വാര്‍ത്താ വിശകലനം

ടെലികോം - ബാങ്കിംഗ് രംഗത്തുനിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത വന്‍നഷ്ടത്തിലായതിനെത്തുടര്‍ന്ന് എയര്‍സെല്‍ കമ്പനി പൊളിഞ്ഞതാണ്. അവര്‍ പാപ്പര്‍ ഹര്‍ജി നല്കി. അതോടെ അവര്‍ക്ക് ബാങ്കുകള്‍ കൊടുത്ത കടമത്രയും വെള്ളത്തിലായി. ഉള്ള ആസ്തികള്‍ ബാങ്കുകള്‍ക്ക് പിടിച്ചെടുത്ത് ലേലം ചെയ്തു വില്‍ക്കാം. പക്ഷേ കടത്തിന്റെ പത്തിലൊന്നു പോലും ലഭിക്കില്ല.

ഇതിനിടെ റിലയന്‍സ് ജിയോ ഒഴികെ രംഗത്ത് ബാക്കിയുള്ള എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവ വന്‍നഷ്ടത്തിലായിക്കഴിഞ്ഞു. അനില്‍ അംബനിയുടെ റിലയന്‍സ് ഇന്‍ഫോകോം പൊളിഞ്ഞു കഴിഞ്ഞു. പാപ്പര്‍ ഹര്‍ജി കൊടുക്കുമോ എന്നറിയില്ല. മറ്റു ബിസിനസ്സുകളില്‍ നിന്നു പണമെടുത്തടച്ചില്ലെങ്കില്‍ അവരുടെ 44000 കോടിയും ബാങ്കുകള്‍ക്കു നഷ്ടപ്പെടും.

ബാങ്കുകളുടെ കിട്ടാക്കടം മോഡി അധികാരത്തിലേറിയ 2014-ലെ 2.63 ലക്ഷം കോടിയില്‍ നിന്ന് 2017 ല്‍ 7.9 ലക്ഷം കോടിയിലെത്തി. 5.3 ലക്ഷം കോടിയുടെ വര്‍ദ്ധനവ്. ഈ മാര്‍ച്ചിലത് 10 ലക്ഷം കോടിയിലെത്തും. നാലുകൊല്ലാം കൊണ്ട് നാലിരട്ടിവര്‍ദ്ധനവ്. ഇതില്‍ കാര്യമായൊരു സംഭാവന ചെയ്തത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് മാര്‍ക്കറ്റ് പിടിക്കാനായി നടപ്പാക്കിയ ആസൂത്രിത നയമാണ്. മോഡി തന്നെ ജിയോയുടെ പരസ്യത്തിന് നിന്നുകൊടുത്തുകൊണ്ടാണ് കാര്യങ്ങളാരംഭിച്ചതെന്ന് നമുക്കറിയാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ജിയോക്ക് വന്‍നോട്ടമുണ്ടാക്കുന്നതും മുമ്പേതന്നെ രംഗത്തുള്ള ടെലികോം കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതുമായ നയങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവന്നു. മോഡി സര്‍ക്കാരിന്റെ ഈ നയങ്ങളെ സംഘടിച്ചെതിര്‍ക്കാന്‍ മറ്റു ടെലകോം കമ്പനികള്‍ക്കായില്ല. ഇപ്പോള്‍ എയര്‍സെല്ലും അനിലും മങ്ങി. മറ്റുള്ളവയില്‍ ടാറ്റാ ടെലിയെ എയര്‍ടെല്‍ വാങ്ങി, ബാങ്കുകള്‍ക്കുള്ള മുപ്പതിനായിരം കോടി മാറ്റിവച്ചുകൊണ്ട് അത് ടാറ്റാ സ്വന്തം കൈയ്യില്‍ നിന്നെടുത്തടക്കുമോ? അടച്ചില്ലെങ്കില്‍ എന്തുണ്ടാകും? ബാങ്കുകള്‍ക്കു പോകും.

ചുരക്കത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളിന്ന് സഞ്ചിത നഷ്ടമാണുണ്ടാക്കുന്നത്. അതിന് പ്രമുഖമായ ഒരു കാരണം ടെലികോം കമ്പനികളുടെ നഷ്ടവും തകര്‍ച്ചകളുമാണ്. അതിലേക്ക് നയിച്ചതില്‍ മോഡിയുടെ ജിയോ പ്രീണനം ഒരു പ്രധാന കാരണം.

ഇപ്പോള്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു. 'കഴിഞ്ഞ 12-18 മാസമായി ഒരു പ്രത്യേക ഓപ്പറേറ്റര്‍ക്കായി മത്സരക്ഷമമായ പ്രതലത്തെ തകിടം മറിക്കുകയായിരുന്നു.' ഉടനെ ജിയോ തിരിച്ചടിക്കുന്നു, 'ഞങ്ങള്‍ മാനനഷ്ടക്കേസു കൊടുക്കും.' എന്തുനടന്നാലും ബാങ്കുകള്‍ക്ക് ഈ വകയില്‍ 2-3 ലക്ഷം കോടി നഷ്ടമുണ്ടാകുമെന്നുറപ്പ്. ഈ രീതിയിലാണ് മോഡി സമ്പദ്ഘടനയെ തകര്‍ത്തു തരിപ്പണമാക്കുന്നത്.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow