Loading Page: ബാങ്കുകളുടെ കിട്ടാക്കടം 8,85,000 കോടിയെന്ന് ഊര്‍ജിത് പട്ടേല്‍; പി.എന്‍.ബി. തട്ടിപ്പിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വൈ. വി. റെഡ്ഡി

വാര്‍ത്താ വിശകലനം

'പി.എന്‍.ബി ഒരു പൊതുമേഖലാ ബാങ്കാണ്. അതിന്‍െ ഉടമ സര്‍ക്കാരാാണ്. അതിനര്‍ത്ഥം സര്‍ക്കാരിനാണ് തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടതെന്നാണ്. അത്തരം തട്ടിപ്പു തടയുന്നതില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തങ്ങളുടെ പണം ബാങ്കിനെ ഏല്പിച്ച നികുതിദായകര്‍ ചോദിക്കണം.'

ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്യ മേഖലാ ബാങ്കുകളുടേത് 1,07, 796 കോടിയുമാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയെ അറിയിച്ചു. പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന് പരിമിതികളുണ്ടെന്നും ബാങ്ക് ചെയര്‍മാന്മാരെയും മാനേജിംഗ് ഡയറക്ടര്‍മാരെയും നിയമിക്കാനും, മാറ്റാനും റിസര്‍വ്വ് ബാങ്കിന് അധികാരം വേണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

പട്ടേല്‍, കമ്മിറ്റിക്കു നല്കിയ വിശ്ദീകരണ പ്രകാരം ബാങ്കുകള്‍ കിട്ടാക്കടം കുറഞ്ഞതായാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ അതിനവതരിപ്പിച്ച കണക്കുകളില്‍ പകുതിയിലേറെയും കടം എഴുതിതള്ളിയ കടങ്ങളാണ്. പൊതുമേഖലാ ബാങ്കുകളും സ്വാകാര്യബാങ്കുകളും 1,96,000 കോടിയുടെ കിട്ടാക്കടം കുറഞ്ഞുവെന്നു പറഞ്ഞതില്‍ 1,02,500 കോടിയിലേറെ എഴുതിത്തള്ളിയതാണ്. ഇതില്‍ പൊതുമേഖലാ ബാങ്കിന്റെ വിഹിതം 84,000 കോടിവരും ഇന്ത്യന്‍ ജനതക്ക് വന്ന നഷ്ടമാണവ.

ഇതിനിടെ 2003-2008 കാലത്ത് റിസര്‍വ്വ് ബാങ്ക് തലവനായി പ്രവര്‍ത്തിച്ച് വലിയ പ്രശംസ നേടിയ വൈ.വി. റെഡ്ഢി, പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നാവശ്യപ്പെട്ടു. 'പി.എന്‍.ബി ഒരു പൊതുമേഖലാ ബാങ്കാണ്. അതിന്‍െ ഉടമ സര്‍ക്കാരാാണ്. അതിനര്‍ത്ഥം സര്‍ക്കാരിനാണ് തട്ടിപ്പുവഴി പണം നഷ്ടപ്പെട്ടതെന്നാണ്. അത്തരം തട്ടിപ്പു തടയുന്നതില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തങ്ങളുടെ പണം ബാങ്കിനെ ഏല്പിച്ച നികുതിദായകര്‍ ചോദിക്കണം.' റെഡ്ഢി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വാകാര്യമേഖല ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനെയും അതിന്റെ ചീഫായ ചന്ദാ കോച്ചാറിനെയും അവരുടെ കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കാന്‍ അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ തീരുമാനിച്ചു. ബാങ്ക് അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചുകളിലും ലിസ്റ്റു ചെയ്യപ്പെട്ടതിനാലാണിത്. വീഡിയോക്കോണ്‍ ഗ്രൂപ്പിന് ആയിരക്കണക്കിന് കോടികള്‍ വഴിവിട്ട വായ്പകള്‍ നല്കിയന്ന കേസില്‍ കോച്ചാറിന്റെ ഭര്‍ത്താവും ഭര്‍തൃസഹോദരനും ചോദ്യം ചെയ്യലിനു വിധേയമായിരുന്നു. റിസര്‍വ്വ് ബാങ്ക് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ മൗറീഷ്യസിലടക്കം ഇതു സംബന്ധമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനിടെ 2017-18 സാമ്പത്തീക വര്‍ഷത്തില്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തം നഷ്ടം 87,000 കോടിയാണ് എന്ന കണക്കുകള്‍ വന്നു. ഇതേറെക്കുറെ ഈ ബാങ്കുകള്‍ എഴുതിത്തള്ളിയ തുകയാണ്.

ഇതിനിടെ ബ്രിട്ടനില്‍ നിയമവിരുദ്ധമായി കുടിയേറുന്ന തിരിച്ചയക്കാനായി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒപ്പിടാന്‍ തീരുമാനിച്ച സുപ്രധാന എഗ്രിമെന്റ് നരേന്ദ്ര മോഡി ഒപ്പിടാനിരിക്കെ അവസാന നിമിഷം അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജായിരുന്നു എന്ന വിവരം 'ദി ഹിന്ദു' പത്രം പുറത്തുകൊണ്ടു വന്നു. അത്തരമൊരു കരാര്‍ നിലവിലുണ്ടായിരുന്നെങ്കില്‍ വിജയ്മല്യ, നീരവ് മോഡി തുടങ്ങിയവര്‍ ബ്രിട്ടനില്‍ സുഖമായ രാജകീയ ജീവിതം നയിക്കുന്ന സ്ഥിതിയുണ്ടാകില്ലായിരുന്നു. നികുതിവെട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യത്തിനും ഇന്ത്യ തേടികൊണ്ടിരിക്കുന്ന ലളിത് മോഡിക്ക് സഹായം ചെയ്യാനഭ്യര്‍ത്ഥിച്ച് സുഷമാ സ്വരാജ് വിദേശരാജ്യങ്ങള്‍ക്ക് കത്തയച്ചുവെന്നത് മുമ്പും വലിയ വിവാദമായിരുന്നു.

മോഡി സര്‍ക്കാരിനുകീഴില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ പോലും ഭീമമായ കിട്ടാക്കടം വരുത്തുന്നതും ചിലര്‍ വന്‍കടംവാങ്ങി നാടുവിടുന്നതും ഭരണകക്ഷിയുടേയും ഭരണകര്‍ത്താക്കളുടേയും സഹകരണത്തോടെയാണെന്ന ആരോപണങ്ങള്‍ക്കാണ് ഇതെല്ലാം ബലം പകരുന്നത്. രാജ്യത്തെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കു കൂട്ടുനില്ക്കുന്നതിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരായിരിക്കുകയാണ് മോഡി സര്‍ക്കാര്‍. പക്ഷേ അതിനേക്കാള്‍ എത്രയോ പ്രധാപ്പെട്ട കാര്യം ഗുരുതരമായ പിടിപ്പുകേടും സ്വജനപക്ഷപാതവും വഴി രാജ്യത്തെ ഒരു വലിയ ബാങ്കിംഗ് തകര്‍ച്ചയുടെ മുനമ്പിലേക്കാണ് മോഡി സര്‍ക്കാര്‍ നയിക്കുന്നതെന്നാണ്.
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
ഒരു നവകേരള സൃഷ്ടിക്കുള്ള ആഹ്വാനം മുഴങ്ങുന്നു. മുഖ്യമന്ത്രിയും മനോരമയ...
ഇത് കുറിക്കുന്നത് 19-ാം തിയതി ഞായറാഴ്ച വൈകിട്ടാണ്. ചെങ്ങന്നൂരില്‍ ക...
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow