Loading Page: ലോകത്ത് ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം ഇന്ത്യ: മോഡിയുടെ അഭിമാന നേട്ടം ചൂണ്ടിക്കാട്ടി ലോക ബാങ്ക്

വാര്‍ത്താ വിശകലനം

2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു കൊണ്ടാണ് പ്രധാന മന്ത്രി നരേന്ദ്രമോഡി 330 സീറ്റ് നേടി അധികാരത്തിലേറിയത്. അതിലേത് വാഗ്ദാനമാണ് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഉതകിയത് എന്നതില്‍ ഇതേ വരെ ഒരു പഠനവും നടന്നതായി അറിവില്ല. വിദേശത്തുള്ള കള്ളപ്പണം പിടിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം ഇടും, പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ വീതം സൃഷ്ടിക്കും, കര്‍ഷകരുടെ വരുമാനം 2019-ല്‍ ഇരട്ടിയാക്കും, പെട്രോള്‍ വില 50 രൂപയാക്കും എന്നീ നാലു വാഗ്ദാനങ്ങള്‍ തീര്‍ച്ചയായും ദരിദ്രരെയും ഇടത്തരക്കാരെയും നന്നായി സ്വാധീനിച്ചിരുന്നു എന്നത് നിസ്സംശയം. മൊത്തത്തില്‍ അച്ഛാ ദിന്‍ കടന്നു വരും എന്നത് ക്യാച്ച് വേര്‍ഡാക്കി.

ഇതില്‍ ഒരു വാഗ്ദാനത്തിന്റെ കാര്യത്തിലും കൂടുതല്‍ സ്ഥിതിഗതികള്‍ വഷളാക്കിയെന്നല്ലാതെ ഒരല്പമെങ്കിലും മെച്ചമുണ്ടാക്കാന്‍ മോഡിക്കു കഴിഞ്ഞില്ല. നോട്ട് നിരോധനമെന്ന മഹാ മണ്ടത്തരത്തിന്റെ കാലത്തും പോലും മോഡിയെ സംരക്ഷിച്ചിരുന്ന ലോകബാങ്ക് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി അറിയിച്ചിരിക്കുന്നു.

30 കോടി ദരിദ്രര്‍ എന്ന നിലയില്‍ ആ ഒന്നാം സ്ഥാനം അടുത്തൊന്നും ഇന്ത്യ കൈവിടില്ലെന്നും അഞ്ചു വര്‍ഷം കൊണ്ട് മോഡി ഉറപ്പാക്കി. ഇന്ത്യക്കു പുറകില്‍ നില്ക്കുന്ന നൈജീരിയയും റിപ്പബ്‌ളിക് ഓഫ് കോംഗോയും കടുത്ത ആഭ്യന്തര യുദ്ധത്തിലും വര്‍ഗീയ-ഗോത്ര ഏറ്റുമുട്ടലുകളും കാരണമാണ് പട്ടിണിയില്‍ മുന്നിലെത്തുന്നതെങ്കില്‍ ഇവിടെ മോഡി സര്‍ക്കാര്‍ കൃത്യമായ വര്‍ഗീയ വിഭജന പദ്ധതികളിലൂടെയാണ് ദാരിദ്യം വളര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്. നോട്ട് നിരോധനം പശുക്കച്ചവട നിരോധനം എന്നിവ വര്‍ഗീയ ലക്ഷ്യങ്ങളോടെ നടപ്പാക്കി ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ജീവിതം കഷ്ടാല്‍ കഷ്ടതരമാക്കി. മറ്റാര്‍ക്കെങ്കിലും ഒരു ഗുണവും ചെയ്യാതെ . പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കാതെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയാണ് മോഡിയുടെ വര്‍ഗീയ ഭരണ കാലത്ത് നടന്നത്.

നോട്ട് നിരോധനം ദശകോടിക്കണക്കിന് മനുഷ്യര്‍ക്ക് മൂന്നു-നാലു മാസത്തേക്ക് തൊഴില്‍ നശിപ്പിച്ചുവെങ്കില്‍ അതിനേക്കാള്‍ കടുത്ത ജനദ്രോഹമാണ് പശു കച്ചവട നിരോധനവും പശു ഗുണ്ടകളുടെ അഴിഞ്ഞാട്ടവുമുണ്ടാക്കിയത്. 900000 കോടിയുടെ തുകല്‍ ബിസിനസ് തകര്‍ന്നു എന്നു പറഞ്ഞാല്‍ സംഗതിയുടെ ഗുരുതരാവസ്ഥ ഒരാള്‍ക്കും പിടി കിട്ടില്ല. ചത്ത പശുക്കളുടെയും എരുമകളുടെയും തോലുരിച്ചു വിറ്റ് കഷ്ടിച്ച് ഉപജീവനം കഴിച്ചിരുന്ന ഏറ്റവും താഴ്ന്ന ദളിത് ജാതികളാണ് പൊടുന്നനെ തൊഴിലില്ലായ്മയിലേക്കെടുത്തെറിയപ്പെട്ടത്. ഇപ്പോള്‍ ആ പശു തീവ്രവാദം 22 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ ഗ്രാമീണ സമ്പദ്ഘടനക്ക് ഏറ്റവും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. വയസ്സാകുമ്പോള്‍ ആട്ടിയോടിക്കപ്പെടുന്ന കന്നുകാലികള്‍ കാരണം വിളകള്‍ വലിയ ഭീഷണി നേരിടുന്നു. അതിനു പരിഹാരമായി നാട്ടിലുടനീളം ഗോശാലകള്‍ സ്ഥാപിക്കുമ്പോള്‍ ദാരിദ്യം പരിഹരിക്കാനും വിദ്യാഭ്യാസവും ആരോഗ്യവും നല്കാനും ചെലവാക്കേണ്ട ഭീമമായ തുക ഒരു ഗുണവും ആര്‍ക്കുമില്ലാതെ നഷ്ടമാകുന്നു. അത് രാജ്യത്തെ ഏറ്റവും പട്ടിണിക്കാരുള്ള ഒരു സംസ്ഥാനത്ത്? എന്തിനു വേണ്ടി? നാഗ്പൂരിലെ സംഘപരിവാര്‍ നേതൃത്വം വച്ചു പുലര്‍ത്തുന്ന അറു പഴഞ്ചന്‍ ബ്രാഹ്മണാധിപത്യ നിലപാടുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രം.

മോഡി സമകാലീനലോകം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാകുമ്പോള്‍ വെറും വീമ്പടികള്‍ വിശ്വസിച്ച് ഒരു മരമണ്ടനെ അധികാരത്തിലേറ്റിയാല്‍ ഒരു രാജ്യത്തിനെന്തു സംഭവിക്കും എന്നു നമുക്ക് മനസ്സിലാകുന്നു. പക്ഷേ അതിനേക്കാള്‍ പ്രധാനപാഠം മറ്റൊന്നാണ്. ആറെസ്സെസിന്റ അറുപിന്തിരിപ്പന്‍ അജണ്ട ഇന്ത്യ പോലൊരു രാജ്യത്ത് എന്തു ഫലങ്ങളാണുണ്ടാക്കി എന്നതാണത്.

ഇനിയൊരു ആറെസ്സെസ് നോമിനിയെ ഇന്ത്യ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം നല്കി അധികാരത്തിലേറ്റിയാല്‍ എന്നു സംഭവിക്കുമെന്നതിന് ഒരു സൂ റ്റാണ്ട് കാലത്തേക്ക് ഇന്ത്യക്ക് പാഠമാണ് മോഡിയുടെ അഞ്ചു വര്‍ഷം.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow