രാഷ്ട്രീയ വിശകലനം

കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും കര്‍ണ്ണാടകത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തില്‍ ബി.ജെ.പി എത്തിയില്ല. കോണ്‍ഗ്രസ്സും ജനതാദളും ചേര്‍ന്ന് 115 സീറ്റില്‍ ലീഡ് ചെയ്യുകയും അവര്‍ ഒന്നിച്ച് നില്ക്കുമെന്ന കാര്യം ഗവര്‍ണക്കും കൂടി ഉറപ്പായാല്‍, അഥവാ 112 സീറ്റു തികച്ചാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണം. ബി ജെ പി യുടെ നേതാക്കള്‍ക്ക് ഗവര്‍ണ്ണറെ കാണാമെങ്കിലും അവര്‍ക്ക് ഭൂരിപക്ഷ പിന്തുണ അവകാശപ്പെടാന്‍ കഴിയില്ല.

മണിപ്പൂരിലും ഗോവയിലും അടുത്തിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സായിരുന്നു. അവിടെ ഒരു മുന്നണിക്കും കൂടുതല്‍ സീറ്റുകള്‍ കിട്ടിയിരുന്നുമില്ല. തങ്ങളെ ഗവര്‍ണ്ണര്‍ വിളിക്കുന്നതും കാത്ത് കോണ്‍ഗ്രസ്സിരുന്നപ്പോള്‍ ബി.ജെ.പി കേന്ദ്രഭരണമുപയോഗിച്ച് ചെറുകക്ഷികളെ ഒന്നിച്ചുകൂട്ടി ഭൂരിപക്ഷമുണ്ടാക്കി അവകാശവാദം ഉന്നയിക്കുകയും, ഗവര്‍ണ്ണര്‍ അവരെ വിളിച്ച് ഭൂരിപക്ഷം 'ബോധ്യപ്പെട്ട്' മന്ത്രിസഭ രൂപീകരിപ്പിക്കുകയും ചെയ്തു.

കണ്ണാടകത്തില്‍ ഈ നിലയില്‍പ്പോയാല്‍ കാര്യങ്ങളില്‍ യാതൊരു സംശയത്തിനുമവകാശമില്ല. കോണ്‍ഗ്രസ്സും, ജെ.ഡി.എസ്സും കൂടിയാല്‍ സീറ്റുനിലയില്‍ ഭൂരിപക്ഷമുണ്ട്. വോട്ട് നിലയില്‍ ബി.ജെ.പി-യെക്കാള്‍ 17 ശതമാനം അധികവും നേടിയിട്ടുണ്ട്. ആ നിലക്ക് സ്വാഭാവികമായും അങ്ങനെയൊരു മന്ത്രിസഭ വരണം. പക്ഷേ, ഗവര്‍ണണര്‍ തനി മോഡി ശിങ്കിടിയായ ഗുജറാത്തുകാരനാണ്! അയാള്‍ കളി തുടങ്ങി. കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ കാണാന്‍ സമ്മതിച്ചില്ല. ഒപ്പം ടൈമസ് നൗ - റിപ്പബ്ലിക്ക് എന്നീ കോര്‍പ്പറേറ്റ് - സംഘപരിവാര്‍ ദേശീയ ചാനലുകളും കളിതുടുങ്ങി. ഡി.കെ. ശിവകുമാര്‍ എന്ന കോണ്‍ഗ്രസ്സ് നേതാവും പതിനൊന്ന് എംഎല്‍എ-മാരും ബി.ജെ.പിക്കൊപ്പം ചേരുമെന്നാണവര്‍ കൊട്ടിഘോഷിക്കുന്നത്. അവര്‍ മാറിയാല്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍-എസ് മന്ത്രിസഭക്ക് ഭൂരിപക്ഷമുണ്ടാകില്ല എന്നു പറഞ്ഞ് ഗവര്‍ണ്ണര്‍ക്ക് കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കതിരിക്കാന്‍ വേണ്ട 'സംശയാസ്പദമായ' അന്തരീക്ഷ സൃഷ്ടിയാണ് ചാനലുകളും പ്രചരണ സംഘികളും ആരംഭിച്ചിട്ടുള്ളത്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ 104 സീറ്റിലെത്തിയ ബി ജെ പി തീര്‍ച്ചയായും നേട്ടമുണ്ടാക്കി. പക്ഷേ, എങ്ങനെ? ബെല്ലാരി റെഡ്ഡിമാര്‍ എന്ന കള്ളപ്പണ-കള്ളക്കടത്തു രാജാക്കളെ കൈയ്യിലെടുത്ത് പണമൊഴുക്കി അപ്പുറം പോകാമായിരുന്ന 20 സീറ്റെങ്കിലും പിടിച്ചെടുത്തുകൊണ്ട്.

സിദ്ധരാമയ്യയുടെ ലിംഗായത്തു കളിയും പാളി. രാജ്യം നേരിടുന്ന ഗുരതരമായ പ്രശ്നങ്ങളും മോഡി ഭരണത്തിന്റെ അപകടവും തുറന്നുകാട്ടുന്നതിനു പകരം ജാതിക്കാര്‍ഡ് കളിക്കാന്‍ പോയത് എന്തു ഫലമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും ആലോചിക്കണം. ജെഡിഎസു-മായുള്ള വോട്ട് കൈമാറ്റധാരണയും ബി.ജെ.പിയെ നന്നായി തുണച്ചു.

ബി.ജെ.പിക്ക് മറ്റൊരു വലിയ നേട്ടം കിട്ടിയത് തീരദേശ കര്‍ണ്ണാടകയിലെ മുസ്ലീം വര്‍ഗ്ഗീയവാദികളില്‍ നിന്നാണ്. അവിടെ 20-ല്‍ 17 സീറ്റുകളും ബി ജെ പിക്ക് ലഭിച്ചു. ബി.ജെ.പി ഹിന്ദുവര്‍ഗ്ഗീയ വോട്ട് ബാങ്കുറപ്പിക്കാന്‍ ലഹളകളും കൊലകളും നടത്തി. അതിനെ അതേ നാണയത്തില്‍ നേരിട്ട് തിരിച്ചടിക്കുമെന്ന S D P I പേലുള്ളവരുടെ വീമ്പടികളും പ്രവര്‍ത്തനങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണമുറപ്പാക്കി. ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുറപ്പാക്കി ബി.ജെ.പി 17 സീറ്റുനേടി. കഴിഞ്ഞ തവണ വെറും മൂന്നു സീറ്റിലൊതുങ്ങിയ ബി.ജെ.പിക്ക് 14 സീറ്റിന്റെ നേട്ടം കിട്ടിയപ്പോള്‍ അധികാരത്തിനടുത്ത്് എത്താനവര്‍ക്ക് കഴിഞ്ഞു.

ഇപ്പോള്‍ ബി.ജെ.പിക്കുളളത് പരമാവധി 36-37 ശതമാനം വോട്ടാണ്. ബെല്ലാരി റെഡ്ഡിമാരുടെയും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയും സഹായം മാറ്റി നിര്‍ത്തിയാല്‍ ലോകസഭ പ്രകടനത്തിന്റെ അടുത്തു പോലും അവര്‍ക്കെത്താനായിട്ടില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരെ ഒരു വിശാല മതേതര സഖ്യമുണ്ടാകുമോ? ഉണ്ടായാല്‍ ഇപ്പോഴത്തെ നിലക്ക് 27-ല്‍ 25 സീറ്റും അതിനുലഭിച്ചു. ജനതാദള്‍ മേഖല, റെഡ്ഡിമാരുടെ മേഖല, കോസ്റ്റല്‍ കര്‍ണ്ണാടക എന്നിവയൊഴിച്ചാല്‍ വലിയ ഭരണവിരുദ്ധ വികാരമൊന്നും കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. പക്ഷേ ജാതി മതക്കളികളിലൂടെ, രാഷ്ട്രീയം പറയാതെ, സീറ്റുകള്‍ തരപ്പെടുത്താമെന്നുള്ള പാടെ പൊളിഞ്ഞ നയം കോണ്‍ഗ്രസ്സ് ഇനിയെങ്കിലും തിരുത്തുമോ?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കളിച്ചുവെന്നും നന്നായി സംശയിക്കണം. ആദ്യം കോണ്‍ഗ്രസ്സ് മുന്നിട്ടുനിന്നശേഷം പൊടുന്നനെ ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറിയതിന്റെ സ്പീഡ് സംശായാസ്പദമാണ്. ഒടുവിലവര്‍ വീണ്ടും താഴേക്കിറങ്ങി. ബാലറ്റില്ലാതെ ഞങ്ങള്‍ തെരഞ്ഞെടുപ്പിനില്ല എന്ന നിലപാട് എടുക്കാന്‍ ഇനിയെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവരുമോ?

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow