വാര്‍ത്താ വിശകലനം

കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്തിയ മോഡി 'പാര്‍ലമെന്റില്‍ പതിനഞ്ചു മിനിട്ട് പ്രസംഗിക്കാനറിയാത്തവന്‍' എന്ന് രാഹുല്‍ഗാന്ധിയെ പരിഹസിച്ചു എന്ന വാര്‍ത്തയാണ് ഇന്നേദിവസം ഇന്ത്യയിലെ സകല ടി വി ചാനലുകളും സംപ്രേക്ഷണം ചെയ്തത്. പാര്‍ലമെന്റില്‍ എഴുതി വായിച്ചോ, എഴുതാതെയോ, ഇന്ത്യന്‍ പ്രധാനമന്ത്രിയായി താങ്കള്‍ എത്രമിനിട്ട് ഇക്കഴിഞ്ഞ നാലുവര്‍ഷക്കാലത്ത് പ്രസംഗിച്ചു എന്ന് നാം തിരിച്ചൊരു ചോദ്യം ചോദിച്ചാലോ? ഇന്ത്യ നേരിടുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കുറച്ചു മാത്രം സംസാരിച്ചയാളാണ് മോഡി. കാര്യമാത്ര പ്രസക്തമായി എത്ര പ്രസംഗിച്ചു എന്നു ചോദിച്ചാല്‍, വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം.

മോഡിയുടെ തെരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങളെല്ലാം മാറ്റിവക്കുക. അതെല്ലാം തെരഞ്ഞെടുപ്പു ജയിക്കാന്‍ മൈക്കിനു മുന്നില്‍ തട്ടിവിട്ടതല്ലേ, അത് ഗൗരവത്തിലെടുക്കാമോ എന്നായിരിക്കും ഒഴികഴിവ.് 2016 നവംബര്‍ 8 നു ശേഷമുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും കടുത്ത ദുരിത കാലത്തിനു വിധേയമാക്കിയ നോട്ട് റദ്ദാക്കല്‍ കാലത്തെ മോഡിയുടെ പ്രസംഗങ്ങളെടുക്കുക. അന്നു വൈകിട്ട് ക്യാബിനറ്റ് മന്ത്രിമാരെ മുഴുവന്‍ വിളിച്ചു കൂട്ടി മുറിയിലടച്ചിട്ടശേഷം ടി.വി ക്യാമറക്കു മുന്നില്‍ വന്ന്, 'ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് കടലാസുവിലയേയുള്ളു, കള്ളപ്പണം പിടിക്കാനും കള്ളനോട്ട് ഇല്ലാതാക്കാനും ഭീകരവാദത്തിന്റെ അടിവേര് തോണ്ടാനുമാണ് ആ നടപടി'യെന്നും മോഡി തട്ടിവിട്ടു. മാറ്റിയെടുക്കാന്‍ 50 ദിവസം അനുവദിച്ച 500, 1000 നോട്ടുകള്‍ക്ക് അന്ന് അര്‍ദ്ധരാത്രി മുതല്‍ കടലാസ് വിലയാണ് എന്ന് പറഞ്ഞുതു പോലൊരു ആനമണ്ടത്തരം ലോകത്തേതെങ്കിലും രാജ്യത്തലവന്‍ ഇന്നേവരെ പറഞ്ഞിട്ടുണ്ടോ?

അക്കാര്യം പോകട്ടെ, കള്ളപ്പണവും കള്ളനോട്ടും പിടിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയെ 67 കൊല്ലക്കാലത്തെ അഴുക്ക് തുടച്ചുമാറ്റി ശുദ്ധീകരിച്ചതിനെക്കുറിച്ച് താങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പോകട്ടെ, എവിടെയെങ്കിലും അഞ്ചു മിനിട്ട് സംസാരിക്കാന്‍ പറ്റുമോ?

ഇപ്പറഞ്ഞ ലക്ഷ്യമൊന്നും നടപ്പാകില്ലെന്നുറപ്പായപ്പോള്‍ ധനമന്ത്രി പ്ലേറ്റ് മാറ്റിവച്ചുകൊണ്ട് പറഞ്ഞു: 'ഡിജിറ്റലൈസേഷന്‍ നടപ്പാക്കി രാജ്യത്തെ ആധുനികവല്‍ക്കരിക്കാനാണ് ഡീമോണിട്ടൈസേഷന്‍'! അക്കാര്യംഇപ്പോള്‍ എവിടെയാണ്? പിന്നീട് വലിയ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ ജി.എസ്.ടി പോലും സര്‍ക്കാരിന്റെ നെറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതമൂലം വലിയ കുഴപ്പത്തിലായിരിക്കുന്നു. നികുതി വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ദൈനം ദിനമേഖലയിലെ ഡിജിറ്റലൈസേഷന്‍ നടപ്പാക്കല്‍ പറയാനുമില്ല.

സംഘ സൈദ്ദാന്തികനായ എസ് ഗുരുമൂര്‍ത്തി ഇതുരണ്ടിനുമപ്പുറം മറ്റൊരു സിദ്ധാന്തവുമവതരിപ്പിച്ചിരുന്നു. അയാള്‍ പറഞ്ഞു: 'വലിയ ഡിനോമിനേഷന്‍ നോട്ടുകള്‍ ക്രയവിക്രയത്തില്‍ അളവിലധികം ഉപയോഗിക്കപ്പെടുന്നത് ശരിയല്ല. ആ പ്രശ്നം പരിഹരിക്കാനാണ് 500, 1000 നോട്ടുകള്‍ റദ്ദാക്കിയത്.' ഇന്ന് ഇതില്‍ നേടിയ നേട്ടത്തെക്കുറിച്ച് ഗുരുമൂര്‍ത്തി എവിടെയെങ്കിലും അഞ്ചു മിനിട്ട് പ്രസംഗിക്കുമോ? 2016 നവം 8 ന് 15.44 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകള്‍ റദ്ദാക്കിയെന്നും, അന്ന് 18 ലക്ഷ്യം കോടിയുടെ മൊത്തം നോട്ടുകള്‍ പ്രചാരത്തിണ്ടായിരുന്നെന്നും റിസര്‍വ്വ് ബാങ്ക് പിന്നീട് പറഞ്ഞു. ഇന്ന് അതിനേക്കാള്‍ അരലക്ഷം കോടിയുടെ കൂടി നോട്ടാണ് പ്രചാരത്തില്‍. അതും ആയിരത്തിനു പകരം 2000 ത്തിന്റെ പീസുകളായി. മി: ഗുരുമൂര്‍ത്തി, നിങ്ങളെന്തു പറയുന്നു?

ഇതൊന്നും വേണ്ട മി: മോഡി, നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ബെല്ലാരി രാജാക്കന്മാരുടെ തലവന്‍ ജനാര്‍ദ്ദനറെഡ്ഡി ആ നോട്ട് റദ്ദാക്കല്‍ സമയത്ത് എങ്ങനെ 500 കോടി മുടക്കി മകളുടെ വിവാഹം നടത്തിയെന്നും, അതിനുള്ള അംഗീകാരമായാണോ അവരെ കര്‍ണ്ണാടക ഭരണമേല്പിക്കാന്‍ റാലിനടത്തുന്നതെന്നും ഒരു രണ്ട് മിനിട്ട് വിശദീകരിക്കാമോ? പ്ലീസ്, മി, വെറും രണ്ടു മിനുട്ട്.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow