വാര്‍ത്താ വിശകലനം

കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര്‍ഷത്തിലേറെക്കാലത്ത് എടുത്തതില്‍ ഏറ്റവും ജനവിരുദ്ധവും അപകടകരവും അശാസ്ത്രീയവുമായ തീരുമാനമാണ്. മോഡേണ്‍ മെഡിസിന്‍ പഠിക്കാത്തവരും പ്രകൃതി ചികിത്സ മുതലുള്ള മറ്റു ചികിത്സാശാഖകളില്‍ പ്രാക്ടീസ് ചെയ്യുന്നവരുമായ ചികിത്സകര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്സ് പാസ്സായി മോഡേണ്‍ മെഡിസിന്‍ പ്രകാരമുള്ള മരുന്നുകള്‍ കുറിച്ചുകൊടുക്കാനധികാരം നല്കുന്ന ബില്‍ പാസ്സാക്കാനുള്ള നീക്കം. യോഗയോ, ഹോമിയോ, യുനാനിയോ ഒക്കെ പ്രക്ടീസ് ചെയ്യുന്നയാളുകള്‍ക്ക് യഥേഷ്ടം ആധുനിക വൈദ്യത്തിന്റെ മരുന്നുകള്‍ കൊടുക്കാമെന്നു വരുന്നതോടെ രാജ്യത്താകമാനം മുറിവൈദ്യന്മാരുടെ ഒരു വന്‍നിര രംഗത്തുവരും. ഇത്തരം ചികിത്സകള്‍ നടത്തുന്നവരില്‍ നല്ലൊരു പങ്ക് സ്വയം പ്രഖ്യാപിത വൈദ്യന്മാരായതുകൊണ്ടു തന്നെ അവര്‍ ഒരു 'പാലം' കടന്ന ശേഷം 'ഡോക്ടര്‍'മാരാകും. രോഗികള്‍ക്ക് ഉടനടി ഫലസിദ്ധിയുണ്ടാക്കി പേരെടുക്കുക എന്നു കൂടി വരുന്നതോടെ രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന് ഡോസില്‍ മരുന്നുകൊടുക്കുന്ന 'ഡോക്ടര്‍'മാരായി അവര്‍ മാറും. ആ സ്ഥിതി മരുന്നു കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ ആഭ്യന്തര മാര്‍ക്കറ്റുയര്‍ത്താന്‍ വന്‍ തോതില്‍ സഹായകമാകും. പക്ഷേ ജനങ്ങളുടെ ആരോഗ്യം എവിടെച്ചെന്നു നില്ക്കും?

ആധുനിക വൈദ്യവുമായി ബന്ധപ്പെട്ട് അതിഗുരുതരമായ പ്രശ്നങ്ങളിന്ന് ഇന്ത്യയില്‍ നിലനില്ക്കുന്നുണ്ട്. ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം അവയോട് പ്രതിരോധശേഷി നേടിയ സൂപ്പര്‍ ബഗ്ഗുകള്‍ക്ക് (പ്രതിരോധ ശേഷി നേടിയ ബാക്ടീരിയകള്‍) രൂപം നല്കുന്നു എന്ന കാര്യത്തില്‍ ലോകം തന്നെ ഇന്ത്യക്കു നേരെ വിരല്‍ ചൂണ്ടുകയാണ്. ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഫലമില്ലാത്ത ഈ പുതതലമുറ രോഗാണുക്കള്‍ ലോകമാസകലം പടരുന്നതോടെ വന്‍തോതില്‍ മരണങ്ങളുണ്ടാകുമെന്ന് കാര്യവിവരമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൊന്നു മരുന്നു കമ്പനികള്‍ പുറത്തേക്കൊഴുക്കുന്ന ആന്റിബയോട്ടിക് കലര്‍ന്ന മലിനജലം പരിസ്ഥിതിയിലാകെ ഉണ്ടാക്കുന്ന ഡ്രഗ് റസിസ്റ്റന്‍സ്. ഇവക്കൊന്നിനും പരിഹാരം കാണാതിരിക്കുകയും തികച്ചും ജനവിരുദ്ധമായ ഡ്രഗ് പോളിസി നടപ്പാക്കുകയുമായിരുന്നു കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരാശുപത്രിയില്‍ ജോത്സ്യന്മാരെക്കൂടി നിയമിക്കാന്‍ തീരുമാനിച്ച സര്‍ക്കാരാണത്! അതിന്റെ തുടര്‍ച്ചയിലാണിപ്പോള്‍ ഡ്രിഡ്ജ് കോഴ്സ് വഴി ലക്ഷക്കണക്കിന് മുറിവൈദ്യന്മാരെ വിരിയിച്ചിറക്കി വിടാനുള്ള തീരുമാനം.

ഈ തീരുമാനത്തിന്റെ ഭീകരത മനസ്സിലാകണമെങ്കില്‍ നാം യോഗി ഭരിക്കുന്ന യു.പി.-യിലെ സാഹചര്യത്തില്‍ വച്ച് ഇതിന്റെ പ്രത്യാഘാതം പരിശോധിച്ചു നോക്കണം. യോഗിയുടെ തന്നെ പ്രദേശമായ ഗോരഖ്പൂരില്‍ എത്രയെത്ര ശിശൂക്കള്‍ മരിച്ചു എന്നതിനു കണക്കൊന്നുമില്ല. ഇന്നും മരണം തുടരുന്നു. കൂടുതല്‍ കുഞ്ഞുങ്ങളും കൊതുകു പടര്‍ത്തുന്ന എന്‍സെഫാലിറ്റ്സ് ബാധിച്ചാണ് മരിക്കുന്നത്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക, കുഞ്ഞുങ്ങള്‍ക്ക് കൊതുകു വലകള്‍ ലഭ്യമാക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന നടപടികളാണ് വേണ്ടത്. 'പശുക്കളെ കൊന്നുകൂടാ, പൂജിക്കണം' എന്ന തത്വപ്രകാരം റോഡുകള്‍ മുഴുവന്‍ അലഞ്ഞുനടക്കുന്ന പശുക്കളുടെ ചാണകവും മൂത്രവും ഒന്നാന്തരം കൊതുകുവളര്‍ത്തല്‍ പരിപാടിയായി മാറുന്നു. അത്തരമൊരു നാട്ടില്‍ ആധുനിക മരുന്നുകള്‍ കൊണ്ടു ചികിത്സക്കുന്ന കുറെ മുറിവൈദ്യന്മാര്‍ (യോഗക്കാരും) മറ്റും ഇറങ്ങുന്നതോടെ സ്ഥിതിയെന്താകും?

ഇന്ത്യയിലിന്നും മരുന്നിന്റെ ഡോസ് തീരുമാനിക്കുന്നത് ഫാര്‍മസിസ്റ്റുകളല്ല. കഷ്ടിച്ച് പാസ്മാര്‍ക്ക് വാങ്ങി ഫാര്‍മക്കോളേജി ജയിക്കുന്ന ഡോക്ടര്‍മാരാണ്. മരുന്നുകമ്പനികള്‍ക്ക് ആവശ്യത്തിന്റെ പലമടങ്ങ് ഡോസില്‍ മരുന്നെഴുതിക്കാന്‍ ഈ സംവിധാനമുപകരിക്കും. കമ്യൂണിറ്റി മെഡിസിന്‍, പ്രിവന്റീവ് മെഡിസിന്‍, പോഷകാഹാരക്കുറവ് എന്നിവ പരിഹരിക്കുന്നതിന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ജാതീയതയും അന്ധവിശ്വാസങ്ങളും വന്‍ തടസ്സങ്ങളാണ്. പൊതുശുചിത്വത്തെ പാടെ തകര്‍ക്കുന്നതിനിടയാക്കുന്ന ഗോവധ നിരോധനം പോലുള്ളവ ചകര്‍ച്ചവ്യാധികളുടെ പടര്‍ന്നു പിടിക്കലെളുപ്പമാക്കുന്നു. ഈ നിലയില്‍ നിലനില്ക്കുന്ന സാഹചര്യത്തിലേക്കാണ് മോഡേണ്‍ മരുന്നെഴുതുന്ന മുറിവൈദ്യപ്പടയെ കുടുതുറന്നു വിടാന്‍ പോകുന്നത്! അവരൊക്കെ നന്നായി പ്രവര്‍ച്ചിച്ചാല്‍ മരുന്നു കമ്പനികള്‍ക്ക് വല്പന ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാനായേക്കാം. അവരുടെ ഭീമമായ ഫണ്ട് 2019 ലെ തെരഞ്ഞെടുപ്പു ജിയിക്കാനുപകരിക്കുമെന്നും കരുതുന്നുണ്ടാകാം. അതിനായികൊണ്ടുവരുന്ന ഈ ബ്രിഡ്ജ് കോഴ്സ് ജനതയെ സംബന്ധിച്ച് 'യമലോക'ത്തേക്കുള്ള പാലമിടലാകും. അതുകൊണ്ട് ഈ നയത്തെ ചെറുക്കാന്‍ ജനകീയാരോഗ്യ പ്രവര്‍ത്തകള്‍ മാത്രമല്ല, പ്രാഥമിക ശാസ്ത്രബോധമുള്ള മുഴുവന്‍ മനുഷ്യരും രംഗത്തുവരേണ്ടിയിരിക്കുന്നു.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow