Loading Page: നാഗാലാണ്ടിലെ സ്ഥിതിഗതികളും ബി ജെ പി യുടെയും മോഡിയുടെയും തട്ടിപ്പുരാഷ്ട്രീയവും

രാഷ്ട്രീയ വിശകലനം

താന്‍ പ്രധാനമന്ത്രിയായരിക്കുന്ന കാലത്ത് ഇന്ത്യയിലെ പരമാവധി സംസ്ഥാന ഭരണങ്ങള്‍ ബി.ജെ.പി ക്കു കീഴില്‍ കൊണ്ടുവന്ന് അക്കാര്യത്തിലൊരു റിക്കാര്‍ഡ് സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇപ്പോള്‍ ലക്ഷ്യം വക്കുന്നതെന്നു തോന്നുന്നു. അതിനായി കളിക്കുന്ന നെറികെട്ട കളികള്‍ നാഗാലാണ്ടി്ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പോടെ കൂടുതല്‍ കലുഷമായ ഒരു സ്ഥിതിയിലേക്കു നയിക്കുമെന്നുറപ്പായിരിക്കുകയാണ്. നാഗാലാണ്ടില്‍ 2015 ല്‍ NSCN (IM) ഉമായി ഒപ്പിട്ട സമാധാനക്കരാര്‍ ഇനിയും ഒളിച്ചുവച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ല. അതെന്താണെന്ന് മോഡിക്കും തീവ്രവാദി നേതാവ് ഐസക് മുയ്വക്കുമല്ലാതെ മറ്റാര്‍ക്കുമറിയുകയുമില്ല. ആ കരാര്‍ നടപ്പാക്കാതെ തെരുഞ്ഞെടുപ്പിലേക്കു പോകുന്നതില്‍ കുപിതരായി ഐസക് മുയ്വയുടെ സംഘടന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും വിധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തങ്ങളുടെ കേഡര്‍മാരെ വിലക്കിക്കൊണ്ട് പ്രസ്താവനയിറക്കി. പ്രസ്താവനയുടെ ഉള്ളടക്കം മനസ്സിലാക്കി പതിനൊന്ന് പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കുമെന്നു പ്രഖ്യാപിച്ചു. ആ പാര്‍ട്ടികള്‍ക്ക് ജീവനില്‍ കൊതിയുണ്ടെന്നര്‍ത്ഥം. ഇനി തെരഞ്ഞെടുപ്പു രംഗത്ത് ബാക്കിയുളളത് കോണ്‍ഗ്രസ്, ബി ജെ പി, നാഗാപീപ്പിള്‍ ഫ്രണ്ട് എന്നീ കക്ഷികളാണ്.

ഇതിനിടയില്‍ കേന്ദ്രത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ ഒഴിവാക്കി ബി ജെ പി NDPP എന്ന കക്ഷിയുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കി. ആകെയുള്ള 60 സീറ്റുകളില്‍ 40 എണ്ണം ആ പാര്‍ട്ടിക്കു നല്കാനും ബി ജെ പി 20 എണ്ണത്തില്‍ മാത്രം മത്സരിക്കാനുമാണ് തീരുമാനം. നാഗാലാണ്ടിന്റെ ഉള്‍പ്രദേശങ്ങളില്‍ പ്രചരണത്തിനു പോകേണ്ടിവരുമെന്ന കേന്ദ്രനേതാക്കളുടെ ഭയം മൂലമാണ് ഭൂരിപക്ഷം സീറ്റുകളും NDPP ക്കു നല്കിയതെന്ന് വിമര്‍ശനമുയരുന്നു. കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് ഒട്ടേറെ പ്രാദേശിക നേതാക്കളെ കൂറുമാറ്റിച്ചുണ്ടാക്കിയതാണ് നാഗാലാണ്ട് ബി ജെ പി. തങ്ങള്‍ക്ക് സീറ്റു കിട്ടില്ലെന്നു മനസ്സിലായതോടെ അത്തരക്കാര്‍ ബി ജെ പി യില്‍ വന്‍ കലാപമഴിച്ചുവിട്ടിരിക്കുകയാണ്. പതിനൊന്ന് ജില്ലാഘടകങ്ങള്‍ അമിത്ഷായെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു.

2015 -ല്‍ മോഡിയും ഐസക് മുയ്വയും ഒപ്പുവച്ച സമാധാനക്കരാറിനെ മോഡിയും ശിങ്കിടിയും വന്‍തോതില്‍ വാഴ്ത്തിപ്പാടിയിരുന്നു. സ്വാതന്ത്ര്യം മുതല്‍ ഇന്നേവരെ ഒരു പ്രധാനമന്ത്രിക്കും (വാജ്പേയിയടക്കം) കഴിയാത്തത് തനിക്ക് കഴിഞ്ഞുവെന്നായിരുന്നു തട്ടിവിടല്‍. ആ 56 ഇഞ്ചിന്റെ വീര്‍ത്തു നിന്ന ബലൂണാണിപ്പോള്‍ ദയനീയമായി 20 ഇഞ്ചിലേക്ക് പൊട്ടിത്തകര്‍ന്നിരിക്കുന്നത്. തങ്ങളെ വഞ്ചിച്ച് NDPP യുമായി കൂട്ടു ചേര്‍ന്ന ബി ജെ പി നടപടിയില്‍ നാഗാ പിപ്പിള്‍സ് ഫ്രണ്ട് ക്ഷുഭിതരാണ്. മോഡിയുടെയും അമിത് ഷായുടെയും നാണം കെട്ട വഞ്ചന അവരെ തീവ്രവാദ പക്ഷത്തേക്ക് തള്ളിവിടുമോ എന്നറിയില്ല. അതുകൂടി സംഭവിച്ചാല്‍ നാഗാലാണ്ട് പതിന്മടങ്ങ് കലുഷമാകും. മണിപ്പൂരിന്റെ വിശാലഭാഗങ്ങളിലെ നിയന്ത്രണമടക്കം നാഗകള്‍ക്ക് കൈമാറുന്ന ഒന്നായിരുന്നു നാഗാലാണ്ട് സമാധാനക്കരാറെന്നും അതുകൊണ്ടാണത് ഇന്നേവരെ പുറത്തെടുക്കാന്‍ കഴിയാത്തതെന്നും പലരും വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. എന്തുതന്നെയായാലും വെറും കൊട്ടിഘോഷത്തിനു വേണ്ടി എന്തുതരം കരാറും ഒപ്പുവച്ച് നടപ്പാക്കാതിരിക്കുന്ന ഒരു വെറും വഞ്ചകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സും നിലവാരവും പാതാളത്തോളം താഴ്ത്തുകയാണ് നരേന്ദ്ര മോഡിയും ബി ജെ പി യും.
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow