Loading Page: വിലയിടിക്കുന്ന മോഡി! വിലയിടിയുന്ന രൂപ!! കര്‍ഷകര്‍ക്ക് വാഗ്ദാന ബലൂണുകളും മന്ത്രങ്ങളും!!!

രാഷ്ട്രീയ വിശകലനം
മോഡിയുടെ സകല ബലൂണും കാറ്റുകുത്തിവിട്ട നിലയിലാണ് സ്വച്ഛ ഭാരത കൂവിയാര്‍ക്കലിന്റെ നിലയെന്താണ്? മോഡിയുടെ സ്വന്തം മണ്ഡലമായ വരാണസി ഇന്ത്യയിലെ ഏറ്റവും മലിനീകൃതമായ 14 നഗരങ്ങളിലൊന്നായി. ഇന്ത്യയെ ശുദ്ധീകരിക്കാനിറങ്ങിയ ഈ വാചാടോപക്കാരന്റെ ഭരണത്തില്‍ സ്ത്രീകളുടെ സുരക്ഷയില്ലായ്മയില്‍ മാത്രമാണ് രാജ്യത്തിന് ഒരു ഒന്നാം സ്ഥാനം കിട്ടിയത്. പക്ഷേ ഇതിലെല്ലാം മോഡിയെ വിറപ്പിക്കന്നത് കര്‍ഷക രോഷമാണ് കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവ് കഴിച്ച് 50% ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത മോഡിക്കു കീഴില്‍ കര്‍ഷകര്‍ പതിന്മടങ്ങുതകര്‍ന്നു.

യുപിഎ ഭരണകാലത്ത്, 2013 ജൂണ്‍ 23ന്, നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു: വിലയിടിയുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ രൂപയും മത്സരത്തിലാണ് -- ഏതിന് കൂടുതല്‍ വിലയിടിയും എന്ന കാര്യത്തില്‍. അന്ന് ഡോളറിന് 59.27 രൂപ ഇപ്പോള്‍ ഈ വര്‍ഷം പിറന്ന ശേഷം രൂപ വില 10 ശതമാനത്തോളമിടിഞ്ഞു. ഇപ്പോള്‍ വില 69 രൂപ. 1991-96 കാലത്തെ റാവു ഭരണകാലത്തിനു ശേഷം ഇത്രകണ്ട് രൂപയുടെ വിലയിടിഞ്ഞ കലഘട്ടമുണ്ടായിട്ടില്ല. ഇപ്പോള്‍ സര്‍ക്കാരിനു കീഴിലുള്ള വിദേശനാണയ റിസര്‍വ്വ് പത്തുമാസ ഇറക്കുമതിക്കു തികയും; അത് മതിയായ ശേഖരമാണ് എന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. പക്ഷേ ഏപ്രില്‍ മുതല്‍ 14 ബില്യന്‍ ഡോളര്‍ വിറ്റഴിച്ചാണ് രൂപ വില പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. എത്ര നാള്‍ ഇങ്ങനെ ഡോളര്‍ വില്‍ക്കാന്‍ റിസര്‍വ്വ് ബാങ്കിനാകും? ചൈനയും അമേരിക്കയും വ്യാപാരയുദ്ധം ഊര്‍ജ്ജിതമാക്കി. ഇന്നലെ രണ്ടുകൂട്ടരും 34 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിക്കുമേല്‍ 25 ശതമനം ചുങ്കം പ്രഖ്യാപിച്ചു. ലോകം വ്യാപാര യുദ്ധത്തിലേക്കും മാന്ദ്യത്തിലേക്കും നീങ്ങുകയാണെന്ന് വിദഗ്ദര്‍ പറയുന്നു. മോഡി എന്തുചെയ്യാന്‍ പോകുന്നു?

മോഡിയുടെ സകല ബലൂണും കാറ്റുകുത്തിവിട്ട നിലയിലാണ്. സ്വച്ഛ ഭാരത കൂവിയാര്‍ക്കലിന്റെ നിലയെന്താണ്? മോഡിയുടെ സ്വന്തം മണ്ഡലമായ വരാണസി ഇന്ത്യയിലെ ഏറ്റവും മലിനീകൃതമായ 14 നഗരങ്ങളിലൊന്നായി. ഇന്ത്യയെ ശുദ്ധീകരിക്കാനിറങ്ങിയ ഈ വാചാടോപക്കാരന്റെ ഭരണത്തില്‍ സ്ത്രീകളുടെ സുരക്ഷയില്ലായ്മയില്‍ മാത്രമാണ് രാജ്യത്തിന് ഒരു ഒന്നാം സ്ഥാനം കിട്ടിയത്.

പക്ഷേ ഇതിലെല്ലാം മോഡിയെ വിറപ്പിക്കന്നത് കര്‍ഷക രോഷമാണ്. കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവ് കഴിച്ച് 50% ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത മോഡിക്കു കീഴില്‍ കര്‍ഷകര്‍ പതിന്മടങ്ങു തകര്‍ന്നു. രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭങ്ങള്‍ വന്നു. ഒട്ടേറെ കര്‍ഷകരെയും ദരിദ്ര കര്‍ഷകത്തൊഴിലാളികളായ ദളിതരെയും തല്ലിക്കൊന്നു. ഇതിനെല്ലാം ശേഷം തെരഞ്ഞെടുപ്പിനു പോകുമ്പോള്‍ കര്‍ഷകരോഷം തിരിച്ചടിക്കരുത്. അതിനായി കര്‍ഷകര്‍ക്ക് ലാഭം കിട്ടുന്ന നടപടികള്‍ പ്രഖ്യാപിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത്. മന്ത്രം ചൊല്ലല്‍ ഗോവ സര്‍ക്കാര്‍ സൗജന്യമായി പഠിപ്പിക്കന്ന മന്ത്രങ്ങള്‍ ചൊല്ലിയാല്‍ 25% വിളവ് വര്‍ദ്ധിക്കും ആ മന്ത്രം 'മോഡിയായ നമ:, അമിത് ഷായായ നമ:' എന്നാക്കിയാല്‍ വിളവ് 50% വര്‍ദ്ധിക്കുമോ എന്ന് മറ്റു ബിജെപി സര്‍ക്കാരുകള്‍ക്ക് തവളക്കല്യാണത്തിന്റെ കൂടെ ഗവേഷണം നടത്താം.

രണ്ടാമത്തെ നടപടി 17 വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്തി പ്രഖ്യാപിച്ചതാണ്. റാഗിക്കും മറ്റും വന്‍തോതില്‍ താങ്ങുവില ഉയര്‍ത്തി. കര്‍ഷകരെ കബളിപ്പിക്കാന്‍ ഒന്നാന്തരം തട്ടിപ്പ്. ബജ്റക്ക് 97.5 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ താങ്ങുവിലക്ക് കേന്ദ്രമോ സംസ്ഥാനമോ ബജ്റയോ റാഗിയോ സംഭരിക്കില്ല. എങ്കില്‍പ്പിന്നെ താങ്ങുവിലക്കെന്തര്‍ത്ഥം? നമുക്കിട്ട് സര്‍ക്കാര്‍ നല്ല താങ്ങുതാങ്ങിയിരിക്കന്നു.' എന്നറിയാത്ത കര്‍ഷകരുടെ വോട്ട് തട്ടാം. വിലയില്‍ ആകെ നെല്ലും ഗോതമ്പുമാണ് സര്‍ക്കാര്‍ സംഭരിക്കുക. അവര്‍ക്ക്, പക്ഷേ, ഉല്പാദനച്ചെലവായി സര്‍ക്കാര്‍ കണക്കാക്കിയ തുകയില്‍ കുറവാണ് താങ്ങുവില!

സ്വാതന്ത്ര്യദിനത്തില്‍ - ആഗസ്റ്റ് 15 ന് - ഇത്തരം കുറെ ആകാശകുസുമങ്ങള്‍ കൂടി റാലിയില്‍ പ്രഖ്യാപിച്ച ശേഷം കേന്ദ്രതെരഞ്ഞെടുപ്പിലേക്ക് പോകുമെന്നാണിപ്പോള്‍ സൂചനകള്‍. ബാങ്കുകള്‍ തകരുന്നതിനു മുമ്പേ, രൂപ വില ഇനിയും വന്‍തോതില്‍ ഇടിയുന്നതിനു മുമ്പേ, വമ്പന്‍ വാഗ്ദാനങ്ങളുടെ ബലൂണുകള്‍ കാറ്റു നിറച്ച് അന്തരീക്ഷത്തില്‍ പറത്തിവിട്ട് ഒരന്തിമ ശ്രമം നടത്താന്‍ മോഡി ശ്രമിച്ചേക്കാം. നോട്ട് റദ്ദാക്കി കൈക്കലാക്കിയ ഭീമമായ കള്ളപ്പണം ഒഴുക്കി അധികാരം പിടിക്കാനുള്ള തന്ത്രങ്ങളെന്തൊക്കെയാണ് ബി.ജെ.പി-ആര്‍.എസ്സ്.എസ് മൂശയില്‍ വാര്‍ത്തെടുക്കപ്പെടുന്നത്? അതിന്റെ ചില സൂചനകളാണ് നമുക്ക് കിട്ടുന്നത്? 
മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow