Loading Page: മോഡിയുടെ ഊതി വീര്‍പ്പിച്ച ജി.ഡി.പി വളര്‍ച്ചയും സമ്പദ് ഘടനയുടെ യഥാര്‍ത്ഥ നിലയും

രാഷ്ട്രീയ വിശകലനം

പി.ജെ. ബേബി

സ്റ്റീല്‍ മേഖല, ടെലകോം മേഖല എന്നിവയുടെ തകര്‍ച്ചയാണ് ബാങ്കുകളുടെ കിട്ടാക്കടം പത്ത് ലക്ഷം കോടിക്കടുത്തെത്തിച്ചത്. ഇപ്പാള്‍ എണ്ണ വില വര്‍ദ്ധനവോടെ വിമാനക്കമ്പനികള്‍ വന്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നു. ചെറിയ ഇന്ധനവിലയുള്ള വിദേശ വിമാനക്കമ്പനികളോട് മത്സരിച്ച് പിടിച്ചു നില്‍ക്കണമെന്നതിനാല്‍ വിമാനക്കൂലി ഭീമമായി കൂട്ടാനാകില്ല. ഇന്ത്യയില്‍ ഇന്ധനവില അനുദിനം ഉയരുന്നു. അപ്പോള്‍ നഷ്ടം പെരുകുകയാണ്. അത് മുന്നോട്ടു പോയാല്‍ ബാങ്കുകള്‍ക്ക് മറ്റൊരു രണ്ട്-മൂന്ന് ലക്ഷം കോടി കടം കൂടി വരുത്തിവച്ചുകൊണ്ട് വിമാനക്കമ്പനികള്‍ പൊളിയും.

തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വളര്‍ന്നുവെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏതാണ്ടൊരു രണ്ടു വര്‍ഷം മുമ്പ് മോഡി നടത്തിയ നോട്ട് നിരോധനത്തിന്റെ സമ്പൂര്‍ണ്ണ പരാജയം ഔദ്യാഗികമായിത്തന്നെ ശരിവച്ചു കൊണ്ട് റിസര്‍വ്വ് ബാങ്ക്, റദ്ദാക്കിയതിന്റെ 99.3 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന കണക്കു പുറത്തു വിട്ടു.

ആ സാഹചര്യത്തില്‍, നോട്ട് നിരോധനം വന്‍വിജയമായി, അതു കൊണ്ടാണ് ഇപ്പോള്‍ ജി.ഡി.പി യില്‍ കണ്ണഞ്ചിക്കുന്ന വളര്‍ച്ചയുണ്ടായത് എന്ന് സംഘപരിവാറിന്റെ എണ്ണമറ്റ വാട്‌സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരണം നടത്താനായി മന:പൂര്‍വം ഊതിപ്പെരുപ്പിച്ച കണക്കാണിതെന്ന് ന്യായമായും അനുമാനിക്കാം.

ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ വില കുത്തനെ ഇടിയുകയാണ്. അധികാരത്തിലേറുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ്സിന്റെ വിലയും രൂപയുടെ വിലയും ഇടിയുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ് എന്ന് പരിഹസിച്ചയാളാണ് മോഡി. ഇന്ന് അതോര്‍മ്മിക്കാന്‍ അദ്ദേഹം ഇന്ന് ഇഷ്ടപ്പെടില്ല.

ഇന്ത്യന്‍ രൂപയുടെ വില ഇടിയുന്നു എന്നു മാത്രമല്ല നാമറിയേണ്ടത്. മറിച്ച്, അത് ഈ വര്‍ഷം ഏറ്റവുമധികം വിലയിടിവ് നേരിട്ട മൂന്നാം ലോകരാജ്യ കറന്‍സിയാണ് എന്നുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ രൂപയുടെ വിലയിടിയുന്നത്?

1. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വഷളാവുകയാണ് എന്നു മനസ്സിലാക്കി വിദേശനിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്മാറുന്നു.

2. ഇറക്കുമതിക്കാര്‍ ഇനിയും രൂപവിലയിടിയുമെന്നു ഭയപ്പെട്ട് ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നു.

വില പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഭീമമായ തോതില്‍ വിദേശ നാണയ റിസര്‍വില്‍ നിന്നും ഡോളര്‍ വിറ്റഴിക്കുന്നുണ്ട്. എന്നിട്ടും രൂപ വിലയിടിയുന്നുവെങ്കില്‍ അതിനര്‍ത്ഥം ഇപ്പറഞ്ഞ 8.2 ശതമാനം ജി.ഡി.പി വളര്‍ച്ച എന്ന കഥ കാര്യവിവരമുള്ള ഒരാളും അംഗീകരിക്കുന്നില്ല എന്നാണ്.

ജി.ഡി പി വളര്‍ച്ചാ കഥയെ കാറ്റു കുത്തി വിടുന്ന മറ്റു വസ്തുതകളുമുണ്ട്. ആഗസ്റ്റില്‍ ജി.എസ്.ടി വരുമാനം 3000 കോടി കുറഞ്ഞ് 93000 കോടിയായി. ജി.ഡി.പി വര്‍ദ്ധിച്ചാല്‍ സ്വാഭാവികമായും നികുതി വരുമാനം ഉയരണം. അല്ലെങ്കില്‍ വന്‍ നികുതി വെട്ടിപ്പ് നടക്കണം. തന്റെ ഭരണത്തില്‍ നികുതി വെട്ടിപ്പ് വളര്‍ന്ന് വന്‍തോതില്‍ കള്ളപ്പണ രൂപീകരണം നടക്കുകയാണ് എന്ന് മോഡി സമ്മതിക്കുമെന്നു തോന്നുന്നില്ല.

കാര്‍ഷിക മേഖല എട്ടു ശതമാനം കണ്ടു വളര്‍ന്നു എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം നോട്ട് നിരോധനം കാരണം കാര്‍ഷിക മേഖല വളരെ പിന്നോട്ടടി നേരിട്ടിരുന്നു. എങ്കില്‍പ്പോലും, ഇക്കൊല്ലത്തെ ഖാരിഫ് വിളകൊയ്യുന്നതിനു മുമ്പേ ഈ കണ്ണഞ്ചിക്കുന്ന വളര്‍ച്ച എന്ന കഥ ഒരാളും വിശ്വസിക്കില്ല. അത്ര വലിയ വളര്‍ച്ച ഉണ്ടായെങ്കില്‍ രാജ്യത്താകെ കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിലിറങ്ങാന്‍ കാരണമെന്തെന്ന് മോഡിയും സര്‍ക്കാരും വിശദീകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി ഭീകരമായി വര്‍ദ്ധിക്കുകയാണ്. രൂപ വിലയിടിവ് അതിനൊരു കാരണമാണ്. ഭീമമായ വിദേശ വ്യാപാരക്കമ്മി സമ്പദ്ഘടനയുടെ അനാരോഗ്യത്തെ കാണിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതമായി വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്മാറുന്നു. അത് രൂപ വിലയിടിവിനാക്കം കൂട്ടുന്നു.

സമ്പദ്ഘടനയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടുന്ന മറ്റു പല കാര്യങ്ങളുമുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം പത്തുലക്ഷം കോടിക്കു ചുറ്റും കറങ്ങുന്നു. അതിന്റെ ഉത്തരവാദിത്തം മുന്‍.യു.പി എ സര്‍ക്കാരില്‍ ചാര്‍ത്താനാണ് മോഡിയുടെ പാഴ് ശ്രമം. തങ്ങളുടെ കാലത്തെ ലോണുകള്‍ പ്രശ്‌നമായെങ്കില്‍ നിങ്ങളെന്തിനത് പുതുക്കിക്കൊടുത്തു എന്ന് ചിദംബരം ചോദിക്കുന്നു. അതിന് മറുപടി പറയാന്‍ മോഡി തയ്യാറാകില്ല. കാരണം, സത്യസന്ധമായി പറയാന്‍ ഒരു മറുപടിയുമില്ല.

കഴിഞ്ഞ പാദത്തില്‍ ഇന്ത്യയുടെ കയറ്റുമതിയിലെ മുഖ്യ ഇനമായ ജെംസ് ആന്റ് ജൂവലറി അഞ്ചു ശതമാനമിടിഞ്ഞു. അതൊക്കെയാണ് ജി.എസ്.ടി കുറയാന്‍ കാരണം. എന്നിട്ടും ജി.ഡി.പി വര്‍ദ്ധിച്ചുവത്രെ.

മറ്റൊരു അസ്വസ്തതയുണ്ടാക്കുന്ന ഘടകം ബാങ്കുനിക്ഷേപത്തിലെ ഇടിവാണ്. നിക്ഷേപങ്ങളിലേക്ക് നീങ്ങിയ ഡിസ്‌പോസബിള്‍ വരുമാനത്തിന്റെ വെറും 2.9 ശതമാനമേ 2018 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക്കളിലെത്തിയുള്ളു. 6.3 ശതമാനത്തില്‍ നിന്നാണ് ഈ കുത്തനെയുള്ള വീഴ്ച. ബാങ്കുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമിടിയുന്നു.

ചുരുക്കത്തില്‍ ദിനംപ്രതി ഇടിയുന്ന രൂപ ദിനം പ്രതി ഉയരുന്ന പെട്രോള്‍-ഡീസല്‍-പാചക വാതക വിലയിലേക്ക് നയിക്കുന്നു. അത് വലിയ വിലക്കയറ്റത്തിനിടയാക്കുന്നു.

സ്റ്റീല്‍ മേഖല, ടെലകോം മേഖല എന്നിവയുടെ തകര്‍ച്ചയാണ് ബാങ്കുകളുടെ കിട്ടാക്കടം പത്ത് ലക്ഷം കോടിക്കടുത്തെത്തിച്ചത്. ഇപ്പാള്‍ എണ്ണ വില വര്‍ദ്ധനവോടെ വിമാനക്കമ്പനികള്‍ വന്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നു. ചെറിയ ഇന്ധനവിലയുള്ള വിദേശ വിമാനക്കമ്പനികളോട് മത്സരിച്ച് പിടിച്ചു നില്‍ക്കണമെന്നതിനാല്‍ വിമാനക്കൂലി ഭീമമായി കൂട്ടാനാകില്ല. ഇന്ത്യയില്‍ ഇന്ധനവില അനുദിനം ഉയരുന്നു. അപ്പോള്‍ നഷ്ടം പെരുകുകയാണ്. അത് മുന്നോട്ടു പോയാല്‍ ബാങ്കുകള്‍ക്ക് മറ്റൊരു രണ്ട്-മൂന്ന് ലക്ഷം കോടി കടം കൂടി വരുത്തിവച്ചുകൊണ്ട് വിമാനക്കമ്പനികള്‍ പൊളിയും .

സമ്പദ്ഘടന അനുദിനം പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നീങ്ങുമ്പോള്‍ വെറും കള്ളക്കണക്കവതരിപ്പിക്കലേ രക്ഷയുള്ളു എന്ന സ്ഥിതി മോഡി ഭരണത്തിന്റെ നേട്ടമോ കോട്ടമോ?

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow