Loading Page: സുപ്രീം കോടതിയെയും വെല്ലുവിളിക്കുന്ന മോഡി സര്‍ക്കാര്‍

വാര്‍ത്താ വിശകലനം

ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാനനുവദിക്കാത്ത രീതിയില്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറെ ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ കളിച്ചിരുന്ന വൃത്തികെട്ട കളിക്കെതിരെ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് നല്കിയ വ്യക്തമായ വിധി മോഡി സര്‍ക്കാരിന് വലിയ തിരിച്ചടിയായി. സകല അധികാരവും ലെഫ്. ഗവര്‍ണ്ണര്‍ക്കാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്ന നയപരമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും ലെഫ്. ഗവര്‍ണ്ണര്‍ അതുമായി സഹകരിക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

ചീഫ് ജസ്റ്റീസ് മിശ്രയുണ്ടായിട്ടും ഇത്തരമൊരു വിധി വരാനിടയായത് തീര്‍ച്ചയായും ജനാധിപത്യത്തിന്റെ വിജയമാണ്. അതിന് വലിയ പങ്ക് വഹിച്ചത് ജ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റീസ് മിശ്രയുടെ സംഘപരിവാര്‍ പ്രീണന നടപടിക്കെതിരെ ഉയര്‍ത്തിയ കലാപവുമാണ്. ഭരണഘടനയെയും നിയമങ്ങളെയും ജനാധിപത്യത്തിന്റെ സ്പിരിറ്റിനെയും പാടെ കാറ്റില്‍പ്പറത്തുന്ന ഒരു വിധി പുറപ്പെടുവിക്കാന്‍ അംഞ്ചംഗ ബഞ്ചിലെ ഭൂരിപക്ഷം തയ്യാറായില്ല.

ഈ വിധി രാഷ്ട്രീയമായി കെജ്രിവാളിന് വിജയവും മോഡിക്ക് കരണത്തേറ്റ അടിയുമായപ്പോള്‍, അതിന്റെ ജാള്യത മറക്കാന്‍ സുപ്രീം കോടതിയെയും ഭരണഘടനാ വാഴ്ചയെയും തന്നെ വെല്ലുവിളിച്ചുകൊണ്ട് മോഡി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ല, സ്ഥലം മാറ്റാനുള്ള അധികാരം ലെഫ്. ഗവര്‍ണ്ണര്‍ക്കാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. സുപ്രീം കോടതി പറഞ്ഞാലും ഞങ്ങളംഗീകരിക്കില്ല, ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് ചെയ്യും എന്ന മട്ടിലുള്ള മോഡി സര്‍ക്കാരിന്റെ വെല്ലുവിളി വലിയ ഭരണസ്തംഭനത്തിനിടയാക്കും. ഭരണഘടനാവാഴ്ചയെ ഫലത്തില്‍ അട്ടിമറിക്കുകയുംചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തോട് പ്രസിഡന്റ്, സുപ്രീംകോടതി എന്നീ ഭരണഘടനാ സ്ഥാപനങ്ങള്‍ എന്തു നിലപാടെടുക്കും എന്നത് രാജ്യം ഉറ്റുനോക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാനും തങ്ങളുടെ വിധിയില്‍ ഉറച്ചുനില്‍ക്കാനും സുപ്രീകോടതിധൈര്യം കാണിക്കുമോ? പ്രതിപക്ഷത്തിന് അവസരത്തിനൊത്തുയര്‍ന്ന് ഈ സര്‍ക്കാര്‍ വെല്ലുവിളിയെ തോല്പിക്കാനാകുമോ? മോഡി സര്‍ക്കാര്‍ വെല്ലുവിളിയില്‍ നിന്നും പിന്നോട്ടിറങ്ങുമോ - ഇതെല്ലാം വരും ദിനങ്ങളില്‍ വളരെ നിര്‍ണ്ണായകമാണ്.
1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow