ഇന്നലെ മാധ്യമ പ്രവർത്തകരോട് സംസാരിച്ച രീതിയിലും ഗവർണർ പറഞ്ഞിട്ടാണ് സിപിഐഎം - ബിജെപി-ആർഎസ്എസ് ചർച്ച നടത്തിയതെന്ന ധാരണ ഉണ്ടാക്കിയെയെന്നതിലും സിപിഐഎം കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയോട് അതൃപ്തി പ്രകടിപ്പിച്ചതായി വർത്ത വന്നിരിക്കുന്നു. സ്വന്തം പോസ്റ്റില്‍ ഗോളടിക്കാൻ സെന്‍റർ ഫോർവേർഡായി കാത്തുനിൽക്കുന്ന എതിരാളികൾക്ക് പന്ത് തളികയിലെന്ന പോലെ പാസ്ചെയ്തു കൊടുക്കുന്ന മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്‍റെയും നടപടികളിപ്പോഴെങ്കിലും കേന്ദ്രനേതൃത്വം അറിഞ്ഞിരിക്കുന്നു. തീർച്ചയായും അത് ആശ്വാസജനകം തന്നെ.

ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ചേരാത്ത വിധത്തിലുള്ള മുഖ്യമന്ത്രിയുടെ ഒന്നേകാൽ വർഷക്കാലത്തെ പ്രവർത്തനങ്ങൾ എണ്ണിപ്പറയാൻ ഇവിടെ സ്ഥലസൗകര്യമില്ല. പലതും ഒരു കമ്യുണിസ്റ്റ് പാർട്ടി എന്തായിരിക്കണമെന്നു അനുഭവങ്ങളുടെ വെളിച്ചത്തില്‍ സാധാരണ ജനങ്ങൾ കരുതുന്നതിനു നേർവിപരീതമായിരുന്നു. അതിനെതിരെ ഒരു വിമര്‍ശനവുമുന്നയിക്കാതെയും അതിനു കേരളത്തിൽ വന്നു തന്നെ ന്യായീകരണങ്ങൾ ചമച്ചും കേന്ദ്ര നേതാക്കൾ പ്രോത്സാഹനം നൽകുകയായിരുന്നു. പക്ഷെ ഈ പോക്ക് പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഭരണം തന്നെയും കാലമെത്താതെ തകിടം മറിയാൻ ഇടയാക്കുമെന്ന തിരിച്ചറിവാണോ കേന്ദ്രനേതൃത്വത്തെ ഇതിലേക്ക് നയിച്ചതെന്നറിയില്ല. ജിഷ്ണു പ്രണോയ് കേസിൽ മുഖ്യമന്ത്രി എടുത്ത നിലപാടുകളും ഒടുവിലതിനെ ന്യായീകരിക്കാൻ പത്രപ്പരസ്യം കൊടുത്ത സംഭവവും നാമാരും മറന്നിട്ടില്ല. അന്ന് കേന്ദ്ര നേതാവ് പ്രകാശ് കാരാട്ട് ഇവിടെ വന്നു മുഖ്യമന്ത്രിക്കു വേണ്ടി പ്രതിരോധം തീർക്കുകയായിരുന്നു.

ഫെഡറലിസത്തെ കാറ്റില്‍ പറത്തുന്ന കേന്ദ്ര സർക്കാർ നടപടികളുടെ കാര്യത്തിൽ പേരിനെങ്കിലും ഒരു പ്രതിഷേധമുയർത്താതിരിക്കുകയും മോഡി സർക്കാരിനെ പ്രീണിപ്പിക്കുന്നതിനു വഴിവിട്ടു ഏറാൻ മൂളി നിൽക്കുകയുമാണ് സംസ്ഥാന നേതൃത്വം ചെയ്തത്. വൻ തോതില്‍ പരോക്ഷ നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ജി.എസ.ടി. വന്നപ്പോൾ അതിനെതിരെ ഫലപ്രദമായ ഒരെതിർപ്പും കേരളമുയർത്തിയില്ല. ഫെഡറലിസത്തിന്‍റെ കടക്കൽ കത്തിവെക്കുന്ന ആ പരിഷ്കരണത്തിനെതിരെ പ്രതിഷേധിക്കുന്നതിനു പകരം കേരളത്തിന് ഗുണം കിട്ടും എന്ന് പറഞ്ഞു അതിന്‍റെ ന്യായീകർത്താവാകുകയായിരുന്നു കേരള സർക്കാർ. രമൻ ശ്രീവാസ്തവയെയും ഗീതാ ഗോപിനാഥിനെയും ഉപദേഷ്ടാക്കളായി വച്ച് വലതു-വർഗീയ പക്ഷത്തെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് തന്നെ തയ്യാറായി.

മാധ്യമങ്ങളെയും സമരം ചെയ്യുന്നവരെയും അവഹേളിക്കുന്നതിൽ സുഖം കണ്ടെത്തിയ മുഖ്യമന്ത്രി തന്നെ ന്യായീകരിക്കാൻ സോഷ്യല്മീഡിയയിൽ രംഗത്തുവരുന്നവരുടെ വാക്കുകളിൽ മയങ്ങി.കടുത്ത പോലീസ് മർദ്ദനമഴിച്ചു വിടപ്പെട്ട വൈപ്പിൻ സമരം പോലുള്ള കാര്യങ്ങളിൽ ഒരക്ഷരം പോലും പ്രതികരിക്കാതെയും മീഡിയയുടെ ചോദ്യത്തിന് ഉത്തരം പറയാതെയും ഒരു ഏകാധിപതിക്കു ചേർന്ന സ്വഭാവം കാട്ടി. ഇതൊക്കെയാണ് ഒരു കരുത്തനായ മുഖ്യമന്ത്രിയെന്ന് പേരെടുക്കാൻ വേണ്ടതെന്നദ്ദേഹം ധരിച്ചുവശായി.

എന്നാൽ കേരളത്തിൽ ഗവർണർ സദാശിവം നടത്തുന്ന ഇടപെടലുകളില്‍, കേരളഹൗസിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ചു ഡൽഹി പോലീസ് റെയ്ഡ് നടത്തിയ സംഗതിയിൽ  ഒക്കെ തീരെ ദുർബലനായ ഒരു മുഖ്യമന്ത്രിയെയാണ് നാം കണ്ടത്. കേരള ജനതയുടെ അന്തസ്സിനു ഒട്ടും ചേരാത്ത, കേരളം സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങളെ തീരെ നിസ്സാരമായി വിട്ടു കളയുന്ന, ഒരു നിലപാടാണ് നാം കണ്ടത്. ഇങ്ങനെ നോക്കിയാൽ ഒരു ഇടതുപക്ഷ ഭരണാധികാരിക്ക് ഒട്ടും ചേരാത്ത നടപടികളും സാമ്പത്തിക, വികസന, ഫെഡറൽ നിലപാടുകളുമാണു മുഖ്യമന്ത്രി വച്ചുപുലർത്തിയത്.

ഒരു കൊലപാതകവും കുറെ വീടാക്രമങ്ങളും നടന്നതിന്‍റെ പേരിൽ ഗവർണർ വിളിപ്പിച്ചപ്പോൾ അനുസരണയോടെ പോകുക മാത്രമല്ല, ഡിജിപിയെ വിളിപ്പിച്ചതിലും അദ്ദേഹം പ്രതിഷേധിക്കുന്നില്ല. ഒരു അംഗീകൃത രാഷ്ട്രീയപ്പാർട്ടി ആയ ബിജെപിയുടെ കൂടെ ആർഎസ്എസിനേയും വിളിക്കണമെന്ന് ഗവർണർ പറഞ്ഞതും കേട്ട് നടപ്പാക്കി. മാവോയിസ്റ്റുകളോ എൻഡിഎഫോ കുറെ അക്രമണങ്ങളഴിച്ചു വിട്ടാൽ ഗവർണർ പറഞ്ഞാൽ അവരെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമോ? തന്റെ പാർട്ടി സംസ്ഥാനത്തുട നീളം ഗുണ്ടാ-കൈയ്യൂക്ക് പരിപാടികൾ നടപ്പാക്കുന്നുവെന്ന പൊതു ധാരണ ശക്തമായതുകൊണ്ടല്ലേ മുഖ്യമന്ത്രിക്ക് ഗവർണറുടെ നടപടിയിൽ ഒരു നിസ്സാര പ്രതിഷേധം പോലും രേഖപ്പെടുത്താൻ കഴിയാതെവന്നത്? നാം ഭരണത്തിലാണ്, നമുക്ക് ഭരണം നിലനിർത്താൻ ഉത്തരവാദിത്വമുണ്ട്, എന്ന് അണികളെ പറഞ്ഞു മനസ്സിലാക്കാനും അവരോടു ജനാധിപത്യവും സഹിഷ്ണുതയും പരസ്പരബഹുമാനവും വച്ചുപുലർത്തുന്ന ഒരു പ്രവർത്തനശൈലി ശീലിക്കാനും പറയുന്നതിന് പകരം “ജനങ്ങൾക്ക് ഒരു ചുക്കും ഈ പാർട്ടിയെക്കുറിച്ചറിയില്ല” എന്നതൊരു ബഹുമതിയാക്കുന്ന പ്രവർത്തനരീതി സ്വീകരിച്ചശേഷം ഇപ്പോൾ പ്രതിക്കൂട്ടിലാകുമ്പോൾ ക്ഷുഭിതനായിട്ടെന്തു കാര്യം? ഇപ്പോഴാണ് തിരുവനന്തപുരത്തു സംഘട്ടനമുണ്ടായത്. ഇതിനു തൊട്ടു മുമ്പ്പയ്യന്നൂരിൽ സംഘട്ടനമുണ്ടായപ്പോൾ മുഖ്യമന്ത്രി അതറിഞ്ഞിരുന്നോ? അധികം വൈകാതെ വീണ്ടും പാനൂരിലും പയ്യന്നൂരിലും അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ. അക്രമത്തിന്‌ കോപ്പ്‌ കൂട്ടുന്ന ഇരു ഭാഗത്തുമുള്ളവരെ പിടികൂടി ജയിലിലടക്കാൻ,പോകട്ടെ പാർട്ടിയിൽ നിന്നുപുറത്താക്കാനും ഒരു കേസെടുക്കാനുമെങ്കിലു മുഖ്യന്‍റെ പാർട്ടിക്കും പോലീസിനും കഴിയാത്തതെന്തു? സംഘപരിവാറിനു നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുന്ന, അവർക്കു ഇരകളായി വേഷം കെട്ടാൻ അവസരം നൽകുന്ന, ഗുണ്ടാ ആക്രോശങ്ങളെങ്കിലും നിർത്താൻ അണികൾ തയ്യാറാകണമെന്ന് പറയാൻ തയ്യാറാകുമോ?

ഇപ്പോൾ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുന്നു. തൊട്ടു മുമ്പത്തെ നിമിഷം വരെ മുഖ്യമന്ത്രി പത്രക്കാരോട് പെരുമാറിയതിനേക്കാൾ ശരിയും മഹത്തായതുമായ ഒരു കാര്യമിനിയുണ്ടാകാനില്ലെന്ന മട്ടിൽ പേനയുന്തിയ ന്യായീകരണ തൊഴിലാളികൾ ഇനി കേന്ദ്ര നേതൃത്വത്തിനു നേരെ കുതിര കയറുമോ? അതോ പറഞ്ഞത് വിഴുങ്ങുമോ? ഒരാൾക്കൊരു ദൗര്‍ബല്യമുണ്ടെങ്കിൽ അതു തിരുത്താൻ സഹായിക്കുന്നതിന് പകരം ന്യായീകരണവും കൈയടിയും വഴി പ്രോത്സാഹിപ്പിക്കുന്നവർ ശത്രുവിന് വേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാൻ അൽപ്പം ബുദ്ധിയേ വേണ്ടൂ. ഇനിയെങ്കിലും അത്രയും ബുദ്ധി പറഞ്ഞു കൊടുക്കാൻ കേന്ദ്രനേതൃത്വം ഇടപെട്ടാൽ അതുജനങ്ങൾക്കു വളരെ ഗുണം ചെയ്യുമായിരുന്നു. ഇതതിന്റെ തുടക്കമാണെന്നു കരുതാമോ?

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow