Loading Page: ദളിത് - മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റും റെയ്ഡും: മോഡി സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു

വാര്‍ത്താ വിശകലനം

മറ്റൊരു സംസ്ഥാനത്ത് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വേട്ടയാടേണ്ട ആളെ അയാള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസിനെ അറിയിക്കാതെ പൊടുന്നനെ അറസ്റ്റു ചെയ്യുന്ന ഗുണ്ടായിസത്തിന്റെയും തട്ടിക്കൊണ്ടു പോകലിന്റെയും രീതിയാണ് മോഡി നിരന്തരം ഉപയോഗിക്കുന്നത്. ഇസ്‌റത്ത് ജഹാന്‍ - പ്രാണേഷ് കുമാര്‍ പിള്ള കേസില്‍ നാമത് ആദ്യം കണ്ടു. അന്ന് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അടുത്തിടെ വി.എച്ച്.പി നേതാവും ഇപ്പോള്‍ കടുത്ത മോഡി വിരുദ്ധനുമായ പ്രവീണ്‍ തൊഗാഡിയയെ തട്ടിക്കൊണ്ടുപോകാന്‍ രാജസ്ഥാന്‍ പോലീസാണെത്തിയത്. പത്തു മിനിറ്റ് വൈകിയെങ്കില്‍ താന്‍ കൊല്ലപ്പെട്ടേനെ എന്നാണ് തൊഗാഡിയ പറഞ്ഞത്. ഇപ്പോള്‍ ഭീമ-കോറേഗാവ് സംഭവത്തെ ഇത്തരം വേട്ടക്ക് മറയാക്കുന്നത് വേണ്ടി വന്നാല്‍ അധികാരം പിടിക്കാന്‍ തനി സ്വേച്ഛാധിപത്യം നടപ്പാക്കുമെന്നതിനു തെളിവാണ്. രാജ്യം അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായ ഭീഷണി നേരിടുന്നു എന്ന അരുന്ധതി റോയിയുടെ വാക്കുകള്‍ ഒട്ടും അതിശയോക്തിയല്ല.

ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു കൊണ്ട് മറാഠ സംഘടനകള്‍ വലിയ അക്രമമഴിച്ചുവിട്ടത് രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. അത് അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ കടുത്ത ദളിത് രോഷം ഉരുണ്ടുകൂടാനും അധികാരം നഷ്ടപ്പെടാനും ഇടയാക്കിയേക്കും എന്നു ഭയപ്പെടുന്ന സംഘപരിവാര്‍, ആ സംഭവത്തെത്തന്നെ വളച്ചൊടിച്ച് കേസെടുത്ത് അന്വേഷണം നടത്തുകയും ചില മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തും അവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്തും മോഡിക്കെതിരായ വധ ഗൂഡാലോചന പുറത്തു വന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു. ഡല്‍ഹിക്കാരനായ റോണോ വില്‍സന്‍ എന്ന ആക്ടിവിസ്റ്റിന്റെ കംപ്യൂട്ടറില്‍ നിന്ന് 'കോണ്‍ഗ്രസ് ഇടനിലക്കാരനായ ജിഗ്‌നേഷ് മേവാനിക്ക് പണം നല്കുക, അയാള്‍ മാവോയിസ്റ്റുകള്‍ക്ക് പണവും ആയുധങ്ങളും നല്കുക' എന്ന ഗൂഡാലോചനയുടെ വ്യക്തമായ ലിഖിതരൂപം പിടിച്ചെടുത്തു എന്നാണ് കൊട്ടിഘോഷിച്ചത്. റോണോ വില്‍സന്‍ അര്‍ബന്‍ മാവോയിസ്റ്റ് ആണെന്നാണ് കണ്ടെത്തല്‍. പ്രഥമദൃഷ്ട്ര്യാ ഒരാളും വിശ്വസിക്കാന്‍ ഇടയില്ലാത്ത ഈ കഥക്കു ശേഷം ഒരിടവേള കഴിഞ്ഞാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും കവികളും ആക്ടിവിസ്റ്റുകളുമായവരെ ഇന്നലെ റെയ്ഡ് ചെയ്യുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസത്തെ വാര്‍ത്തകള്‍ സംഘപരിവാറിന് സുഖകരമായിരുന്നില്ല. ലോകം ആദരിക്കുന്ന ഇന്ത്യന്‍ നോബല്‍ ജേതാവ് അമര്‍ത്യ സെന്‍ എന്തുവില കൊടുത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ മോഡിയെ താഴെയിറക്കാന്‍ ഒന്നിക്കണമെന്നു പറഞ്ഞു. വെറും 31 ശതമാനം വോട്ടോടെ മോഡി തെരഞ്ഞെടുക്കപ്പെട്ട സ്ഥിതി ഇനിയാവര്‍ത്തിക്കരുത് എന്നദ്ദേഹം മുന്നറിയിപ്പു നല്കി. രാജ്യത്ത് മോഡിയുടെ ഫാസിസ്റ്റു ഭരണത്തെ താഴെയിറക്കല്‍ എത്രമാത്രം അടിയന്തിര പ്രാധാന്യമുള്ളതായിരിക്കുന്നു എന്ന അദേഹത്തിന്റെ പ്രസ്താവന രാജ്യത്തിനകത്തെന്ന പോലെ വിദേശത്തും അനുരണനങ്ങളുണ്ടാക്കും.

ഇതിന്റെ പിറ്റേന്നാണ് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചുകൂട്ടിയ 41 പാര്‍ട്ടികളില്‍ 25-ഉം അതിനെ പിന്താങ്ങിയില്ല എന്നു പറയാമെങ്കിലും ഇന്നത്തെ സ്ഥിതിയില്‍ ഈ 16 പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ കൃത്രിമം കാണിക്കാതെ BJP ക്ക് ഭൂരിപക്ഷം കിട്ടില്ല എന്നുറപ്പാണ്.

ഈ പൊതു സാഹചര്യത്തില്‍ മോഡി സര്‍ക്കാരിന്റെ ദളിത്-ആദിവാസി വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ദളിത്‌രോഷം കൂടി സ്വതന്ത്രമായി വളരാനനുവദിച്ചാല്‍ അധികാരം കിട്ടുന്ന പ്രശ്‌നമേയില്ല. അത് മനസ്സിലാക്കി ദളിത് ബുദ്ധിജീവികളെ വിരട്ടുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റുകളും റെയ്ഡുകളും എന്നു കരുതേണ്ടിയിരിക്കുന്നു.

ഈ അറസ്റ്റുകളും റെയ്ഡുകളും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനടക്കം എതിരായായ ഭീഷണി കൂടിയാണ്. രാജ്യത്ത് വലിയ പ്രതിഷേധമൊന്നും ഉയര്‍ന്നു വരുന്നില്ലെങ്കില്‍ ഈ കേസില്‍പ്പെടുത്തി ജിഗ്‌നഷ് മേവാനിയെ മാത്രമല്ല, രാഹുല്‍ ഗാന്ധിയെയും അറസ്റ്റു ചെയ്യില്ലെന്ന് കരുതാനാവില്ല.

മറ്റൊരു സംസ്ഥാനത്ത് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വേട്ടയാടേണ്ട ആളെ അയാള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസിനെ അറിയിക്കാതെ പൊടുന്നനെ അറസ്റ്റു ചെയ്യുന്ന ഗുണ്ടായിസത്തിന്റെയും തട്ടിക്കൊണ്ടു പോകലിന്റെയും രീതിയാണ് മോഡി നിരന്തരം ഉപയോഗിക്കുന്നത്. ഇസ്‌റത്ത് ജഹാന്‍ - പ്രാണേഷ് കുമാര്‍ പിള്ള കേസില്‍ നാമത് ആദ്യം കണ്ടു. അന്ന് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അടുത്തിടെ വി.എച്ച്.പി നേതാവും ഇപ്പോള്‍ കടുത്ത മോഡി വിരുദ്ധനുമായ പ്രവീണ്‍ തൊഗാഡിയയെ തട്ടിക്കൊണ്ടുപോകാന്‍ രാജസ്ഥാന്‍ പോലീസാണെത്തിയത്. പത്തു മിനിറ്റ് വൈകിയെങ്കില്‍ താന്‍ കൊല്ലപ്പെട്ടേനെ എന്നാണ് തൊഗാഡിയ പറഞ്ഞത്. ഇപ്പോള്‍ ഭീമ-കോറേഗാവ് സംഭവത്തെ ഇത്തരം വേട്ടക്ക് മറയാക്കുന്നത് വേണ്ടി വന്നാല്‍ അധികാരം പിടിക്കാന്‍ തനി സ്വേച്ഛാധിപത്യം നടപ്പാക്കുമെന്നതിനു തെളിവാണ്. രാജ്യം അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമായ ഭീഷണി നേരിടുന്നു എന്ന അരുന്ധതി റോയിയുടെ വാക്കുകള്‍ ഒട്ടും അതിശയോക്തിയല്ല. ഇന്ത്യയില്‍ ഒരു ഭരണഘടനാനുസൃതമായ ജനാധിപത്യ ഭരണം വേണമന്നാഗ്രഹിക്കുന്ന സകലരും ഒന്നിച്ച് പ്രതിഷേധിക്കേണ്ട സമയമാണിത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും ഇടതുപക്ഷ ശക്തികളും സാഹചര്യത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

മുസ്സോളിനിക്കു നേരെ നടന്ന വധശ്രമത്തിന്റെ പേരിലാണ് ഇറ്റലിയില്‍ സമ്പൂര്‍ണ ഫാസിസം നടപ്പാക്കിയതെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ബുദ്ധിജീവികളെയും തടവറകളിലടച്ചതെന്നും നാം മറന്നു കൂടാ.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
വരുന്ന 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടകളടപ്പിക...
ഒരു പക്ഷേ, ഒരു ഹര്‍ത്താലിന്റെ പേരില്‍ കേരളത്തില്‍ ആസൂത്രിതമായി ഏറ്റവ...
ശബരിമലയില്‍ ദര്‍ശനത്തിനു വന്ന ഓരോ യുവതികളായ ഭക്തരെയും തടഞ്ഞ് തിരിച്ച...
ഒറ്റത്തവണ മൂന്ന് തലാക്ക് ചൊല്ലി മുസ്ലിം പുരുഷന്മാര്‍ ഭാര്യയെ ഉപേക്ഷി...
ശബരിമലയിലെ ആചാര-വിശ്വാസങ്ങളുടെ പേരിലുള്ള തട്ടിപ്പും, രാഷ്ട്രീയ പിത്ത...
താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നല്കിയ വാഗ്ദാനം പാലിക്കുന്നു...
സൊറാബുദ്ദീന്‍ ഷേക്ക് ഏറ്റുമുട്ടല്‍ക്കൊല കേസില്‍ മുംബൈയിലെ സി.ബി.ഐ കോ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow