Loading Page: സ്ത്രീ സ്വാതന്ത്ര്യം: സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം

വാര്‍ത്താ വിശകലനം

പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി സൂപ്പര്‍ രക്ഷിതാവ് ചമയേണ്ടെന്നുമുള്ള സുപ്രീം കോടതി വിധി ഇന്ത്യയെ സംബന്ധിച്ച് സ്ത്രീസ്വാതന്ത്ര്യം സാക്ഷാത്കരിക്കുന്നതിലേക്കും, ജാതിവിലക്കുകള്‍ അയുന്നതിലേക്കും വഴിതെളിക്കുന്ന ഒരു സ്വാഗതാര്‍ഹമായ വിധിയാണ്. അതേസമയം സുപ്രീംകോടതി പ്രഖ്യാപിച്ച ഈ പുരോഗമനപരമായ നിലപാട് ജാതിമേധാവിത്വത്തിനും യാഥാസ്ഥിതികത്വത്തിനും കുഴലൂതുന്ന സ്ഥാപിതതാല്പര്യ ശക്തികള്‍ - പ്രത്യേകിച്ചും സംഘപരിവാറും സവര്‍ണ്ണജാതി സംഘടനകളും - എത്രകണ്ട് പ്രയോഗത്തില്‍ വരാനനുവദിക്കും, ഇന്ത്യയിലെ പോലീസ് സംവിധാനം എത്രകണ്ട് നടപ്പിലാക്കും, എന്നീകാര്യങ്ങള്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

ലിംഗവിവേചനം പാടില്ല എന്നത് ഭരണഘടനയുടെ അടിസ്ഥാനനിലപാടാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാമെന്നും, ഇന്ത്യയില്‍ എവിടെയും ഇഷ്ടമുള്ള തൊഴിലെടുത്തു ജീവിക്കാമെന്നും ഭരണഘടന തുടക്കത്തില്‍ തന്നെ കൃത്യമായി വ്യവസ്ഥ ചെയ്തിരുന്നു.

പക്ഷേ എന്തുഫലം? വളരെ ഉയര്‍ന്ന സാമൂഹ്യപദവികളിലെത്താന്‍ കഴിഞ്ഞവരും, വമ്പിച്ച സാമ്പത്തിക ശേഷിയുള്ളവരുമായ സ്ത്രീകളൊഴിച്ചാല്‍ ഇന്നും ഈ പ്രാഥമികവകാശങ്ങള്‍ കിട്ടാക്കനിയാണ്. 18 വയസ്സായ ഒരു പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായാല്‍ അവളെ പിന്തിരിപ്പിക്കാന്‍ വീട്ടുകര്‍ക്ക് എത്ര ഭീകരമായ മര്‍ദ്ദനവും ഭീഷണിയുമഴിച്ചു വിടാനവകാശമുണ്ട് എന്നാണ് ഇന്ത്യന്‍ പോലീസിന്റെ മനോഭാവം. എന്തിന് ശൈശവ വിവാഹ കാര്യത്തില്‍പ്പോലും പോലീസ് മാതാപിതാക്കളുടെയും സമുദായത്തിന്റെയും പക്ഷത്താണ് നില്ക്കുക. ശൈശവ വിവാഹം തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്ത്രീ ഉന്നമന പ്രവര്‍ത്തക ബന്‍വാരി ദേവിക്ക് രാജസ്ഥാനിലുണ്ടായ അനുഭവം ഇന്ത്യയിലെ സവര്‍ണ്ണ മേധാവിത്വത്തിന്റെ കരുത്തും സാമൂഹ്യവിരുദ്ധതയും ലോകത്തിനു കാട്ടിക്കൊടുത്തിരുന്നു. (തന്നെ ഏല്പിച്ച ചുമതല നിര്‍വ്വഹിച്ച് ശൈശവ വിവാഹം തടയാന്‍ ശ്രമിച്ച അവരെ വീട്ടുകാരുടെ മുന്നിലിട്ട് ജാതിപ്രമാണിമാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി)

'18 വയസ്സായ ആണിനും പെണ്ണിനും ഒന്നിച്ചു ജീവിക്കാം; ആണ്‍കുട്ടിയുടെ വിവാഹപ്രായം 21 ആയോ എന്നതവിടെ ബാധകമല്ല' എന്ന ഇപ്പോഴത്തെ വിധി 'പ്രായപൂര്‍ത്തിയായാലും പെണ്‍കുട്ടികളുടെ മേല്‍ അച്ഛനമ്മമാര്‍ക്ക് ചില അവകാശങ്ങളൊക്കെയുണ്ട്' എന്നു വിധിച്ച ഹൈക്കോടിത ജഡ്ജിയുടെ കരണത്തേറ്റ പ്രഹരമാണ്. എങ്കിലും, പ്രഥമദൃഷ്ട്യാ അറുപിന്തിരിപ്പനും ഭരണഘടനാ വിരുദ്ധവുമായ ഈ വിധി നടപ്പിലാകാന്‍ ഇത്രനാള്‍ വേണ്ടിവന്നുവെന്നത് അസ്വാസ്ഥ്യജനകമാണ്.

ഈ വിധി വരുമ്പോള്‍ത്തന്നെ രാജ്യം ഭരിക്കുന്ന ബി ജെ പി യുടെ മധ്യപ്രദേശിലെ എം.എല്‍.എ ഗോപാല്‍ പാര്‍മര്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 എന്നത് സര്‍ക്കാര്‍ കൊണ്ടുവന്ന രോഗ'മാണെന്ന് കലിതുളളിപ്പറഞ്ഞിരിക്കുകയാണ്. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ കെട്ടിച്ചു വിടുന്നത് അവര്‍ പ്രണയത്തില്‍പ്പെടാതിരിക്കാനുള്ള മറുമരുന്നായാണ് ഈ 'ഭീകരന്‍' കാണുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്ത നിയമനിര്‍മ്മാതാവാണിയാള്‍. ഇത്തരക്കാര്‍ ഇത്തരത്തില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രസ്താവന ചെയ്യുമ്പോള്‍ സ്വമധേയാ കേസ്സെടുത്ത് ഇയാളുടെ നിയമസഭാംഗത്വം റദ്ദാക്കാനും കള്ളസത്യപ്രതിജ്ഞ ചെയ്തതിന് ജയിലിലടക്കാനും സുപ്രീം കോടതി തയ്യാറാകുമോ? ഇതിനുവിരുദ്ധമായ നിലപാടെടുക്കുന്ന കീഴ്ക്കോടതികളെയും പോലീസ് ഭരണ സംവിധാനങ്ങളെയും പിരിച്ചുവിടാന്‍ കൂടി സുപ്രീം കോടതി ശക്തമായ നടപടികളെടുക്കേണ്ടതുണ്ട്. സ്ത്രീസ്വാതന്ത്ര്യം, പ്രത്യേകിച്ച് ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം, പ്രായോഗികമാകാതെ ഇന്ത്യന്‍ ജാതിവ്യവസ്ഥക്ക് കാതലായ മാറ്റമൊന്നും വരില്ല.
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow