കര്‍ണ്ണാടകയില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിച്ചതിന്റെ പേരില്‍ ഗൗരിലങ്കേഷ് വെടിയേറ്റു വീണപ്പോള്‍ അതിന് പിന്നിലാരാണെന്ന് അല്പസ്വല്പം കാര്യബോധമുള്ള ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങളും ആ വിഷലിപ്തമായ പ്രതികരങ്ങങ്ങള്‍ നടത്തിയ പലരും ട്വിറ്ററില്‍ പ്രധാനമന്ത്രി മോഡി തന്നെ ഫോളോ ചെയ്യുന്നവരാണെന്നതും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പര്യാപ്തമായിരുന്നു. ഇപ്പോഴിതാ ഹിന്ദു യുവസേനയുടെ പ്രവര്‍ത്തകന്‍ പിടിയിലാകുന്നതോടെ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ 'ഞങ്ങളാണെന്നതിന് തെളിവെന്ത്' എന്ന ചോദ്യവും കുടെ പൊളിഞ്ഞിരിക്കുന്നു.

മുമ്പ് മാലേഗാവ്, സംജോതാ എക്‌സ്പ്രസ്സ്, മെക്ക മസ്ജിദ് സ്‌ഫോടനങ്ങളില്‍ പിടിയിലായത് ഹിന്ദു സനാതന്‍ സന്‍സ്തയുടെ സ്വാധി പ്രഗ്യാസിംഗ്, ശ്രീകാന്ത് പുരോഹിത്, സ്വാമി അസീമാനന്ദ് തുടങ്ങിയ നേതാക്കളായിരുന്നു. തെളിവ് നശിപ്പിക്കാന്‍ അവര്‍ സുനില്‍ ജോഷിയെ കൊന്നതും പുറത്തുവന്നു. ഒടുവില്‍ അന്വേഷണം ആറെസ്സെസ്സ് തലവന്‍ ഇന്ദ്രേഷ് കുമാറിലേക്ക് നീണ്ടെത്തിയപ്പോഴാണ് വലിയ ഇടപെടലുകളും അട്ടിമറികളും നടന്നത്.

മോഡി സര്‍ക്കാരധികാരത്തില്‍ വന്നശേഷം മേല്‍ പ്രതികളെയെല്ലാം രക്ഷിക്കാനാണ് ശ്രമിച്ചത്. ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കൊലപാതക കേസ്സിലെ ഉന്നതരെയും കുറ്റമുക്തരാക്കി. ആ കളിയില്‍ ജ: ലോയക്ക് ജീവന്‍ നഷ്ടപ്പെട്ട പ്രശ്‌നമാണിന്ന് സുപ്രീം കോടതിയില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണ്ണായക സന്ദര്‍ഭത്തിലാണ് ഗൗരി ലങ്കേഷിന്റെ കൊലയില്‍ ഹിന്ദുത്വ രാഷ്ട്രീയക്കാരന്‍ അറസ്റ്റിലാകുന്നത്. ഇനിയിപ്പോള്‍ പിടിയിലായയാള്‍ക്കും ഹിന്ദു യുവസേനക്കും സംഘപരിവാറുമായി ബന്ധമൊന്നുമില്ലെന്ന നിഷേധം വരും. അതെന്തു തന്നെയായാലും അവശേഷിക്കുന്ന കൊലയാളികളെ കൂടി രംഗത്തുകൊണ്ടു വരാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി മുന്നോട്ടു വരണമെന്നതാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാവരും ആഗ്രഹിക്കന്നത്‌

Studies and Blogs

ഹൈദരാബാദില്‍ നടക്കുന്ന സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീ...
ജ: ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ...
ഹൈദരാബാദിലെ പഴയ സിറ്റിയിലെ മെക്കാ മസ്ജിദില്‍ 2007 മെയ് 18 നടന്ന ബോംബ...
പ്രതിഫലം വാങ്ങാതെ തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അദ്ധ്വാ...
കേരളത്തിലടക്കം ആറെസ്സെസിന് അതിന്റെ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ സംസ...
കാത്തുവ, ഉന്നാവോ ബലാത്സംഗങ്ങള്‍ക്കും കൊലയാളികളെ സംരക്ഷിക്കുന്ന സംഘപര...
കാത്തുവയിലെ ആറ് ബ്രാഹ്മണ പിശാചുക്കള്‍ ഒരാഴ്ചക്കാലം ഒരു ക്ഷേത്രത്തിനക...
'അച്ഛാ ദിന്‍' 'അക്കൗണ്ടിലും കള്ളപ്പണം പിടിച്ച് 15 ലക്ഷം രൂപ വീതം ഇട്...
രാജ്യത്തെമ്പാടും നടക്കുന്ന ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെ...
കഴിഞ്ഞ നാലു വര്‍ഷക്കാലമായി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മുഖ്യ...
SC/ST അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗത്തിന് സുപ്രീം കോടതി ഉയര്‍ത...
തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന സെമിനാറില്‍ സി.പി.ഐ (എം) സെക്രട്ടറി കൊട...
മൈസൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി SC/ST പ്രവര്‍ത്തരുടെ...
കീഴാറ്റൂര്‍ സമരം CPI (M) വിരുദ്ധ വലതുപക്ഷങ്ങളുടെ മഴവില്‍ സഖ്യമായി! വ...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക...
തളിപ്പറമ്പിന്റെ ജലസംഭരണിയായി പ്രവര്‍ത്തിക്കുന്ന കീഴാറ്റൂര്‍ വയലുകളെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിട്ട് ഒരു വര്‍ഷ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow