Loading Page: തെരഞ്ഞെടുപ്പ് പ്രമാണിച്ചൊരു ഭീകരവാദവിരുദ്ധ യുദ്ധം?

രാഷ്ട്രീയ വിശകലനം

പുല്‍വാമക്കു ശേഷം സുരക്ഷാ വീഴ്ച ആരുമേറ്റെടുത്തില്ല. പകരം നടന്നത് വര്‍ഗ്ഗീയമായി രാജ്യ സ്‌നേഹം ആളിക്കത്തിച്ച് കാശ്മീരികള്‍ക്കെതിരായ ആക്രമണങ്ങളും ആഹ്വാനങ്ങളുമായിരുന്നു. കാശ്മീരികളുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് അവരെ പാഠം പഠിപ്പിക്കാന്‍ സംഘപരിവാര്‍ നേതാവ് നടത്തിയ ആഹ്വാനം രാജ്യദ്രോഹമല്ലെന്നു മാത്രമല്ല, വലിയ വീരകൃത്യവുമാണ്! കേന്ദ്രത്തിലെ പ്രമുഖനായ ക്യാബിനറ്റ് മന്ത്രി പാക്കിസ്ഥാനു വെള്ളം കൊടുക്കരുതെന്നാഹ്വാനം ചെയ്തു.

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയതോടെ നരേന്ദ്ര മോഡിയും സംഘപരിവാറും ഭരണം നിലനിര്‍ത്താനായി രണ്ടു വഴികളിലൊന്നു തെരഞ്ഞെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചു. 1) അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്തെങ്ങും വര്‍ഗീയ ലഹളകളും മുസ്ലിം വിരോധമാളിക്കത്തിക്കലും. 2) പാക്കിസ്ഥാനുമായി ഒരു യുദ്ധവും രാജ്യസ്‌നേഹത്തിന്റെ ആളിക്കത്തിക്കലും, വിമര്‍ശകരെ മുഴുവന്‍ രാജ്യദ്രോഹ ചാപ്പ കുത്തലും.

ആദ്യത്തെ ദിശയില്‍ കുറെ നീക്കങ്ങള്‍ ഡിസംബര്‍ അവസാനത്തിലും ജനുവരിയിലും നടന്നെങ്കിലും അതൊന്നും ഗുണകരമാകില്ലെന്ന് കണ്ട് ഉപേക്ഷിച്ച മട്ടാണ്.

അടുത്ത ആരും പ്രതീക്ഷിച്ച ഓപ്ഷന്‍ ഇപ്പോള്‍ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതിര്‍ത്തിക്കപ്പുറം കടന്ന് ആക്രമിച്ച് പാക്കിസ്ഥാനെ മര്യാദ പഠിപ്പിക്കാന്‍ ധീരത കാട്ടിയ 56 ഇഞ്ച് പ്രധാനമന്ത്രി അഥവാ ചൗക്കീദാര്‍. എന്തു നയത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരും പാക്ക് ഏജന്റുമാര്‍, രാജ്യദ്രോഹികള്‍.

പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ 250 കിലോ RDXമായി സിആര്‍പിഎഫ് ജവാന്മാരുടെ കോണ്‍വോയിയിലേക്ക് ഇടിച്ചു കയറി ചാവേര്‍ സ്‌ഫോടനം നടത്തിയെന്നും 40 ജവാന്മാര്‍ മരിച്ചെന്നും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റെന്നും നമ്മോട് പറഞ്ഞിട്ട് കുറച്ചു ദിവസമായി. ആദ്യ ദിനങ്ങള്‍ ഭീകരന്‍മാര്‍ക്കും പാക്കിസ്ഥാനുമെതിരായ രോഷപ്രകടനത്തിന്റെയും പോര്‍വിളികളുടെയും ദിനങ്ങളായിരുന്നു. അതിനിടയില്‍ 250 കിലോ RDX ഇല്ല, 25 കിലോയേ ഉള്ളു എന്നതിലേക്കെത്തി.

അതിന്റെ പ്രതികരണമോ മറുപടിയോ ആയി നമ്മുടെ 12 മിറാഷ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനിലെ ദീകരവാദി താവളത്തില്‍ കൃത്യമായി ആയിരം കിലോ ബോംബിട്ടു, 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് നമ്മോട് പറയപ്പെട്ടിരിക്കുന്നു. ആക്രമണ വിവരം ആദ്യം നിഷേധിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ ശക്തിയായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതായത് രണ്ടണുവായുധ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതിയുണ്ടായിരിക്കുന്നു. സ്വാഭാവികമായും രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ മുഴുവന്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അണിനിരക്കണമെന്ന ആഹ്വാനം മുഴങ്ങുകയാണ്. അത് അടുത്ത തെരഞ്ഞെടുപ്പു വരെ നീട്ടിക്കൊണ്ടു പോയാല്‍ തെരഞ്ഞെടുപ്പു വിജയം ഉറപ്പെന്നാണ് പ്രവചനം.

ഈ ദീകരവിരുദ്ധ പോരാട്ട കഥയിലേക്ക് വരുമ്പോള്‍ ഇന്ന് സുപ്രധാന ചോദ്യം പുല്‍വാമ എന്തു കൊണ്ട് സംഭവിച്ചു എന്നു തന്നെയാണ്. അതിലേക്ക് നയിച്ച വികൃത രാഷ്ട്രീയം മാറ്റി നിര്‍ത്തിയാലും സൈനിക പരാജയം (പരാജയമാണെങ്കില്‍) ശരിക്കും പുറത്തു വരികയായിരുന്നു. CRPF ആയതു കൊണ്ട് ആധുനിക റഡാര്‍ സംവിധാനങ്ങളോ ബൈനോക്കുലറുകളോ ഒന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നു സമ്മതിച്ചു കൊടുക്കാം. എന്നാലും വെറും കണ്ണ് എന്ന രണ്ടെണ്ണം വീതം സകല ജവാന്മാരുടെയും മുഖത്തുണ്ടായിരുന്നില്ലേ? ഇത്തരത്തില്‍ കടന്നു വരുന്ന ഒരു വാഹനത്തെ നൂറു മീറ്ററകലെ വെച്ച് തകര്‍ത്തു കളയാന്‍ പറ്റുന്ന അധങ്ങളൊന്നുമില്ലാതെ വെറും ലാത്തിയുമായാണോ ആ പാവം ജവാന്മാര്‍ കാശ്മീരിലെ ഇന്നത്തെ സാഹചര്യത്തിലും യാത്ര ചെയ്തത്?

തീര്‍ച്ചയായും ജവാന്മാര്‍ മരിച്ച് മൃതദേഹങ്ങള്‍ വീടുകളിലെത്തിയിട്ടുണ്ട്. പക്ഷേ സൈനിക ദൃഷ്ട്ര്യാ ഇത്തരമൊരു ചാവേറാക്രമണം സാധ്യമല്ല. സൈനിക നീക്കത്തിന്റെ വഴിയിലുള്ള സകല സംശയാസ്പദ ചലനങ്ങളെയും ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് നടപടിയെടുക്കുന്നുവെങ്കില്‍ ഒരു ചാവേറിന്റെ വാഹനത്തിന് എങ്ങനെ സൈനികര്‍ക്കിടയില്‍ എത്തിച്ചേരാനാകും? ചോദ്യത്തിന് മറുപടിയില്ല.

പുല്‍വാമക്കു ശേഷം സുരക്ഷാ വീഴ്ച ആരുമേറ്റെടുത്തില്ല. പകരം നടന്നത് വര്‍ഗ്ഗീയമായി രാജ്യ സ്‌നേഹം ആളിക്കത്തിച്ച് കാശ്മീരികള്‍ക്കെതിരായ ആക്രമണങ്ങളും ആഹ്വാനങ്ങളുമായിരുന്നു. കാശ്മീരികളുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് അവരെ പാഠം പഠിപ്പിക്കാന്‍ സംഘപരിവാര്‍ നേതാവ് നടത്തിയ ആഹ്വാനം രാജ്യദ്രോഹമല്ലെന്നു മാത്രമല്ല, വലിയ വീരകൃത്യവുമാണ്! കേന്ദ്രത്തിലെ പ്രമുഖനായ ക്യാബിനറ്റ് മന്ത്രി പാക്കിസ്ഥാനു വെള്ളം കൊടുക്കരുതെന്നാഹ്വാനം ചെയ്തു. കാശ്മീരി ജനതയെ അന്യവല്‍ക്കരിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് കാത്തുവ പെണ്‍കുട്ടികളുടെ ഭീകര കൊലയാളികളെ രക്ഷിക്കാന്‍ സംഘപരിവാര്‍ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ ആളുകളെ അണിനിരത്തിയതാണ്.

സൈനികമായി ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നായിട്ടും പുല്‍വാമ സംഭവത്തെക്കുറിച്ച് ഗൗരവത്തോടെ യാതൊരന്വേഷണവും നടക്കുന്നില്ല. അതിനര്‍ത്ഥം, രാഷ്ട്രീയമായി അത് ഭരണ നേതൃത്വത്തിനാവശ്യമായിരുന്നുവെന്നാണ്.

അതിന്റെ തുടര്‍ച്ചയായ ഇപ്പോഴത്തെ 'ചുട്ട മറുപടി 'യുടെ യാഥാര്‍ത്ഥ്യം കുറെയെങ്കിലും പുറത്തു വരാന്‍ ദിവസങ്ങളെടുക്കും. അതു വരെ കൃത്യം മുന്നൂറു പേരുടെ തലയില്‍ത്തന്നെ ബോംബിടാന്‍ അവര്‍ നിരന്നു നിന്നു പാക്ക് വ്യോമസേനയിലെ സകലരും ബിരിയാണി തിന്നുന്ന നേരത്താണ് നാമാഞ്ഞടിച്ചത് എന്ന ഉശിരന്‍'രാജ്യ സ്‌നേഹ' കഥ ഏറ്റുപറയാതിരിക്കാനേ നമുക്കാവൂ.

ആ കഥയേറ്റു പിടിച്ച് ഇസ്ലാമാബാദില്‍ ഉടന്‍ അണുബോംബിടണം, അതിന്റെ റേഡിയേഷനും മറ്റും ഇന്ത്യനതിര്‍ത്ഥി വരെയേ എത്തൂ, പടിഞ്ഞാറോട്ടത് അമേരിക്ക വരെ വ്യാപിച്ചോളും എന്നൊക്കെ തട്ടി വിടുന്ന രാജ്യസ്‌നേഹ ആത്മഹത്യാ വാദികള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഒന്നു മാത്രമേ സംശയമുള്ളു.

ദീകരവാദത്തെ തകര്‍ക്കല്‍ ഇത്രഎളുപ്പമാണെങ്കില്‍ എന്തുകൊണ്ട് മോഡി ഈ നടപടി ഈ ഭരണത്തിന്റെ അവസാന മണിക്കൂറിലേക്ക് മാറ്റിവച്ചു? എന്തിന് ഭീകരവാദ കേന്ദ്രത്തില്‍ ബോംബിടുന്നതിനു പകരം നോട്ടു നിരോധിച്ച് ഇതാണ് ഭീകരവാദത്തെ നേരിടാനുള്ള ബ്രഹ്മാസ്ത്രം എന്ന് നമ്മോട് പറഞ്ഞു?

ഈ ചോദ്യങ്ങള്‍ക്ക് മുഖ്യ ചൗക്കീദാര്‍ മറുപടി പറയുമോ?

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow