യു പി യിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ ലഹള നിയന്ത്രണ വിധേയമാണെന്നാണ് ഇതെഴുതുമ്പോഴുള്ള പത്രവാര്‍ത്തകള്‍. ലഹള ബാധിത മേഖലകളിലേക്കുള്ള സകലവഴിയും പോലീസ് കര്‍ശനമായി അടച്ചതോടെ എന്താണ് പ്രദേശത്ത് നടക്കുന്നതെന്നറിയാന്‍ മാര്‍ഗ്ഗമൊന്നുമില്ല. ലഹളക്കിടയില്‍ ചന്ദന്‍ ഗുപ്ത എന്നൊരു ചെറുപ്പക്കാരന്‍ മരിച്ചുവെന്നും അയാളുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെന്നും വാര്‍ത്ത വരുന്നു.

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനം ഒരു വെള്ളിയാഴ്ചയായിരുന്നു. ഒരു വര്‍ഗ്ഗീയ ലഹളയഴിച്ചുവിടാന്‍ ഇത് ഒന്നാന്തമൊരവസരമാണ് എന്ന് സംഘപരിവാര്‍ ശക്തികള്‍ മനസ്സിലാക്കിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പോലീസില്‍ നിന്ന് മുന്‍കൂട്ടി അനുമതിവാങ്ങാതെ വിശ്വഹിന്ദുപരിഷത്തും എബി വിപിയും ചേര്‍ന്ന് തിരംഗയാത്ര നട്ടത്താന്‍ തീരുമാനിച്ചുവത്രേ. അങ്ങനെ റിപ്പബ്ലിക്ക് ദിനത്തില്‍ റോഡുകളിലൂടെ പ്രകോപനപരമായി നീങ്ങിയ പ്രകടനം ഒരു മുസ്ലീം പള്ളിക്കു മുന്നില്‍ റോഡില്‍ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടു നിരത്തിയിട്ട കസേരകള്‍ മാറ്റാനാവശ്യപ്പെട്ട് വാക്കേറ്റവും കൈയ്യാങ്കളിയുമാരംഭിച്ചുവെന്നും തുടര്‍ന്ന് മറ്റൊരു സ്ഥലത്തരങ്ങേറിയ സംഘടനത്തില്‍ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടുവെന്നുമാണ് വാര്‍ത്തകള്‍. ഷബ്ബിര്‍പൂരില്‍ കുറച്ചുനാള്‍ മുമ്പ് അംബേദ്ക്കര്‍ ദിനാചരണത്തിന്റെ തുടര്‍ച്ചയായി ആസൂത്രിതമായി സംഘപരിവാര്‍ നടത്തിയ ക്ഷത്രിയ-ദളിത് ഏറ്റുമുട്ടലിലെന്ന പോലെ ലഹളക്കാര്‍ നന്നെയാണോ യുവാവിനെ വെടിവെച്ചു കൊന്നതെന്നു നമുക്കറിയില്ല. ലഹളയുടെ പേരില്‍ 119 പേരെ അറസ്റ്റു ചെയ്തതായി വാര്‍ത്തയുണ്ട്. അവര്‍ മഹാഭൂരിപക്ഷവും ഏതുവിഭാഗക്കാരായിരിക്കും എന്നതും നമുക്കൂഹിക്കാവുന്നതാണ്.

2014 ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുസഫര്‍പൂരില്‍ നടന്ന വര്‍ഗ്ഗീയലഹളക്ക് നേതൃത്വം നല്കിയവരാണ് പിന്നീട് യു പി യില്‍ നിന്ന് കേന്ദ്രമന്ത്രിമാരായത്. അതല്ലാത്ത യു.പി. ക്കാരായ മന്ത്രിമാരാകട്ടെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഏറ്റവും നിന്ദ്യമായ പരാമാര്‍ശം നടത്തിയവരും. വി കെ സിങ്ങിനെപ്പോലുള്ളവര്‍. യോഗിയുടെ ഭരണം കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ബി.ആര്‍. സിഹോസ്പിറ്റലിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍, അഴിച്ചു വിട്ടിരിക്കുന്ന പശുക്കള്‍ നഗരഗതാഗതത്തിനും കൃഷിക്കുമുണ്ടാക്കുന്ന കടുത്ത ശല്യങ്ങള്‍, ഉരുളക്കിഴങ്ങുവിലിയിടിവ് എന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് യോഗിയുടെ മറുപടി ദശകോടികള്‍ ചെലവിട്ടുള്ള രാമായണ നാടകക്കളിയായിരുന്നു. അയോധ്യയിലേക്ക് രാമനും സീതയുമായി വേഷം കെട്ടിവന്നിറങ്ങിയ സിനിമാനടീനടന്മാരെ ഭരതന്റെ വേഷം കെട്ടിയ യോഗി സ്വീകരിച്ച അയോധ്യാനാടകത്തിന് സമമായി സമീപകാല ലോകരാഷ്ട്രീയത്തില്‍ നടന്ന ഏകകാര്യം ഇക്വഡോറില്‍ അബ്ദല്ല ബുക്കാറം എന്ന 'വട്ടന്‍' പ്രസിഡന്റ് നടത്തിയ പ്രകടനമായിരുന്നു. വമ്പിച്ച വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ സന്തോഷിപ്പിക്കാനദ്ദേഹം രാജ്യത്തെ പ്രമുഖ സിനിമാനടിയെക്കൂട്ടി ജനങ്ങള്‍ക്കു മുന്നില്‍ നൃത്തമാടി. പക്ഷേ ബുക്കാറമിന് പിറ്റേന്നു തന്നെ രാജിവക്കേണ്ടിവന്നു. പക്ഷേ യോഗി 2019 ലെ സംഘപരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിലേക്ക് നോട്ടമിടുന്നു. ആ ലക്ഷ്യം നേടണമെങ്കില്‍ യു.പി. യിലെ 80 സീറ്റുകള്‍ നിര്‍ണ്ണായകമാണ്. അതാകാം കാസ്ഞ്ച് ലഹളയുടെ ലക്ഷ്യം. 2019 തെരഞ്ഞെടുപ്പിനു മുമ്പ് നിരവധി 'കാസ്ഗഞ്ച്'കള്‍ നമുക്ക് പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവരെല്ലാം ലഹളയെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. അതിനപ്പുറം അവരുടെ പരസ്പര ഏറ്റുമുട്ടല്‍ യു.പി. യെ സംബന്ധിച്ച് മാത്രമല്ല, രാജ്യത്തെ സംബന്ധിച്ചും എത്രമാത്രം അപകടകരമാണെന്നാണ് ഈ സംഭവഹതികള്‍ ശക്തികള്‍ യു.പി. യില്‍ ഐക്യപ്പെടുമോ? അവരെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും വിശ്വാസ്യതയുള്ള നേതാക്കള്‍ മുന്നിട്ടിറങ്ങുമോ? അതോ യു.പി.യിലെ ഈര്‍ക്കില്‍ ഇടതുസംഖ്യം തൊഴിലാളി കര്‍ഷക സമരം കെട്ടഴിച്ചുവിട്ട് 'സ്വതന്ത്രശക്തി' വളര്‍ത്തിയെടുക്കുന്നതുവരെ സംഘ പരിവാര്‍ നിയോഗിക്കുന്ന 'ഭരതന്മാര്‍' ന്യൂനപക്ഷ-ദളിത് രാവണന്മാരെ സംഹരിക്കാന്‍ കുട്ടി രാമ-ലക്ഷണന്മാരെ 'സ്വതന്ത്രമായി' അഴിച്ചുവിട്ടൊട്ടെ എന്നു വക്കുമോ? ഈ ചോദ്യമാണിന്ന് അന്തരീക്ഷത്തിലുയരുന്നത്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow