Loading Page: Analysis

നോട്ടു നിരോധനം: ഒടുവില്‍ മോഡിയും അസാധുവാകുന്നു

ഒപ്പീനിയന്‍

പി.ജെ.ബേബി

കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്മ നിരക്കുകള്‍ പുറത്തു വന്നു. ഇന്ത്യയിലെ >

Read more ...

നമ്പിക്കു വേണ്ടി ഇടതുപക്ഷം വക്കാലത്തുമായി ഇറങ്ങുമ്പോള്‍

രാഷ്ട്രീയ വിശകലനം

ചാരക്കേസ് സിബിഐ മനപ്പൂര്‍വം ഒതുക്കിയെന്നുറച്ചു വിശ്വസിച്ചിരുന്ന ഇ.കെ. നായനാര്‍ 1996-ല്‍ അധികാരത്തില്‍ വന്ന ശേഷംആ കേസ് പുനരന്വേഷിക്കാന്‍ പറ്റാവുന്ന ശ്രമങ്ങളെല്ലാം നടത്തി. അന്ന് ആ സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന TP സെന്‍കുമാറിനെ അന്വേഷണം ഏല്പിച്ചു. അതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ ചോദ്യം ചെയ്യല്‍ ടേപ്പ് കേട്ട ശേഷം ഹൈക്കോടതി കേസ് പുനരന്വേഷണം നടക്കട്ടെ എന്നു വിധിച്ചു. അതിനെതിരെ സുപ്രിം കോടതിയില്‍പ്പോയ സി.ബിഐ ക്കനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. അതിനാകെ കാരണം പറഞ്ഞത് പുനരന്വേഷണം നടത്തുന്നത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യതയെ ബാധിക്കും എന്നാണ്.

ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീയ താല്പര്യങ്ങളോടെ പ്രഖ്യാപിച്ചതാണെന്നത് ആര്‍ക്കും >

Read more ...

രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് നല്കുന്ന ദുസ്സൂചനകള്‍

രാഷ്ട്രീയ വിശകലനം

രാകേഷ്

രഹനക്കെതിരെ മതനിന്ദാക്കറ്റത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത വിവരം കേരളമാകെ ചര്‍ച്ചയായിട്ടും അത് നിയമപരമായി ശരിയോ എന്ന് സര്‍ക്കാരിന്റെ നിയമവകുപ്പും ചീഫ് സെക്രട്ടറിയുമൊന്നും അന്വേഷിച്ചില്ല. രഹനയുടെ ആ ചിത്രത്തില്‍ കാലു കാണിച്ചത് ഗുരുതരമായ മതനിന്ദയായെങ്കില്‍ ഭരണഘടനയിലെയോ ഐപിസിയിലെയോ ഏതുവകുപ്പ് പ്രകാരമാണ് അത് മതനിന്ദയാകുക?

പാക്കിസ്ഥാനിലെ ആസിയാ ബീബിയുടെ കേസിലെന്ന പോലെ മതഭ്രാന്തര്‍ മതനിന്ദ നടത്തിയെന്നു പറഞ്ഞാല്‍ പോലീസ് കേസെടുത്തോളാം, കോടതി വധശിക്ഷ വിധിച്ചോളണം എന്നതാണോ കേരളത്തിലെ അപ്രഖ്യാപിത നിയമം? അതാണോ പിണറായി സര്‍ക്കാരിന്റെ നവോത്ഥാനം?

ശബരിമലയില്‍ കയറാന്‍ പോയി നടപ്പന്തല്‍ വരെ പോലീസ് സംരക്ഷണത്തില്‍ എത്തിയതോടെയാണ് ഇപ്പോഴത്തെ ശബരിമല തര്‍ക്കത്തില്‍ രഹന >

Read more ...

നോട്ട് നിരോധനം രണ്ടാം വാര്‍ഷികത്തില്‍ ഇന്ത്യ നേരിടുന്നത്...

രാഷ്ട്രീയ വിശകലനം

പി.ജെ. ബേബി

നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. ജനങ്ങള്‍ക്കാകെ ദുരിതം >

Read more ...

മോഡി ഭരണം ഇന്ത്യന്‍ സമ്പദ്ഘടനയോട് ചെയ്തത്: 'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി '

ഒപ്പീനിയന്‍

പി.ജെ.ബേബി

വളര്‍ച്ചയില്‍ ചൈനയെ മറികടക്കാവുന്ന അവസരം ഇന്ത്യക്കു കൈവന്നു. എണ്ണ വില ബാരലിന് 150 ആയിരുന്നിടത്തു നിന്ന് 32 ലേക്കിടിഞ്ഞു. പക്ഷേ, തന്റെ ഏറാന്‍ മൂളിയാകില്ലെന്നുറപ്പായ രഘുറാം രാജനെ പറഞ്ഞു വിട്ടും സകല തട്ടിപ്പിനും കൂട്ട് നില്‍ക്കുമെന്നുറപ്പുള്ള ജെയ്റ്റിലിയെ ധനമന്ത്രിയാക്കിയും മോഡി പ്രശ്‌നങ്ങള്‍ സ്വയം വഷളാക്കി.  ...  കോര്‍പ്പറേറ്റുകളുടെ വന്‍കടങ്ങളുടെ തിരിച്ചടവ് മോണിട്ടര്‍ ചെയ്തതേയില്ല. കടം കുടിശ്ശികയാക്കിയ കുത്തകകളെ നിയമ നടപടിക്ക് വിധേയമാക്കാന്‍ ശ്രമിച്ച ബാങ്ക് മേധാവികളെ വേട്ടയാടി. സമ്പദ്ഘടന തളരുകയും ആദ്യകാല വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടപ്പാകുന്നില്ല എന്ന വന്ന് അവയുടെ തിളക്കം കുറയുകയും ചെയ്തപ്പോഴാണ് നോട്ട് നിരോധനം എന്ന മഹാ മണ്ടത്തരവുമായി മോഡി എടുത്തു ചാടിയത്.

'ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി ' - മലയാളനോരമ പത്രത്തില്‍ തോമസ് ഡൊമിനിക്ക് റിപ്പോര്‍ട്ട് ചെയ്ത >

Read more ...

യാഥാസ്ഥിതികരുടെ ഉറഞ്ഞു തുള്ളുലുകളും സുപ്രീം കോടതി വിധികളും

രാഷ്ട്രീയ വിശകലനം

1991-ലെ ഹൈക്കോടതി വിധിയിലാണ് ആര്‍ത്തവകാല സ്ത്രീകള്‍ ശബരിമലയില്‍ നിരോധിക്കപ്പെട്ടത്. അതിനു മുമ്പ് സിനിമയിലെ നൃത്ത രംഗങ്ങള്‍ വരെ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. 80 കളുടെ രണ്ടാം പകുതി മുതല്‍ രാമജന്മഭൂമിയുടെ പേരില്‍ കേരളത്തില്‍ സംഘപരിവാര്‍ വളര്‍ത്തിയെടുത്ത ഹിന്ദു പൊതുബോധത്തിന്നുസരിച്ച് ഭരണഘടനയെ തള്ളി ഹൈക്കോടതിയിലെ ചില പ്രത്യേക ജഡ്ജിമാരുടെ ബഞ്ചില്‍ നിന്ന് വിധി നേടി! വോട്ടിനു വേണ്ടി ഇടതുപക്ഷമടക്കം വിശ്വാസത്തിന്റെ അലംഘ്യത കൊട്ടിഘോഷിക്കാന്‍ മത്സരിച്ചു!!

തന്റെ ഭരണകാലത്ത് ഇന്ന് വന്ന ഭരണഘടനാ പ്രശ്‌നങ്ങളെല്ലാം കേള്‍ക്കാന്‍ താന്‍ അദ്ധ്യക്ഷനായതും മറ്റു മുതിര്‍ന്ന നാലു >

Read more ...

ബാര്‍ കോഴക്കേസ് വിധിയുടെ യഥാര്‍ത്ഥ വിധി നിര്‍ണ്ണയങ്ങള്‍

വാര്‍ത്താ വിശകലനം
കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് പൂട്ടിക്കെട്ടിക്കൊണ്ടുള്ള കോടതി തീരുമാനവും പോലീസിനെതിരായ രൂക്ഷ വിമര്‍ശനവും ഇന്ന് >

Read more ...

പ്രളയത്തിന് ഒരു മാസം: നവകേരളം എങ്ങനെ?

രാഷ്ട്രീയ വിശകലനം

ഇത്ര വലിയ നാശനഷ്ടവും ജീവഹാനിയുടെ ഭീഷണിയുമുയര്‍ത്തിയ പ്രളയത്തില്‍ അതിനെ രൂക്ഷമാക്കിയ കാരണങ്ങള്‍, ഇനി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, എന്നിവയെക്കുറിച്ച് ഒരു പഠനം പോലുമില്ല. ഡാം മാനേജ്‌മെന്റ്, മുന്നറിയിപ്പു സംവിധാനം എന്നിവയുടെ കാര്യത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നു. അതു കൊണ്ട് ആ മേഖലകളില്‍ സര്‍വ്വതും നൂറു ശതമാനം ശരിയായിരുന്നു, ഒരന്വേഷണവും വേണ്ട എന്നങ്ങു തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യം? യുവജനങ്ങള്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ രംഗത്തിറങ്ങിയും മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വച്ചും സകലരെയും രക്ഷിച്ചു. അത് മാതൃകാപരമാണ്. അതു കൊണ്ട് സര്‍ക്കാര്‍-ദുരന്തനിവാരണ സേന പ്രവര്‍ത്തനം എത്രകണ്ട് കാര്യക്ഷമമായി, വല്ലതും പഠിക്കാനോ തിരുത്താനോ ഉണ്ടോ എന്നതൊന്നും അന്വേഷിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാടില്ല!

കേരളം കണ്ട മഹാപ്രളയത്തിന് ഒരു മാസമെത്തുന്നു. ആഗസ്റ്റ് 17-ഓടെയാണ് ഏറ്റവുമധികം പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. ഒരു >

Read more ...

ബിഷപ്പ് ഫ്രാങ്കോക്ക് കേരള പോലീസ് ഒരുക്കുന്ന സംരക്ഷണ കവചം

രാഷ്ട്രീയ വിശകലനം

കേരളത്തിലെ നിസ്വരുടെ, അവശരുടെ, ചൂഷിതരുടെ, പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്കി വളര്‍ന്നു വന്ന്, കേരളത്തിലെ അറു പിന്തിരിപ്പന്‍ കത്തോലിക്കാ സഭയുടെ വിമോചന സമരാഭാസത്തിലൂടെ ഒരിക്കല്‍ അധികാരത്തില്‍ നിന്ന് പോകേണ്ടിവന്ന കമ്യൂണിസ്റ്റുകാരുടെ ഒരു സര്‍ക്കാര്‍ അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കത്തോലിക്കാ സഭയെ പേടിച്ച് തങ്ങളുടെ മുഴുവന്‍ സല്‍പ്പേരും അടിയറ വച്ച് ബലാല്‍സംഗവീരന്റെ സംരക്ഷകനാകുന്നു.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീ പീഡന പരാതി കൊടുത്തിട്ട് മൂന്നു മാസത്തിലേറെയായി. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന സകല കാര്യങ്ങള്‍ക്കും തെളിവുകള്‍ കിട്ടിയെന്ന് മാധ്യമങ്ങളിലൂടെ പോലീസ് വാര്‍ത്ത കൊടുക്കാന്‍ തുടങ്ങിയിട്ടും മൂന്നു മാസത്തോളമായി. ഫ്രാങ്കോയുടെ സകല വാദങ്ങളും തട്ടിപ്പാണെന്നും തെളിഞ്ഞെന്ന് പോലീസ് പറയുന്നു. ഇത്രയായിട്ടും അറസ്റ്റു മാത്രം നടക്കുന്നില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം ( September 8 ) ഒരു ചരിത്ര നിമിഷമാണ്.  രണ്ടു വിധത്തില്‍. 1 >

Read more ...

കൊട്ടിയൂര്‍ പീഡനക്കേസ് - ഫാ: റോബിന്‍ ഒരു ചെറിയ മീനല്ല

രാഷ്ട്രീയ വിശകലനം

... വിചാരണ തുടങ്ങുമ്പോഴേക്കും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ഭാവിയില്‍ തല്പരരായ നിരവധി നല്ല 'സമരിയക്കാര്‍ 'രംഗത്തുവരും. 'നിങ്ങള്‍ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ ഫാദര്‍ 20 - ഓ, 30-ഓകൊല്ലം ജയിലില്‍ കിടന്നെന്നു വരും. പക്ഷേ, കുട്ടിയുടെ ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടേ? ഇനി കുട്ടിക്ക് എന്തെങ്കിലും ഭാവിയുണ്ടോ? ഇല്ല. നേരെ മറിച്ച്, നിങ്ങള്‍ഫാദറിനനുകൂലമായി സാക്ഷി പറഞ്ഞാല്‍ അദ്ദേഹം '......'കോടി തരും. കുട്ടിക്കും നിങ്ങള്‍ക്കുമെല്ലാം പല തലമുറ സുഖമായി ജീവിക്കാം' ഉത്തരം നിരവധി ഉപദേശങ്ങള്‍ ...

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടി താന്‍ ഫാദര്‍ റോബിനുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് സാക്ഷി >

Read more ...

സൈബര്‍ ഗുണ്ടായിസവും നടപടികളും

രാഷ്ട്രീയ വിശകലനം

പി.ജെ.ബേബി

സോഷ്യല്‍ മീഡിയയെ വധഭീഷണിക്കും തെറിവിളിക്കും വേദിയാക്കിയ സംഘടിത ഗൂപ്പുകളിലെ നൂറുപേര്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്നീ വിഭാഗം ലക്ഷങ്ങളിലെത്തില്ലായിരുന്നു. ഇനിയെങ്കിലും വര്‍ഗ്ഗീയ-മത-ആരാധനാമൂര്‍ത്തി ഭ്രാന്തിന്റെ പേരില്‍ (മൂര്‍ത്തികള്‍ സ്പോര്‍ട്സ്, സിനിമാ, രാഷ്ട്രീയ താരങ്ങളുമാകാം) ആള്‍ക്കൂട്ട ആക്രമണത്തിനിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണം. ചതിക്കും വഞ്ചനക്കും ബ്ലാക്ക് മെയിലിംഗിനും ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ആരോഗ്യകരമായ, മാന്യമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ മലയാളി പഠിച്ചേ പറ്റൂ.

തങ്ങള്‍ക്കിഷ്ടമില്ലാത്ത വ്യക്തികള്‍ക്കു നേരെ സംഘടിതമായി തെറിവര്‍ഷങ്ങളും ലൈംഗികമായ അവഹേളനങ്ങളും കൂടാതെ ആക്രമണ-വധ >

Read more ...

ശബരിമലയിലെ സ്ത്രീ പ്രവേശനം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന ദേവസ്വം ബോര്‍ഡും പുരുഷാധികാര കേരളവും

വാര്‍ത്താ വിശകലനം

സ്ത്രീകള്‍ രണ്ടാം തരക്കാരാണ്, ആര്‍ത്തവം അശുദ്ധിയണ് എന്ന അങ്ങേയറ്റം ശാസ്ത്രവിരുദ്ധ-സ്ത്രീവിരുദ്ധ ധാരണകളും മൂല്യങ്ങളും ഇന്നും സമൂഹത്തില്‍ പ്രബലമാണ്. അതിനെ വീണ്ടും വീണ്ടും അരക്കിട്ടുുറപ്പിക്കാനാണ് സ്ത്രീപ്രവേശനം തടഞ്ഞാല്‍ അത് ഉപകരിക്കുക. തിരക്കും, പരിസ്ഥിത പ്രശ്നങ്ങളും സ്ത്രീകളെ മാറ്റി നിര്‍ത്തിയല്ല പരിഹരിക്കേണ്ടത്. ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ തങ്ങള്‍ തെരഞ്ഞെടുത്ത ബോര്‍ഡ് ചെയര്‍മാനും മറ്റംഗങ്ങളും വഹിച്ച പങ്കെന്ത്, എന്തുകൊണ്ട് എന്നു വിശദീകരിക്കന്‍ ഇടതുമുന്നണികക്ഷികള്‍ക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്.

പുരുഷന്മാര്‍ക്ക് ശബരിമലയില്‍ പോകമെങ്കില്‍ സ്ത്രീകള്‍ക്കും അതാകാമെന്നും അത് ഭരണപരമായ അവകാശമാണെന്നും സുപ്രീം കോടതിയുടെ >

Read more ...

കേരള പോലീസിന്റെ ''സാമൂഹ്യ പ്രത്യാഘാത'' സിദ്ധാന്തം തുറന്നു കാട്ടപ്പെടുന്നു

രാഷ്ട്രീയ വിശകലനം

അന്വേഷണത്തില്‍ ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകള്‍ അന്വേണസംഘത്തിനു കിട്ടി. നിയമം പാലിക്കുകയാണെങ്കില്‍ കന്യാസ്ത്രിയുടെ പരാതികിട്ടിയ ശേഷം അത് പോലീസിന് കൈമാറാതിരുന്ന മദര്‍ ജനറാള്‍, ബിഷപ്പുമാര്‍, കര്‍ദ്ദിനാള്‍ തടുങ്ങിയവരെയും ഫ്രാങ്കോ മുളക്കലിനൊപ്പം കുറ്റകൃത്യം തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യേണ്ടതാണ്. ഇതേവരെ അറസ്റ്റ് നടന്നിട്ടില്ല.

ഇന്ത്യന്‍ ഭരണഘടന പൗരന് തുല്യനീതി ഉറപ്പാക്കി 68 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ എറ്റവും പുരോഗമിച്ച സംസ്ഥാനമെന്ന് >

Read more ...

പൊളിറ്റിക്കല്‍ ഇസ്‌ളാം, SDPI, വര്‍ഗീയത - (ഭാഗം രണ്ട്)

ഫെയിസ്ബുക്ക് പോസ്റ്റ്

പി.ജെ.ബേബി

pj babyഅഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തീവ്ര-പൊളിറ്റിക്കല്‍ ഇസ്ലാം നിലപ്പാടുകളും അതിന്റെ പ്രവര്‍ത്തനശൈലികളും ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിനുശേഷമെന്ന പോലെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ അതിന്റെ മറവില്‍ വ്യാപകമായി തന്നെ കേരളത്തിലെ മുസ്ലീങ്ങളും ഇതര ന്യൂനപക്ഷങ്ങളെയും മൊത്തമായി വര്‍ഗ്ഗീയത എന്ന് ബ്രാന്റ് ചെയ്ത് ആക്രമിക്കുന്ന പ്രചരണങ്ങള്‍ സംഘപരിവാര്‍ ശക്തമാക്കി എന്ന വസ്തുത കുറച്ചു കണ്ടുകൂട. പരമാവധി തെറ്റിദ്ധാരണ പരത്തി ഹിന്ദു-വര്‍ഗ്ഗീയ മുതലെടുപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ നിരവധി വാട്്‌സാപ് ഗ്രുപ്പുകളില്‍ സംഘപരിവാര്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ ഹിന്ദുവര്‍ഗ്ഗീയ ശക്തികളുടെ വളമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ളാം സംഘടനകളെ കുറിച്ചും അതിന്റെ നിലപ്പാടുകളെയും കുറിച്ച് ആഴത്തില്‍ അന്വേഷണങ്ങള്‍ കേരളത്തില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ പി.ജെ.ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റായി പ്രസദ്ധീകരിച്ച നാലു പോസ്റ്റുകള്‍ ഇവിടെ പ്രസദ്ധീകരിക്കുന്നു.

ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കുക

പൊളിറ്റിക്കല്‍ ഇസ്‌ളാം, SDPI, വര്‍ഗീയത - (ഭാഗം ഒന്ന്)

ഒരു അഭിമന്യു ഇത്തരത്തില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടതുകൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാമിക ഗ്രൂപ്പുകളുമായി വോട്ടിന് >

Read more ...

പൊളിറ്റിക്കല്‍ ഇസ്‌ളാം, SDPI, വര്‍ഗീയത - (ഭാഗം ഒന്ന്)

ഫെയിസ്ബുക്ക് പോസ്റ്റ്

പി.ജെ.ബേബി

pj babyഅഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തീവ്ര-പൊളിറ്റിക്കല്‍ ഇസ്ലാം നിലപ്പാടുകളും അതിന്റെ പ്രവര്‍ത്തനശൈലികളും ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തിനുശേഷമെന്ന പോലെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ അതിന്റെ മറവില്‍ വ്യാപകമായി തന്നെ കേരളത്തിലെ മുസ്ലീങ്ങളും ഇതര ന്യൂനപക്ഷങ്ങളെയും മൊത്തമായി വര്‍ഗ്ഗീയത എന്ന് ബ്രാന്റ് ചെയ്ത് ആക്രമിക്കുന്ന പ്രചരണങ്ങള്‍ സംഘപരിവാര്‍ ശക്തമാക്കി എന്ന വസ്തുത കുറച്ചു കണ്ടുകൂട. പരമാവധി തെറ്റിദ്ധാരണ പരത്തി ഹിന്ദു-വര്‍ഗ്ഗീയ മുതലെടുപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ നിരവധി വാട്്‌സാപ് ഗ്രുപ്പുകളില്‍ സംഘപരിവാര്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ ഹിന്ദുവര്‍ഗ്ഗീയ ശക്തികളുടെ വളമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ളാം സംഘടനകളെ കുറിച്ചും അതിന്റെ നിലപ്പാടുകളെയും കുറിച്ച് ആഴത്തില്‍ അന്വേഷണങ്ങള്‍ കേരളത്തില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ പി.ജെ.ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റായി പ്രസദ്ധീകരിച്ച നാലു പോസ്റ്റുകള്‍ ഇവിടെ പ്രസദ്ധീകരിക്കുന്നു.

അഭിമന്യുവിന്റെ വധം കൊല്ലാന്‍ നല്ല പരിശീലനം കിട്ടിയ സംഘം അതിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരം നടത്തിയ >

Read more ...

ക്രൈസ്തവ സഭകളിലെ സ്ത്രീപീഡന വിവാദങ്ങള്‍

വാര്‍ത്താ വിശകലനം

ക്രൈസ്തവ സഭാ നേതൃത്വം കരുത്തരാണ്; വിവരം കെട്ട കുഞ്ഞാടുകള്‍ സ്വിച്ഛിട്ടാല്‍ തെരുവിലിറങ്ങുന്ന വിഡ്ഡിക്കോമരങ്ങളാണ്; അതുകൊണ്ട് എന്തുമാകാം എന്നു ഇടയന്മാരുടെ തണ്ടും ധിക്കാരവും പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇറ്റലിയില്‍ ഒട്ടുമിക്ക അച്ചന്മാരും പരസ്യമായി തങ്ങളുടെ വെപ്പാട്ടികള്‍ക്കൊപ്പമാണ് ജീവിക്കുന്നത് എന്ന് അന്റോണിയോ ഗ്രാംഷി ഒരു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയെക്കുറിച്ചെഴുതി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധികാരമേറ്റയുടന്‍ റോമിലെ നിരവധി കര്‍ദ്ദിനാള്‍മാരുടെ കാമുകിമാര്‍ സംഘടിച്ച് തങ്ങള്‍ക്ക് തങ്ങളുടെ പ്രിയകാമുകരെ വിവാഹം കഴിക്കാനനുവദിക്കണമെന്ന് നിവേദനം കൊടുത്തു. കുട്ടികളെ അച്ഛന്മാര്‍ പീഡിപ്പിച്ചതിന് കോടതി വിധിച്ച നഷ്ടപരിഹാരം കൊടുക്കാനാകാതെ അമേരിക്കന്‍ കത്തോലിക്കാസഭ പാപ്പരായിട്ട് ഒരു ദശകത്തിലേറെയായി.

കേരളത്തിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന-കൊലപാതക വിവാദങ്ങള്‍ ആദ്യമല്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസ് >

Read more ...

ഡിസംബറില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പ...
കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടും ഒടുവില്‍ 2017-ലെ തൊഴിലില്ലായ്...
ഇത്തവണത്തെ പത്മ അവാര്‍ഡുകള്‍ മോഡി പോകുന്ന പോക്കില്‍ പച്ചയായ രാഷ്ട്രീ...
മോഡി ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡിയുടെ...
ജനവരി 19ന് കല്‍ക്കത്തയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസിനൊപ്പം പ്രമു...
2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഒട്ടേറെ മോഹന വാ...
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍...
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow