Loading Page: പ്രണബ് മുക്കര്‍ജിയുടെ നാഗപ്പൂര്‍ ദൗത്യം

രാഷ്ട്രീയ വിശകലനം

പരമോന്നത പ്രതിനിധി സഭയില്‍ പങ്കെടുക്കാന്‍ R S S മുക്കര്‍ജിയെ ക്ഷണിക്കുന്നു. എന്തിന്? ദുരുദ്ദേശമൊന്നുമില്ല! നിങ്ങള്‍ ചെയ്ത സേവനത്തിന് ഞങ്ങള്‍ക്കുനന്ദിയുണ്ട്; നിങ്ങള്‍ ഒരു ബ്രാഹ്മണനുചേര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന സന്ദേശം കൈമാറണം! മുക്കര്‍ജി അതു സ്വീകരിച്ചു!! എന്തിന്? ആറെസ്സെസ് രാജ്യവ്യാപകമായി അവരുടെ നൂറുനൂറു പോഷക സംഘടനകളുടെ ശിബിരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അവിടെ ബഹുമാന പൂര്‍വ്വം എഴുന്നള്ളിച്ചാദരിക്കപ്പെടണം. താന്‍ ആ റോള്‍ ഏറ്റെടുക്കാന്‍ തയ്യാര്‍ എന്നു പ്രഖ്യാപിച്ച് ഹെഡ്ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനാണ് എന്നെഴുതി വച്ചു. ഇനിയതിന്റെ കുറവ ്കൊണ്ട് ഒരു ഭാരത രത്നം നീണ്ടു പോകരുത്!!

കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തിളങ്ങിനിന്ന താരമാണ് പ്രണബ് കുമാര്‍ മുക്കര്‍ജി. അദ്ദേഹത്തിനൊരിക്കലും പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല. എങ്കിലും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുമായി നല്ല ബന്ധം നിലനിര്‍ത്താനായതു കൊണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിനൊരിക്കലും തലവേദന സമ്മാനിക്കാത്തതുകൊണ്ടും എക്കാലവും ക്യാബിനറ്റ് മന്ത്രിയായി വിരാജിച്ചു. ഒടുവില്‍ ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനവും കൊടുത്തു. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ഒരാളെ സംബന്ധിച്ച് അതയാളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. അതറിഞ്ഞുകൊണ്ടുതന്നെയാണ് പ്രണബ് വയസ്സുകാലത്ത് അതേറ്റെടുത്തതും.

രാഷ്ട്രപതിയായി വന്ന പ്രണബ് മുക്കര്‍ജി ആറെസ്സെസിന്റെയും മോഡിയുടെയും കാവിവല്‍ക്കരണത്തിന് പൂര്‍ണ്ണമായും നിന്നു കൊടുക്കുകയായിരുന്നു. നോട്ട് നിരോധിച്ചപ്പോഴോ, പശുക്കൊലകള്‍ വ്യാപകമായപ്പോഴോ, പാട്ട്യാലാ ഹൗസ് കോടതിയില്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച അദിഭാഷക ക്കമ്മീഷനെ R S S ന്റെ അഭിഭാഷകഗുണ്ടകള്‍ തടഞ്ഞുവച്ച് വധഭീഷണിമുഴക്കിയപ്പോഴോ ഒന്നും അദ്ദേഹം ഇടപെട്ടില്ല. സകലവര്‍ഗ്ഗീയ തീരുമാനങ്ങള്‍ക്കും മേലൊപ്പിട്ടുകൊടുത്തു. അങ്ങനെ സേവനം നടത്തിയിട്ടും അദ്ദേഹത്തിന് രണ്ടാമത് ഒരു ടേം ആറെസ്സെസ് നല്കിയുമില്ല. വേണ്ടിവന്നാല്‍ ഹിന്ദു രാഷ്ട്രപ്രഖ്യാപനം നടത്തേണ്ടിവരാം എന്നതുകൊണ്ട് അതിനുപറ്റിയ ഒരാളെ രാഷ്ട്രപതിയാക്കി.

ഇപ്പോള്‍ നാഗപ്പൂരിലെ തങ്ങളുടെ പരമോന്നത പ്രതിനിധി സഭയില്‍ പങ്കെടുക്കാന്‍ അവര്‍ മുക്കര്‍ജിയെ ക്ഷണിക്കുന്നു. എന്തിന്? ദുരുദ്ദേശമൊന്നുമില്ല! നിങ്ങള്‍ ചെയ്ത സേവനത്തിന് ഞങ്ങള്‍ക്കുനന്ദിയുണ്ട്; നിങ്ങള്‍ ഒരു ബ്രാഹ്മണനുചേര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന സന്ദേശം കൈമാറണം! മുക്കര്‍ജി അതു സ്വീകരിച്ചു!! എന്തിന്? ആറെസ്സെസ് രാജ്യവ്യാപകമായി അവരുടെ നൂറുനൂറു പോഷക സംഘടനകളുടെ ശിബിരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അവിടെ ബഹുമാന പൂര്‍വ്വം എഴുന്നള്ളിച്ചാദരിക്കപ്പെടണം. താന്‍ ആ റോള്‍ ഏറ്റെടുക്കാന്‍ തയ്യാര്‍ എന്നു പ്രഖ്യാപിച്ച് ഹെഡ്ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനാണ് എന്നെഴുതി വച്ചു. ഇനിയതിന്റെ കുറവ ്കൊണ്ട് ഒരു ഭാരത രത്നം നീണ്ടു പോകരുത്...

ദീര്‍ഘകാലം കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വി.എസ്. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. പ്രണബ് ചേര്‍ന്നിട്ടില്ല. പ്രണബ് ചേരാത്തതാണ് നല്ലതെന്ന് RSS നു മറിയാം. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇതൊരു പാഠമാണ്. 'ഞാന്‍ RSS ആസ്ഥാനത്തു പോയത് ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണതയും പഠിപ്പിക്കാനാണ്,' എന്നു പറയാന്‍ പ്രണാബ് മുക്കര്‍ജി വകുപ്പിട്ടിട്ടുണ്ട്. നിങ്ങള്‍ എന്നെ നന്നായി ബഹുമാനിച്ചില്ലെങ്കില്‍ എനിക്ക് പോകാനിടമുണ്ട് എന്നൊരു ഭീഷണി, ഇത്ര ഉന്നതര്‍ക്കും ട്രോജന്‍ കുതിരകളാകാനാകും, 1984 ല്‍ രാജീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തന്റെ പ്രധാനമന്ത്രി പദം തട്ടിക്കളഞ്ഞു എന്ന കനല്‍ പ്രണബിന്റെ മനസ്സില്‍ ചാരം മൂടിക്കിടക്കുന്നുണ്ട്, എന്ത് രാഹുല്‍ ഗാന്ധിക്ക് മനസ്സിലാക്കാന്‍ ഒരു പാഠമാണിത്. പ്രണബ് RSS ല്‍ ചേര്‍ന്നാലും ഇന്ത്യയില്‍ അത് മോഡിക്കോ RSS നോ വലിയ ഗുണമൊന്നും ചെയ്യാനില്ല. പ്രണബിനേ വമ്പന്‍ പരിഗണന നല്കി തിരിച്ചുപിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനും പ്രശ്നമൊന്നുമില്ല. അതിനപ്പുറം പ്രണവുമാരെ തിരിച്ചറിയാനും ഒഴിവാക്കാനും കോണ്‍ഗ്രസ് മാത്രമല്ല, ഇന്ത്യന്‍ ജനതയും പഠിക്കണം എന്ന പാഠമാണ് ഇത് നല്കുന്നത്.

സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow