Loading Page: ബീഹാര്‍ - യു.പി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ക്കുശേഷം

ഗുജറാത്തിലുണ്ടായ ഞെട്ടലിനു പിന്നാലെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍പരാജയം രുചിച്ചുനിന്ന ബി.ജെ.പി. ത്രിപുര പിടിച്ചതും നാഗാലാണ്ടിലും മേഘാലയയിലും മന്ത്രിസഭയില്‍ കയറിക്കൂടിയതും കാട്ടി മോഡിയുടെ വിജയരഥത്തെ പിടിച്ചുക്കെട്ടാനാരുമില്ല എന്നു വീമ്പടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇരുകരണത്തും ഓരോ പ്രഹരമായി യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നത്.

യു.പി.യില്‍ മുഖ്യമന്ത്രി യോഗിയുടെയും അയാളുടെ ഗുണ്ടാസംഘമായ ഹിന്ദുയുവ വാഹിനിയുടെയും സ്ഥലമാണ് ഗോരഖ്പൂര്‍. കഴിഞ്ഞ മുപ്പതുവര്‍ഷമായി ഗോരഖ്പൂര്‍ മഠത്തിന്റെ തീവ്ര ഹിന്ദുത്വക്കാരല്ലാതെ ഒരാളും ജയിക്കാത്ത സ്ഥലം. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിലേറെ വോട്ടിനു ജയിച്ച ആ മണ്ഡലത്തില്‍ തോറ്റു എന്നതിലും പ്രധാനമാണ് കിട്ടിയ വോട്ട്. ഉപമുഖ്യമന്ത്രി കേശബ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും മൂന്നുലക്ഷത്തിലേറെ വോട്ടുകള്‍ പോയി, പിന്നൊയൊരമ്പതിനായിരുത്തിനു തോറ്റു.

എസ്.പി.യും ബി.എസ്.പി.യും ഒന്നിച്ചതുകൊണ്ട് തോറ്റു എന്ന് യോഗിക്കും മോഡിക്കും ആറെസ്സെസിനും പറഞ്ഞൊഴിയാനാകില്ല. വോട്ടിംഗ് ശതമാനം ഇത്തവണ കുത്തനെ താണു. 30 ഉം 21 ഉം ശതമാനം പേര്‍ മാത്രമേ വോട്ടു ചെയ്തുള്ളൂ എന്നതു തന്നെ യോഗിയുള്ള അതൃപ്തിയുടെ പ്രഖ്യാപനമായിരുന്നു. ചുരുക്കത്തില്‍ രണ്ടു മണ്ഡലങ്ങളുമെടുത്താല്‍ 12-15 ശതമാനം വോട്ടര്‍മാര്‍ മാത്രമേ യോഗിയുടെ പശു-രാമ രാഷ്ട്രീയത്തിന് വോട്ട് കുത്താന്‍ ബൂത്തു കളിലെത്തിയുള്ളൂ.

ബീഹാറില്‍ നിതീഷ് കുമാറിനാണ് കടുത്ത പ്രഹരം കിട്ടിയത്. നിതീഷ് ബി.ജെ.പി. ക്കൊപ്പം പോയിട്ടും അഴിമതിക്ക് ജയിലിലടക്കപ്പെട്ട ലാലുവിന്റെ പാര്‍ട്ടി ജയിച്ചു. ബി.ജെ.പി. ജയിച്ച ബാബുവ സീറ്റില്‍ നിതീഷും ലാലുവും ഒന്നിച്ചു നിന്നിട്ടും ബി.ജെ.പി. ജയിച്ചിരുന്നു. അവിടെ നതീഷ് അപ്പുറത്ത് പോയതിന്റെ വോട്ട് ലഭ്യതയൊന്നും പ്രകടമായില്ല. നീതിഷിന്റെ കാലുമാറ്റത്തിന് യാതൊരു ജനപിന്തുണയുമില്ലെന്നര്‍ത്ഥം! ബി.ആര്‍.ഡി. ആശുപത്രിയിലെ ശിശു മരണത്തെ യോഗി നേരിട്ടത് ദീപാവലി നാളില്‍ ഭീമമായി ചെലവില്‍ 'രാമായണ നാടകം' നടത്തിക്കൊണ്ടാണ്. യോഗിയുടെ പശു-രാഷ്ട്രീയം കാരണം പശുക്കള്‍ക്ക് വിലയില്ലാതായത് ക്ഷീരകര്‍ക്ഷകരുടെ നടുവൊടിച്ചു. ഇതെല്ലാം ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് മറച്ചു പിടിക്കാനായില്ല. വരുന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് മെഷീന്‍ മറച്ചുപിടിക്കാനായില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ കളി അനുവദിക്കപ്പെട്ടില്ലെങ്കില്‍ മോഡി-സംഘപരിവാര്‍ വീമ്പടി രാഷ്ട്രീയം തറപറ്റുമെന്നാണിതെല്ലാം കാണിക്കുന്നത്. അവസാന നിമിഷം വര്‍ഗ്ഗീയക്കളിയും വോട്ടിംഗ് മെഷീന്‍ കൃത്രിമങ്ങളുമുപയോഗിച്ചും പണമൊഴുക്കിയും ജയം തട്ടിയെടുക്കാന്‍ ബി.ജെ.പി. ശ്രമിക്കുമെന്നുറപ്പാണ്. അതിനെ അസാധ്യമാക്കും വിധം സൂതാര്യമായ ഒരു ഇലക്ഷനും മോഡിക്കെതിരായ ഒരു വിധിക്കും വേണ്ടി ഒറ്റക്കെട്ടായി നില്ക്കാന്‍ പ്രതിപക്ഷത്തിനാകുമോ? അത്തരമൊരു ശ്രമത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്ന സീതാറാം യെ്ചൂരിയെ സി.പി.ഐ. (എം) പാര്‍ട്ടികോണ്‍ഗ്രസ് അതിനുനുവദിക്കുമോ? ഇതൊക്കെയാണ് ഇന്നുയരുന്ന പ്രധാന സുപ്രധാന വിഷയങ്ങള്‍.

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow