Loading Page: കിട്ടക്കടം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ആശങ്ക വ്യക്തമാക്കുന്നു

വാര്‍ത്താ വിശകലനം

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു മുമ്പില്‍ നല്കിയ സ്റ്റേറ്റ്മെന്റില്‍ കിട്ടക്കടം വര്‍ദ്ധിക്കുകയും, ബാങ്കുകളുടെ മൂലധനനില സര്‍ക്കാര്‍ നല്കിയ മൂലധനം കൊണ്ട് മെച്ചപ്പെട്ടിട്ടില്ല എന്നു തുറന്നു സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.

IBA (ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍) മുന്നോട്ടുവച്ച കണക്കുകള്‍ മോഡി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ ശരിക്കും തുറന്നുകാട്ടുന്നുണ്ട്. 2011 മാര്‍ച്ചില്‍ മൊത്തം വായ്പയുടെ വെറും 2.30 ശതമാനം മാത്രമായിരുന്നു കിട്ടാക്കടം. അത് 2014 മാര്‍ച്ചില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരമൊഴയുമ്പോള്‍ 4.11 ശതമാനമായി. ആഗോളതലത്തില്‍ വലിയ സാമ്പത്തികക്കുഴപ്പം അലയടിച്ചുയരുന്ന കാലമായിരുന്നു അത് 2014 ല്‍ മോഡി അധികാരത്തിലേറി 4 വര്‍ഷം കഴിയുമ്പോള്‍ അത് 10.41 ശതമാനം ആയിരിക്കുന്നു. അതായത് U P A കാലത്തേതിന്റെ രണ്ടര ഇരട്ടിയാണ് ഇപ്പോള്‍ കിട്ടാക്കടം. ബാങ്കുകള്‍ക്ക് വലിയ കടഭാരം വരുത്തിയ കോര്‍പ്പറേറ്റുകളെ പണം തിരിച്ചടക്കാതിരിക്കാന്‍ സഹായിക്കുകയും പലരെയും രാജ്യം വിടാന്‍ തന്നെ അനുവദിക്കുകയും ചെയ്തു. മോഡി കാലഘട്ടത്തില്‍ രാജ്യം വിട്ടവരാണ് മല്യ, നിരവ് മോഡി, ചോക്സി തുടങ്ങിയവര്‍.

പ്രശ്നം പരിഹരിക്കാനായി ബാസല്‍ III മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2019 ല്‍ നടപ്പാക്കിയിരിക്കണമെന്ന ലക്ഷ്യം വേണ്ടെന്ന വക്കരുതെന്നാണ് IBA ആവശ്യപ്പെടുന്നത് ആ പരിഷ്‌ക്കാരം നടപ്പാക്കിയില്ലെങ്കില്‍ ആഗോള റേറ്റിംഗ് ഏജന്‍സികള്‍, ചെക്കുകളുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ റേറ്റിംഗ് ഇടിക്കാന്‍ സാധ്യതയുണ്ട്.

ഇന്ന് രാജ്യത്താകെ കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. ബാങ്ക് കടങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്ന കര്‍ഷകര്‍ തങ്ങളുടെ കടവായ്പകള്‍ എഴുതിത്തള്ളണമെന്നും ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. ഇവ ചെയ്യണമെങ്കില്‍ വലിയതോതില്‍ പണം വേണം. ഇത്രകണ്ട് പെട്രോളിനുമേല്‍ നികുതി കൂടി പിഴിഞ്ഞൂറ്റിയിട്ടും അതിന് പണം നീക്കിവക്കാന്‍ മോഡിക്കായില്ല.

'കിട്ടാക്കടം ലോകം മുഴുവനും ഒരു പ്രശ്നമാണ്, ഇന്ത്യയും അതില്‍ നിന്നൊഴിവല്ല' എന്നാണ് I BA പറയുന്നത്. 'പൊതുമേഖലാ ബാങ്കുകളുടെ മൂലധനാവശ്യകതയെക്കുറിച്ചുള്ള ഒരു യാഥാര്‍ത്ഥ്യവാദപരമായ വിലയിരുത്തലും, പ്രൊമോട്ടര്‍മാര്‍/ഉടമകള്‍, കൂടുതല്‍ മൂലധനം കുത്തിവക്കലും വേണം'' എന്ന് I B A പറയുന്നു. അതായത്, സര്‍ക്കാര്‍ ഈ ബാങ്കുകള്‍ക്ക് മൂലധനമായി ഇനിയും പണം കൊടുക്കണം എന്നര്‍ത്ഥം. അങ്ങനെ ചെയ്തില്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകള്‍ പൊളിയുമെന്നൊന്നും IBA പറയുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യവാദപരമായ വിലയിരുത്തല്‍ വേണമെന്നതിനര്‍ത്ഥം അപകടസ്ഥിതിയുണ്ടെന്നാണ്. വലിയ കൊട്ടിഘോഷത്തോടെ GST കൊണ്ടുവന്നത് കഴിഞ്ഞ ജൂണ്‍ അവസാനത്തിലാണ്. ഒരു കൊല്ലമാകാറായി. ഇപ്പോഴും ബാങ്കുകളില്‍ അതു നടപ്പാക്കാനായിട്ടില്ല. അതു നടപ്പാക്കാന്‍ പറ്റിയ സ്ഥിതി ഉടനെയെങ്ങും കൈവരികയുമില്ല. G S T വന്നാല്‍ വരുമാനം കുതിച്ചുകയറുമെന്നു പറഞ്ഞെങ്കിലും പ്രതിമാസം 80,000-95,000 കോടി എന്ന നിലവാരത്തിലാണത് നില്ക്കുന്നത്. രണ്ടോ മൂന്നോ ലക്ഷം കോടി ബാങ്കുകളുടെ മൂലധനത്തിലേക്ക് ഇപ്പോഴൊന്നും സംഭാവന ചെയ്യാന്‍ സര്‍ക്കാരിനാകില്ല. ഇതിനിടയില്‍ ഫിച്ച് എന്ന റേറ്റിംഗ് ഏജന്‍സി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ റേറ്റിംഗ് നെഗറ്റീവ് ആയി കുറച്ചു.

അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൊള്ളവാഗ്ദാനങ്ങള്‍ക്കപ്പുറം യാതൊരു ജനപ്രിയ നടപടിയും നടത്താന്‍ കഴിയില്ല, ചിലപ്പോള്‍ സമ്പദ് ഘടന തന്നെ വലിയ കുഴപ്പത്തിലാകുകയും ചെയ്തേക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. മോഡിയുടെയും കൂട്ടാളികളുടെയും ഉറക്കം കെടുത്തുന്ന സംഭവങ്ങളണ് നടക്കുന്നത്.

Studies and Blogs

യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തിന...
ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്...
താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സ...
കേരളത്തിലപ്പോള്‍ രാമായണ വിവാദം കൊഴുക്കുകയാണ്. CPI(M) രാമായണ പ്രഭാഷണങ...
അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള...
സിനിമ താരരാജക്കള്‍ക്കായി രാജാക്കളാല്‍ നടത്തപ്പെടുന്ന രാജാക്കളുടെ സംഘ...
യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ച...
കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദ...
ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീത...
സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പ...
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്ത...
ചില ഹിന്ദു സുഹൃത്തുക്കള്‍ പറഞ്ഞതാണ്. അവരുടെ കുടുംബങ്ങള്‍ ഉള്‍ക്കൊള്ള...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സാമ്പത്തിക രംഗം ക...
കേരളത്തില്‍ ഇന്ന് വൈദ്യുതിക്ക് പണമടക്കാത്ത എത്ര കുടുംബങ്ങളുണ്ട്? എന്...
മലയാളസിനിമയിലെ A. M. M. A വിവാദവുമായി ബന്ധപ്പെട്ടാണ് ഇത് പറയേണ്ടി വര...
സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത...
അമേരിക്കന്‍ രാഷ്ട്രീയം കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത റിപ്ലബ്ലിക്ക...
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണെന്ന് തോംസണ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow