ശബരിമലയില്‍ മിഥുന മാസത്തില്‍ മുറജപവും ഋക്-യജുര്‍വേദോച്ചാരണവും നടത്താന്‍ പോകുന്നുവെന്നു ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. കേരളത്തിലുടനീളമുള്ള പരാന്നഭോജികളായ ബ്രാഹ്മണവംശത്തെ തീറ്റിപ്പോറ്റി തിരുവിതാംകൂറിന്റെ ഖജനാവുമുടിച്ച പരിപാടിയായിരുന്നു മുറജപം. തിരുവിതാംകൂര്‍ രജാക്കന്മരുടെ ബ്രാഹ്മണസേവയായിരുന്നു മുറജപം. മറ്റെന്തൊക്കെയായാലും കാലാകാലമായി മുസ്ലീമിനും കൃസ്ത്യാനിക്കും ബ്രാഹ്മണനും പുലയനും പറയനുമൊന്നും തമ്മില്‍ ഭേദമില്ലതെ നിലനിന്ന കേരളത്തിലെ ഒരപൂര്‍വ്വ ക്ഷേത്രമായിരുന്നു ശബരിമല. പരമ്പരാഗത വിശ്വാസപ്രകാരം മലകളില്‍ വസിക്കുന്ന ഒരു നായാട്ടു ദേവതയാണു അയ്യപ്പന്‍. 12-ാം നൂറ്റാണ്ടിലെ അനന്തപുര വര്‍ണനത്തില്‍” നായാടവെല്ലും ചേകോനെ” എന്നാണു അയ്യപ്പനെ വിശേഷിപ്പിക്കുക. ഇപ്പോഴും ചില അയ്യപ്പ പ്രതിഷ്ഠകളോട് ചേര്‍ന്നെങ്കിലും ഉല്‍സവത്തിനു ആചാരപരമായ നായാട്ടു നടത്തുന്നുണ്ട് . മാംസം മലയാളിയുടെ പ്രധാന ഭക്ഷണമായിരുന്നുവെന്നു വിദേശ സഞ്ചാരികള്‍ പറയും. നായാട്ടുമായി ചേര്‍ന്നുവരുന്ന മുത്തപ്പനടക്കം പല തെയ്യങ്ങള്‍ മലബാറിലുണ്ട്. കുഞ്ചനു വരെ പല്ലിന്റെ ശൗര്യം പോയൊരു പാണ്ടന്‍ നായ ഉണ്ടായിരുന്നുവല്ലൊ. ശബരിമലയില്‍ ഇപ്പോഴുള്ള താന്ത്രികവിധികളും ബ്രാഹ്മണ തന്ത്രികളുമെല്ലാം എപ്പോള് തുടങ്ങി എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. കാളയിറച്ചിയും നാടന്‍ ചാരായവും കഴിക്കുന്ന പുലയനായ കുട്ടിച്ചാത്തന്റെ കാവുകളില്‍ വരെ ഇപ്പോള്‍ രാഷ്റ്റ്രീയപ്പാര്‍ട്ടികളുടെ സംസ്‌കാരിക കയ്യേറ്റങ്ങളുടെ കൂടെ ഭാഗമായി ബ്രാഹ്മണരെ കുടിവെച്ചു കഴിഞിട്ടുണ്ട്. സ്വര്‍ണ്ണപ്രശ്‌നവും താന്‍ബൂല പ്രശ്നവുമെല്ലാം സ്ഥാനം തെറ്റിയ അശ്ലീലം പോലെ ഇവിടങ്ങളില്‍ നടത്തുന്നുമുണ്ട്. ഇത്തരമൊരു ബ്രഹ്മണാധീശ പദ്ധതിയുടെ പുതിയ വ്യാപനം കൂടിയായി വേണം ശബരിമലയിലെ പുതിയ തീരുമാനങ്ങളെയും നോക്കികാണേണ്ടത്.

ചരിത്ര പ്രസിദ്ധമായ കല്ലിലെ ജൈനയക്ഷിയായ പല്‍മാവതി വിഗ്രഹത്തെപ്പോലും ഭഗവതിയാക്കാന്‍ അതിനിന്നു കഴിഞ്ഞിട്ടുണ്ട്. ഇവിടെ സര്‍ക്കാരിന്റേയും പുരവസ്തുവകുപ്പിന്റേയും മൗനത്തെ ക്രിമിനല്‍ എന്നല്ലാതെ എന്താനു വിശേഷിപ്പിക്കാനാവുക.

സക്രാന്തരിസ്തു കിമ: കാനന കുക്കുടസ്യ അഥവാ അയ്യപ്പനെന്തു വേദം

അയ്യപ്പന്‍ ഒരു വൈദിക ദേവതയല്ല. അയ്യപ്പകഥകളിലെ മാതാപിതാക്കളായ ഹരിഹരന്മരും ഏതാന്‍ടിങ്ങനെ തന്നെ. ഇന്ദ്രനും വരുണനും മിത്രനുമെല്ലാമാണു വൈദിക ദൈവങ്ങള്‍. വേദങ്ങളിലെ അപൂര്‍വമായ ചില വിഷ്ണു പരാമര്‍ശങ്ങള്‍ ഇന്ദ്രനേക്കാള്‍ ഏറെ താഴെയായ ഒരു കുട്ടി ദൈവത്തെയാണു കാണിക്കുക. നേരിട്ടു ഹരനിലേക്കെത്താനും അതില്‍ വഴികളില്ല. ഉപനിഷദ് കാലത്തോടേ തന്നെ ബ്രഹ്മചിന്തയുടെ ഭാഗമായി ഇന്ദ്രന്‍ പടിയിറങ്ങിത്തുടങ്ങിയിരുന്നു. ഇതിഹാസകാലത്താകട്ടെ വിടനും ജാരനും നാണംകെട്ടവനും സഹസ്രലിംഗനുമെല്ലാമായ ഒരു വഷളന്‍ ദേവത മാത്രമാണയാള്‍. ബ്രഹ്മവാദത്തോട് ചേര്‍ത്തുനിര്‍ത്തി പതുക്കെ വിഷ്ണുവും ശിവനുമെല്ലം അപ്പോഴേക്കും അതിപ്രാമാണികത നേടിത്തുടങ്ങിയിരുന്നു. ഗിരിധരനായ കൃഷ്ണന്‍ പ്രകടമായിത്തന്നെ ഇന്ദ്രനെതിരുമാണു; ഇന്ദ്രപൂജ മുടക്കുന്നവനുമാണു. ഭഗവത് ഗീത നേരിട്ടുതന്നെ ഇന്ദ്രനെപ്പോലുള്ള ദൈവങ്ങളെ പൂജിക്കുന്നതിനെ ഏറെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. ഹരിഹര സുതനായ ഈ അയ്യപ്പനു മുന്‍മ്പില്‍പോയാണ് വൈദിക മന്ത്ര ങ്ങളായ ഇന്ദ്രസ്തുതികള്‍ ബ്രാഹ്മണന്‍ ഉച്ചരിക്കാന്‍ പോകുന്നത്. അല്ലെങ്കില്‍ തന്നെ “കാട്ടുകോഴിക്കെന്തു അത്തവും ചക്രാന്തിയും ”.

കൊണ്ടിട്ടും പഠിക്കാത്ത കോണ്‍ഗ്രസ്സും മറ്റു മതേതര പാര്‍ട്ടികളും

ദേവസവം ബോർഡിന്റെ തലപ്പത്തു കോണ്‍ഗ്രസ്സുകാരും പൊതുവില്‍ ദേവസ്വം ഭരിക്കുന്നത് സി.പി.എമ്മുമാണു. പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലുമൊക്കെ നാലക്ഷരത്തിന്റെ വിവരമില്ലെങ്കിലും പൊതുവില്‍ കോണ്‍ഗ്രസ്സിനു ഇനിയുമിങ്ങനെ തുടരാന്‍ പറ്റില്ല, ഗോഹത്യയുടെ പേരിലും രാമജന്മഭൂമി പ്രസ്‌നത്തിലുമെല്ലാം കോണ്‍ഗ്രസ്സ് നട്ടു നനച്ചു

വളര്‍ത്തിയ കൃഷിയാണിപ്പോള്‍ വര്‍ഗ്ഗീയതയായി വിളഞ്ഞ് ബി .ജെ.പി കൊയ്യുന്നത്. ഹിന്ദുമതത്തിന്റെ പേരിലവര്‍ വില്‍ക്കുന്നത് ഇതേ ബ്രാഹ്മണിക മതമാണു. രാജ്യത്തിന്റെ നാനാത്വത്തെ മുഴുവന്‍ ഹനിക്കുന്നതാണത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവുമെല്ലാം ഇതു തിരിച്ചറിയാന്‍ എത്ര കണ്ടു വൈകുന്നുവോ അത്രകണ്ടു മുടിയുക ഈ ക്ഷേത്രങളും ദൈവങ്ങളും മാത്രമല്ലാതെ നാടു തന്നെയാണു. വര്‍ഗ്ഗീയതക്ക് നഗരവാതിലുകള് തുറന്നുകൊടുക്കാനൊളിച്ചിരിക്കുന്ന ഇത്തരം ട്രോജന്‍ കുതിരകളെ ഈ പാര്‍ട്ടികള്‍ കരുതിയിരിക്കാത്ത പക്ഷം രാജ്യത്തിനു തുറന്നുകിട്ടുക നരകവാതിലുകളാകും.

Studies and Blogs

ഗുജറാത്ത്-രാജസ്ഥാന്‍ പോലീസുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കാണാതായ വി...
തന്റെ സഹോദരന്‍ ശ്രീജീവനെ ക്രുരമായി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര...
ചീഫ്ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിക്കുന്ന നിലപാടുകള്‍ സുപ്രീം കോടതിയി...
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ DLF ചെലവന്നൂര്‍...
സഹറാന്‍ പൂരില്‍ സവര്‍ണ്ണ അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്പിനു നേത...
എ.കെ.ജി-ക്കെതിരെ കോണ്‍ഗ്രസ് യുവനിരയിലെ യുവതുര്‍ക്കിയായ വി.ടി. ബലറാം...
മലപ്പുറം ജില്ലയിലെ കൂരിയാട് വച്ച് മുജാഹിദ് ഐക്യസമ്മേളനം നടന്നിട്ട് ഒ...
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനത്തെ ആംഗ്ലോ-മറാത്ത യുദ്ധം പുനെക്ക...
പാക്കിസ്ഥാന്‍ ചതിച്ചുവെന്നും, ഇപ്പോഴും ഭീകരരെ പിന്തുണക്കുന്ന പാക്കിസ...
പൂനക്കടുത്ത് ഭീമ നദിക്കരയിലെ കൊറേഗാവില്‍ അവസാന ആംഗ്ലോ-മറാത്ത യുദ്ധത്...
കേന്ദ്രത്തില്‍ അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണം ഇക്കഴിഞ്ഞ മൂന്നുര വര...
മതാചാരങ്ങളെ രാഷ്ട്രീയ സമരരീതികളായി പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്ന...
വിലക്കയറ്റത്തിനും തൊഴില്ലായ്മക്കുമെതിരെ ഇറാനിലാരംഭിച്ച പ്രക്ഷോഭം സര്...
തന്റെ സിനിമാജീവിതം കഴിഞ്ഞെന്നും, തമിഴ്‌നാട്ടിലെ അഴിമതി രാഷ്ട്രീയത്തി...
കത്തോലിക്കാസഭ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലം, മെഡ...
ജി.എസ്.ടി രാജ്യവ്യാപകമായി വലിയ വ്യവസായത്തകര്‍ച്ചക്കും ഉല്പാദനമാന്ദ്യ...
സി.പി.ഐ(എം) ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഇ...
തമിഴുനാട്ടിലെ R K നഗര്‍ മണ്ഡലത്തില്‍ ജയലളിത മരിച്ച ഒഴിവിലേക്ക് നടന്ന...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow