രാഷ്ട്രീയ വിശകലനം

ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സുപ്രധാനമായ ഉപതെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനില്‍ ബിജെപി ദയനീയമായി തോറ്റമ്പി. പശ്ചിമബംഗാളില്‍ തൃണമൂല്‍ വന്‍ വിജയം നേടി. അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്ക് ഒന്നിച്ചു നിന്നാല്‍ മോഡി സര്‍ക്കാരിനെ താഴെയിറക്കാമെന്നു ആത്മവിശ്വസം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തിനു ജയിച്ച രണ്ടു ലോകസഭാ മണ്ഡലങ്ങളിലാണ് ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സ് വിജയിച്ചത് .

ബംഗാളില്‍ ലോകസഭാ സീറ്റിലും നിയമസഭാ സീറ്റിലും ബിജെപി രണ്ടാമതെത്തിയെങ്കിലും തൃണമൂലിന്റെ പകുതി വോട്ട് പോലും കിട്ടിയില്ല. സിപിഐ(എം) രണ്ടിടത്തും മൂന്നാം സ്ഥാനത്തായി. ഇത് സുപ്രധാനമായ രണ്ടു കാര്യങ്ങള്‍ കാണിക്കുന്നു. ഒന്ന്, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും അവിടെ നിന്ന് കിട്ടാതാക്കാന്‍ മതേതര ശക്തികള്‍ക്ക് കഴിയും. രണ്ട്, സിപിഎം-ന് ഇനിയൊരു തിരിച്ചു വരവ് വേണമെങ്കില്‍ അതിന് അതിന്റെ രാഷ്ട്രീയം, സംഘടന, പ്രത്യയശാസ്ത്രം എന്നിവയില്‍ അടിസ്ഥാനപരമായ ഒരു അഴിച്ചു പണിയേണ്ടിവരും.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. കോണ്‍ഗ്രസ്സ്, എസ.പി, തൃണമൂല്‍, സിപിഐ, സിപിഐ(എം), എന്‍സിപി എന്നിവയാണ് ഒന്നിച്ചു ചേര്‍ന്നത്.

കോണ്‍ഗ്രസ്സും ബിജെപിയും മാത്രമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ തൂത്തുവാരലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിയെ തുണച്ചത്. ഇപ്പോള്‍ ഗുജറാത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ്സ് മുന്നോട്ടുവന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയെ താഴെയിറക്കണം എന്ന അടിയന്തിരാവശ്യത്തിന് വലിയ ഉത്തേജനമാണ് നല്‍കുന്നത്.

ഈ ഫലങ്ങള്‍ സിപിഐ(എം)ലെ കാരാട്ട് പക്ഷത്തിന്റെ അടിസ്ഥാന വാദഗതിയെയും നിലം പരിശാക്കി. കഴിഞ്ഞ നവംബര്‍ 29 നു ''ദ ഹിന്ദു ''പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് ഉയര്‍ത്തിയ വാദം ''അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ചില സഖ്യമുണ്ടായേക്കാം, പക്ഷേ ബിജെപി സര്‍ക്കാരിനെ തടയാന്‍ അത് പര്യാപ്തമാകില്ല ''എന്നതായിരുന്നു. ഇപ്പോള്‍ രണ്ടു മാസത്തിനു ശേഷം കാരാട്ടിനങ്ങനെ പറയാന്‍ കഴിയില്ല. അഥവാ പറഞ്ഞാല്‍, അത് തനി ബിജെപി വക്കാലത്ത് ആയി ആരും തിരിച്ചറിയും.

ഇനി വേണ്ടത്, ഈ വിജയങ്ങളില്‍ അമിതാത്മവിശ്വസം കാട്ടാതെ പൊതുതെരഞ്ഞെടുപ്പില്‍ സകല വിധ കുത്തിത്തിരിപ്പുകള്‍ക്കുമെതിരെ ഉറച്ചുനിന്നു പൊരുതാന്‍ കഴിയുന്ന ഒരു പ്രതിപക്ഷ മുന്നണി പടുത്തുയര്‍ത്തുകയെന്നതാണ്. ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തെലുങ്കുദേശം പാര്‍ട്ടി രംഗത്ത് വന്നതിനെ ഒരു സൂചനയായെടുക്കാമെങ്കില്‍ പല ബിജെപി സഖ്യകക്ഷികളും ബിജെപിയെ കൈവിട്ടേക്കാം. അതിനെയൊക്കെ എങ്ങനെ മുതല്‍ക്കൂട്ടാക്കാമെന്ന ആലോചനകളും വേണം. ബിജെപി യുടെ ബ്‌ളാക്ക്മെയ്ലിംഗ് രാഷ്ട്രീയത്തിന് വിരട്ടാന്‍ കഴിയാത്ത ഒരു നേതൃ വ്യക്തിത്വത്തിന്റെ പ്രാധാന്യവും ഇന്ന് വ്യക്തമാണ്. അവിടെയാണ് സിപിഐ(എം) എടുക്കാന്‍ പോകുന്ന യാഥാര്‍ഥ്യബോധമുള്ള ഒരു നയം പ്രസക്തമാകുന്നത്.

Studies and Blogs

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ല; കഴുകന്മാരാണെന്ന് പ്...
ഭൂമിയുടെയും മനുഷ്യരാശിയുടെയും അതിജീവനത്തിനുവേണ്ടി നമുക്ക് നിരന്തരം മ...
ഗുജറാത്തിലുണ്ടായ ഞെട്ടലിനു പിന്നാലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വന...
മാവോ സെ തൂങ്ങ് ചിന്തയ്ക്ക് പകരമായി തന്റെ ചിന്തയെ ചൈനീസ് സവിശേഷതകളോടെ...
തങ്ങള്‍ക്കു യാതൊരു സ്വാധീനവുമില്ലാതിരുന്ന മൂന്നു വടക്കുകഴിക്കന്‍ സംസ...
സമീപകാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ പ്രകടിപ്പിച്...
കണ്ണൂരില്‍ ദശകങ്ങളായ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ക...
കര്‍ണ്ണാടകയില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ...
ത്രിപുരയിലെ തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് ലെനിന്‍ പ്രതിമ തകര്‍ത...
സീറോ മലബാര്‍ സമിതിയുടെ ഭൂമി വില്പനയില്‍ വന്‍നഷ്ടം വരുത്തിയ കേസില്‍ പ...
സഹോദരന്‍ അയ്യപ്പന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തിലാണ് സംഘപരിവാറിന്റെ...
ത്രിപുരയിലെ ബി.ജെ.പി. സഖ്യത്തിന്റെ വിജയം രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡ...
ത്രിപുര, നാഗാലാണ്ട്, മേഘാലയ തെരഞ്ഞടുപ്പു ഫലങ്ങള്‍ പുറത്തു വന്നു കഴിഞ...
ടെലികോം - ബാങ്കിംഗ് രംഗത്തുനിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത വന്‍നഷ...
മാണിക്ക് വേണ്ടിയുള്ള സ്തുതി പാഠനം അധികാരമുറപ്പിക്കാന്‍ എത്ര നെറിക്കെ...
കുറമ്പ്ര വിഭാഗത്തില്‍പ്പെട്ട ആദിവാസിയായ മധുവിനെ മര്‍ദ്ദിച്ചുകൊല്ലുന്...
കത്തോലിക്കാസഭയുടെ അങ്കമാലി രൂപതയിലെ വന്‍ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്...
ഇന്ന് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം സോഷ്...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow