ സംഖ്യയും തീര്‍ന്നു കഴിഞ്ഞു. ജി.എസ്.ടി വരുമാനം കുത്തനെ ഇടിഞ്ഞതോടെ വരുന്ന മൂന്നു മാസക്കാലത്തേക്ക് അമ്പതിനായിരം കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ നീരുമാനിച്ചിരിക്കുകയാണ്. ഇതോടെ, സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ധനക്കമ്മി 3.2 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയരുമെന്നുറപ്പായിരിക്കുകയാണ്.

2019 എന്ന തെരഞ്ഞെടുപ്പുവര്‍ഷത്തിലെങ്ങനെ കഴിഞ്ഞു പോകും എന്ന കാര്യം സര്‍ക്കാരിന് വലിയ കീറാമുട്ടിയായിരിക്കുകയാണ്. ജി.ഡി.പി വളര്‍ച്ച കഴിഞ്ഞപാദത്തില്‍ 6.3 ശതമാനത്തിലെത്തി എന്ന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റാണെന്നും കേന്ദ്രസ്റ്റാറ്റിക്കല്‍ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തി കണക്കുകള്‍ പെരുപ്പിച്ചുകാണിക്കുകയാണ് ചെയ്തതെന്നും സംഘപരിവാര്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവിച്ചതും സര്‍ക്കാരിനു വലിയ തിരിച്ചടിയായി.

ധനക്കമ്മി 3.5 ശതമാനമായാല്‍ റേറ്റിംഗ് ഏജന്‍സികള്‍ കണ്ണുരുട്ടുമെന്നതുറപ്പാണ്. അവര്‍ റേറ്റിംഗ് ഇടിച്ചാല്‍ ഓഹരിവിപണിയില്‍ നിന്നു പണം തിരിച്ചൊഴുകും. അതിനുള്ള പരിഹാരം 2019 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ശനമായി ചെലവുചുരുക്കി ധനക്കമ്മി കുറക്കലാണ്. പക്ഷേ ഒരു സര്‍ക്കാരിന് തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ അതു ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ എന്തുചെയ്യമെന്ന് സര്‍ക്കാരിനു പിടിയില്ല.

അതിനിടെ കിട്ടാക്കടം ബലൂണ്‍ പോലെ വീര്‍ത്തുവരുന്നു. അതില്‍പ്പെട്ട് ഏതെങ്കിലുമൊരു പൊതുമേഖലാ ബാങ്ക് തകരുകയും നിക്ഷേപകര്‍ക്ക് പണം പോകുകയും ചെയ്താലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിക്കാന്‍ പോലുമാകില്ല. നോട്ട് റദ്ദാക്കല്‍ മുതല്‍ സ്വീകരിച്ച '56 ഇഞ്ച്' നടപടികള്‍ മോഡിയെയും കൊണ്ടുപോകുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് പൊടുന്നനെ പാര്‍ലമെന്റ് പിരിച്ചു വിട്ട് മാര്‍ച്ച് ആരംഭത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന അറ്റകൈ പ്രയോഗം മോഡി നടത്തുമോ എന്ന ആശങ്കയാണിന്ന് വ്യാപകമായി ഉയരുന്നത്.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow