Loading Page: ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആറാം സ്ഥാനവും താജ്മഹല്‍ വിഷയത്തിലെ സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശനങ്ങളും

രാഷ്ട്രീയ വിശകലനം

വൈകിവന്ന ഈ ആറാംസ്ഥാനം മോഡിയുടെ മഹാമണ്ടത്തരങ്ങളെയും ദുര്‍ഭരണത്തേയും സാമ്പത്തീക വിവരക്കേടിനെയും മാത്രമാണ് കാണിക്കുന്നത്. ഫ്രാന്‍സിന്റെ GDP 2582 ബില്യണ്‍ ഡോളര്‍. ഇന്ത്യയുടേത് കഴിഞ്ഞവര്‍ഷം 2597 ബില്യനായി ഉയര്‍ന്നുവെന്നാണ് ലോകബാങ്ക് പറയുന്നത്. ഫ്രാന്‍സിലെ ജനസംഘ്യ 6.7 കോടി. ഇന്ത്യയുടേത് 134 കോടി! അതായത് ഇന്ത്യയുടെ ഇരുപതിരിട്ടി വരുമാനം ശരാശരി ഫ്രാന്‍സുകാരനുണ്ട്. ധനിക-ദരിദ്ര അന്തരം ഇന്ത്യയെ അപേക്ഷിച്ച ്‌വളരെക്കുറവും. ഫ്രാന്‍സ് അടങ്ങുന്ന യൂറോപ്പ്യന്‍ യുണിയന്‍ 2008 ലെ ലോകസാമ്പത്തിക പ്രതിസന്ധിക്കുശേഷം വളര്‍ച്ചയില്ലാതെ മുരടിപ്പിലാണ്; ജനസംഖ്യ വളര്‍ച്ചയുമില്ല.

താജ്മഹലിന്റെ സംരക്ഷിക്കല്‍ എന്നത് ഒരു പക്ഷേ ഒരു 'പ്രതീക്ഷയില്ലാത്ത സംഗതിയായിരിക്കാം' എന്ന കഠിന വാക്കുകളോടെ കേന്ദ്രസര്‍ക്കാരിനെയും യു.പി-യിലെ യോഗി സര്‍ക്കാരിനെയും സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. ചുറ്റുപാടുമുള്ള ഫാക്ടറികളില്‍ നിന്നുള്ള പുകപടലങ്ങളിലെ രാസപദാര്‍ത്ഥങ്ങള്‍ താജ്മഹലിനെ നശിപ്പിക്കുന്നതുകൊണ്ട് അതിന്റെ നിശ്ചിത പരിധിയില്‍ ഫാക്ടറി വികസനം പാടില്ല എന്ന് വളരെ മുമ്പേ സുപ്രീം കോടതി വിധിച്ചിരുന്നു. ആ വിധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഇപ്പോഴും അധികാരികള്‍ ഫാക്ടറി വികസനത്തിനനുമതി നല്കുന്നത് സുപ്രീംകോടതിയെ ഞെട്ടിച്ചു.

മോഡിക്കും യോഗിക്കും സുപ്രീംകോടതിയോ ഭരണഘടനയോ എന്തെങ്കിലും വിലയുള്ളതല്ല എന്നത് പുതിയ അറിവാകില്ല. തല്കാലം പരസ്യമായി ഹിന്ദുരാഷ്ട്രം നിലവില്‍ വരാത്തതുകൊണ്ട്, മറ്റുഗത്യന്തരമില്ലെങ്കില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നു വേഷംകെട്ടും തങ്ങള്‍ക്കു പറ്റാത്തതാണെങ്കില്‍ അതിനെ അട്ടിമിറിക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഷാജഹാന്‍ (ഒരു മുസ്ലീം ഭരണാധികാരി) നിര്‍മ്മിച്ചതാണ് എന്നതിനാല്‍ താജ്മഹല്‍ തകര്‍ക്കല്‍ സംഘപരിവാറിന്റെ മുഖ്യലക്ഷ്യമാണ്. അതിനവര്‍ പറ്റിയതെല്ലാം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാണ് ആസുത്രിതമായ അവഗണന.

ഇതിനെതിരായി വന്ന സുപ്രീംകോടതി ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യവും എടുത്തുപറഞ്ഞു. താജ് മഹലിലാകെ വെറും പത്തുലക്ഷം ടൂറിസ്റ്റുകള്‍ വരുമ്പോള്‍ വെറുമൊരു എഞ്ചിനിയറിംഗ് നിര്‍മ്മിതിയായ പാരീസിലെ ഈഫല്‍ ഗോപുരം കാണാന്‍ ഒരു വര്‍ഷം 80 ദശലക്ഷം പേര്‍ പോകുന്നകാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 'നിങ്ങള്‍ക്ക് താജിനെ നശിപ്പിക്കാം, പക്ഷേ അതു നടക്കാന്‍ ജനങ്ങളാഗ്രഹിക്കുന്നില്ല', ജസ്റ്റീസ് മദന്‍.ബി ലോക്കുറൂം ദീപക് മേത്തയും ആഞ്ഞടിച്ചു. (ചീഫ് ജസ്റ്റീസ് മിശ്ര ബഞ്ചിലുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയം)!

ഇതിനെ നേരിടാനാകാതെ സമ്പദ്ഘടനകളില്‍ ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാം സ്ഥാനത്തെത്തിയെന്നും അത് മോഡിയുടെ മഹാനേട്ടമാണെന്നും വന്‍പ്രചരണം സംഘപരിവാര്‍ ഗ്രുപ്പകുള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു നേട്ടമെന്ന നിലയില്‍ ആറാംസ്ഥാന അവകാശവാദം മനോരമയടക്കം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ലോകബാങ്കിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി AFP യാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

വൈകിവന്ന ഈ ആറാംസ്ഥാനം മോഡിയുടെ മഹാമണ്ടത്തരങ്ങളെയും ദുര്‍ഭരണത്തേയും സാമ്പത്തീക വിവരക്കേടിനെയും മാത്രമാണ് കാണിക്കുന്നത്. ഫ്രാന്‍സിന്റെ GDP 2582 ബില്യണ്‍ ഡോളര്‍. ഇന്ത്യയുടേത് കഴിഞ്ഞവര്‍ഷം 2597 ബില്യയനായി ഉയര്‍ന്നുവെന്നാണ് ലോകബാങ്ക് പറയുന്നത്. ഫ്രാന്‍സിലെ ജനസംഘ്യ 6.7 കോടി. ഇന്ത്യയുടേത് 134 കോടി! അതായത് ഇന്ത്യയുടെ ഇരുപതിരിട്ടി വരുമാനം ശരാശരി ഫ്രാന്‍സുകാരനുണ്ട്. ധനിക-ദരിദ്ര അന്തരം ഇന്ത്യയെ അപേക്ഷിച്ച ്‌വളരെക്കുറവും. ഫ്രാന്‍സ് അടങ്ങുന്ന യൂറോപ്പ്യന്‍ യുണിയന്‍ 2008 ലെ ലോകസാമ്പത്തിക പ്രതിസന്ധിക്കുശേഷം വളര്‍ച്ചയില്ലാതെ മുരടിപ്പിലാണ്; ജനസംഖ്യ വളര്‍ച്ചയുമില്ല.

ഇന്ത്യയിലാകട്ടെ, മുതലാളിത്തത്തിന്റെ എല്ലാ കുഴപ്പങ്ങളോടും കൂടിയാണെങ്കിലും ഏറ്റവും വലിയ വളര്‍ച്ച ഇന്ത്യ നേടിയിരുന്നത് 2004 ലെ യു.പി.എ ഭരണകാലത്താണ്. ആദ്യ നാലുവര്‍ഷങ്ങളില്‍ 9 ശതമാനത്തിലേറെ വളര്‍ച്ചനേടി. ലോക സാമ്പത്തികത്തകര്‍ച്ച വന്നപ്പോഴും ഇന്ത്യയുടെ വളര്‍ച്ച അധികമൊന്നും പിന്നോട്ടടിച്ചില്ല. ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ കരുത്തായിരുന്നു മുഖ്യകാരണം. ഇന്ത്യ ചൈനയെ വളര്‍ച്ചയുടെ കാര്യത്തില്‍ പിന്തള്ളിയപ്പോഴായിരുന്നു മോഡിയുടെ അധികാരമേറല്‍. 2004 ലെ നിരക്കില്‍ പോയിരുന്നെങ്കില്‍ ഇതിനകം ഫ്രാന്‍സിനെ മാത്രമല്ല ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ ഇവിടെത്തെ ദാരിദ്ര നിരക്കിലോ പട്ടിണിയിലോ വലിയ വിത്യാസമുണ്ടാക്കുമായിരുന്നില്ലെങ്കിലും കണക്കിലെങ്കിലും അഞ്ചാമതെത്തുമായിരുന്നു.

നോട്ട് നിരോധനവും ജി.എസ്.ടിയും വഴി മോഡി സമ്പദ്ഘടനയെ തകര്‍ത്തു. ബാങ്കുകള്‍ ഔദ്യോഗിക കണക്കുപ്രകാരം 9.5 ലക്ഷം കോടി കിട്ടാക്കടത്തില്‍. സുപ്രീം കോടതി പറഞ്ഞപോലെ താജ്മഹല്‍ കാണാന്‍ 80 ലക്ഷം ടൂറിസ്റ്റുകള്‍ വന്നിരുന്നുവെങ്കില്‍ വളര്‍ച്ച എവിടെയെത്തിയേനെ? പശുവില്പന/കൊല്ലല്‍ നിരോധനം കൊണ്ടു വന്നതുവഴിക്ക് ഇന്ത്യക്ക് പ്രതിവര്‍ഷം 90,000 കോടി നഷ്ടമുണ്ടാകുമെന്നു പറഞ്ഞത് മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ്. (അദ്ദേഹം അടുത്തിടെ രാജി വച്ചു തടിയൂരി). നമുക്ക് ഇങ്ങനെയൊക്കെ മതി! പശുവും ചാണകവുമായി കഴിഞ്ഞുകൂടണം. പറ്റിയാല്‍ ടൂറിസ്റ്റുകളെ ചാണകമഹാത്മ്യം പഠിപ്പിക്കണം. താജ്മഹലും റെഡ്‌ഫോര്‍ട്ടും കുത്തബ് മീനാറുമൊക്കെ തകര്‍ത്തുതാഴെയിടണം. സുപ്രീം കോടതി ഈ രാഷ്ട്രീയത്തൊണ് നിശിതമായി വിമര്‍ശിച്ചത്‌

മിനിഞ്ഞാന്ന് വടക്കന്‍ ജില്ലകളിലാരംഭിച്ച കനത്ത പേമാരി ഇന്നലെ രാവിലെ മ...
കേരളാ പോലീസിന്റെ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യല്‍ നാടകം സോഷ്യല്‍ ഔ...
കണ്ണാടകത്തില്‍ ഞങ്ങള്‍ അധികം പേരൊന്നും അതേക്കുറിച്ച് വളരെയൊന്നും സംസ...
വലിയ പ്രസംഗവീരന്‍ എന്ന പരിവേഷത്തോടെ അധികാരത്തിലേറിയയാളാണ് നരേന്ദ്ര മ...
പൊതു തെരഞ്ഞെടുപ്പിന് വെറും എട്ടു മാസം അവശേഷിക്കുമ്പോള്‍ സമ്പദ്ഘടനയെ...
ഇപ്പോള്‍ കേരളത്തിലെ എല്ലാ വാര്‍ത്താ ചാനലുകളും കേരള ജനതയെ 24 മണിക്കൂറ...
രാജാവും പ്രജകളും പരസ്പരം സ്‌നേഹിച്ചു ജീവിച്ച തിരുവനന്തപുരം!! ശ്രീപദ്...
തമിഴക രാഷ്ടീയത്തിലെ ബാക്കിയായ ഏക അതികായനായ കരുണാനിധി വിടവാങ്ങുമ്പോള്...
മധ്യ തിരുവിതാംകൂറിലെ നായര്‍ മേധാവിത്വ മേഖലകളില്‍ ഒരു പരീക്ഷണം നടക്കു...
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതിപ...
സുല്‍ത്താന്‍ബത്തേരി വഴി വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നി...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത...
ഇത്രമാത്രം ഗുരുതരമായ തെറ്റുകള്‍ വരുത്തിയും, 40 ലക്ഷം പേരെ ഒഴിവാക്കിയ...
ആസ്സാമില്‍ അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും എന്ന തെരഞ്ഞെട...
കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോട...
കുമ്മനത്തെ മിസോറാമിലേക്ക് കെട്ടുകെട്ടിച്ച് രണ്ട് മാസത്തിനു ശേഷം ബി.ജ...
ചേര്‍പ്പ് CNN സ്‌കൂളില്‍ പാദപൂജ നടത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ അന...
ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ ജൂലൈ28ന് തലശ്ശേരിയില്‍ സംഘടിപ്പിച്ച...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow