Loading Page: അഖിലേന്ത്യാബന്ദും ബി.ജെ പി യുടെ '50 കൊല്ല'ഭരണ ലക്ഷ്യവും

അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതും സകല പ്രതിപക്ഷ പാര്‍ട്ടികളും, ചില NDA കക്ഷികളും പിന്തുണച്ചതുമായ ഭാരത് ബന്ദ് കോണ്‍ഗ്രസിനെപ്പോലും അമ്പരപ്പിക്കുന്ന വിധം വമ്പന്‍ വിജയമായിത്തീന്നു.

അത് രാജ്യത്തെങ്ങും അലയടിക്കുന്ന ജനരോഷത്തിന്റെ പ്രതിഫലനമാകുമെന്ന ധാരണ കിട്ടിയ ബി.ജെ.പി ഇന്നലെത്തന്നെ മറു കരുനീക്കം പ്‌ളാനിട്ടു. അങ്ങനെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ 'അജയ് ഭാരത് അടല്‍ ഭാരത് 'എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ തീരുമാനിച്ചത്. കൂടെ, ഇനി 50 കൊല്ലം ഇന്ത്യ ഭരിക്കുക ബി.ജെ.പിയാണെന്നും തട്ടിവിട്ടു. തങ്ങളുടെ അണികള്‍ ബന്ദിന്റെ വിജയ വാര്‍ത്ത വായിച്ച് അസ്വസ്ഥരാകാതിരിക്കാന്‍ രണ്ട് ഡോസ് പ്രതിരോധ മരുന്ന്

'അച്ഛാദിന്‍ 'പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോഡിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍' അച്ഛാ ദിന്‍ ആ ഗയാ' എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ പറ്റുന്നില്ല. ഇന്നും പെട്രോള്‍-ഡീസല്‍ വില കുത്തനെ കൂട്ടിക്കൊണ്ട് 'സമരം ഞങ്ങള്‍ക്ക് പുല്ലാണ്' എന്ന് അഭിനയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഉള്ളില്‍ വല്ലാത്ത ആന്തലാണ്. അതാണ് അടലിനെ പൊക്കിപ്പിടിക്കാം എന്ന തീരുമാനം.'അജയ് ഭാരത് നമോ ഭാരത് 'എന്നോ, 'അജയ് ഭാരത് നരേന്ദ്ര ഭാരത്' എന്നോ മുദ്രാവാക്യം വക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ഈ അടല്‍ജി എന്നാണ് മോഡിക്ക് പ്രിയങ്കരനായത്? അടല്‍ജിയുടെ ആറു കൊല്ലഭരണമടക്കം കഴിഞ്ഞ 69 വര്‍ഷക്കാലം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അടിഞ്ഞുകൂടിയ അഴുക്ക് മാറ്റാനാണ് താന്‍ നോട്ട് നിരോധിച്ചത് എന്നല്ലേ ആ കാലത്ത് നിരന്തരം വിളിച്ചു കൂകിയത്?

അന്ന് നെഹ്‌റു, ശാസ്ത്രി, ഇന്ദിര, മൊറാര്‍ജി, രാജീവ്, ഗൗഡ, ഗുജ്റാള്‍ എന്നിവര്‍ ദുഷ്ടുകള്‍ അടിഞ്ഞുകൂടാന്‍ അനുവദിച്ചവരും ഒരേയൊരു മോഡി മാത്രം' അത് ധീരമായി തൂത്തു മാറ്റാനുള്ള 56 ഇഞ്ച് നെഞ്ചളവും ധൈര്യവു'മുള്ളവനുമായിരുന്നു. ഇപ്പോള്‍ 56 ഇഞ്ച് എങ്ങനെയാണ് കാറ്റു പോയ ബലൂണായിത്തീര്‍ന്ന് ബലൂണില്‍ അടല്‍ജിക്കാറ്റ് നിറക്കേണ്ടി വരുന്നത്?

ഇന്ന് രൂപ വില 72.31 - പണ്ട് രൂപക്കും കോണ്‍ഗ്രസിനും വിലയിടിയല്‍ മത്സരം നടക്കുന്നതിന്റെ ഒരു റണ്ണിംഗ് കമന്ററി മോഡി നടത്തിയിരുന്നു. ഇന്നതൊന്നുവീണ്ടും കേള്‍ക്കാന്‍ ദയവുണ്ടാകുമോ? മോഡിക്കാണോ രൂപക്കാണോ തെരഞ്ഞെടുപ്പാക്കുമ്പോഴേക്കും കൂടുതല്‍ വിലയിടിയുക എന്നറിയാന്‍ ഇന്ത്യ കാതോര്‍ത്തിരിക്കുന്നു. ഇന്നത്തെ സമര വിജയം മോഡിയുടെയും ഷായുടെയും നട്ടെല്ലിലൂടെ ഒരിടിമിന്നല്‍ പായിച്ചിരിക്കും.

അടല്‍ ഭാരത് മാറ്റി തനിവര്‍ഗ്ഗീയ അക്രോശങ്ങള്‍ പുറത്തെടുക്കാന്‍ ഇനിയും സമയമുണ്ട്. വരും ദിവസങ്ങളില്‍ രൂപ വില 100-ലേക്കടുത്താല്‍ വമ്പിച്ചൊരു വര്‍ഗ്ഗീയ പോര്‍വിളിക്കായി നാം ജാഗ്രതയോടെ കാതോര്‍ത്തിരിക്കണമെന്നു തോന്നുന്നു.

ഈ കുറിപ്പെഴുതുമ്പോള്‍ തുലാമാസ പൂജക്ക് നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശന...
മോഹന്‍ലാല്‍ A.M.M.A യുടെ പ്രസിഡന്റായ ശേഷം തങ്ങളെ ചര്‍ച്ചക്ക് വിളിച്ച...
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ...
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണ...
'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍...
തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ ത...
സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ കേളത്തിലെ കമ്യണിസ്റ്റ് എന്നവകാശപ്പെടുന്ന...
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോട...
കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്...
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി...
കന്യാസ്ത്രീകള്‍ ഫ്രാങ്കോ ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് തെരുവില്‍...
അനുദിനം പെട്രോളിയം വില വര്‍ദ്ധിപ്പിക്കുന്ന മോഡി സര്‍ക്കാര്‍ നയത്തിന...
കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമ...
ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ഇന്നലെ സുപ്...
തൊട്ടു കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 8.2 ശതമാനം വ...
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രമാണ് ജാലിയന്‍വാല...
ഭീമാ-കോറേഗാവ് ദളിത് കൂട്ടായ്മക്കെതിരെ സംഘപരിവാര്‍ പിന്നില്‍ നിന്നു ക...
കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow