തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തിനന്ത്യം കുറിക്കാനായി താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഉടനടി രംഗത്തുവരുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. രജനീകാന്തിന്റെ രംഗപ്രവേശത്തോടെ മറ്റൊരു സിനിമാപ്രമുഖന്‍ കമലഹാസന്റെ രാഷ്ട്രീയ രംഗപ്രവേശം എന്തായിത്തീരുമെന്ന സംശയവും ഉയരുന്നുണ്ട്.

രജനീകാന്തിന് തമിഴ്‌നാട്ടില്‍ വളരെ വിപുലമായ ഒരു ആരാധകവൃന്ദമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും രജനിയുടെ പാര്‍ട്ടിയില്‍ച്ചേരുകയും ചെയ്തേക്കാം. ആരംഭത്തില്‍ വമ്പിച്ച ജനക്കൂട്ടങ്ങളെ അണിനിരത്താനും രജനീകാന്തിനു കഴിഞ്ഞേക്കാം. പക്ഷേ അതിനപ്പുറം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കല്‍ എത്ര എളുപ്പമാണ്?

സമീപകാലങ്ങളിലായി തഴിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നൂറുകണക്കിനു കോടികള്‍ ചെലവുള്ള ഏര്‍പ്പാടാണ്. അഴിമതി നടത്തില്ലെന്ന തീരുമാനം നടപ്പാക്കണമെങ്കില്‍ വലിയ ധനപ്രഭൂക്കളില്‍ നിന്നും വന്‍തുക സംഭാവന പിരിക്കാതെയുമിരിക്കണം. അങ്ങനെ വരുമ്പോള്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നെടുത്ത് ചെലവു ചെയ്യേണ്ടിവരും. അതെത്ര നാള്‍ സാധ്യമാകും? ജില്ലാ തലങ്ങളില്‍ നയിക്കാന്‍ കഴുവുള്ളവര്‍ നേതൃതലങ്ങളിലവരോധിക്കപ്പെട്ടാല്‍ മാത്രമേ അതിന് മുന്നോട്ടു പോകാന്‍ കഴിയൂ. അപ്പോള്‍ അണ്ണനോടുള്ള അന്ധമായ ആരാധനയും ഭ്രാന്തും മൂത്തവര്‍ എത്രയുണ്ടായാലും കാര്യമില്ല. ഇങ്ങനെ സംഘടന കൊണ്ടുനടക്കാന്‍ കഴിവുളള നേതാക്കള്‍ വെറുതെ ഒന്നും കാണാതെ രജനിയുടെ പാര്‍ട്ടിയില്‍ കടന്നുവരുമോ?

പൊതുവേ പറഞ്ഞു കേള്‍ക്കുന്നത് രജനീകാന്ത് ബി.ജെ.പിക്കൊപ്പം പോകുമെന്നാണ്. പക്ഷേ ഒരു ശതമാനം വോട്ടുപോലുമില്ലാത്ത ബി.ജെ.പി. ക്കൊപ്പം രജനീകാന്തിന് ദ്രാവിഡ വികാരത്തെ വ്രണപ്പെടുത്താതെ എവിടെവരെ മുന്നോട്ടുപോകാന്‍ പറ്റും? ഇനി, അഥവാ, വലിയൊരു തരംഗത്തിനു പുറത്തു കയറി അധികാരത്തില്‍ക്കയറിയാലും, ഭരിക്കുന്ന കാര്യത്തില്‍, അഴിമതി പാടെ ഒഴിവാക്കി എവിടം വരെ പോകാന്‍ കഴിയും? എന്തുതരം ഭരണ നയം സ്വീകരിക്കും? ചുരുക്കത്തില്‍ തനിക്കായി ഒരുക്കുന്ന 'മെഗാ തിരക്കഥ'യിലെ ഉശിരന്‍ ഡയലോഗ് തട്ടിവിട്ട് കൈയ്യടിവാങ്ങുന്നതു പോലെ എളുപ്പമാകില്ല രാഷ്ട്രീയപാര്‍ട്ടി പ്രവേശം. 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ ഒരു പാര്‍ട്ടിയെ നയിക്കാന്‍ ഇടക്കിടെ ജീവിതവിരക്തി വന്ന് ഹിമാലയത്തിലേക്കു പോകുന്ന രജനീകാന്തിനാകുമോ?

വിജയകാന്തിന്റെ പാര്‍ട്ടി രൂപീകരണത്തേക്കാള്‍ ഏറെയൊന്നും രജനീകാന്തിനും ചെയ്യാന്‍ കഴിയില്ലെന്നു വരാനാണ് സകല സാധ്യതയും. അമ്മ ഒഴിഞ്ഞ സിംഹാസനം മാടിവിളിക്കുന്നു എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ മനോഹരമാണ്. പക്ഷേ ലോകവും രാജ്യവും തമിഴ്നാടും വന്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ കാര്യമായ രാഷ്ട്രീയ അഭിപ്രായങ്ങളുള്ളതായി ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു താരം ഒരു പാര്‍ട്ടി രൂപീകരിച്ച് ജനകീയഭരണം കൊണ്ടുവരും എന്നൊക്കെ പ്രതീക്ഷിക്കുന്നത് കടന്ന കൈയ്യാകും. മറ്റൊരു അണ്ണാ ഡി.എം.കെ ആയി ദീര്‍ഘവര്‍ഷങ്ങളിലൂടെ പാര്‍ട്ടിയെ വാര്‍ത്തെടുക്കുക എന്നൊരു നേരിയ സാധ്യതയേ രജനീകാന്തിനുള്ളൂ. പക്ഷേ അതിനുപോലുമുള്ള സ്ഥൈര്യവും പ്രതിബന്ധതയും പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നതിന് ഒരു സാധ്യതയും ഇപ്പോള്‍ കാണാനാവില്ല.

Studies and Blogs

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്...
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്.ബി.ഐ-ക്കു പിന്നാലെ പ...
ഒരു പുഞ്ചിരി മിക്കപ്പോഴും സന്തോഷത്തിന്റെ പ്രതിഫലനമാണ്. ഒരു ചിരി മിക്...
യു.പി.എ സര്‍ക്കാര്‍ 54000 കോടിക്ക് ഒപ്പിട്ട റാഫേല്‍ കരാര്‍ നേരിട്ട്...
'L D F വരും എല്ലാം ശരിയാക്കും' എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ...
തന്റെ വലിയ ധീരതയെക്കുറിച്ച് '56 ഇഞ്ച് നെഞ്ചുകാരന്‍' എന്നാണ് പ്രധാന മ...
കൊല്ലം ജില്ലയിലെ ഒരു പ്രാദേശിക പൊതുയോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായ...
താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭ...
കേരള പോലീസില്‍ ഉന്നതങ്ങളിയിരിക്കുന്ന നിരവധി ഓഫീസര്‍മാര്‍ രഹസ്യ ആറെസ്...
അധികം വൈകാതെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ എസ് ആര്‍ ടി സി മാത്രമ...
മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ക്കുവേണ്ടി, സംഘപരിവാര്‍ വാട്സാപ്പ് ഗ്...
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില...
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്ക...
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പൂര്‍ണ്ണ ബജറ്റവതരിപ്പിക്കുന...
യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട...
ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററും ദീര്‍ഘകാലമായി കേരളത്തില്‍ ആറെസ്സെസ്...
ഇതെഴുഴുതുമ്പോള്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ പത്മാവത് റിലീസായിരിക്കുകയ...
അതിരൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow