Loading Page: സുഷമ-സംഘി യുദ്ധം: ആദ്യറൗണ്ട് സമനില!!!

വാര്‍ത്താ വിശകലനം

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മിശ്രവിവാഹിത ദമ്പതികളെ സഹായിക്കാനെത്തിയതും മതം മാറാനാവശ്യപ്പെട്ട തീവ്ര സംഘി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും ബിജെപി യില്‍ വലിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ്. ആധ്യ റൗണ്ടില്‍ സുഷമ തന്റെ സ്ഥാനം തെറിക്കാതെ പിടിച്ചു നിന്നു എന്നതിനാല്‍ കളി ഗോള്‍ രഹിത സമനിലയിലായി എന്നു പറയാം.

സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നീ മന്ത്രിമാര്‍ ആറെസ്സെസ് പശ്ചാത്തലക്കരായിരുന്നില്ല. ഭര്‍ത്താവ് സ്വരാജ് കൗശല്‍ എന്ന സിവില്‍ സര്‍വ്വീസ് മേധാവിക്ക് കോണ്‍ഗ്രസ്സ് നേതൃത്വവും ഉണ്ടായിരുന്ന നല്ല ബന്ധമാണ് സുഷമക്ക് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാകാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് സുഷമയും സ്വരാജും റോക്കറ്റ് പോലെ വളര്‍ന്നു. അതില്‍ സുഷമയുടെ ബുദ്ധിയും ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലെ പ്രാവിണ്യവും മുഖ്യ പങ്കുവഹിച്ചു. പിന്നീട് കൂടുതലുയര്‍ച്ചക്കുവേണ്ടി ബിജെപി യില്‍ ചേര്‍ന്നു. സോണിയയെ എതിര്‍ക്കാന്‍ ബെല്ലാരിയില്‍ ബിജെപി നിയോഗിച്ച സുഷമയുമായുള്ള ബന്ധമാണ് പിന്നീട് ബെല്ലാരി റെഡ്ഡിമാരുടെ വളര്‍ച്ചക്കും കര്‍ണ്ണാടകയില്‍ ബിജെപി അധികാരം പിടിക്കുന്നതിലേക്കും നയിച്ചത്. സുഷമയിലൂടെ ബിജെപി-യിലും ആന്ധ്രമുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡിയിലൂടെ ആന്ധ്രയിലും കോണ്‍ഗ്രസ്സിലും വന്‍ സ്വാധീനശക്തി ചെലുത്തി റെഡ്ഡിമാര്‍ വളരുമ്പോള്‍ അവര്‍ സുഷമയുടെ യഥാര്‍ത്ഥ ശിഷ്യരാകുകയായിരുന്നു. ലളിത് മോഡി, വിജയ് മല്യ തുടങ്ങി അദാനി-അംബാനിമാര്‍ വരെയുള്ളവരുമായി നല്ല ബന്ധമാണ് സുഷമക്ക്. അതിനായി വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാനും തയ്യാര്‍. പക്ഷേ വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ ആഗോളതലത്തില്‍ ഒരു പരിധിയിലേറെ ഹിന്ദു വര്‍ഗ്ഗീയ ഇമേജ് വരുന്നത് ഇന്ത്യക്ക് നല്ലതല്ലെന്നും സുഷമക്കറിയാം. അതുകൊണ്ട് മിശ്രവിവാഹിതരുടെ പാസ്പോര്‍ട്ട് പ്രശ്നത്തില്‍ അവരിടപ്പെട്ടതും വര്‍ഗ്ഗീയ ഭ്രാന്തനെ സ്ഥലം മാറ്റിച്ചതും.

അതൊരു ഇഷ്യൂ ആക്കാനും സുഷ്മയുടെ ടിറ്റ്വര്‍ പേജില്‍ ട്രോള്‍ നടത്താനും തനി സംഘി-ഹിന്ദുത്വക്കാര്‍ രംഗത്തു വന്നത് ആസൂത്രിത തന്ത്രമായിരുന്നു. അതിനെ പുച്ഛിക്കുകയും ആ ട്രോളുകള്‍ തനിക്കുള്ള അംഗീകാരമാണെന്നു പറയുകയും ചെയ്ത സുഷ്മയുടെ നടപടി ആറെസ്സെസിന് കരണത്തേറ്റ അടിയായി. അവര്‍ അസഭ്യവര്‍ഷവുമായി രംഗത്തു വന്നു. ഭര്‍ത്താവ് സ്വരാജിനോട് 'മുസ്ലീം വര്‍ഗ്ഗീയവാദികള്‍ക്ക്വേണ്ടി പ്രവര്‍ത്തിച്ച സുഷ്മക്ക് വീട്ടിലെത്തുമ്പോള്‍ നല്ല അടിനല്കണമെന്ന' നിര്‍ദ്ദേശം വച്ചു ആര്‍എസ്എസ്സ്. സംഘപരിവാറിന്റെ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളുടെ വ്യക്തമായ പുറത്തുവരലായി അത്.

സുഷ്മ കീഴടങ്ങാന്‍ തയ്യാറായില്ല. ട്വിറ്ററില്‍ തനിക്കെതിരായി നടന്ന അസഭ്യവര്‍ഷം ശരിയോ തെറ്റോ എന്ന അഭിപ്രായ സര്‍വേ നടത്തി. ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 567 ശതമാനം പേര്‍ സുഷ്മയെ പിന്തുണച്ചു. കോര്‍പ്പറേറ്റ് ഇന്ത്യയുടെ പിന്തുണയില്‍ സുഷ്മ വിജയിച്ചു. എന്നാല്‍ മറുവശത്ത്, മോഡിയും അമിത് ഷായുമടക്കം കേന്ദ്രമന്ത്രിമാരോ മറ്റു ബിജെപി ഉന്നതരോ സുഷ്മയെ പിന്താങ്ങാനെത്തിയില്ല അങ്ങനെ സംഘപരിവാര്‍ കരുത്തു കാട്ടി. ഒടുവില്‍ പ്രശ്നം കൂടുതല്‍ വഷളാക്കാതിരിക്കാന്‍ രാജ്‌നാഥ് സിങ്ങ് രംഗത്തെത്തി. സുഷ്മയെ അസഭ്യം പറഞ്ഞത് ശരിയല്ല, എന്നാല്‍ ട്രോളുകളെ സുഷ്മ അവഗണിക്കുകയായിരുന്നു വേണ്ടത്.

തെരഞ്ഞെടുപ്പ് അടുത്ത ആഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ രാജ്യത്തിനുള്ള ഇമേജ് ഒരു പരിധിക്കപ്പുറം താഴാതെ നോക്കണമെന്ന് സുഷ്മക്ക് ട്രൗസര്‍വാലകളെ ബോധ്യപ്പെട്ടുത്താന്‍ കഴിയുമോ? അതോ സുഷ്മയെ പറഞ്ഞുവിട്ട് ഹിന്ദുത്വ കൂറ് തെളിയിച്ചേ പറ്റൂ എന്ന് മോഡിയോട് സംഘപരിവാര്‍ നേതൃത്വം കര്‍ശനമായി ആവശ്യപ്പെടുമോ? അടുത്ത റൗണ്ടിന് കാത്തിരിക്കാം.

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow