Loading Page: ജിഎസ്ടിയുടെ ഒരാണ്ട് - മോദിയുടെ തള്ളലുകളും യാഥാര്‍ഥ്യവും

രാഷ്ട്രീയ വിശകലനം

പ്രതിമാസം രണ്ടുലക്ഷം കോടി നികുതി വരുമാനം കിട്ടുമെന്ന് കണക്കെണ്ണി അധിക നികുതിയുടെ വലിയൊരു പങ്ക് നികുതി വരുമാനം നഷ്ടപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കു നല്കുമെന്ന് പ്രഖ്യാപിച്ചു. തോമസ് ഐസക്കും മറ്റും അതില്‍ വിണു. ഒരുവര്‍ഷം കഴിയുമ്പോള്‍ എന്താണ് സ്ഥിതി? 12-ാം മാസം 96000 കോടി നികുതി കിട്ടി. ശരാശരി കേന്ദ്ര നികുതിവരുമാനം വെറും 90000 കോടി രൂപ. കേന്ദ്രസംസ്ഥാന സര്‍ക്കാരുക

സ്വാതന്ത്ര്യം കിട്ടിയയത്ര പ്രധാമപ്പെട്ട ഒരു കാര്യമാണ് ജി.എസ.ടി നടപ്പാക്കല്‍; ഇത് ഇന്ത്യയെ സ്വര്‍ഗ്ഗമാക്കും എന്നായിരുന്നു മോഡിയുടെ തള്ളല്‍! അത് വിശ്വസിപ്പിക്കാന്‍ അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റ് കൂടി ജി.എസ.്ടി പാസ്സാക്കി. തള്ളലിന്റെ പകിട്ടിലും പ്രൗഡിയിലും, 'വലിയ നഷ്ടം വന്നു' എന്നാണ് ഐസക്ക് സാര്‍ ഇപ്പോള്‍ വിലപിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞ സ്ഥിതിക്ക് മോഡി എന്താണ് പറയുന്നതെന്നറിയാന്‍ നാലുനാള്‍ കാത്തു. ങ്ങ് ഹേ .... ഒരക്ഷരം മിണ്ടുന്നില്ല! കല്ലിന്മേല്‍ മലര്‍ന്നു കിടന്ന് ഇതാണ് യോഗയെന്നു പറഞ്ഞ് കോമാളി കളിച്ച ശേഷം വീരകേസരിയെ കാണാനില്ല.

കേന്ദ്ര സര്‍ക്കാരിന് ശരാശരി പ്രതിവര്‍ഷം ഒരുലക്ഷം രൂപ നികുതി കിട്ടിയിരുന്ന സമയത്താണ് ജി.എസ്.ടി കൊണ്ടുവന്നത്. ഉല്പനത്തിന് 28% 15% 12% 5% എന്നീ നാല് സ്ലാബുകള്‍ നിശ്ചയിച്ചു. അന്ധരുടെ ഉപകരണങ്ങള്‍ക്കു വരെ പരമാവധി ജിഎസ്ടി ചുമത്തി. ഇന്നേവരെ നികുതിയില്‍ വരാതിരുന്ന സകല മേഖലകളെയും ജിഎസ്ടി യില്‍ കൊണ്ടുവന്നു. ആക്രി വിറ്റ് ഒരു രൂപ കിട്ടിയാല്‍ ജി.എസ്സ്.ടി! സ്‌കൂളുകള്‍ പോലും തങ്ങള്‍ക്ക് കിട്ടുന്ന സകല ഫീസുകള്‍ക്കും GST കൊടുക്കണം എന്നുവരെ വന്നു!!

ഇങ്ങനെ മൊത്തം രാജ്യത്തുല്പാദിപ്പിക്കപ്പെടുന്ന സകല ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കൊണ്ടുവന്ന് ജനങ്ങളെ കൂടുതല്‍ പിഴിഞ്ഞൂറ്റലായിരുന്നു ജിഎസ്ടി കൊണ്ടുവന്നതിന്റെ ലക്ഷ്യം. പ്രതിമാസം രണ്ടുലക്ഷം കോടി നികുതി വരുമാനം കിട്ടുമെന്ന് കണക്കെണ്ണി അധിക നികുതിയുടെ വലിയൊരു പങ്ക് നികുതി വരുമാനം നഷ്ടപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കു നല്കുമെന്ന് പ്രഖ്യാപിച്ചു. തോമസ് ഐസക്കും മറ്റും അതില്‍ വിണു.

ഒരുവര്‍ഷം കഴിയുമ്പോള്‍ എന്താണ് സ്ഥിതി? 12-ാം മാസം 96000 കോടി നികുതി കിട്ടി. ശരാശരി കേന്ദ്ര നികുതിവരുമാനം വെറും 90000 കോടി രൂപ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം നികുതി വരുമാനം നോക്കിയാല്‍ വന്‍ ഇടിവ്!!! ജിഎസ്ടി നിരക്കില്‍ നാമെല്ലാം നികുതി കൊടുക്കുന്നു. അതെവിടെപ്പോയി മറയുന്നു? വന്‍തോതില്‍ വന്‍കിടക്കാരുടെ കൈയ്യില്‍ കള്ളപ്പണമായി കുമിഞ്ഞുകൂടുന്നു. നല്ലൊരു പങ്ക് ബിജെപി-ക്കും കിട്ടുന്നു.

എന്തുകൊണ്ടാണ് ജിഎസ്ടി പൊളിഞ്ഞത്? യാതൊരു തയ്യാറെടുപ്പും നടത്താത്തുതുകൊണ്ടു തന്നെ. പകരം നോട്ടടിച്ച് വക്കാതെ നോട്ട് നിരോധിച്ചത് യാതൊരു ഗുണവും കിട്ടാതെ എത്രവലിയ ദുരന്തത്തില്‍ കലാശിച്ചു എന്നു നാം കണ്ടു. ഒറ്റയടിക്ക് അത്രയൊരു ഇരുട്ടടി ജിഎസ്ടി തന്നില്ല. ചായകുടിക്കുന്നതിനടക്കം വിലകൂടി വലിയ വിലക്കയറ്റ ദുരിതമതുണ്ടാക്കി. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ്ടി വലിയ ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. നികുതിവരുമാനം കുത്തനെയിടിഞ്ഞ ദരിദ്ര സംസ്ഥാനങ്ങള്‍് പൂര്‍ണ്ണമായും പാപ്പരായി ക്രമേണ തകക്കേണ്ടിവരും.

വ്യാപാരികളാണ് വില്പന പോയിന്റില്‍ നിന്ന് ഏറ്റവുമധികം ജിഎസ്ടി നല്‌കേണ്ടത്. നെറ്റ് വഴി മാസങ്ങളോളം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പോലും പറ്റിയില്ല. പറ്റിയപ്പോഴോ? കോടിക്കണക്കിന് ജിഎസ്ടി റിട്ടേണുകള്‍ പരിശോധിച്ച് തട്ടിപ്പ് കണ്ടുപിടിക്കാന്‍ ജിവനക്കാരില്ല. ഒരു ജിഎസ്ടി റിട്ടേണും പരിശോധിച്ച് കള്ളക്കണക്ക് പിടിക്കുന്നില്ലെങ്കില്‍ ആര് കൃത്യമായി ജിഎസ്ടി അടക്കും?

മറുവശത്ത് ജിഎസ്ടി കൂടി അടക്കേണ്ടി വന്നതോടെ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ ഉര്‍ധ്വന്‍ വലിക്കുന്നു. ദശലക്ഷങ്ങള്‍ തെരുവിലേക്കിറങ്ങുന്നു. മോഡി ജിഎസ്ടി എന്നു കേള്‍ക്കുന്ന മാത്രയില്‍ കട്ടിലിനടിയിലൊളിക്കുന്നു. ളുടെ മൊത്തം നികുതി വരുമാനം നോക്കിയാല്‍ വന്‍ ഇടിവ്!!! ജിഎസ്ടി നിരക്കില്‍ നാമെല്ലാം നികുതി കൊടുക്കുന്നു. അതെവിടെപ്പോയി മറയുന്നു?

ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow