Loading Page: ദളിത് പീഡനത്തില്‍ മോഡി ഭരണത്തിന്റെ റിക്കാര്‍ഡ്

രാഷ്ട്രീയ വിശകലനം

മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ വിവരക്കേടും അഹങ്കാരവും, സംഘപരിവാറിന്റെ ബ്രാഹ്മണാധിപത്യ അജണ്ടയും ചേര്‍ന്ന് തകര്‍ക്കാത്തതായി ഒരു മേഖലയും ബാക്കിയില്ല. എങ്കിലും ഏറ്റവുമധികം തകര്‍ച്ച നേരിട്ട രണ്ടു വിഭാഗങ്ങള്‍ കര്‍ഷകരും ദളിതരുമാണ്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഭൂരഹിതരോ നാമമാത്രമവുടമകളോ ആയ ദളിത് കര്‍ഷകത്തൊഴിലാളികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് കാണുമ്പോള്‍ ഒരു ജനവിഭാഗമെന്ന നിലയില്‍ ഏറ്റവും തകര്‍ച്ചയിലേക്കും ദാരിദ്യത്തിലേക്കും എടുത്തെറിയപ്പെട്ടത് ദളിതരാണ്.

ദളിതരെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ ദ്രോഹിച്ചാല്‍ അത് സവര്‍ണ്ണരെ സുഖിപ്പിക്കുമെന്ന ധാരണയോടെയാണ് മോഡി ഭരണം തുടങ്ങിയതു തന്നെ. ബി.ജെ.പി വന്‍വിജയം നേടിയ ശേഷം മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യ മന്ത്രിയായ ഹരിയാനയില്‍ രണ്ടു ദളിത് പിഞ്ചു കുഞ്ഞുങ്ങള്‍ ജീവനോടെ പെട്രോളൊഴിച്ച് ചുട്ടെരിക്കപ്പെട്ട സംഭവമുണ്ടായി. അതേക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍കരസേനാ മേധാവി കൂടെയായ ആദ്യന്തര സഹമന്ത്രി വി.കെ സിങ്ങ് പ്രതികരിച്ചത് ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന് സര്‍ക്കാരെങ്ങനെ ഉത്തരവാദികളാകും എന്നാണ് അന്നത് വലിയ ചര്‍ച്ചാ വിഷയമായി. പിന്നീടാണ് ബന്ദാരു ദത്താത്രേയ എം.പിയും സ്മൃതി ഇറാനി എന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും ചേര്‍ന്ന് V C യെ ഒക്കെ ഉപയോഗിച്ചു നടത്തിയ വേട്ടയില്‍ രോഹിത് വെമുല എന്നേക്കുമായി ഇല്ലാതാക്കപ്പെട്ടത്.

തൊട്ടു പിന്നാലെ യു.പി.യിലെ ഷബ്ബിര്‍പൂര്‍ കലാപങ്ങള്‍ വന്നു. അംബേദ്ക്കര്‍ ദിനത്തിന്റെ പേരില്‍ മുസ്ലിം പ്രദേശത്തുകൂടെ ഒരു റാലി നടത്തി വര്‍ഗീയ ലഹളനടത്തുകയെന്ന ബി.ജെപി നേതാവിന്റെ പദ്ധതിയെ ഭീം ആര്‍മിയുടെ മുന്‍ കൈയില്‍ ദളിതര്‍ പരാജയപ്പെടുത്തിയതോടെ അവര്‍ക്കെതിരെ ക്ഷത്രിയരെ ഇളക്കിവിടുകയും ലഹളയുടെ പേരില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറെ തുറുങ്കിലടക്കുകയും ചെയ്തു.

2017 നവംബര്‍ 8-ന് നോട്ടു നിരോധനം വന്നു. അന്നു രാത്രി മുതല്‍ 500-ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ആരുമുപയോഗിക്കാന്‍ പാടില്ല എന്ന മോഡിയുടെ തിട്ടൂരം സകല അസംഘടിതമേഖലയെയും സ്തംഭിപ്പിച്ചു. അതേറ്റവുമധികം ബാധിച്ചത് കാര്‍ഷിക-കണ്‍സ്ട്രക്ഷന്‍-തുകല്‍ മേഖലകളില്‍ കൂലിപ്പണിക്കാരായ ദളിതരെയും ആദിവാസികളെയുമാണ്. സ്വന്തമായ സമ്പാദ്യമൊന്നുമില്ലാത്ത വലിയൊരു വിഭാഗം തൊഴിലാളികള്‍ പൊടുന്നനെ കൊടും ദാരിദ്ര്യത്തിലേക്കെടുത്തെറിയപ്പെട്ടു. ആദിവാസികള്‍ക്ക് 40-50 കിമി ഒക്കെ അകലെയുള്ള ബാങ്ക് ശാഖകളില്‍ പോയി ക്യൂ നിന്ന് പണം മാറ്റിയെടുക്കാന്‍ കഴിഞ്ഞതുമില്ല. ചെക്ക് ബുക്കും ബാങ്ക് ബാലന്‍സുമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ ജീവിതം ദുരിതക്കയത്തിലാക്കിയ ആ നടപടി ഒരു തരത്തിലും കള്ളപ്പണക്കാരെ ബാധിച്ചില്ല എന്ന് പിന്നീട് തെളിഞ്ഞു.

നോട്ട് നിരോധനത്തിന്റെ തൊട്ടുപിന്നാലെ പശുക്കച്ചവട നിരോധനം വന്നു. കറവ വറ്റിയ പശുക്കളെ വില്‍ക്കാനോ മാംസത്തിനായി കൊല്ലാനോ കഴിയാതായതോടെ തുകല്‍ ബിസിനസ് സമ്പൂര്‍ണമായി തകര്‍ന്നു. ഇന്ത്യയില്‍ 90000 കോടി രൂപയുടെ ബിസിനസായിരുന്നു അത്. അത് തര്‍ന്നതോടെ ഈ മേഖലയില്‍ തൊഴില്‍ തേടിയിരുന്ന ദളിതര്‍ പൂര്‍ണമായും തൊഴില്‍ രാഹിത്യത്തിലേക്ക് നീങ്ങി. ഉനയില്‍ പശുത്തോലുരിച്ചു എന്നു പറഞ്ഞ് ദളിത് യുവാക്കളെ പിടികൂടി ദീകരമായി തല്ലിച്ചതക്കുന്ന ദൃശ്യം നാമെല്ലാം കണ്ടു. മോഡിയുടെ അഞ്ചു വര്‍ഷ ഭരണത്തിന്റെ ഒരടിക്കുറിപ്പായിരുന്നു ആ ദൃശ്യം.

ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് SC/ST അതിക്രമം തടയല്‍ നിയമം സുപ്രീം കോടതി ബഞ്ച് പല്ലില്ലാത്ത ഒന്നാക്കി മാറ്റാനുള്ള വിധി പുറപ്പെടുവിച്ചപോള്‍ അതും ആസ്വദിക്കുകയായിരുന്നു മോഡി സര്‍ക്കാര്‍. ഒടുവില്‍ വന്‍ പ്രതിഷേധത്തിനു മുന്നില്‍ അതിനെ മറികടക്കാന്‍ കേന്ദ്രത്തിന് നടപടിയെടുക്കേണ്ടി വന്നത് RSS ന് ഒട്ടുമിഷ്ടപ്പെട്ടില്ല. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഹിന്ദി ബല്‍റ്റില്‍ തോറ്റതിന്കാരണം SC /ST അതിക്രമം തടയല്‍ ബില്‍ കൊണ്ടുവന്നതിനോട് സവര്‍ണര്‍ക്കുള്ള വെറുപ്പാണെന്നാണ് ആറെസ്സെസ് പ്രചരിപ്പിച്ചത്.

സംഘ പരിവാറിന്‍ ദളിതരോടുള്ള സമീപനത്തിന്റെ രത്‌നച്ചുരുക്കമാണ് ഭീമ- കോറേ ഗാവ് കേസ്. അവിടെ ഒത്തുകൂടിയ ദളിതര്‍ക്കെതിരെ ആക്രമമഴിച്ചുവിടാനും ഒരാളെ കൊല്ലാനും സവര്‍ണ സംഘടനകള്‍ക്കൊത്താശ ചെയ്ത സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കള്ളം പറഞ്ഞു കൊണ്ട് രാജ്യവ്യാപകമായി അര്‍ബന്‍ നക്‌സല്‍ എന്നു പറഞ്ഞ് അറസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നു.

മഹാരാഷ്ട്രയിലാണ് RSS ആസ്ഥാനമെന്നും അവിടെ ഒരു ബ്രാഹ്മണനായ ദേവേന്ദ്രഫഡ് നാവിസ് നടത്തുന്നതാണ് ബിജെപിക്ക് മാതൃകാ ഭരണമെന്നും കാണണം. ദളിതരുടെ സമ്മേളനത്തെ ആക്രമിച്ചതു പോരാഞ്ഞ് അവരുടെ നേതാക്കളെ രാജ്യദ്രോഹികളും മോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടവരുമാക്കി എന്നേക്കുമായി തുറുങ്കിലടക്കാനുമാണ് ശ്രമം. രാജ്യം മുഴുവനറിയപ്പെടുന്ന ദളിത് ബുദ്ധിജീവി കാഞ്ച ഐലയ്യ സംഘപരിവാറിന്റെ വേട്ടക്കിരയാവുകയുണ്ടായി. ഇപ്പാള്‍ മറ്റൊരു പ്രമുഖ ദളിത് ബുദ്ധിജീവിയായ ആനന്ദ് ടെല്‍ടുംബ് ഡെയെ ഉന്നം വച്ചിരിക്കുന്നു.

രാജ്യത്തുടനീളം മോഡി ഭരണത്തില്‍ ദളിത് സ്ത്രീകള്‍ക്ക് നേരെ ബലാല്‍സംഗങ്ങളും കൊലയും അക്രമണങ്ങളും നിരവധിയാണ്. അവര്‍ അമ്പലത്തില്‍ കയറിയതിനും മറ്റും തല്ലിക്കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ടായി. സവര്‍ണ പക്ഷത്ത് ശക്തമായണിനിരന്ന മോഡി സര്‍ക്കാര്‍ ഒടുവില്‍ 15%സവര്‍ണക്കായി 10 ശതമാനം മുന്നാക്ക സംവരണം മണിക്കൂര്‍ വച്ച് പാസാക്കിയെടുത്തപ്പോള്‍ അത് കൃത്യമായി അതിന്റെ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു.

തങ്ങളുടെ അതിജീവനവും മുന്നാട്ടു പോക്കും ഉറപ്പാക്കാന്‍ ദളിതര്‍ രാംദാസ് അതാവാലെ, ഉദിത് രാജ്, രാംവിലാസ് പാസ്വാന്‍ തുടങ്ങി ടി.വി-ബാബു നീലകണുന്‍ പ്രഭൃതികള്‍ വരെയുള്ള വഞ്ചകരായ നേതാക്കളെ തള്ളിക്കളഞ്ഞ് മോഡി ഭരണത്തെ തൂത്തെറിയാന്‍ ഒറ്റക്കെട്ടായി രംഗത്തു വരുമോ? അത്തരമൊരു രാഷ്ട്രീയ നീക്കമാണ് ഇന്ത്യയിന്ന് ആഗ്രഹിക്കുന്നത്.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow