Loading Page: രാംവിലാസ് പാസ്വാന് പൊടുന്നനെ ദളിത് പ്രേമം ഉദിക്കുമ്പോള്‍

വാര്‍ത്താ വിശകലനം

കഴിഞ്ഞ നാല് വര്‍ഷക്കാലം മോഡി സര്‍ക്കാരില്‍ ഏറ്റവുമധികം അച്ചടക്കത്തോടെ ഭരണം നടത്തിയയാളാണ് രാംവിലാസ് പാസ്വാന്‍. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ദളിതരുടെ പ്രശ്‌നങ്ങള്‍ പൊടുന്നനെ പാസ്വാനെ അലട്ടിത്തുടങ്ങുകയാണ്. SC/ST അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പ്രവര്‍ത്തനക്ഷമത തീര്‍ത്തും ഇല്ലാതാക്കുന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പാസ്വാന്റെ പാര്‍ട്ടിയായ LJP മോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എ. കെ. ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനാക്കിയതിനെയും അവര്‍ വിമര്‍ശിച്ചിരുന്നു. അതിന്റെ അടുത്തപടിയായി കോണ്‍ഗ്രസിനോടും ഈ രണ്ടു കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ പാസ്വാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇവിടെ പാസ്വാന്റെ കളികളുടെ കാപട്യം ആര്‍ക്കും വ്യക്തമാണ്. ദളിതര്‍ക്കെതിരെ രാജ്യത്താകമാനം നടന്ന സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമങ്ങള്‍, നോട്ട് നിരോധനം കൂലിപ്പണിക്കാരായ ദളിതര്‍ക്ക് ഉണ്ടാക്കിയ തൊഴില്‍ വരുമാന നഷ്ടങ്ങള്‍, പശു വില്പന നിരോധനം തുകല്‍ വ്യവസായത്തെ തകര്‍ത്ത് ദളിതരുടെ പട്ടിണി പതിന്മടങ്ങാക്കിയത് തടങ്ങിയ കാര്യങ്ങളൊന്നും പാസ്വാന്‍ ഇതേവരെ കണ്ടിരുന്നില്ല.

അതുള്ളപ്പോഴും ഇപ്പോള്‍ പാസ്വാന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതു തന്നെയാണ്. Sc/ST വിഭാഗങ്ങള്‍ നേരിടുന്ന സവണ്ണ ജാതികളുടെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങള്‍ മോഡി ഭരണത്തിനു കീഴില്‍ വളരെ രൂക്ഷമായിരിക്കുകയാണ്. അതിനെതിരെ കേസു കൊടുത്താല്‍ ഒരു ഉന്നത പോലീസുദ്യോസ്ഥന്‍ പരിശോധിച്ച് കഴമ്പുണ്ടെങ്കില്‍ മാത്രം കേസ്സെടുത്താല്‍ മതി എന്ന വിധിന്യായം സവര്‍ണ്ണ മേധാവിത്വ ശക്തികളുടെ മുഷ്‌ക്, അവരുടെ അക്രമോത്സുകത എന്നിവയെ പതിന്മടങ്ങ് വളര്‍ത്തൂം. അതിന് ഉടനടി ഗോയലിന് നല്കിയ പ്രതിഫലം സുപ്രീം കോടതി ജഡ്ജിമാരെ സവര്‍ണ്ണ പക്ഷപാതിത്വം പ്രദര്‍ശിപ്പിക്കാന്‍ ആഹ്വാനം ചെയ്യലില്‍ കുറഞ്ഞ ഒന്നല്ല. ഇക്കാര്യങ്ങള്‍ രാജ്യവ്യാപകമായി ശക്തമായി ഉയര്‍ത്താന്‍ രാജ്യത്തെങ്ങുമുള്ള ദളിത് ബുദ്ധിജീവികളും സംഘടനകളും മുന്നോട്ടുവരേണ്ടതുണ്ട്.

കേരളത്തിലെ ദളിത് ബുദ്ധിജീവികള്‍ ഇത്തരം വിഷയങ്ങള്‍ കണ്ടതായി കാണുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്.

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow